ഫർഹാനും ജവാദിനെ നോക്കിയൊന്ന് ഇളിച്ചുകൊടുത്തു.

" എന്താ ചെയ്യാ.. എല്ലാരും പറയൽണ്ട് ഇൻകൊരു പോലീസ് ലുക്കാന്ന്.."

ഷാദി മുടിയിലൂടെ വിരലോടിച്ചുകൊണ്ട് ജവാദിനെ നോക്കി. ജവാദ് അവനെ അടിമുടിയൊന്ന് നോക്കിയിട്ട് തിരിഞ്ഞ് അകത്തേക്ക് നടന്നു.

" ന്നട്ടാവും ഓർക്ക് ആദ്യം കണ്ടപ്പോ തന്നെ മനസ്സിലായേ.."

അകത്തേക്ക് പോകുന്നതിനിടയിൽ ജവാദ് വിളിച്ചുപറഞ്ഞു. അതുകേട്ട് ഷാദി ഫർഹാന്റെ അടുത്തേക്ക് നീങ്ങിനിന്നു.

" ഇപ്പോ പറഞ്ഞതിൽ ഒരാക്കലുണ്ടോന്നൊരു സംസയം.."

" ഒരു സംശയുല്ല്യ.. നിന്നെ ആക്കിയത് തന്നാ.."

ഫർഹാൻ അവനെ കളിയാക്കി ചുമച്ചുകൊണ്ട് ജവാദിന് പിറകെ പോയതും കണ്ണുരുട്ടിയിട്ട് അവനെ പോടായെന്ന് വിളിച്ച് ഷാദിയും ചെന്നു. സിറ്റിങ്ങ് റൂമിലിരുന്ന് ഹാഫിക്കും കാർത്തിക്കുമൊപ്പം ഫ്രിഫയർ കളിക്കുകയായിരുന്ന ആഷിയുടെ അടുത്തേക്കാണ് ജവാദ് നേരെപോയത്.

" ആഷി.. നീയൊന്ന് വാ.. ഒരു കാര്യണ്ട്.."

" എന്താ വാദിക്കാ..?"

പെട്ടെന്ന് തന്നെ എഴുന്നേറ്റ് അവൻ ജവാദിനടുത്തേക്ക് ചെന്നു. കൈയ്യിലുള്ള പെൻഡ്രൈവ് ജവാദ് അവന്റെ കൈയ്യിലേക്ക് വെച്ചുകൊടുത്തു.

" ആ വിഷ്വൽസ് കിട്ടീട്ടുണ്ട്.. നമ്മക്കതൊന്ന് ചെക്ക് ചെയ്യണം.."

ആഷി തലയാട്ടികൊണ്ട് മുറിയിലേക്ക് നടന്നു. ലാപ് ഓൺ ചെയത് പെൻഡ്രൈവ് കണക്റ്റ് ചെയ്ത് വിഷ്വൽസടങ്ങിയ ഫോൾഡർ ഓപ്പൺ ചെയ്തു. ജവാദും ഫർഹാനും ഹാഫിയും കാർത്തിയുമെല്ലാം ഇതിനകം തന്നെ അവനു ചുറ്റും സ്ഥാനം പിടിച്ചിരുന്നു. എന്തോ കാര്യമായി സംസാരിച്ചുകൊണ്ട് സ്റ്റെയറിറങ്ങി വന്ന റോബിയും മഹിയും അത് കണ്ടതും അവരും അടുത്തേക്ക് വന്നു.

ലിജിന്റെയും ഡോക്ടർ ലക്ഷ്മിയുടെയും കൊല നടന്ന ദിവസങ്ങളിലെ വിഷ്വൽസുകൾ അരിച്ചുപെറുക്കിയതും കൊല നടക്കുന്നതിന് മുമ്പേ ജവാദ് പറഞ്ഞ കാർ സംഭവസ്ഥലത്തേക്ക് വരുന്നതും ആ കാറിൽ നിന്ന് ഹുഡി ധരിച്ച ഒരാൾ ഇറങ്ങി അകത്തേക്ക് പോകുന്നതും അവർ വ്യക്തമായി കണ്ടു. ആഷി സൂം ചെയ്ത് കാറിന്റെ നമ്പർ മനസ്സിലാക്കാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല.

കനൽപഥം Where stories live. Discover now