കനൽപഥം

avyanna005 által

15.7K 1.7K 2.9K

ശ്വാസമടക്കിപ്പിടിച്ച് ഞങ്ങൾ ആ ചെറിയ മുറിയിൽ ചേർന്നിരുന്നു. പുറത്തുള്ള കാലൊച്ചകൾ ഞങ്ങളൊളിച്ചിരിക്കുന്ന മുറിയുട... Több

കനൽപഥം
1
2
3
4
5
6
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75 - THE END -

7

241 26 6
avyanna005 által


" പറക്കുക,
മുകളിൽ
ആകാശമുള്ളിടത്തോളമല്ല
ഉള്ളിൽ
ആകാശമുള്ളിടത്തോളം.."

- സമീർ പിലാക്കൽ
___________________________________

വീട്ടിലേക്ക് കടന്നുവരുന്ന ആളുകളെ നോക്കികൊണ്ട് ജവാദ് ബാൽക്കണിയിൽ നിന്നു. താഴെ അതിഥികളോട് സന്തോഷത്തോടെ സംസാരിച്ചുകൊണ്ട് നിൽക്കുകയാണ് വല്ലിപ്പയും മാമൻമാരുമെല്ലാം. വീട് മുഴുവൻ വെളിച്ചത്തിൽ കുളിച്ചുനിൽക്കുകയാണ്. വർഷങ്ങൾക്ക് ശേഷം താനൊരുപാട് സന്തോഷിക്കണമെന്ന് ആഗ്രഹിച്ച ദിവസങ്ങളാണിത്.

ആലോചിക്കുംതോറും മനസ്സ് കൈവിട്ടുപോകുന്നപോലെ. ഉള്ളിലെ ദേഷ്യവും വേദനയും കൂടുന്നതനുസരിച്ച് ബാൽക്കണിയിലെ റെയിലിൻമേലുള്ള അവന്റെ പിടുത്തം മുറുകി.

ഉമ്മയുടെ കത്ത് വായിച്ചതുമുതൽ മനസ്സൊരുപാട് അസ്വസ്ഥമായപോലെ. താൻ തേടികൊണ്ടിരുന്ന ഉത്തരങ്ങളിൽ ചിലതൊക്കെ കിട്ടിയെങ്കിലും അതിലപ്പുറം പലതും അതിൽ ഉമ്മ എഴുതിയിട്ടുണ്ടായിരുന്നു. അവരന്ന് പോകുന്നതിനുമുമ്പ് തന്നെ ഒരുപാട് വിളിച്ചിരുന്നത്രേ. കിട്ടാതിരുന്നതാണ് ഉമ്മ അങ്ങനെ ഒരെഴുത്ത് തനിക്ക് എഴുതിവെക്കാൻ കാരണമായത്. അന്ന് ഫോണെടുക്കാൻ തോന്നാതിരുന്ന നിമിഷത്തെ അവൻ മനസ്സുകൊണ്ട് ഒരുപാട് പഴിച്ചു.

എന്നാലും ഇതിനുപിന്നിൽ ഒരാൾ മാത്രമല്ല എന്നുമ്മാക്ക് തോന്നിയത് എന്തുകൊണ്ടാവും..?. അങ്ങനെയെങ്കിൽ ഫാസിൽ അതിൽ വെറുമൊരു കണ്ണി മാത്രമാവ്വോ..?. ഉപ്പയെയും ഉമ്മയെയും കൊല്ലണമെങ്കിൽ ഇതിനു പിന്നിലുള്ളവർക്ക് തീർച്ചയായും എന്തോ ഒളിക്കാനില്ലേ..?

ആകെ വട്ടുപിടിക്കുന്നുണ്ട്. പക്ഷേ, അതിനേക്കാളെല്ലാം കൂടുതൽ ആശയകുഴപ്പത്തിലാക്കുന്നത് ഉമ്മ അവസാനം പറഞ്ഞ കാര്യമാണ്. ആരേക്കാളും കൂടുതൽ വിശ്വസിക്കേണ്ടത് അഹമ്മദങ്കിളിനെയാണെന്ന്. ഉപ്പാക്കും ഉമ്മാക്കും എന്തെങ്കിലും പറ്റിയാൽ അതിന് കാരണം അഹമ്മദങ്കിളാണെന്ന് വരുത്തിതീർക്കാൻ മറ്റുള്ളവർ ശ്രമിക്കും, അത് വിശ്വസിക്കരുതെന്ന്.

സത്യത്തിൽ അതുതന്നെയല്ലേ നടന്നത്. അഹമ്മദങ്കിളിന് പിന്നെ എന്തു സംഭവിച്ചുവെന്നറിയില്ല. ഒരുപാട് കേസ് നടത്തി അവസാനം അങ്കിളിനു പങ്കില്ലാന്നും കേസ് അപകടമാണെന്ന് സ്ഥാപിച്ച് ക്ലോസാക്കിയെന്നും ജമാലങ്കിൾ പറഞ്ഞതോർമ്മയുണ്ട്. പിന്നീട് അഹമ്മദങ്കിളിനെ കുറിച്ചൊന്നും കേട്ടിട്ടില്ല. ഇതിപ്പോൾ എവിടെനിന്നാണ് റബ്ബേ താൻ തുടങ്ങുക..??.

പെട്ടെന്ന് പിറകിൽ നിന്നരോ ജവാദിന്റെ കണ്ണുപൊത്തി.

" ആരാ.. കൈയ്യെടുത്തേ.."

കൈ പിടിച്ച് മാറ്റാൻ നോക്കിയതും ആ കൈ ഒന്നുകൂടെ മുറുകി.

" ആരാന്ന് ചോദിച്ചില്ലെ..."

" കോപിക്കരുത് വത്സാ.. നോം പറയട്ടെ.."

കൈ മാറ്റി അവന്റെ മുമ്പിലേക്ക് കയറിനിന്നായിരുന്നു ഹാഫിയുടെ ഡയലോഗ്. അപ്പോൾ തന്നെ തല പിടിച്ച് കുനിച്ചു നിർത്തി അവന്റെ നടുംപുറത്തിട്ട് ജവാദ് രണ്ടെണ്ണം പൊട്ടിച്ചു.

" അള്ളോ.. ജവാദേ.. കൊല്ലരുത്.."

" മനുഷ്യൻ ഇവിടെ ഭ്രാന്ത് പിടിച്ച് നിൽക്കുമ്പോഴാ അവന്റെ ഒരു കണ്ണുപൊത്തിക്കളി.."

" ഞാൻ വന്നൂന്ന് അറിയിക്കാൻ വേണ്ടി ചെയ്തതല്ലെ.."

" നിന്നെ കൂട്ടിവരാൻ ആളെ അയച്ചത് ഞാനല്ലെ.. പിന്നെ നീ പ്രത്യേകം അറിയിക്കണോ വന്നൂന്ന്..."

" ഭ്രാന്ത് പിടിച്ച് നിൽക്കാണേൽ വല്ല കുതിരവട്ടത്തേക്കും പോകണം... വെറുതേ എന്റെ മെക്കിട്ട് കേറരുത് മിസ്റ്റർ.."

ജവാദ് അവനെ രൂക്ഷമായി ഒന്ന് നോക്കിയതും ഹാഫി ഇളിച്ചുകൊണ്ട് അവനെ അങ്ങ് കെട്ടിപ്പിടിച്ചു.

" ഐ മിസ്സഡ് യൂ ബ്രോ.."

" ടാ മതി മതി.. ഞാനില്ലാത്തതോണ്ട് നീയവിടെ തകർക്കായിരുന്നൂന്ന് എനിക്ക് അറിയാം.. വല്ലാണ്ട് ഓവറാക്കി കൊളമാക്കണ്ട.."

" ഹീഹീ.... ബൈ ദ ബൈ.. ഞാൻ പോയി എന്തേലും അകത്താക്കട്ടെ.. വെശന്നിട്ടു വയ്യ... അതിന്റെ മുമ്പ്.. ഭ്രാന്ത് പിടിക്കാൻ മാത്രം എന്ത് സീനാ ഇപ്പൊ ഉണ്ടായതെന്ന് പറയ്.. "

ജവാദ് ഒരു ദീർഘശ്വാസമെടുത്ത് അതുവരെയുണ്ടായ എല്ലാ കാര്യങ്ങളും അവനോട് പറഞ്ഞു. ഫാസിലിനെ അവൻ സംശയിക്കുന്നതെന്തുകൊണ്ടാണ് എന്നത് മുതൽ ഉമ്മയുടെ കത്തിലുള്ള കാര്യങ്ങൾ വരെ..

" എവിടെനിന്നാ ഇത് തുടങ്ങാന്ന് എനിക്കൊരു പിടിയും കിട്ടണില്ലെടാ.. "

" നിന്റത്ര വളഞ്ഞ ബുദ്ധിയൊന്നും ഇല്ലെങ്കിലും ഞാനെന്റെ ഒരു അഭിപ്രായം പറയാം.. ഇയ്യീ പറഞ്ഞ അഹമ്മദങ്കിളിന്റെ വക്കീൽ ആരായിരുന്നു..? "

" അത്... ഒരു അഡ്വക്കേറ്റ് അൻവർ റഷീദാണെന്നാ തോന്നുന്നത്.. എനിക്കത്ര ഉറപ്പില്ല.. അന്വേഷിച്ചാൽ അറിയാലോ.."

" എങ്കിൽ അവിടെനിന്ന് തുടങ്ങണമെന്നാ എന്റഭിപ്രായം.. അഹമ്മദങ്കിൾ നിരപരാധിയാണെന്ന് കോടതിയിൽ തെളിയിക്കാൻ മാത്രം ശക്തമായ എവിഡൻസ് അയാളുടെ കൈയ്യിലുണ്ടായിട്ടുണ്ടാകും.. അതാണ് നമുക്കാദ്യം വേണ്ടതും.."

" ശരിയാണ്.. ക്ലോസ് ചെയ്ത കേസ് റീഓപ്പൺ ചെയ്യണമെങ്കിൽ മതിയായ പ്രൂഫ് നമ്മുടെ അടുത്ത് വേണമല്ലൊ.. ഈ കല്യാണം ഒന്ന് കഴിയട്ടെ.. എന്നിട്ട് തുടങ്ങാം എല്ലാം.. താങ്കസ് അനിയാ.."

" ഇത് തീരുമാനായിട്ടേ ഞാനും ഇനി തിരിച്ചു മുംബൈക്കുള്ളൂ.. ഇത് തെളിയാൻ ഇൻക് വല്ലാത്ത ഒരിന്ററസ്റ്റ്.. ഇപ്പൊ തന്നെ ഞാൻ അനിശ്ചിതകാലത്തേക്ക് ലീവെടുക്കാൻ പോവ്വാ.."

" എടാ.. നീയും കൂടെ അവിടെയില്ലേൽ..?"

" അതൊക്കെ ഞമ്മളെ ശർമ്മാജി നോക്കിക്കോളും.. പിന്നെ പപ്പ കല്യാണം കഴിഞ്ഞാ അങ്ങോട്ടേക്ക് പോകൂലെ.. സോ നോ പ്രോബ്ലം.."

കുറച്ചുനേരത്തേക്ക് അവരൊന്നും മിണ്ടിയില്ല. രണ്ടുപേരും കൂടെ താഴെ പന്തലിലുള്ള ആൾക്കാരുടെ സന്തോഷം നോക്കിനിന്നു.

" ഹാഫീ.. ഇത് കുറച്ചു റിസ്കുള്ള പണിയാണ്.. നമ്മുടെ എതിരാളി എത്ര ശക്തിയുള്ളവനാണെന്നു പോലും അറീല.. എന്തും നേരിടാനുള്ള ധൈര്യത്തിൽ ഇറങ്ങിത്തിരിച്ചതാ ഞാൻ.. ഇൻക് നഷ്ടപ്പെടാൻ ഒന്നൂല്ല്യ.. പക്ഷേ.. നിനക്കങ്ങനെയല്ല..."

" എന്തൊക്കെ വന്നാലും ഈ ജവാദിനെ ഒറ്റക്കാക്കിയിട്ട് ഹാഫിസ് ജമാൽ മുംബൈക്ക് വിമാനം കയറാൻ പോകുന്നില്ല.."

" ഹാഫീ.."

" ഈ ഡിസ്കഷൻ അവസാനിച്ചു ജവാദേ.. ഇനിയുള്ളത് ഈ മിഷനെപ്പൊ തുടങ്ങണമെന്നുള്ളതാ.. അതിനിനിയും സമയണ്ട്.. ഇപ്പൊ എന്റെ കുടൽ കരിയാതെ നോക്കൽ അത്യാവശ്യാണ്.. നീയിങ്ങു വാ.."

ഹാഫിയെ നോക്കിയൊന്ന് പുഞ്ചിരിച്ചിട്ട് ജവാദ് അവന്റെ കൂടെ താഴോട്ടേക്കിറങ്ങി.

______________________________________

ഫാസിക്കാക്ക..?

ഫാസിക്കാക്ക ഈ നേരത്തെന്താ ഇക്കാക്കാന്റെ മുറിയിൽ..?

അകത്തുനിന്ന് ഫാസിലിന്റെ ശബ്ദം കേട്ട് ഐശുവിന്റെ നെറ്റിചുളിഞ്ഞു.

" ഞാൻ പറഞ്ഞല്ലൊ.. നിങ്ങൾ പറഞ്ഞ എല്ലാം ഞാൻ ചെയ്തുതന്നു.. ഇനിയും എന്നെ ഇങ്ങനെ ബ്ലാക്ക്‌മെയിൽ ചെയ്യരുത്.. പ്ലീസ്... ഇതിലേക്ക് എന്റെ കുടുംബത്തിനെ കൂടെ വലിച്ചിഴക്കരുത്.."

ബ്ലാക്ക്‌മെയിലോ..??

" അവർക്ക് ഒന്നും അറിയില്ല... ഇനിയും എന്റെ ജീവിതം നശിപ്പിക്കരുത്... ഹലോ.. ഹലോ... ഛെ "

സ്വന്തം കല്യാണത്തിന്റെ തലേദിവസം ആൾക്കാരുടെ മുമ്പിലേക്ക് ചെല്ലാതെ ഇവിടെ വന്ന് ഫോൺ ചെയ്യുന്നതെന്തിനാവും..?  ഐശുവിന്റെ മനസ്സിൽ സംശയങ്ങൾ നിറഞ്ഞതും അവൾ അകത്തേക്ക് ചെന്ന് ചോദിക്കാൻ തന്നെ തീരുമാനിച്ചു. എന്താണെന്ന് അറിഞ്ഞിട്ടുതന്നെ കാര്യം..

അകത്തുനിന്ന് ശബ്ദം കേൾക്കുന്നില്ലായെന്ന് ഉറപ്പായപ്പോൾ അവൾ വാതിൽ തുറന്ന് അകത്തേക്ക് കയറി. കട്ടിലിൽ തലക്ക് കൈകൊടുത്ത് ഇരിക്കുകയായിരുന്നു ഫാസിൽ. വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും അവൻ തല ഉയർത്തിനോക്കി. ഐശുവിനെ കണ്ടതും അവൻ ഞെട്ടിയെഴുന്നേറ്റു.

ഇനി തന്നെ ബഹുമാനിച്ചതാവ്വോ..? സിറ്റ്ഡൗൺ എന്ന് പറഞ്ഞാലോ.. അല്ലെങ്കിൽ വേണ്ട.. ഇപ്പോ അതിന് പറ്റിയ ടൈമല്ല.. 

ഐശു ഗൗരവത്തിൽ തന്നെ ഫാസിലിനെ നോക്കി. വാതിൽ കുറ്റിയിട്ട് അവൾ വാതിലിൽ ചാരി കൈകെട്ടി നിന്നു.

" എന്താ ഫാസിക്കാക്കാ ഇത്..? "

" എന്ത്..? "

" ഇങ്ങളെന്താ ഈ നേരത്ത് ഇവിടെ..? "

" ഇതെന്റെ വല്ലിപ്പാന്റെ വീടല്ലെ.. ഞാനിവിടെ നിൽക്കുന്നതിന് നിനക്കെന്താ.? "

" ഇങ്ങളിപ്പൊ ഇങ്ങടെ വീട്ടിലെ പന്തലിൽ നിൽക്കേണ്ടയാളാണ്.. ഇവിടെ വന്ന് ആരെയാ ഫോൺ ചെയ്തോണ്ടിരിക്ക്ണത്..? "

" അത് നിന്നെ ബോധിപ്പിക്കേണ്ട കാര്യമില്ല.. ഇന്റെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം. അതിലാരും തലയിടാൻ വരേണ്ട.. പ്രത്യേകിച്ച് നീ.."

ഐശുവിന്റെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കിയിട്ടായിരുന്നു അത് പറഞ്ഞത്. ആഹാ.. തന്നെ അനുസരണ പഠിപ്പിക്കുന്നോ..

" അതേയ്.. ഇങ്ങടെ കാര്യത്തിലെന്നല്ല ആരുടെ കാര്യത്തിലായാലും അത് മറ്റുള്ളോരെ കൂടി ബാധിക്കുന്ന തരത്തിലായാൽ ഞാൻ തല മാത്രമല്ല ഉടലു മുഴുവൻ ഇടും.. മോനെ.. ഫാസിലേ.. മര്യാദക്ക് ചോദിക്കുമ്പൊ കുരച്ചുചാടാൻ നിൽക്കാതെ മര്യാദക്ക് മറുപടി പറയണം.. ഇല്ലേൽ ഞാനും മഹാമോശാണ്..."

" യ്യി വല്ലാണ്ട് സംസാരിക്കാൻ നിൽക്കാണ്ട് പോടീ.. ഇന്നെ യ്യി ഒന്നും പഠിപ്പിക്കണോന്നില്ല.."

" സംസാരം പതറുന്നുണ്ടല്ലൊ.. എന്തേ ധൈര്യം ചോർന്നുപോവ്ണ്ടോ.. ഇങ്ങൾ പറയണോന്നില്ല.. ഇത് കണ്ടെത്താൻ ഈ ഐശൂക്ക് നന്നായിട്ടറിയാം.. കേട്ടോടാ ഫാസിൽ ഹസനേ.."

അത്രയും പറഞ്ഞ് വാതിൽ തുറന്ന് അവളിറങ്ങി താഴേക്ക് നടന്നു. ഇനിയും നിന്നാൽ തനിക്ക് പറയാൻ പറ്റിയ മറുപടി ചിലപ്പോൾ കിട്ടിയെന്ന് വരില്ല. മൂപ്പരുടെ ഒരു ജാഡ...

എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ സഹായിക്കാമെന്ന് വെച്ചാണ് ചോദിച്ചത്. അപ്പോൾ ഇന്റെ കാര്യം ഞാൻ നോക്കികോളാംന്ന്... ഹും.. നോക്കട്ടെ.. നോക്കട്ടെ.. തനിക്കെന്താ..

താഴെയിറങ്ങിയപ്പോൾ തന്നെയും നോക്കി സോഫയിലിരിക്കുന്ന വല്ലിപ്പയെയും റിനുവിനെയുമാണ് ഐശു കണ്ടത്.

" ഐശൂ,... ഇയ്യെന്തേലും കഴിച്ചോ..? ഞങ്ങൾ കുറെ കാത്തിരുന്നു പിന്നെ അങ്ങോട്ടേക്ക് പോയി വന്നതാ.."

" റിനൂ.. ഇയ്യാ പാത്രങ്ങളൊക്കെ കൊണ്ടൊയ്ക്കൊ.. ഇൻക്ക് വെശന്നപ്പൊ ഞാനതൊക്കെ കാലിയാക്കീണ്.."

" ഞാനപ്പഴേ പറഞ്ഞീല്ലെ വല്ലിപ്പാ.. ഇവളെപ്പറ്റി ബേജാറാവണ്ടാന്ന്.."

" മോളിങ്ങ് വന്നേ.. ന്റെ ഐശൂന് വേദനിച്ചോ... നിസക്കും നിന്റെ ഉപ്പക്കും ഞാൻ നന്നായിട്ട് കൊടുത്തീണ്ട്.."

" ഇല്ല ഹാജ്യാരേ.. ഐ ആം ഓൾറൈറ്റ്.."

" ഫാസിക്കാക്ക ഇവിടണ്ടോന്ന് ചോദിച്ച് ഫർസു മെസേജ് അയച്ചീണ്ട്.. ഈ ഫാസി ഇപ്പൊ എങ്ങട്ടാ പോയേ..?? "

ഫോണിൽ നോക്കി റിനു പറയുന്നത് കേട്ട് ഐശു ഞെട്ടിയെങ്കിലും അവളത് സമർത്ഥമായി അവരിൽ നിന്ന് മറച്ചു.

" ഇവിടെങ്ങനെ ഉണ്ടാവാനാ.. ഏതേലും ഫ്രണ്ട്സിന്റെ കൂടെ ണ്ടാവും.. വല്ലിപ്പ ഇങ്ങളങ്ങോട്ട് ചെല്ലി.. ഞാനും റിനുവും ഇപ്പൊ വരാം.."

" അതെന്താ.. ഇന്നെ പറഞ്ഞയച്ചിട്ട് ഇങ്ങളെന്താ ഒപ്പിക്കാൻ പോവ്ണേ..? "

" ഒന്നും ഒപ്പിക്കാനല്ല വല്ലിപ്പാ.. ആ പാത്രങ്ങളൊക്കെ സേഫായിട്ട് എവിടേലും വെക്കട്ടെ.. ന്നട്ട് ഞങ്ങൾ വരാം.."

" വൈകണ്ട.. പിന്നെ ചെമ്പ് കാലിയായെന്ന് പറഞ്ഞ് ഇന്റടുത്തേക്ക് വരരുത്.."

വല്ലിപ്പ മുറ്റത്തേക്കിറങ്ങിയതും ഐശു റിനുവിന്റെ കൈപിടിച്ച് മുകളിലേക്ക് കയറി. സാദിഖിന്റെ മുറിയിൽനിന്ന് പുറത്തേക്കിറങ്ങിയ ഫാസിൽ കണ്ടത് സ്റ്റെയർ കയറിവരുന്ന അവരെയാണ്.

" ഇങ്ങളെന്താ ഇവിടെ..?"

" അത്.. ഒരു അർജന്റ് കോൾ വന്നപ്പോ പോന്നതാ.. ഞാൻ ചെല്ലട്ടെ.."

ഫാസിൽ അവരെ മറികടന്ന് താഴേക്കിറങ്ങിപ്പോയി. റിനു നെറ്റിചുളിച്ച് ഐശുവിന്റെ മുഖത്തേക്ക് നോക്കി.

" നോക്കണ്ട.. ഞാൻ ചോദിച്ചപ്പോ ഇന്നോട് പോയി പണി നോക്കാനാ പറഞ്ഞത്..."

" എന്നാലും ഐശൂ.. ഈ നേരത്ത് ഒരു കോൾ അറ്റൻഡ് ചെയ്യാൻ വേണ്ടി മാത്രം ആരുല്ല്യാത്ത ഇങ്ങോട്ടേക്ക് വര്ണതെന്തിനാ..?"

" ആ വിളിച്ചത് ഫാസിക്കാക്കക്ക് അത്രയും ഇംപോർട്ടന്റ് ആയ ആരോ ആയിരിക്കണം.."

" ആ.. എന്തേലും ആവട്ടെ.. അതെങ്ങാനും ചോയ്ക്കാൻ ചെന്നാ പിന്നെ അത് മതി.."

അവസാനത്തെ പാത്രം കൂടെ താഴേക്ക് കൊണ്ടുപോകാൻ വേണ്ടിയെടുത്ത് റിനു തിരിഞ്ഞതും ഐശു ഡ്രസ്സെടുക്കാൻ വേണ്ടി തുറന്ന ബാഗിൽ നിന്നും ആ ഗ്രൂപ്പ്ഫോട്ടോ പുറത്തേക്ക് വീണതും ഒരുമിച്ചായിരുന്നു. അവനതെടുത്ത് അതിലുള്ളവരെ സൂക്ഷിച്ചുനോക്കി.

" ഐശൂ.. ഇതെവിടെന്നാ കിട്ട്യേ..?"

" ഇന്റെ ബുക്ക്സ് തിരഞ്ഞപ്പൊ കിട്ടിയതാ.. എന്തേ.. ഇയ്യാരെയെങ്കിലും അറിയ്വോ..?"

താൻ ഇരുന്നിടത്തുനിന്നും എഴുന്നേറ്റ് ഐശു അവന്റെയടുത്തേക്ക് നീങ്ങിനിന്നു. അവൾക്ക് നല്ല പരിചയം തോന്നിയയാളുടെ നേരെ റിനു വിരൽചൂണ്ടി.

" ഇയാളാണ് അന്ന് ആക്സിഡന്റിൽ മരിച്ച അഷ്റഫ്.. നിന്റെ ഉപ്പാനെ പോലീസ് അറസ്റ്റ് ചെയ്തത് ആ കേസിലാണ്.. പിന്നെ.."

അയാളുടെയും ഐശുവിന്റെ ഉപ്പയുടെയും ഇടയിൽ നിൽക്കുന്നയാളിലേക്ക് അവന്റെ വിരൽ നീണ്ടു.

" ഇയാളാരാണെന്ന് ഇൻകറീല.. പക്ഷേ.. ഒരിക്കൽ ഫാസിക്കാക്കന്റെ കൂടെ ഞാൻ കണ്ടിരുന്നു.."

അവന്റെ കയ്യിൽ നിന്നും ഫോട്ടോ വാങ്ങി ഐശു അതിലേക്ക് നോക്കി. തന്റെ ഉപ്പ കൊന്നതാണെന്നു പറഞ്ഞ ആ മനുഷ്യനെ താനൊരുപാട് കണ്ടിട്ടുണ്ട്. ഉപ്പയുടെ വിശ്വസ്തനായ കൂട്ടുകാരനായിരുന്നു. അതാണാ മുഖം വല്ലാത്ത പരിചയം. തന്റെ ഉപ്പ ഒരാളെ പോലും വേദനിപ്പിക്കില്ല, പ്രത്യേകിച്ച് ഉപ്പയുടെ ഇത്രയും അടുത്ത കൂട്ടുകാരനെ. പിന്നെന്തിനാവും ഉപ്പയുടെ പേരിൽ അങ്ങനെ ഒരാരോപണം വന്നത്..??

ആ ഫോട്ടോ അതുപോലെത്തന്നെ ബാഗിലേക്ക് വെച്ച് ഡ്രസ്സ് മാറ്റി റിനുവിന്റെ കൂടെ കല്യാണവീട്ടിലേക്ക് നടക്കുമ്പോൾ ഐശുവിന്റെ മനസ്സിലെവിടെയൊക്കെയൊ സംശയങ്ങൾ പൊട്ടിമുളച്ചിരുന്നു. ഫാസിലിന്റെ സംസാരവും ആ ഫോട്ടോയും എന്തിലേക്കോ ഉള്ള വഴിത്തിരിവാണെന്ന് അവൾക്ക് തോന്നി. അതിലും വലുത് പലതും വരാനുണ്ടെന്ന് മനസ്സ് പറയുന്ന പോലെ..
_________________________________

ഇന്നാണ് നദുവിന്റെ കല്യാണം. ജവാദ് രാവിലെ മുതൽ തുടങ്ങിയ ഓട്ടമാണ്. മാമന്റെ ഒറ്റമോളായതുകൊണ്ട് ഒരുപാട് പേരെ കല്യാണം വിളിച്ചിട്ടുണ്ട്. ആരൊക്കെയാ വന്നത്, അറിയുന്നവരാണോ എന്നൊന്നും നോക്കാനുള്ള സമയമൊന്നും ജവാദിന് കിട്ടിയില്ല. അവരൊരുപാട് ആണുങ്ങളുള്ളതുകൊണ്ട് കാറ്ററിങ്ങുക്കാരെ വിളിക്കേണ്ട എന്ന് പറഞ്ഞത് ഷാനുവാണ്. പെങ്ങളുടെ കല്യാണത്തിന് എല്ലാ പണിക്കും അവർ തന്നെ മതിയെന്ന്. വായിനോക്കാൻ വേണ്ടി രാവിലെ തന്നെ കുളിച്ച് കുട്ടപ്പനായി വന്ന ഷാദിയൊക്കെ ഇപ്പോൾ വിയർത്തൊലിച്ചു ഒരു പരുവമായിട്ടുണ്ട്.

ഫാസിലും വീട്ടുകാരും വരുന്നതിനു മുമ്പൊന്ന് ഫ്രഷായിട്ട് വരാമെന്ന് കരുതി ജവാദ് മുകളിലേക്ക് പോയി തന്റെ മുറിയിൽ കയറി വാതിലടച്ചു. തോർത്തെടുത്ത് ബാത്ത്റൂമിലേക്ക് കയറാൻ നിന്നതും മേശപ്പുറത്തുള്ള ഉമ്മയുടെ കത്തിൽ അവന്റെ കണ്ണുകളുടക്കി. അപ്പോഴാണവന് അഹമ്മദങ്കിളിനെ ഓർമ്മ വന്നത്.

നിക്കാഹ് രാവിലെയായതു കൊണ്ട് ജവാദും ഷാദിയുമൊഴികെ എല്ലാവരും നേരത്തെ തന്നെ പള്ളിയിലേക്ക് പോയിരുന്നു. അവരവിടെയെത്തുമ്പോഴേക്ക് നിക്കാഹ് കഴിയാറായിരുന്നു. വൈകിയെത്തിയതുകൊണ്ട് വല്ലിപ്പയുടെ കണ്ണിൽ പെടാതിരിക്കാൻ വേണ്ടി ആരോടെങ്കിലും സംസാരിച്ചുനിൽക്കാമെന്ന് കരുതി തിരിഞ്ഞതും ഷാദി ഒരു പയ്യനേയും കൂട്ടി ജവാദിന്റടുത്തേക്ക് വന്നു. പരിചയപ്പെട്ടപ്പോൾ അവൻ ഫാസിലിന്റെ അനിയനാണെന്ന് മനസ്സിലായി. അവരോട് സംസാരിക്കുന്നതിനിടയിൽ വെറുതെയൊന്ന് ചുറ്റിലും കണ്ണോടിച്ചപ്പോഴാണ് വാതിലിനടുത്ത് നിൽക്കുന്ന അഹമ്മദങ്കിളിനെ ജവാദ് കണ്ടത്.

ഒരുപാട് മാറിപ്പോയിട്ടുണ്ട്. അന്നത്തെ പോലെയുള്ള ചുറുചുറുക്കും ആവേശവുമൊന്നുമില്ല. ആരോടോ സംസാരിച്ചു കൊണ്ടുനിൽക്കുകയാണ്. പെട്ടെന്ന് അഹമ്മദ് അവന്റെ നേർക്ക് നോക്കി. ഒരു നിമിഷം അഹമ്മദ് ജവാദിന്റെ മുഖത്തേക്ക് തന്നെ നോക്കിനിന്നു. അഹമ്മദിന്റെ മുഖത്തെ ഭാവമാറ്റങ്ങൾ കണ്ടപ്പോൾ അങ്കിൾ തന്നെ തിരിച്ചറിഞ്ഞെന്ന് ജവാദിന് മനസ്സിലായി. അഹമ്മദ് അവന്റെയടുത്തേക്ക്  നടക്കാനൊരുങ്ങിയതും ആരോ അങ്കിളിനെ വിളിച്ചു എങ്ങോട്ടേക്കോ കൂട്ടികൊണ്ടുപോയി.

" ഇങ്ങളെന്താ വായുംപൊളിച്ച് അങ്ങോട്ട് നോക്കിനിൽക്ക്ണത്...? "

ഷാദിയുടെ ചോദ്യം കേട്ടപ്പോഴാണ് അവനും ഫർഹാനും തന്നെ തന്നെ നോക്കിനിൽക്കുകയാണെന്ന് ജവാദ് തിരിച്ചറിഞ്ഞത്.

" എടാ.. അത്.. ഞാൻ.. അഹമ്മദങ്കിളിനെ കണ്ടു.. അങ്കിൾ നിന്റെ ആരെങ്കിലുമാണോ..? "

ഫർഹാന്റെ നേർക്ക് തിരിഞ്ഞായിരുന്നു ജവാദ് അത് ചോദിച്ചത്.

" ഞങ്ങടെ എളാപ്പയാണ്.. പക്ഷേ, ഞങ്ങടെ കൂടെയല്ല താമസം.. ഇപ്പൊ നിങ്ങടെ അവ്ടെ ഒരു വീട്ടിൽ വാടകക്ക് നിൽക്കാണ്.."

താൻ നാടുവിട്ടു പോയതിനുശേഷം അങ്കിളിനെ നിരപരാധിയാക്കി വിധി വന്നിട്ടും അങ്കിളിന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോവേണ്ടിവന്നതും അറ്റാക്ക് വന്നതുമെല്ലാം ജവാദ് ഫർഹാനിൽ നിന്നറിഞ്ഞു. അങ്കിളിനെയൊന്ന് കാണണമെന്നും സംസാരിക്കണമെന്നും അവൻ കരുതിയിരുന്നു, പക്ഷേ നടന്നില്ല. തിരിച്ചു വീട്ടിലെത്തിയത് മുതൽ തിരക്കായിരുന്നല്ലൊ..

കുളി കഴിഞ്ഞ് വസ്ത്രം മാറ്റി അവൻ ഉമ്മയുടെ കത്തെടുത്തു ബാഗിലേക്ക് വെച്ചു. ആരെങ്കിലും കണ്ടാൽ ചിലപ്പോൾ എടുത്തു വായിച്ചെന്നു വരും, പ്രത്യേകിച്ച് പെണ്ണുങ്ങൾ. ആകാംക്ഷ കുറച്ചു കൂടുതലാണ് ഈ പെണ്ണുങ്ങൾക്ക്, ആവശ്യമില്ലാത്തതിൽ പ്രത്യേകിച്ചും. വാതിൽ തുറന്ന് ജവാദ് പുറത്തേക്കിറങ്ങാൻ തുനിഞ്ഞതും ആരോ അവന്റെ മേലേക്ക് വീണതും ഒരുമിച്ചായിരുന്നു..

_____________________________________

" ഐശൂ.. ഇയ്യെന്ത് നോക്കിനിൽക്കാണ്..? എല്ലാരും പോകാനെറങ്ങാണ്.."

ഉമ്മയുടെ വിളി കേട്ടാണ് ഐശു മുറിയിൽനിന്ന് താഴേക്കിറങ്ങിവന്നത്. എന്തോ അത്യാവശ്യമുണ്ട് കാണണമെന്ന് പറഞ്ഞ് അജു വിളിച്ചപ്പോൾ തന്നെ ഫോണും കൊണ്ട് മുറിയിലേക്ക് കയറിവന്നതായിരുന്നു അവൾ. എത്ര ചോദിച്ചിട്ടും അത് ഫോണിലൂടെ പറയാനുള്ളതല്ല, അതിന് നേരിട്ട് കാണണമെന്ന് പറഞ്ഞ് അജു ഫോൺ വെച്ചു. ഇവനിതെന്താ ഇപ്പോൾ പെട്ടെന്ന് പറ്റിയത്...??

താഴേക്കിറങ്ങി ചെന്നപ്പോൾ ഉപ്പയും ഉമ്മയും കൂടെ സോഫയിലിരിക്കുന്നുണ്ട്.

" ഇങ്ങളെന്താ വര്ണില്ലേ..?"

ഐശുവിന്റെ ചോദ്യം കേട്ട് ഉമ്മ ഉപ്പയുടെ മുഖത്തേക്ക് നോക്കി.

" ഇല്ല.. നിങ്ങൾ മൂന്നാളും പോയാമതി.. റിഫൂനെ വിളിച്ച് പുറത്തേക്ക് ചെല്ല്.. സാദി നിങ്ങളെ കാത്തുനിൽക്കാണ്.."

" അതെന്താ നിങ്ങൾ വരാത്തേ.. എന്താ ഉപ്പാ പ്രശ്നം..?"

" ഒന്നൂല്ല മോളെ.. ഇൻക്കെന്തോ നല്ല സുഖം തോന്നണില്ല.."

" ഉപ്പാ..."

" റിഫൂനെ ഞാൻ പോയി വിളിച്ചിട്ട് വരാം.. ഇവളിനി കാരണമറിഞ്ഞാലേ ഇവിടെന്ന് അനങ്ങൂ.."

ഉമ്മ റിഫുവിനെ തിരഞ്ഞു പോയി. ഐശു തന്റെ മുഖത്തേക്ക് തന്നെ നോക്കിനിൽക്കുന്നത് കണ്ടപ്പോൾ ഉപ്പ ഒടുക്കം കാരണം പറയാൻ തന്നെ തീരുമാനിച്ചു.

" ഞാനിന്ന് അവനെ കണ്ടു മോളെ.. അഷ്റഫിന്റെ മോനെ.. ഓൻ നാടുവിട്ടുപോയതായിരുന്നു ആ കേസ് നടന്നോണ്ടിരിക്കുമ്പോ.. ഇപ്പൊ തിരിച്ചുവന്നൂന്ന് ആരോ പറഞ്ഞിരുന്നു. ഇന്ന് ഞാൻ കണ്ടു.. ഒന്നും സംസാരിക്കാൻ പറ്റീല്ല.. ഇപ്പൊ വന്നാൽ ഇനിയും ഓനെ കാണേണ്ടിവരും.. പക്ഷേ, ഞാനല്ല അതിനൊക്കെ കാരണംന്ന് ഞാനെങ്ങനെ ഐശൂ തെളിയിക്കാ...?"

" ഉപ്പാ.. ഇങ്ങൾ തെറ്റ് ചെയ്തീല്ലാന്ന് ഇൻക്കറിയാ.. പിന്നെന്തിനാ ഉപ്പ പേടിക്ക്ണത്..? സത്യം എന്നെങ്കിലും ഒരു ദിവസം ഉറപ്പായും പുറത്തുവരും. അത് വരെ ഇങ്ങനെ പേടിച്ച് അകത്തിരിക്കാൻ പറ്റ്വോ..?"

" അറിയാ മോളേ.. പക്ഷേ, ഇന്നെക്കൊണ്ട് വയ്യ ഇപ്പൊ ഓനെ കാണാൻ.. മക്കൾ ചെല്ല്.."

" ആയ്ക്കോട്ടെ ഉപ്പാ.. ഞങ്ങൾ പോയിവരാം.."

ഐശു പിന്നെയൊന്നും പറയാൻ നിൽക്കാതെ മുറ്റത്തേക്കിറങ്ങിയതും എവിടെനിന്നോ റിഫു ഓടിവന്നു.

" ദീദി.. പെട്ടെന്ന് വാ.."

" ഞാൻ വരാണല്ലൊ.."

" അങ്ങോട്ടേക്കല്ല.. അവിടെ റഷ ദീദി മേക്കപ്പ് ചെയ്ത് കൊടുക്ക്ണ്ട്.. വേഗം വാ.."

" മേക്കപ്പോ..? ഞാനതിന് ലാക്മീന്റെ ഫാഷൻ ഷോയ്ക്ക് അല്ല പോവ്ണത്.... പോയി കാറിൽ കേറാൻ നോക്കെടീ.."

അവളെ പിടിച്ച പിടിയിൽ കൊണ്ടുവന്ന് ഐശു കാറിൽ കയറ്റി ഫർഹാനോട് വണ്ടിയെടുക്കാൻ പറഞ്ഞു. ഹല്ലപിന്നെ.. അവൾടെ ഒരു മേക്കപ്പ്....

ഫാസിലിന്റെ ഭാര്യവീട്ടിലെത്തുന്നതുവരെ ഫർഹാൻ ജവാദിനെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുറേ കേട്ടതിനുശേഷമാണ് ഐശു ആരെപ്പറ്റിയാണ് പറയുന്നതെന്ന് ചോദിച്ചത്, അപ്പോൾ സാദിഖിന്റെ മറുപടി വന്നു - അഷ്റഫ് അങ്കിളിന്റെ മോൻ ജവാദെനെപ്പറ്റിയാണെന്ന്. അവരുടെ സംസാരം കേട്ടിട്ട് ഫർഹാനും സാദിഖും കൂടി ജവാദിന്റെ ഹിസ്റ്ററി മുഴുവൻ തപ്പിയെന്ന് തോന്നി ഐശുവിന് . ആരെയും പേടിക്കാത്ത തന്റെ ഉപ്പ ഇവനെ പേടിച്ചിട്ടാണ് വരാത്തത് എന്നോർത്തപ്പോൾ അവൾക്ക് ചിരി വന്നു.

എന്തുകൊണ്ടോ ഐശുവിന് ജവാദിനെ ഒന്ന് കാണണമെന്ന് തോന്നി. ഫർഹാനോട് ജവാദിനെ ഒന്ന് കാണിച്ചുതരാൻ പറഞ്ഞാലോ..?? അല്ലെങ്കിൽ വേണ്ട.. ഇവൻ പിന്നെ തറവാടു മുഴുവൻ ഫ്ലാഷാക്കും. അവിടെയെത്തട്ടെ.. എന്തെങ്കിലും വഴിയുണ്ടാകും...

അവിടെയെത്തിനോക്കുമ്പോൾ തങ്ങളുടെ വീടിനടുത്താണ് ഫാസിലിന്റെ ഭാര്യവീടെന്ന് മനസ്സിലായതും ഐശു വാപൊളിച്ചുപോയി. ഇത് താനറിഞ്ഞില്ലല്ലൊ...

റോഡ്സൈഡിലേക്ക് പാർക്ക് ചെയ്ത കാറിൽ നിന്നിറങ്ങിയതും ഐശുവിന്റെ ഫോണിലേക്ക് ഉമ്മയുടെ കോൾ വന്നു. ബഹളത്തിനിടയിൽ ഒന്നും കേൾക്കാതിരുന്നതും അവൾ ഫോണും കൊണ്ട് വീടിന്റെ മുകൾനിലയിലേക്ക് കയറി. അതിനിടയിൽ കോൾ കട്ടായിപ്പോയതും ഉമ്മയുടെ നമ്പറിലേക്ക് തിരിച്ചുവിളിച്ച് ഫോൺ വീണ്ടും ചെവിയോട് ചേർത്തു. റിങ്ങ് ചെയ്തുകൊണ്ടിരിക്കുന്ന ഫോണും പിടിച്ച് അടഞ്ഞുകിടക്കുന്ന ഒരു വാതിലിനു നേരെ നടന്നതും പെട്ടെന്ന് ഐശുവിന്റെ കാൽ പിറകിലേക്ക് വഴുതിപ്പോയി. അതേസമയം വാതിൽ തുറന്ന് പുറത്തേക്ക് ആരോ വന്നതും ഐശു അയാളുടെ മേലേക്ക് വീണു.

( to be continued...)

നിങ്ങളുടെ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു...🙃

Olvasás folytatása

You'll Also Like

Kottayam Squad dasan által

Rejtély / Thriller

153 19 3
(enik ariyan Mela, njanum kuttettanum veruthe paathi rathri undakkiya story aa)
31K 4.1K 32
"Do you think betrayal never gonna pay back?" Come on let's go and seek it! One line ⬇️ It's a crime thriller love story. All based on 2 best frien...
65.6K 10.5K 37
BTS നെ സ്നേഹിക്കുന്ന, especially taekook നെ സ്നേഹിക്കുന്ന purple ocean ലെ പുന്നാര ആമി (army) കുട്ടികൾക്ക് വേണ്ടി ഒരു കുഞ്ഞു taekook ff❤😇💜
13.6K 2.2K 27
A dictative mysterious crime thriller.. 7 സഹോദരങ്ങളുടെയും അവരുടെ ജീവിതത്തിൽ വന്ന ചില അനിശ്ചസംഭവങ്ങളും.. hope u guys will like this..💜💜💜💜