ഹൈവേയിൽ നിന്നും കട്ട് ചെയ്ത് ഡ്രൈവിങ് തുടർന്നു. പോക്കറ്റിൽ കിടന്ന് ഫോൺ വൈബ്രേറ്റ് ചെയ്യുന്നുണ്ട്. ത്രിമൂർത്തികളോ കുട്ടൂസോ ആയിരിക്കും. ഈ കോൾ ഞാൻ നേരത്തെ പ്രതീക്ഷിച്ചതാണ്. വീടിനടുത്ത് എത്താനായത് കൊണ്ട് ഞാൻ ഫോൺ എടുത്തില്ല.

വീടിന് മുന്നിൽ കാർ പാർക്ക് ചെയ്തപ്പോൾ തന്നെ ഫ്രണ്ട് ഡോറിനടുത്ത് നിന്നും ശബ്ദങ്ങൾ കേൾക്കാം. ഞാൻ ഡോറിനടൂത്ത് എത്തിയില്ല അപ്പോഴേക്കും ഡോർ തുറന്ന് ത്രിമൂർത്തികൾ എന്റെയടുത്തേക്ക് ഓടി വന്നു.

"അബ്ബാ..." ഞാൻ മുട്ടുകുത്തിയിരുന്ന് മൂന്ന് പേരെയും കെട്ടിപ്പിടിച്ചു. എന്റെ കഴുത്തിൽ തൂങ്ങി കിടക്കുന്ന മൂന്ന് പേരെയും പൊക്കിയെടുത്ത് ഞാൻ ഡോറിന് നേരെ നോക്കി. ഞങ്ങളെ നോക്കി ചിരിച്ചു നിൽപ്പാണ് കുട്ടൂസ്.

 ഞങ്ങളെ നോക്കി ചിരിച്ചു നിൽപ്പാണ് കുട്ടൂസ്

Ops! Esta imagem não segue nossas diretrizes de conteúdo. Para continuar a publicação, tente removê-la ou carregar outra.

"പാക്കിങ് എല്ലാം കഴിഞ്ഞില്ലേ???"

"ആ.. ഇനി പോവാം..." ചോദിച്ചത് കുട്ടൂസിനോടാണെങ്കിലും മറുപടി കിട്ടിയത് ത്രിമൂർത്തികളിൽ നിന്നാണ്.

"ആ നമുക്ക് പോകാം... അബ്ബ വേഗം കുളിച്ച് വരാം എന്നിട്ട് നമുക്ക് പോകാം"  മൂന്നു പേരും തലയാട്ടി താഴെയിറങ്ങി അകത്തേക്കോടി. വേഗം കുളിച്ചു വരാൻ അവരെനിക്ക് തന്ന അവസരമാണ് ഇത്.

"അവര് ഉറക്കമാണോ???"

"ആ... നല്ല ഉറക്കമാണ് എന്നാലല്ലേ രാത്രി നമ്മുടെ ഉറക്കം കെടുത്താൻ കഴിയൂ..." കുട്ടൂസ് ത്രിമൂർത്തികളെ എടുക്കാൻ ഞാൻ താഴെ വെച്ച ബാഗെടുത്ത് അകത്തേക്ക് നടന്നു.

●●●

ബാഗെല്ലാം ഡിക്കിയിൽ വെച്ച് ഞാൻ ത്രിമൂർത്തികളെ ബാക്ക് സീറ്റിൽ ഇരുത്തി.

"നിക്കാഹ്" Onde histórias criam vida. Descubra agora