കനൽപഥം

By avyanna005

15.7K 1.7K 2.9K

ശ്വാസമടക്കിപ്പിടിച്ച് ഞങ്ങൾ ആ ചെറിയ മുറിയിൽ ചേർന്നിരുന്നു. പുറത്തുള്ള കാലൊച്ചകൾ ഞങ്ങളൊളിച്ചിരിക്കുന്ന മുറിയുട... More

കനൽപഥം
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75 - THE END -

32

194 19 128
By avyanna005


" എത്രയൊക്കെ
മുറിവുകളെയാണ്
ചിലർ ചിരിയെന്ന
ഒരൊറ്റമൂലികൊണ്ട്
ഉണക്കുന്നത്..."

- സുമീഷ് സോമസുന്ദർ

_____________________________________

സമീറിനെ വിളിച്ച് കഴിഞ്ഞ് കുറച്ചുനേരം ഡോക്ടർ സണ്ണി തന്റെ കാബിനിൽ തന്നെയിരുന്നു. ഹോസ്പിറ്റലിൽ ഇരിക്കുന്ന ഓരോ നിമിഷവും തനിക്ക് ചുറ്റും എന്തൊക്കെയോ നിഗൂഢതകളുള്ളത് പോലെ തോന്നി സണ്ണിക്ക്. ഈ ഹോസ്പിറ്റലിൽ വന്ന് ജോയിൻ ചെയ്തത് തന്നെ റോയ് പറഞ്ഞിട്ടായിരുന്നു. ഇവിടെ നിന്ന് എന്തെങ്കിലുമൊക്കെ ലിങ്കുകൾ കിട്ടാതിരിക്കില്ലായെന്ന അവന്റെ നിഗമനത്തിന്റെ മേലാണ് ഇവിടെ എമർജൻസി മെഡിസിനിൽ ജോയിൻ ചെയ്തത്. ഇവിടെ വന്ന അന്നുമുതൽ എന്തെങ്കിലുമൊരു ലിങ്കിനു വേണ്ടി തിരയുകയായിരുന്നു താൻ.

അപ്പോഴാണറിഞ്ഞത് ആറുവർഷം മുമ്പുള്ള സ്റ്റാഫുകളിൽ ഇന്ന് ബാക്കിയുള്ളത് ഗൈനക്കോളജിസ്റ്റായ ഡോക്ടർ ലക്ഷ്മിയും എം ഡിയായ ഫാസിലും മാത്രമാണെന്ന്. മറ്റുളളവരെ തിരഞ്ഞുകണ്ടുപിടിക്കാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഹോസ്പിറ്റലിലെ സ്റ്റാഫ് റെക്കോർഡെല്ലാം ഫാസിലിന്റെ സിസ്റ്റത്തിൽ എൻക്രിപ്റ്റ് ചെയ്തുവെച്ചതാണെന്നും അറിഞ്ഞതോടെ എന്തൊക്കെയോ സംശയങ്ങൾ മനസ്സിൽ തെളിഞ്ഞുതുടങ്ങിയിരുന്നു. അതിനു ശേഷം നടന്നതെല്ലാം ആ സംശയങ്ങൾക്കൊന്നുകൂടെ ബലം നൽകുകയാണ് ചെയ്തത്.

എന്തൊക്കെയോ ആലോചിച്ചുകൊണ്ട് സണ്ണി പുറത്തേക്ക് നടന്നു. പാർക്കിങ്ങിൽ നിന്ന് കാറെടുത്ത് ഹോസ്പിറ്റലിനു മുമ്പിലൂടെയുള്ള പോക്കറ്റ് റോഡിലേക്ക് കയറി. മെയിൻ റോഡിലെത്തുന്നതിനു മുമ്പ് റോഡ്സൈഡിൽ കാർ പാർക്ക് ചെയ്ത് സണ്ണി ഫോണെടുത്തു. ഹോസ്പിറ്റലിൽ നടന്നതെല്ലാം ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ ഒട്ടും സമാധാനം കിട്ടില്ലെന്നുറപ്പിച്ചതും റോയിയുടെ നമ്പറിലേക്ക് സണ്ണി ഡയൽ ചെയ്തുകഴിഞ്ഞിരുന്നു. ഒരുപാട് റിങ്ങ് ചെയ്തതിനു ശേഷം കോൾ കട്ടായിപോകുന്നതിനു മുമ്പ് അപ്പുറത്തുള്ളയാൾ അതറ്റൻഡ് ചെയ്തു.

" ഹേയ്.. ഇച്ചായാ.."

റോയിയുടെ സന്തോഷത്തോടെയുള്ള ശബ്ദം കേട്ടതും സണ്ണിക്ക് എന്തോ ഒരു സമാധാനം തോന്നി.

" ഹലോ.. റോയി.."

" ഇച്ചായനെന്താ ഈ സമയത്ത്..? നേരത്തെ വിളിച്ചുവെച്ചതല്ലെ.. ഡ്യൂട്ടിയില്ലെ ഡോക്ടറേ..?"

" ഞാൻ പുറത്താണ് റോയി.."

" ഓഹോ.. ആ ഡി.ജെ യുടെ ഡിസിഷനറിഞ്ഞോ..?"

" യെസ്.. എസ് ഐ വിളിച്ചിരുന്നു.. അയാൾ നമ്മളെ ഹെൽപ് ചെയ്യാമെന്ന് സമ്മതിച്ചു.."

" ഗുഡ്.. എത്രേം പെട്ടെന്ന് അയാൾക്ക് എന്തെങ്കിലും ഇൻഫർമേഷൻ കിട്ടിയാൽ മതിയായിരുന്നു.."

" ഹോപ് സോ.."

( പ്രതീക്ഷിക്കാം..)

" ഉം.. എങ്ങനെയാ അയാൾടെ നമ്പർ നിങ്ങൾക്ക് കിട്ടിയത്..?"

" ജവാദ് തന്നു.."

" ജവാദോ..? അഷ്റഫ് സറിന്റെ..?"

" യെസ്.. അവൻ തന്നെ.."

" അവൻ തിരിച്ചുവന്നോ..?"

" ഉം.. അതെല്ലാം പറയാനാ ഞാനിപ്പോ വിളിച്ചത്.. അവനീ കേസിന്റെ പിറകെ ഇറങ്ങിയിരിക്ക്യാ.. പിന്നെ മറ്റൊരു കാര്യം കൂടിയുണ്ട്.."

" എന്ത്..?"

" നീ പറഞ്ഞതുശരിയാണെന്ന് തോന്നുന്നുണ്ടെടാ.. ദേർ ഈസ് സംതിങ്ങ് ഫിഷി ഗോയിംഗ് ഓൺ ഹിയർ.."

( ഇവിടെ സംശയാസ്പദമായി എന്തൊക്കെയോ നടക്കുന്നുണ്ട്..)

സണ്ണിയുടെ വാക്കുകൾ കേട്ടതും മറുതലക്കൽ റോയി ഒന്ന് ചിരിച്ചു.

" ഐ ന്യൂ ഇറ്റ്.."

( എനിക്കറിയാമായിരുന്നു..)

" നമ്മൾ കരുതിയതിലും അപ്പുറം എന്തൊക്കെയോ നടന്നിട്ടുണ്ട്.."

ഒരുനിമിഷം റോയി ഒന്നും മിണ്ടിയില്ല.

" നീയെന്താ റോയി ഒന്നും പറയാത്തത്..?"

" ഞാൻ ആഷിക്കിനോടൊന്ന് സംസാരിക്കട്ടെ.. ഇച്ചായൻ നാളെയൊന്ന് എയർപോർട്ട് വരെ വരേണ്ടിവരും.."

" എന്നുവെച്ചാ.. വാട്ട് ഡു യൂ മീൻ..?"

( നീയെന്താ ഉദ്ദേശിച്ചത്..)

" ഐ തിങ്ക് ഇറ്റ്സ് ടൈം ഫോർ മീ റ്റു ജോയിൻ ദ ക്വെസ്റ്റ്.. അപ്പോ നാളെ കാണാ ഇച്ചായാ.."

( ഞങ്ങൾക്കും ഈ അന്വേഷണത്തിൽ പങ്കുകൊള്ളാൻ സമയമായെന്ന് തോന്നുന്നു..)

" എടാ.."

സണ്ണി ഡോക്ടറെന്തെങ്കിലും പറയുന്നതിന് മുമ്പേ റോയി ഫോൺ കട്ട് ചെയ്തിരുന്നു.
ചുണ്ടിലൊരു നേർത്ത പുഞ്ചിരിയോടെ ഫോൺ പോക്കറ്റിലേക്കിട്ട് സണ്ണി കാർ സ്റ്റാർട്ടാക്കി റോഡിലേക്കു കയറി. കുറച്ചപ്പുറം മാറി നിർത്തിയിട്ടിരുന്ന കാറിലെ ഡ്രൈവിംഗ് സീറ്റിലിരുന്നയാൾ സണ്ണിയുടെ കാർ പോകുന്നത് നോക്കിയിരുന്നു. ആ കാർ കണ്ണിൽനിന്നുമറഞ്ഞതും തൊട്ടടുത്തുള്ള സീറ്റിലെ പൊതിയിലേക്ക് നോക്കി അയാൾ ക്രൂരമായി ഒന്ന് മന്ദഹസിച്ചു.

__________________________________

പെട്ടെന്ന് ആരൊക്കെയോ വരാന്തയിലൂടെ ഓടിവരുന്ന ശബ്ദം കേട്ടു. അടുത്തനിമിഷം വാതിലിലാരോ മുട്ടാൻ തുടങ്ങിയതും ഐശു ഞെട്ടി ഇരുന്നിടത്തുനിന്നും എഴുന്നേറ്റു.

" ജവാദേ.. ഞാനാ.. വാതിൽ തൊറക്ക്.."

ഇയാളായിരുന്നോ.. ഹോ.. ഇപ്പോതന്നെ തന്റെ കാറ്റുപോയേനെ..!!

ജവാദ് കസേരയിൽ നിന്ന് എഴുന്നേൽക്കുന്നതിന് മുമ്പേ ഐശു വാതിലിനടുത്തെത്തി. വാതിൽ തുറക്കാൻ വേണ്ടി കൈവെച്ചതും -

" ഇസ.."

വിളി കേട്ട് തിരിഞ്ഞുനോക്കിയപ്പോൾ ജവാദ് വലതുകൈ കൊണ്ട് എന്തോ ആംഗ്യം കാണിക്കുന്നുണ്ട്. ഐശുവിനാണെങ്കിൽ ഒന്നും മനസ്സിലാകുന്നുമില്ല.

" എന്താ..?"

നെറ്റിചുളിച്ച് ജവാദിനെ നോക്കിയതും ജവാദ് ഒരു മിനിറ്റ് മുറിക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചു. ഇയാളെന്താ തന്നെ കളിയാക്കുകയാണോ..?? വീണ്ടും ഐശുവിന്റെ മുഖത്തേക്ക് നോക്കിയതും ജവാദ് ഒരു ദീർഘശ്വാസമെടുത്തു.

" നിന്റെ ഷാൾ.. അതൊന്ന് നേരെയാക്ക്.."

ഐശു ഞെട്ടി തന്റെ ഷാളിൽ കൈവെച്ചുനൊക്കിയപ്പോഴാണ് ചുറ്റിയതുപോലൊന്നുമല്ല അത് കിടക്കുന്നതെന്ന് മനസ്സിലായത്. പടച്ചവനെ, ഈ കോലത്തിലാണോ ഞാൻ ഇതുവരെ ഇയാളുടെ മുമ്പിലിരുന്നത്.. ഓ.. ഇന്നെയങ്ങട് കൊല്ല്..

തിരിഞ്ഞുനിന്ന് ഷാൾ ശരിയാക്കിയപ്പോഴേക്കും വാതിലിന്മേലുള്ള മുട്ടിന് ശബ്ദം കൂടിയിരുന്നു. അവളൊന്ന് കണ്ണുരുട്ടിയിട്ട് വാതിൽ തുറന്നതും നാലുപേരും ഞെട്ടലോടെ അവളെ നോക്കുന്നുണ്ട്.

" ജവാദിനെന്തേലും പറ്റിയോ..? "

ഹാഫിയുടെ ചോദ്യം കേട്ടതും ഐശു അവനെയൊന്ന് രൂക്ഷമായി നോക്കി. താനിങ്ങനെ മുമ്പിൽ നിൽക്കുമ്പോൾ ചോദിക്കുന്ന ചോദ്യം കേട്ടില്ലേ.. ദിതാണ് ഫ്രണ്ട്ഷിപ്പ്.. എന്തൊരു സ്നേഹം...

വാതിൽക്കൽ നിന്ന അവളൊന്ന് നെടുവീർപ്പിട്ട് നീങ്ങിനിന്നതും നാലുംകൂടെ ഒരു തള്ളിക്കേറലായിരുന്നു. ജവാദിന്റെ കൈയ്യിലെ കെട്ട് കണ്ടതും അവരെല്ലാം ഒന്ന് പരസ്പരം നോക്കി.

" എന്താടാ ഇത്..?"

" ഇവിടെ ചെറിയൊരു ഫയറിങ്ങുണ്ടായി.. ഒരു ബുള്ളറ്റ് മാത്രം മിസ്സാവാതെ എന്റെ കൈയ്യിലേക്കങ്ങ് കേറി.. അത്രേ ള്ളൂ.."

ജവാദ് ഹാഫിയെ നോക്കിയൊന്ന് കണ്ണുചിമ്മികാണിച്ചതും ഐശു വാപൊളിച്ചുപോയി. അത്രേ ഉള്ളൂന്ന്.. ഇയാളിനി ബിൻലാദന്റെ കൂടെയെങ്ങാനും ആയിരുന്നോ.. മുള്ള് കുത്തീയെന്ന് പറയുന്നതുപോലെയാണ് വെടി കൊണ്ടെന്ന് പറയുന്നത്.

" നീയെണീക്ക്.. നമ്മക്ക് ഹോസ്പിറ്റലിലേക്ക് വിടാം.."

കാർത്തി ജവാദിന്റെ വലതുകൈ പിടിച്ച് അവനെ എഴുന്നേൽപ്പിക്കാൻ നോക്കി.

" ഹോസ്പിറ്റലിലൊന്നും പോവണോന്നില്ല.. ഇതൊക്കെ റോബിക്ക് എടുക്കാവുന്നതേള്ളു.."

ജവാദ് പ്രതീക്ഷയോടെ അടുത്തുനിൽക്കുന്ന റോബിയെ നോക്കി.

" പിന്നേ.. ബുള്ളറ്റെടുക്കാനുള്ള ടൂൾസൊക്കെ കൊണ്ടല്ലേ ഞാനിങ്ങ് വന്നത്.. നീയെന്നെ കൊണ്ട് പറയിപ്പിക്കരുത്.."

" ഇതിന് കുറേ ടൂൾസൊന്നും വേണ്ടല്ലോ.."

ഇയാളെയിന്ന് താൻ.. ഇയാൾക്കെന്താ ഒന്ന് ഹോസ്പിറ്റലിൽ പോയാൽ.. ചാകാൻ ഉദ്ദേശിച്ച് ഇറങ്ങിയതുപോലെയാണ് ഇങ്ങേരുടെ സംസാരം കേട്ടാൽ..

" എക്സ്ക്യൂസ് മി.."

വാതിൽക്കൽ കൈകെട്ടിനിൽക്കുന്ന ഐശുവിലേക്ക് അഞ്ചുപേരുടെയും കണ്ണുകൾ നീണ്ടു. ഐശു നോക്കിയത് ഹാഫിയുടെ മുഖത്തേക്കായിരുന്നു.

" ഇയാളെ മര്യാദക്ക് ഹോസ്പിറ്റലിൽ കൊണ്ടൊയ്ക്കോ.. ഇനി വരാൻ സമ്മതിച്ചില്ലേൽ തലക്കടിച്ച് ബോധം കെടുത്തിയേക്ക്.."

വായുംപൊളിച്ച് തന്നെനോക്കുന്ന ജവാദിനെ ഒന്നിരുത്തിനോക്കി ഐശു പുറത്തേക്കു നടന്നു.

________________________________

"ആഹ്.."

സർജിക്കൽ ടൂളുകൊണ്ട് ഡോക്ടർ തന്റെ കൈയ്യിൽ നിന്നും ബുള്ളറ്റ് പുറത്തെടുത്തതും വേദനകൊണ്ട് ജവാദ് കണ്ണടച്ച് ബെഡ്ഷീറ്റിൽ കൈ ചുരുട്ടി. കണ്ണുതുറന്ന് നോക്കിയപ്പോൾ വാതിലിനടുത്ത് ചാരി നിൽക്കുന്ന ഹാഫിയവനെ ഒന്നിരുത്തി നോക്കി, ഹോസ്പിറ്റലിൽ വരേണ്ടെന്ന് പറഞ്ഞത് നീ തന്നെയാണോയെന്ന അർത്ഥത്തിൽ. ജവാദ് അവനെ നോക്കിയൊന്ന് കണ്ണുരുട്ടി മുറിവ് ഡ്രസ്സ് ചെയ്യുന്ന ഡോക്ടർക്ക് നേരെ തിരിഞ്ഞു. ഷാദിയുടെ ഒരു സുഹൃത്തിന്റെ ഉപ്പയാണ് ഡോക്ടർ ഷൈജൽ ഇസ്മായിൽ. തനിക്ക് വെടികൊണ്ട വിവരം ഷാദിയെ  വിളിച്ചറിയിച്ചപ്പോൾ അവനാണ് പറഞ്ഞത് ഷൈജൽ ഡോക്ടറുടെ ക്ലിനിക്കിലേക്ക് പോയാൽ മതീയെന്ന്.

" ഓ.കെ.. ഡൺ.. വൺ വീക്ക് റെസ്റ്റ് വേണം.. ഈ കൈകൊണ്ട് കൂടുതൽ സ്ട്രെയിനെടുക്കരുത്.."

ഡോക്ടർ ഒരു പുഞ്ചിരിയോടെ ജവാദിനെ നോക്കി പറഞ്ഞതും വാതിൽക്കൽ നിന്നാരൊക്കെയോ അടക്കിച്ചിരിച്ചു. അവൻ തിരിഞ്ഞുനോക്കിയതും നാലുപേരും നിഷ്കളങ്കമായ ഭാവത്തോടെ അവന്റെ മുഖത്തേക്ക് നോക്കി. തൊട്ടടുത്ത് നിൽക്കുന്ന ഷാദിയാണെങ്കിൽ ചിരി കടിച്ചുപിടിച്ച് നിൽക്കുന്നുണ്ട്. ഡോക്ടർ ഒരു നേർത്ത പുഞ്ചിരിയോടെ ജവാദിനെയും അവരെയും മാറിമാറിനോക്കി. 

" അത് ഞങ്ങൾ നോക്കിക്കോളാം ഡോക്ടർ.."

റോബി ഡോക്ടർക്ക് നേരെ തംസ്അപ്പ് കാണിച്ചതും ജവാദിന്റെ നെറ്റിചുളിഞ്ഞു.

" അതെന്നെ... അനങ്ങാൻ പോലും സമ്മതിക്കില്ല.. പോരെ അങ്കിൾ..?"

ഷാദി അവനെ നോക്കി കണ്ണടച്ചുകാണിച്ചു. ഓഹോ.. അപ്പോ എല്ലാം കൂടെ തനിക്കിട്ട് പണിയുകയാണ്...

എല്ലാവരെയും ഒന്ന് രൂക്ഷമായി നോക്കി ജവാദ് ബെഡിൽ നിന്നെഴുന്നേറ്റ് തന്റെ ഷർട്ടെടുത്തിട്ടു. ബട്ടൺസിട്ട് തിരിഞ്ഞതും മേശപ്പുറത്ത് വെച്ച സ്റ്റീൽ ട്രേയിൽ ഇസ തന്റെ കയ്യിൽ കെട്ടിതന്നിരുന്ന അവളുടെ ഷാളിന്റെ പീസ് കണ്ടു.

" നോക്കിനിൽക്കാണ്ട് വന്ന് വണ്ടീൽ  കേറ് മിസ്റ്റർ.."

തിരിഞ്ഞുനോക്കിയതും ഹാഫി ഇളിച്ചുകൊണ്ട് പുരികമുയർത്തികാണിച്ചു. അവനെ മനസ്സിൽ പ്രാകി ജവാദ് മുറിയിൽ നിന്ന് പുറത്തിറങ്ങി പാർക്കിങ്ങിൽ നിർത്തിയിട്ട കാറിനടുത്തേക്ക് നടന്നു.

" അല്ല, വാദിക്കാക്ക വരുമ്പോ കൈയ്യിലൊരു കെട്ടുണ്ടായിരുന്നല്ലോ.. അതാര് കെട്ടികൊടുത്തതാ..?"

ആക്റ്റീവയിൽ ചാരിനിന്നുകൊണ്ട് ഷാദി കാർത്തിയോട് ചോദിക്കുന്നത് കേട്ടതും ജവാദ് ശബ്ദമുണ്ടാക്കാതെ അവരുടെ അടുത്തേക്ക് നടന്നു. കുറച്ചടുത്തെത്തിയതും ഷാദിയുടെ പിറകിലായിട്ട് കൈകെട്ടി നിന്നു.

" അതോ.. അത് ഐശു കെട്ടികൊടുത്തതാ.."

" ഐശ്വോ...?!"

ഷാദി ഉറക്കെ ചോദിച്ചതും കാർത്തി നിന്നിടത്തുനിന്നും ചാടിയിട്ട് ചുറ്റിലും നോക്കി. ഷാദിക്ക് കുറച്ചുപിറകിലായിട്ട് കൈകെട്ടി നിൽക്കുന്ന ജവാദിനെ കണ്ടതും കാർത്തി ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ അവന്റെ മുഖത്തേക്ക് നോക്കി. കാർത്തിയുടെ മുഖം കണ്ട ഷാദി തിരിഞ്ഞുനോക്കിയതും പിറകില ജവാദിനെ കണ്ട് ഞെട്ടി. പിന്നെ അവനെ നോക്കിയൊന്ന് ചിരിച്ചിട്ട് കാർത്തിക്ക് നേരെ തിരിഞ്ഞു.

  " അല്ല, അഡിഡാസാണോ പ്യൂമയാണോ..? "

ഏ.. ഇവനിതെന്താ പറയുന്നത്..!! കാർത്തിയും തന്നെപ്പോലെ തന്നെ വായുംപൊളിച്ച് അവനെ നോക്കുന്നുണ്ട്.

" യെന്ത്..?"

ജവാദിന്റെ ചോദ്യം കേട്ടതും ഷാദി വീണ്ടും അവന്റെ മുഖത്തേക്ക് നോക്കി.

" അല്ല, കാർത്തി ബ്രോയും ഞാനും ഷൂ വാങ്ങ്ണ കാര്യം പറയായിരുന്നു..."

ജവാദ് കാർത്തിയെ നോക്കിയപ്പോൾ അവനിതൊക്കെയെപ്പോ എന്ന ഭാവത്തിൽ നിൽക്കുന്നു. ചെക്കൻ തന്റെ കയ്യിൽനിന്ന് രക്ഷപ്പെടാനുള്ള ഐഡിയയെടുത്തതാണ്. പുഞ്ചിരിച്ചുകൊണ്ട് ഷാദിയുടെ അടുത്തുചെന്ന് ജവാദവന്റെ തോളിലൂടെ കയ്യിട്ടു.

" പൊന്നുമോനെ ഷാഹിദേ.. ഒന്നുകിൽ സത്യം പറയാനുള്ള ധൈര്യം കാണിക്കണം.. അല്ലേൽ വിശ്വസിക്കാൻ പറ്റിയ നൊണ പറയണം.. കേട്ടോ.."

പുരികമുയർത്തി അവനോട് പറഞ്ഞതും അവൻ നൈസായിട്ടൊന്ന് ഇളിച്ചു. ഒന്ന് കണ്ണുരുട്ടിയിട്ട് ജവാദ് കാറിലേക്ക് കയറി. ബില്ലടച്ച് വന്ന റോബി ഡ്രൈവിങ്ങേറ്റെടുത്തു.  കാർത്തി ഷാദിയുടെ കൂടെ വന്നോളാമെന്ന് പറഞ്ഞതും റോബി വണ്ടി സ്റ്റാർട്ടാക്കി റോഡിലേക്ക് കയറി. നേരം ഇരുട്ടിതുടങ്ങിയിട്ടുണ്ട്.

" ഇതിന്റെയൊന്നും ഒരാവശ്യവുമില്ല.. വെറുതെ കാശ് കളയാനായിട്ട്.. ഇത് വീട്ടീന്ന് അങ്ങ് എടുക്കാൻ മാത്രേ ഉള്ളുവേനി.."

റോബി തന്റെ മടിയിലേക്കിട്ട ടാബ്ലറ്റ്സ് നോക്കി ജവാദ് പറഞ്ഞതും പിറകിലിരുന്ന ഹാഫി അവനെയൊന്ന് എത്തിനോക്കി.

" മിണ്ടിപോവരുത്.. എന്നിട്ടുവേണം നിന്റെ കാറ്റ് പോയിട്ട് ആ ഐശു ഞങ്ങളെയെല്ലാത്തിനിം കൊല്ലാൻ.. ബോധം കെടുത്തിയെങ്കിലും ഹോസ്പിറ്റലിൽ കൊണ്ടോവാൻ പറഞ്ഞത് നീയും കേട്ടതല്ലേ.." 

ജവാദ് മേലോട്ട് നോക്കി കണ്ണുരുട്ടിയിട്ട് തലയാട്ടി. പുറത്തേക്ക് നോക്കിയിരുന്നതും ഇസയുടെ വാക്കുകൾ അവന്റെ മനസ്സിൽ മുഴങ്ങി. ഓഫീസിൽ വെച്ചുണ്ടായ സംഭവങ്ങളോരോന്നായി ഓർമ്മയിലേക്ക് വന്നതും അവന്റെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു. വീടെത്തുന്നതുവരെ മറ്റുള്ളവരെല്ലാം എന്തൊക്കെയോ സംസാരിച്ചിരുന്നെങ്കിലും ജവാദിന് ഒന്നിലും പങ്കുകൊള്ളാൻ തോന്നിയില്ല. വീട്ടിലെത്തി നിസ്കാരമെല്ലാം കഴിഞ്ഞ് ഫുഡ് കഴിക്കാൻ താഴേക്കിറങ്ങിയതും മേശപ്പുറത്തുണ്ടായിരുന്ന ഫോണിൽ വല്ലിപ്പാന്റെ മുഖം തെളിഞ്ഞു. വല്ലിപ്പയെന്തിനാ ഇപ്പോൾ വിളിക്കുന്നതെന്ന സംശയത്തോടെ ഫോണെടുത്തതും -

" എന്താ വാദിയേ അനക്ക് പറ്റിയത്..? " 

ഒരു നിമിഷം അവനൊന്ന് ഞെട്ടി. ഇനിയാ ഷാദിയെങ്ങാനും വല്ലതും പറഞ്ഞോ..!!

" ഒന്നൂല്ല്യല്ലോ വല്ലിപ്പാ.. എന്തേ..?"

" ഷാദി ഇവിടെനിന്ന് മൂട്ടിൽ തീ പിടിച്ച പോലെയാണ് ഇറങ്ങിയോടിയത്.. അതോണ്ട് വിളിച്ചതാ.. ന്നാ ശരി.."

ഫോൺ കട്ട് ചെയ്ത് ജവാദ് സിറ്റിംഗ് റൂമിലേക്ക് നോക്കിയതും ഷാദി സോഫയിൽ മലർന്നുകിടന്ന് ഫോണിൽ തോണ്ടുന്നുണ്ട്.

" ടാ.."

അവന്റെ നീട്ടിയുള്ള വിളി കേട്ടതും ഷാദിയെന്താണെന്ന ഭാവത്തിൽ പുരികമുയർത്തി.

" നീ എനിക്കെന്ത് പറ്റീന്നാ വല്ലിപ്പാനോട് പറഞ്ഞത്..? "

" അതോ.. എങ്ങോട്ടാ ഓട്ണേന്ന് വല്ലിപ്പ ചോദിച്ചപ്പോ ഇങ്ങൾക്ക് വെടികൊണ്ടെന്ന് പറയാൻ വരായിരുന്നു ഞാൻ.."

" ന്നട്ട്..?"

" വാദിക്കാക്ക് എന്ന് പറഞ്ഞപ്പോയാണ് ഇൻക് എന്താ പറയ്ണേന്ന് ഓർമ്മവന്നത്.. അപ്പോ ഞാൻ വാദിക്കാക്ക് ഇന്നെ കാണാൻ പൂതിയാവ്ണ്ട്ന്ന് പറഞ്ഞ് സ്കൂട്ടായി.."

അവനൊന്ന് ഇളിച്ചിട്ട് വീണ്ടും ഫോണിലേക്ക് തിരിഞ്ഞു. വെറുതെയല്ല വല്ലിപ്പ വിളിച്ചത്.. ഇമ്മാതിരി നുണയൊക്കെ വല്ലിപ്പയെങ്ങനെ വിശ്വാസിക്കാനാ...!!

ജവാദ് തിരിഞ്ഞ് കിച്ചണിലേക്ക് നടക്കാനൊരുങ്ങിയതും പുറത്തൊരു വണ്ടി വന്ന് നിർത്തുന്ന ശബ്ദം കേട്ടു. ഈ നേരത്താരാണെന്നറിയാൻ വേണ്ടി വാതിൽ തുറന്നുനോക്കിയതും പോലീസ് ജീപ്പിൽ നിന്ന് പുഞ്ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങുന്ന എസ്.ഐ സമീറിനെയും ഡോക്ടർ സണ്ണിയെയുമാണ് കണ്ടത്.

___________________________________ 

 
ഹിൽവ്യൂ അപ്പാർട്ട്മെന്റ്സിന്റെ പാർക്കിങ്ങിൽ കാർ നിർത്തി റോയ് പുറത്തിറങ്ങി. ലിഫ്റ്റിൽ കയറി നാലാംനിലയിലിറങ്ങി 13D എന്ന ഡോർ ലക്ഷ്യമാക്കി നടന്നു. വാതിൽ തുറന്ന് അകത്ത് കയറിയതും സെറ്റിയിലിരിക്കുന്ന പയ്യനിൽ റോയിയുടെ കണ്ണുടക്കി.

മുന്നിലുള്ള ടീപോയിലേക്ക് കാൽ കയറ്റി വെച്ച് മടിയിലുള്ള ലാപ്ടോപ്പിൽ എന്തോ ചെയ്തുകൊണ്ടിരിക്കുകയാണ് ആഷിഖ്. ഹെഡ്സെറ്റൂരി കഴുത്തിൽ ചുറ്റിയിട്ടിട്ടുണ്ട്. സെറ്റിയിൽ തൊട്ടടുത്തായി വെച്ചിരിക്കുന്ന പ്ലേറ്റിൽ പാതി കടിച്ച ഒരു പിസ വെച്ചിട്ടുണ്ട്. റോയിയെ കണ്ടതും ആഷി തലയുയർത്തി നോക്കി ഒന്ന് പുഞ്ചിരിച്ചു.

" നീ ബിസിയാണോ ആഷി..?"

ആഷിഖിന്റെ അടുത്തിരുന്ന് റോയി ലാപ്പിലേക്ക് നോക്കി. സ്ക്രീനിലെന്തൊക്കെയോ കണക്കുകൾ കണ്ടെങ്കിലും റോയിക്കൊന്നും മനസ്സിലായില്ല.

" എന്താ റോയി..? നീ കാര്യം പറ.."

ഒരു ദീർഘശ്വാസമെടുത്ത് സണ്ണി പറഞ്ഞ കാര്യങ്ങളെല്ലാം റോയി ആഷിയോട് പറഞ്ഞു. പിറ്റേന്ന് താൻ നാട്ടിലേക്ക് പോകാൻ തീരുമാനിച്ചെന്നും കൂടി റോയി കൂട്ടിച്ചേർത്തു.

" എന്നിട്ട് നീ ടിക്കറ്റെടുത്തോ..?"

റോയിയുടെ മുഖത്തേക്ക് നോക്കി എല്ലാം കേട്ടിരുന്നതിന് ശേഷം ആഷി ചോദിച്ചതും റോയി ഇല്ലെന്ന് തലയാട്ടി.

" ഇന്ന് വിളിച്ച് ബുക്ക് ചെയ്യണം.."

" മ്മ്..."

രണ്ടുനിമിഷം ഒന്നും മിണ്ടാതെ ലാപ്പിലേക്ക് നോക്കിയിരുന്നതിന് ശേഷം ആഷി റോയിക്കു നേരെ തിരിഞ്ഞു.

" റോ.. ഞാനൊരു കാര്യം പറഞ്ഞാൽ നീ ഞെട്ടര്ത്..."

" എന്താ..?"

" നിന്റെ കൂടെ ഞാനും പോരാണ് നാട്ടിലേക്ക്.."

റോയി ഞെട്ടി ആഷിയെ നോക്കി.

" നീയോ..?"

" നിന്നോട് ഞാൻ ഞെട്ടരുതെന്ന് ആദ്യേ പറഞ്ഞതല്ലെ.."

ആഷി ലാപ്പിലേക്ക് നോക്കികൊണ്ട് കണ്ണുരുട്ടിയെങ്കിലും റോയി വാപൊളിച്ച് അവനെ തന്നെ നോക്കിയിരിക്കുകയായിരുന്നു.

"എടാ.. നീ..."

" നീയൊന്നും പറയണ്ട.. ഞാൻ തീരാനിച്ചുകഴിഞ്ഞു.. ആർക്കറിയാം.. ഒരു ഹാക്കറെ കൊണ്ട് നിങ്ങക്കെന്തൊക്കെ ഉപകാരമുണ്ടാവും.."

ഞെട്ടൽ മാറാതെ അവനെതന്നെ നോക്കിയിരിക്കുന്ന റോയിയെ നോക്കി ആഷി പതിയെ തലയാട്ടി.

" എടാ.. ലൈഫിലൊരിക്കലൊക്കെ ഇതുപോലൊരു ഇൻവസ്റ്റിഗേഷന്റെ ഭാഗാവാൻ പറ്റൂ.. അത് ഞാനെന്തായാലും മിസ്സാക്കാൻ പോണില്ല.. വായുംപൊളിച്ച് നിക്കാണ്ട് പോയി രണ്ട് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യടാ.."

ആഷിയെ നോക്കി ഒന്ന് തലകുലുക്കി പുഞ്ചിരിച്ചുകൊണ്ട് റോയി ഫോണെടുത്ത് ബാൽക്കണിയിലേക്ക് നടന്നു. ഒരു പുഞ്ചിരിയോടെ ആഷി വീണ്ടും ലാപ്പിന്റെ സ്ക്രീനിലേക്ക് തിരിഞ്ഞു.

( to be continued...)

അങ്ങനെ റോയിയും ആഷിയും കൂടെ ഫ്ലൈറ്റിറങ്ങാൻ പോകുന്നു.. ഇനി വലിയ കളികൾ മാത്രം..😌

അടുത്ത ഭാഗം തിങ്കളാഴ്ച തരാം.. നിങ്ങളുടെ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു...🙃

Continue Reading

You'll Also Like

836 76 8
ith Njan YouTube ill cheyyth kondirunna vampire luv ff ann some reason Karanam enikk ith yt yill continue cheyyan pattilla atha ivide first muthal ch...
1.3K 89 7
a crime triller story...... Revenge ii lohathil jivikkunathin ninak yogam illa.... athukond njan ninne.....👿 Love vave... l love youuuuu... love you...
48.9K 6.3K 22
Hloo Guyzz...🌸(Namaskaram🙏) This is a simple and cute love story of Taekook♥ twist sambhavangal onnumillatha sadha kochu story..!?👀 Ichiri fight r...