" ഇത്രേം സ്നേഹമുള്ള ഒരു ഫാമിലിയേയല്ലേ നിങ്ങക്ക് കിട്ടിയത്...."

തന്റെ മനസ്സിലുള്ളത് പറയാൻ പറ്റിയ സന്ദർഭം ഇതാണെന്ന് അവളുടെ മറുപടി കേട്ടപ്പോൾ റോബിക്ക് തോന്നി.

" എങ്കീ നീയും ഞങ്ങടെ കുടുംബത്തിലോട്ട് പോര്.."

ചിരിയോടെയുള്ള റോബിയുടെ മറുപടി കേട്ട് അവളവനെ കനപ്പിച്ച് നോക്കി.

" കാര്യം പറയുമ്പോ കളിയാക്കാൻ നിൽക്കരുത്.."

അടുത്തനിമിഷം റോബിയുടെ പൊട്ടിചിരി കാറിൽ ഉയർന്നിരുന്നു.

" ഞാൻ കാര്യം തന്നെയാ പറഞ്ഞത് മണ്ടീ.."

ചിരി നിർത്താൻ പാടുപെട്ടുകൊണ്ട് അവൻ പറയുമ്പോൾ റീത്തയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു. റോഡിനൊരുവശത്തേക്കിറക്കി റോബി കാർ നിർത്തിയിട്ട് തലതിരിച്ച് അവളെ നോക്കി.

" സീരിയസായിട്ട് തന്നാ പറഞ്ഞത്.. എന്റെ കെട്ട്യോളായിട്ട് അങ്ങ് പോര്.."

അവന്റെ കണ്ണുകളിലെ തിളക്കത്തിലേക്ക് അമ്പരപ്പോടെ നോക്കിനിന്ന റീത്ത അടുത്തനിമിഷം പൊട്ടിചിരിച്ചു.

" ഇപ്പോഴെങ്കിലും നിങ്ങക്കീ ചോദ്യമൊന്ന് ചോദിക്കാൻ തോന്നിയല്ലോ.. കർത്താവേ.. നീയെന്റെ പ്രാർത്ഥന കേട്ടല്ലോ.. താങ്ക്യൂ സോ മച്ച്.."

നെഞ്ചത്ത് കൈവെച്ച് റീത്ത മേലോട്ട് നോക്കി പറഞ്ഞപ്പോൾ റോബിയുടെ കണ്ണുകൾ ഒന്നുകൂടെ വിടർന്നു.

" നീയെന്താ പ്രാർത്ഥിച്ചത്..?!"

" നിങ്ങക്ക് കൊറച്ച് ധൈര്യം തരാൻ.."

റീത്ത അവനെ നോക്കി ഇളിച്ചുകാണിച്ചതും റോബി അവളെ നോക്കി കണ്ണുരുട്ടി.

" നിനക്കെന്നെ കണ്ടിട്ട് ഒരു ഭീരുവിനെപോലെ തോന്നിയോടീ..?!"

അവളെ നോക്കിപേടിപ്പിച്ചുകൊണ്ട് അവൻ മീശപിരിച്ചതും അവളൊന്ന് പുച്ഛിച്ചു.

" അതിനി തോന്നാനെന്തിരിക്കുന്നു.. ഇപ്പോ തന്നെ ഞാൻ തൊടങ്ങിയിട്ടതോണ്ടല്ലേ നിങ്ങളിത് ചോദിച്ചത് തന്നെ.."

റീത്ത അവനെ നോക്കി കണ്ണുരുട്ടിയതും റോബി ദയനീയമായി തലയാട്ടി.

കനൽപഥം Where stories live. Discover now