കനൽപഥം

Von avyanna005

15.7K 1.7K 2.9K

ശ്വാസമടക്കിപ്പിടിച്ച് ഞങ്ങൾ ആ ചെറിയ മുറിയിൽ ചേർന്നിരുന്നു. പുറത്തുള്ള കാലൊച്ചകൾ ഞങ്ങളൊളിച്ചിരിക്കുന്ന മുറിയുട... Mehr

കനൽപഥം
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75 - THE END -

58

125 19 28
Von avyanna005


" അതേ
അകലെയാണ്
പക്ഷേ,
അരികിലുള്ളതിനേക്കാൾ
എത്രയോ
അടുത്താണ്..!!"

- വിഷ്ണു പരിയാനംപറ്റ

_________________________________

വീട്ടിലേക്ക് ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് സമീറിന്റെ ഫോൺ ജവാദിനെ തേടിയെത്തിയത്. കോളർ ഐ ഡി കണ്ടതും പുഞ്ചിരിയോടെ കാർ സൈഡാക്കി അവൻ കോൾ അറ്റൻഡ് ചെയ്തു.

" ഹലോ.. എസ് ഐ സാറേ.. കൺഗ്രാജുലേഷൻസ്.."

സീറ്റിൽ പിറകിലേക്ക് ചാരിയിരുന്നുകൊണ്ട് അത് പറയുമ്പോൾ സമീർ കാണുന്നില്ലെങ്കിൽ കൂടി ഹൃദ്യമായ ഒരു പുഞ്ചിരി അവന്റെ ചുണ്ടുകളിൽ സ്ഥാനം പിടിച്ചിരുന്നു.

" ഹഹ.. അത് ഞാൻ അങ്ങോട്ട് പറയേണ്ടതല്ലേ.. നീയില്ലായിരുന്നേൽ നമ്മളിവിടെയെത്തില്ലല്ലോ.."

സമീറും വിട്ടുകൊടുക്കാൻ ഒരുക്കമല്ലായിരുന്നു.

" ഈ റെയ്ഡും അറസ്റ്റും എന്നെകൊണ്ട് നടക്കൂലല്ലോ.. അതിന് സാറ് തന്നെ വേണ്ടേ.."

" ഹഹ.. അത് പോട്ടേ.. കൊക്കെയ്ൻ എവിടന്നാ വന്നതെന്ന് അറിഞ്ഞു.. പഷേ ആ മൻസൂറിനെ ഇപ്പോഴും കിട്ടീട്ടില്ല.."

" അയാൾ വൈകാതെ തന്നെ നമ്മടെ കൈയ്യിലാകും സാറേ.. കൂടുതൽ കാലൊന്നും അയാൾക്ക് ഒളിച്ചിരിക്കാൻ പറ്റില്ല.."

" അങ്ങനെ പ്രതീക്ഷിക്കാം.."

" അപ്പോ ശരി സാറെ.. വീട്ടിൽ ഒരാളെന്നെ കാത്തിരിക്കുന്നുണ്ട്.. പോയൊന്ന് ശരിക്ക് കാണട്ടെ.."

മറുപുറത്ത് സമീറിന്റെ ഉച്ചത്തിലുള്ള പൊട്ടിച്ചിരി മുഴങ്ങി.

" നന്നായി തന്നെ കണ്ടേക്ക് ജവാദേ.. ഒട്ടും കുറക്കണ്ട.. ഓൾ ദ ബെസ്റ്റ്.."

സമീറിന് മറുപടി നൽകി ജവാദ് ഫോൺ കട്ട് ചെയ്തു. വീട്ടുമുറ്റത്തേക്ക് കാർ തിരിക്കുമ്പോൾ തന്നെ മുറ്റത്ത് നിർത്തിയിട്ട കറുത്ത സ്കോർപിയോ ജവാദിന്റെ കണ്ണിലുടക്കി. അപ്പോൾ അതായിരുന്നു ഹാഫിയുടെ പ്ലാൻ ബി. എന്താണെന്ന് ഒരുപാട് തവണ ചോദിച്ചിട്ടും അവൻ പറയാതിരുന്നത് അതുകൊണ്ടാണ്. ഡേവിഡിനെ പോലൊരാളെ ഹാഫിക്ക് ഒറ്റയ്ക്ക് തട്ടികൊണ്ടുവരാനൊന്നും കഴിയില്ലെന്ന് എനിക്ക് നന്നായറിയായിരുന്നു. അതൊക്കെ പറഞ്ഞിട്ടും അവനൊരു കുലുക്കവുമില്ലാതെ അതേറ്റെടുത്തത് ഇതുകൊണ്ടാണല്ലേ..!!

സ്കോർപിയോയ്ക്ക് പിറകിലായി തന്റെ കാർ നിർത്തി ജവാദ് പുറത്തിറങ്ങിയതും സ്കോർപിയോക്കടുത്തുനിന്ന് സംസാരിച്ചുകൊണ്ടിരുന്ന റാണയുടെ സംഘത്തിലെ അംഗങ്ങൾ ജവാദിനെ കണ്ട് നേരെ നിന്നു. ജവാദ് അവരെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അകത്തേക്ക് കയറിപ്പോയി.

ഷാദിയുടെ മുറിയിൽ നിന്ന് ഉച്ചത്തിൽ പാട്ട് കേൾക്കുന്നുണ്ട്. സാധാരണ ഇവനിങ്ങനെ പാട്ടൊന്നും വെക്കാറില്ല. ഇന്നെന്ത് പറ്റി ആവോ..!! പാട്ട് പിന്നേയും സഹിക്കാം, അതിനൊപ്പമുള്ള അവന്റെ കാറലാണ് സഹിക്കാൻ പറ്റാത്തത്. ജവാദ് സിറ്റിംഗ് റൂമിലേക്ക് കടന്നുചെല്ലുമ്പോൾ ഹാഫിയോട് കാര്യമായ സംസാരത്തിലാണ് മുകേഷ് റാണ. ജവാദിനെ കണ്ടതും ഇരുവരും എഴുന്നേറ്റുനിന്നു. റാണയ്ക്ക് കൈകൊടുത്തുകൊണ്ട് ജവാദ് പുഞ്ചിരിച്ചു.

" ധന്യവാദ് റാണ സാബ്.."

( നന്ദി റാണ സാബ് )

മറുപടിയായി റാണ ജവാദിനും തിരിച്ചൊരു പുഞ്ചിരി നൽകി. ജവാദ് തിരിഞ്ഞ് ഹാഫിയെ നോക്കി.

" എവിടെ നമ്മടെ ഗ്വസ്റ്റ്..?!! "

" അകത്തുണ്ട്.. വന്നതുമുതൽ അലറലാണ്.. അതാ ഷാദിയോട് ഞാൻ പാട്ടുവെക്കാൻ പറഞ്ഞത്.. ഇതിപ്പോ അവന്റെ അലറൽ സഹിക്കേണ്ട അവസ്ഥയാണ്.."

ഹാഫി ചെവിയിൽ വിരലിട്ടിളക്കികൊണ്ട് കണ്ണുരുട്ടി. ജവാദ് ഒന്ന് മന്ദഹസിച്ചിട്ട് അകത്തെ മുറിയിലേക്ക് നടന്നു. കസേരയിൽ കെട്ടിയിട്ടിരിക്കുന്ന ഡേവിഡിന് മുമ്പിൽ ഇരുന്ന് അയാളെ പലതും പറഞ്ഞ് ഭീഷണിപ്പെടുത്തികൊണ്ടിരുന്ന മഹിയും റോബിയും ജവാദിനെ കണ്ടതും സംസാരം നിർത്തി ചിരിച്ചുകൊണ്ട് എഴുന്നേറ്റു. ഡേവിഡിന്റെ കണ്ണുകൾ അവനെകണ്ട് ഒരുനിമിഷം അമ്പരപ്പോടെ വലുതായതും അടുത്തനിമിഷം ദേഷ്യംകൊണ്ട് കുറുകി.

" നീയോ..?!! "

ദേഷ്യത്തോടെയുള്ള ഡേവിഡിന്റെ ചോദ്യത്തിന് മറുപടിയായി ജവാദ് പുഞ്ചിരിച്ചു.

" അതേ.. ഞാൻ തന്നെ.. രാവിലെ ഷാഡോ പോലീസ് ഓഫീസറായി തന്റെ മുമ്പിൽ വന്നിരുന്ന അതേയാള് തന്നെ.. ജവാദ്.. ജവാദ് അഹമ്മദ്.."

ഡേവിഡിൽ നിന്ന് കണ്ണെടുത്ത് ജവാദ് റോബിയെ നോക്കി.

" എന്താ റോബീ.. നമ്മടെ ഗ്വസ്റ്റിന് നമ്മടെ സ്വീകരണം ഇഷ്ടപ്പെട്ടില്ലാന്ന് തോന്നുന്നു.."

റോബി ഡേവിഡിനെ ഇരുത്തിനോക്കികൊണ്ട് ഷർട്ടിന്റെ സ്ലീവ് മുകളിലേക്ക് മടക്കി.

" ഞാനിയാളോട് കുറച്ചുനേരായി അത് പറയാരുന്നു.. ഇങ്ങനെയൊക്കെ സൽക്കരിക്കാനേ നമ്മക്കറിയൂന്ന്.."

" വിട്ടേക്ക് റോബീ.. വലിയ മുതലാളിയല്ലേ.. നമ്മടെ ഈ വെറൈറ്റി സ്വീകരണൊന്നും ഇങ്ങേർക്ക് പിടിക്കില്ല.. കാശിന്റെ മുകളിൽ കിടന്നുറങ്ങുന്ന മനുഷ്യനല്ലേ.."

റോബിയുടെ തോളിലൂടെ കൈയ്യിട്ട് മഹി ഡേവിഡിനെ നോക്കി പുഞ്ചിരിച്ചു. ജവാദ് ഡേവിഡിന്റെ മുമ്പിലായി റോബിയിരുന്നിരുന്ന കസേരയിലേക്ക് അമർന്നു. കാലിനുമേൽ കാൽ കയറ്റി വെച്ച് അവൻ പിന്നിലേക്ക് ചാരിയിരുന്നു.

" അപ്പോ.. എങ്ങനെയാ ഡേവിഡ് സാറേ.. രാവിലെ പറഞ്ഞത് തന്നാണോ ഇപ്പോഴും പറയാനുള്ളത്.. അതോ വേറെ വല്ലതും പറയാൻ തോന്നുന്നുണ്ടോ.. ഏഹ്..?! "

_______________________________

ബാൽക്കണിയിലിരുന്ന് ഐസ്ക്രീം കഴിച്ചുകൊണ്ടിരുന്ന ഐശുവിനടുത്തേക്ക് റെജിയും ഫർഹാനും വന്നിരുന്നു. അവനെയൊന്ന് നോക്കിയിളിച്ചിട്ട് ഐശു തന്റെ കൈയ്യിലുള്ള ഐസ്ക്രീം കപ്പിലേക്ക് തന്നെ തിരിഞ്ഞു. അവൾക്കൊപ്പം റെജിയും തന്റെ കൈയ്യിലെ ഐസ്ക്രീം കഴിക്കാൻ തുടങ്ങിയെങ്കിലും ഫർഹാൻ തന്റേത് ഭദ്രമായി കൈയ്യിൽ പിടിച്ചിരുന്നു. അല്ലെങ്കിലും എല്ലായിടത്തും ഉണ്ടാകുമല്ലോ അങ്ങനെയൊന്ന്..!!

" ടീ.. ഐശ്വോ.. ജവാദ്ക്കാനെ പറ്റി എന്താ നെന്റെ അഭിപ്രായം..?! "

ഐശുവിന്റെ മനസ്സറിയാനുള്ള ഗൂഢമായ ഉദ്ദേശത്തോടെ ഫർഹാൻ അവൾക്ക് നേരെ ചോദ്യമെറിഞ്ഞ് മറുപടിക്കായി കാതുകൂർപ്പിച്ചിരുന്നു.

" വളരെ നല്ല അഭിപ്രായം.."

ഐസ്ക്രീം കപ്പിൽ നിന്ന് കണ്ണെടുക്കാതെയുള്ള അവളുടെ മറുപടി കേട്ടതും ഫർഹാൻ അവളെനോക്കി കണ്ണുരുട്ടി.

" ജവാദ്ക്കാന്റെ സ്വഭാവത്തെക്കുറിച്ചെന്താ അഭിപ്രായം..?! "

ഫർഹാൻ വിട്ടുകൊടുക്കാനുള്ള ഭാവമില്ലായിരുന്നു.

" പൊതുവേ കൊഴപ്പമില്ല.. പക്ഷേ ചെല നേരത്തെ സ്വഭാവം കണ്ടാൽ ഇന്നസെന്റ് പറഞ്ഞപോലെ തേക്കാത്ത ചൊമര് നോക്കി ഒരതാൻ തോന്നും.."

ഐശു ജവാദിന്റെ മുഖമോർമ്മിച്ചുകൊണ്ട് പുച്ഛത്തോടെ ചുണ്ടുകോട്ടി.

" ഓ.. പിന്നെ.. അങ്ങട്ട് ചെല്ല്.. ജവാദിപ്പോ വെച്ചുതരും ഒരതാൻ.."

ഫർഹാൻ അവളെ നന്നായി പുച്ഛിച്ചു.

" അല്ലേലും ഞാനൊരതാനൊന്നും പോണില്ല.. അതിന് തേക്കാത്ത ചൊമര് കണ്ടുപിടിക്കണ്ടേ.. അതൊക്കെ വല്ല്യ റിസ്കുള്ള ഏർപ്പാടാന്ന്.."

ഐശു വല്ല്യകാര്യം പറയുന്നതുപോലെ ഫർഹാനെ നോക്കി പറഞ്ഞതും അവനവളെ നോക്കി കണ്ണുരുട്ടി.

" എടീ ഞാൻ സീരിയസായിട്ട് ചോദിച്ചതാ.."

" അയ്ന്..!! "

ഐശു കാലിയായ തന്റെ ഐസ്ക്രീം കപ്പ് താഴെവെച്ച് അവനെനോക്കി പുരികമുയർത്തി. അതുകണ്ട റെജി അടക്കിച്ചിരിച്ചതും ഫർഹാൻ അവനെ രൂക്ഷമായൊന്ന് നോക്കി. തിരിഞ്ഞ് ഐശുവിനെ നോക്കിയതും അവളുടെ ചിരി കണ്ട് അവൻ ദേഷ്യത്തോടെ കണ്ണുരുട്ടി.

" പോടീ.. കണ്ടാലും മതി അവിഞ്ഞ ഇളി.."

ഐശു കണ്ണുകൾ മേലോട്ടുയർത്തി എന്തോ ആലോചിക്കുന്നതുപോലെ ഭാവിച്ചിട്ട് അവനെ നോക്കി കണ്ണുരുട്ടി.

" ഇന്നലെ നിന്റെ ഫോൺ റീച്ചാർജ് ചെയ്തുതരാൻ നീയെന്നോട് എന്തൊക്കെയാ പറഞ്ഞിര്ന്നേ..?!"

" എനിക്കോർമ്മല്ല.."

ഫർഹാൻ തന്റെ കൈയ്യിലെ ഐസ്ക്രീം കപ്പ് തുറക്കാൻ ശ്രമിച്ചുകൊണ്ട് ചുണ്ടുകോട്ടി.

" ഇൻകോർമ്മണ്ട്.. ഐശൂ.. എന്ത് മൊഞ്ചാ അന്നെ കാണാൻ.. യ്യി സുന്ദരിവാവയാണ്.. തേങ്ങയാണ്.. മാങ്ങയാണ്.."

റെജിയുടെ മറുപടി കേട്ട് ഐശു അവനെ നോക്കി പുരികമുയർത്തി.

" തേങ്ങയാണ്.. മാങ്ങയാണ് എന്നൊക്കെ ഇവൻ പറഞ്ഞിര്ന്നോ..?!"

" അല്ല.. ഞാൻ ഒരെഫക്ടിന്.."

റെജി നിഷ്കളങ്കനായി ചിരിച്ചു.

" ഉള്ള എഫക്ടൊക്കെ മതി.. ഇയ്യ് നെനക്ക് പറയാനുള്ളത് അതിന്റെ ഇടയിലൂടെ കയറ്റണ്ട.. സംജാ.."

അവനെ നോക്കി കണ്ണുരുട്ടിയിട്ട് ഫർഹാന് നേരെ തിരിഞ്ഞു.

" എന്നെ പൊക്കിപറഞ്ഞ് എന്നെകൊണ്ട് ഫോൺ റീച്ചാർജ് ചെയ്യിച്ച് ഇപ്പോ എന്നെ തന്നെ ആക്ഷേപിക്ക്ണോ.. ബ്ലഡി അവസരവാദി.. ഇയ്യിപ്പോ അങ്ങനെ ഐസ്ക്രീം തിന്നണ്ട.."

ഐശു ഫർഹാന്റെ കൈയ്യിൽ നിന്ന് ഐസ്ക്രീം കപ്പ് പിടിച്ചുപറിച്ചു. അവൻ ഐശുവിന്റെ കൈയ്യിൽ പിടിച്ച് അങ്ങോട്ടും വലിച്ചു.

" ഇതെന്റെ വല്ലിപ്പാന്റെ കാശ് കൊണ്ട് വാങ്ങിയതാ.. ഇങ്ങോട്ട് താടീ.."

" വല്ലിപ്പ എന്റേതും കൂടിയാ.. എന്നെ കളിയാക്കിയതല്ലെ.. ഞാൻ തരൂല.."

രണ്ടുപേരുടെയും അടി കണ്ട് ഒരു കൈയ്യിൽ കപ്പും മറുകൈയ്യിൽ സ്പൂണും പിടിച്ച് റെജി വായുംപൊളിച്ച് നോക്കിയിരുന്നുപോയി.

" എന്താ ഇവിടെ ബഹളം.. മനുഷ്യനെ ഒന്നൊറങ്ങാനും സമ്മതിക്കില്ലേ..!!"

വാതിൽക്കൽ നിന്ന് സാദിയുടെ ശബ്ദം കേട്ടതും രണ്ടുപേരും തലചെരിച്ച് അങ്ങോട്ട് നോക്കി. രണ്ടുകൈയ്യും എളിയിൽ കുത്തി സാദി അവരെ രൂക്ഷമായി നോക്കി.

" ഇങ്ങള് പോയി ഒറങ്ങിക്കോ.. ഇങ്ങളെയാരാ ഇങ്ങട്ട് വിളിച്ചേ.."

സാദിയോട് പറഞ്ഞ് ഐശു തിരിഞ്ഞ് തന്റെ കൈ ഫർഹാന്റെ കൈയ്യിൽ നിന്ന് വലിച്ചെടുക്കാൻ ശ്രമിച്ചു.

" വിടടാ.."

" മര്യാദക്ക് ന്റെ ഐസ്ക്രീം തന്നോ.."

ഫർഹാൻ അവളുടെ കൈയ്യിലെ പിടുത്തംമുറുക്കി. അടുത്തനിമിഷം ഐശുവിന്റെ മറുകൈയ്യിലെ ഐസ്ക്രീം കപ്പ് സാദി തട്ടിപ്പറിച്ചെടുത്തു.

" രണ്ടാൾക്കും വേണ്ട.. ഞാനെടുത്തോളാം.. ഇപ്പോ പ്രശ്നം തീർന്നല്ലോ.. ഹല്ലപിന്നെ.."

സാദി അടുത്തുള്ള കസേരയിലിരുന്ന് ഐസ്ക്രീം കഴിക്കുന്നത് നോക്കിയിട്ട് രണ്ടുപേരും പരസ്പരം നോക്കി, സമാധാനമായല്ലോ എന്നർത്ഥത്തിൽ.

" ഏത് നേരവും ഇങ്ങനെ തല്ല്കൂടി നടക്കാണ്ട് നന്നായിക്കൂടെ നിങ്ങക്ക് രണ്ടാൾക്കും..?!"

ഐശു സാദിയെ ഒന്നിരുത്തി നോക്കി.

" ഏത് നേരും ഇങ്ങനെ കെടന്നൊറങ്ങാണ്ട് ഇങ്ങക്കും നന്നായിക്കൂടേ..!!"

" എന്ത് പറഞ്ഞാലും മറുപടിയുണ്ടല്ലോ.. നമിച്ചു പെങ്ങളെ.. നമിച്ചു.."

സാദി അതിശയത്തോടെ ഇരുവശത്തേക്കും തലചലിപ്പിച്ചു. ഐശു താനിതൊക്കെയെത്ര കണ്ടതാണെന്ന ഭാവത്തിൽ പുറത്തേക്ക് നോക്കിയിരുന്നു.

" സാദിക്ക.. ഇങ്ങളെ കാണാൻ ജവാദ്ക്ക വന്നിരുന്നു.."

റെജിയായിരുന്നു ഇടയ്ക്കുകയറി സാദിയോട് അത് പറഞ്ഞത്.

" ന്നട്ട്.. എവടെ..?!"

" പോയി.."

ഫർഹാൻ നിസാരഭാവത്തിൽ ചുമലുകൂച്ചി.

" ശ്ശെടാ.. എന്താ പറയാനുള്ളതെന്ന് പറഞ്ഞോ..?!"

ആകാംക്ഷയോടെയുള്ള സാദിയുടെ ചോദ്യത്തിന് മറുപടിയായി ഫർഹാൻ ഐശുവിന് നേരെ കണ്ണുകൊണ്ട് ചൂണ്ടി.

" ഇങ്ങളെ പെങ്ങളോട് ചോദിച്ചുനോക്കീ.."

" ന്നോടോ.. ഇന്നോടൊന്നും പറഞ്ഞീല്ല.. അയാളാ റെയ്ഡിന്റെ കാര്യം പറയാൻ വന്നതാവും..."

" റെയ്ഡോ..?!"

സാദി നെറ്റിചുളിച്ച് ഐശുവിനെ നോക്കി.

" ആൽഫന്റെ ഫാക്ടറിയിൽ ഇന്ന് എസ് ഐ സമീറും ടീമും റെയ്ഡ് നടത്തീര്ന്നു.."


" ന്നട്ട്..?!!"

സാദിയുടെ കണ്ണുകൾ ആകാംക്ഷയോടെ വിടർന്നു.

" കോടികൾ വിലയുള്ള ലഹരിമരുന്ന് പിടിച്ചു.. അജൂനെ ഇടിച്ച ലോറി അങ്ങോട്ടാ വന്നതെന്ന് പോലീസുകാര് ഒറപ്പിക്കേം ചെയ്തു.."

" ശ്ശെടാ.. ഒന്നൊറങ്ങിയെണീറ്റപ്പോഴേക്ക് എന്തൊക്കെയാ നടന്നേ.."

അമ്പരപ്പോടെയിരുന്ന സാദിയുടെ കൈയ്യിൽ നിന്നും തന്റെ ഐസ്ക്രീം കപ്പ് അപ്പോഴേക്കും ഫർഹാൻ കൈക്കലാക്കിയിരുന്നു.

__________________________________

" എന്ത് പറയാൻ.. പറയാനുള്ളതൊക്കെ രാവിലെ ഞാൻ പറഞ്ഞതല്ലേ.. ഇനിയെന്താ തനിക്കറിയണ്ടേ..?!"


ഡേവിഡ് അവജ്ഞയോടെ ജവാദിനെ നോക്കി പല്ലുകടിച്ചു. മുഖത്തുള്ള പുഞ്ചിരിക്ക് ഒട്ടും മങ്ങലേൽക്കാതെ തന്നെ ജവാദ് ഡേവിഡിന്റെ മറുപടി കേട്ടിരുന്നു.

" രാവിലെ എന്നോടും എ സി പി സാറോടും താൻ പറഞ്ഞതിൽ ഒന്നുപോലും സത്യമല്ലാന്ന് എനിക്കും തനിക്കും ഇവർക്കും നന്നായറിയാം.. അതോണ്ട് ഡേവിഡ് സാർ ഒഴിഞ്ഞുമാറാൻ നോക്കാണ്ട് എന്റെ ചോദ്യങ്ങൾക്ക് മണിമണിപോലെ ഉത്തരം പറഞ്ഞേക്കണം.. ഇല്ലെങ്കിൽ  ഇതുപോലെ താനിവിടെ നിന്ന് പുറത്തുപോകില്ല.. മനസ്സിലായോ.. ഡേവിഡ് നൈനാനേ.."

പുഞ്ചിരിയോടെ സംസാരിച്ചുതുടങ്ങിയിരുന്ന ജവാദിന്റെ മുഖഭാവം അവസാനമെത്തിയപ്പോഴേക്കും ദേഷ്യത്തിലേക്ക് വഴിമാറിയിരുന്നു.

" എന്റെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി കിട്ടണം.. അതിനുള്ള മറുപടി തന്റെ പക്കലുണ്ടെന്ന് എനിക്ക് നന്നായറിയാം.. ഒന്ന്.. ആൽഫ ഫാർമസ്യൂട്ടിക്കൽസും തന്റെ ഹോസ്പിറ്റലും തമ്മിലെന്താണ് ബന്ധം.. രണ്ട്.. എന്തിനാണ് എല്ലാ സത്യങ്ങളും വിളിച്ചുപറഞ്ഞതിന് അതുലിനെതിരെ പോലീസിനെ വിട്ട് നടപടിയെടുത്തത്.. അതിന് തന്നെ സഹായിച്ചതാരാണ്.. മൂന്ന്.. മൻസൂറിപ്പോ എവിടെയുണ്ട്.. ഈ മൂന്ന് ചോദ്യങ്ങൾക്കുള്ള ഉത്തരം തന്നിട്ടല്ലാതെ തന്നെ ഞാൻ വിടാൻ പോണില്ല.."

ഡേവിഡ് ദേഷ്യത്തോടെ ജവാദിനെ നോക്കി പുച്ഛിച്ചു.

" എനിക്ക് സൗകര്യമില്ല.. താനെന്ത് ചെയ്യുമെടോ.. എന്നെയിവിടെ പിടിച്ചിട്ടോണ്ട് താനങ്ങ് ജയിച്ചൂന്നാണോ.. എന്നെ കാണാതായത് ഇപ്പോ തന്നെ വാർത്തയായിട്ടുണ്ടാവും.. കണ്ടുപിടിക്കാൻ പോലീസിന് മുകളീന്ന് ഓർഡറും വന്നിട്ടുണ്ടാവും.. തനിക്കെന്താ ചെയ്യാൻ പറ്റാന്ന് വെച്ചാ താൻ ചെയ്യടോ.."

ജവാദിനെ പരിഹസിച്ചുകൊണ്ട് ഡേവിഡ് ചിരിച്ചതും റോബി രൂക്ഷമായി അയാളെ നോക്കി.

" ജവാദേ.. ഇയാൾക്ക് മലയാളം മനസ്സിലാവില്ലാന്നാ തോന്നണേ.. ഞാനിയാളോട് എല്ലൊടിയ്ണ ഭാഷയിലൊന്ന് ചോദിച്ചാലോ..?!"

തന്നെ അടിമുടി നോക്കികൊണ്ടുള്ള റോബിയുടെ ചോദ്യം കേട്ട് ഡേവിഡിന് അൽപം പേടിതോന്നിയെങ്കിലും അയാളത് സമർത്ഥമായി മറച്ചു. ജവാദ് പുഞ്ചിരിയോടെ ഡേവിഡിനെ നോക്കി മീശപിരിച്ചു.

" ആയിട്ടില്ല.. റോബി.. ഡേവിഡ് സാർ നന്നായിട്ടൊന്ന് ആലോചിച്ചോട്ടേ.. എന്നിട്ട് നമ്മക്ക് തീരുമാനിക്കാം ഇങ്ങേര്ടെ എല്ലൊടിക്കണോ.. അതോ റാണയോട് മുംബൈയിലുള്ള ഇയാൾടെ മോളെ തട്ടാൻ പറയണോന്ന്.."

തന്റെ മോളെന്ന് കേട്ടതും ഡേവിഡിന്റെ മുഖത്ത് പരിഭ്രാന്തി നിറഞ്ഞു. അയാളുടെ മുഖം മാറുന്നത് ആസ്വദിച്ചുകൊണ്ട് ജവാദ് ഇരുന്നിടത്തുനിന്നും എഴുന്നേറ്റു.

" അപ്പോ ഞങ്ങളപ്പുറത്തെ മുറീലുണ്ടാവും.. ഡേവിഡ് സാർ ആലോചിച്ച് തീരുമ്പോ വിളിച്ചാമതി.. വാടാ.."

റോബിക്കും മഹിക്കുമൊപ്പം ജവാദ് മുറിയിൽ നിന്ന് പുറത്തേക്ക് നടക്കുമ്പോൾ ഡേവിഡിന്റെ ഹൃദയം തന്റെ മകളെയോർത്ത് അതിദ്രുതം മിടിക്കുകയായിരുന്നു. മുകളിൽ കറങ്ങികൊണ്ടിരുന്ന ഫാനിന്റെ തണുപ്പ് മുറിയിലാകെ നിറഞ്ഞിട്ടും അയാളുടെ ചെന്നിയിലൂടെ വിയർപ്പുകണങ്ങൾ ഉരുണ്ടു താഴേക്കുവീണു. ശബ്ദമുയർത്തി ജവാദിനെ വിളിക്കാൻ പോലും അയാളുടെ നാവനങ്ങുന്നുണ്ടായിരുന്നില്ല.

സിറ്റിംഗ് റൂമിൽ ചെന്നിരുന്ന ജവാദ് പോക്കറ്റിൽ നിന്നും ഫോണെടുത്ത് ന്യൂസെടുത്തു നോക്കി. പ്രതീക്ഷിച്ചതുപോലെ തന്നെ ഡേവിഡിനെ കാണാതായ വാർത്ത എല്ലാ ചാനലുകാരും മത്സരിച്ച് ബ്രേക്കിംഗ് ന്യൂസാക്കി വിളമ്പുന്നുണ്ട്. അപ്പോഴും ജവാദിന്റെ മുഖത്തെ പുഞ്ചിരിക്ക് ഒട്ടും മങ്ങലേറ്റില്ലായിരുന്നു.

" അയാള് ലേശം പെശകാ ജവാദേ.. അയാൾടെ ആ വർത്താനം കേട്ടപ്പോ എനിക്കിങ്ങോട്ട് ചൊറിഞ്ഞുവന്നതാ.. ഇവിടന്ന് പറഞ്ഞയക്കുന്നതിന് മുമ്പ് മിക്കവാറും അയാളെന്നേക്കൊണ്ട് അയാൾടെ ഒരു പല്ലെങ്കിലും എടുപ്പിക്കും.."

റോബി ദേഷ്യത്തോടെ കൈകൾ രണ്ടും കൂട്ടിതിരുമ്മിയതും മഹി റോബിയെ നോക്കി ചിരിച്ചു.

" നീ എം ബി ബി എസല്ലേ.. അല്ലാണ്ട് ബി ഡി എസല്ലല്ലോ..?!"

മഹി റോബിയെ കളിയാക്കിയതും റോബി അവനെ നോക്കി കണ്ണുരുട്ടി.

" പല്ലെടുക്കാൻ ബി ഡി എസൊന്നും പഠിക്കണൊന്നില്ല.. കരണക്കുറ്റിക്കിട്ട് നന്നായൊന്ന് പൊട്ടിക്കാൻ പഠിച്ചാമതി.. നിങ്ങടെയൊക്കെ കൂടെനടന്ന് അത് ഞാൻ നന്നായി പഠിച്ചിട്ടുണ്ട്.."

കൂട്ടത്തിൽ അവർക്ക് രണ്ടുപേർക്കുമിട്ട് ഒന്ന് താങ്ങാനും റോബി മറന്നില്ല. ജവാദ് ഇതേസമയം തന്റെ ഫോണിൽ സാമിന്റെ നമ്പറെടുത്ത് കോൾ ബട്ടണമർത്തുകയായിരുന്നു. റിങ്ങ് ചെയ്യുന്ന ഫോൺ അവൻ ലൗഡ്സ്പീക്കറിലിട്ടതും രണ്ടുപേരുടെയും ശ്രദ്ധ അവന്റെ ഫോണിലേക്ക് തിരിഞ്ഞു. മറുവശത്ത് അൽപനേരം റിങ്ങ് ചെയ്തതിനുശേഷം സാം ഫോൺ അറ്റൻഡ് ചെയ്തു.

" ഹലോ.. ജവാദേ.. എന്തായെടോ..?! "

" ഞങ്ങടെ പ്ലാൻ സക്സസായിട്ടുണ്ട് എ സി പി സാറേ.. ഇനി നിങ്ങടെ ചാൻസാ.. ഓൾ ദ ബെസ്റ്റ്.."


( to be continued...)

ഈ പാർട്ട് നന്നായിട്ടുണ്ടോ ഇല്ലേന്നറിയില്ല.. ചളി ഓവറാണെന്നാണ് എന്റെയൊരു ഇത്.. പ്രിയപ്പെട്ട വായനക്കാരുടെ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു..🙃

Weiterlesen

Das wird dir gefallen

2.7K 401 4
[ON HOLD] 𝗘𝗹𝗹𝗮𝗿𝗸𝘂𝗺 𝗻𝗮𝗺𝗮𝘀𝗸𝗮𝗿𝗮𝗺..🌝🤎🪐 ᴅɪᴅ ʏᴏᴜᴇᴠᴇʀ ɪᴍᴀɢɪɴᴇ ᴀɴ ᴀʟɪᴇɴ ʙᴇᴄᴏᴍᴇs ʏᴏᴜʀ ʙᴏʏғʀɪᴇɴᴅ?😉 ᴛʜɪs ɪs ᴀ sᴛᴏʀʏ ᴏғ ᴀɴ ᴀʟɪᴇɴ ᴡʜᴏ ᴄᴀᴍᴇs...
113K 10.6K 65
"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് ഹിറ്റ്ലർ തുടർന്നു, "ആക്...
5.1K 707 9
"Tae ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു.. നീ അതൊന്ന് മനസിലാക്ക്" "നീ എന്തിനാ seoki എന്റെ ജീവിതത്തിൽ വന്നത് എന്റെ മനസമാധാനം കളയാനോ??.. i wish u was nev...
1.1K 172 8
അപ്രതീക്ഷിതമായി ഒരു നൊമ്പരം ഉണ്ടായപ്പോൾ അത് തനിക് തന്നെ കുരുക്ക് ആകുമെന്ന് അവൻ ഒരിക്കലും കരുതിയില്ല. പക്ഷെ ആ കുരുക്കിന്റെ മറുഭാഗവും പിടിച്ചു കൊണ്ട് അ...