13

1K 115 91
                                    

ശഹബാസ് എന്റെ കൈപിടിച്ച് വലിച്ച് സ്‌റ്റെയറിനു നേരെ നടന്നു. ശഹബാസിന് നേരെ ശ്രദ്ധ തിരിഞ്ഞതും Zaib ന്റെ കാര്യം ഞാൻ പൂർണ്ണമായും മറന്നു.

അവനെ എന്റെ ദേഷ്യം തീരുന്നത് വരെ ചീത്ത വിളിക്കണം എന്നുണ്ടായിരുന്നു. പക്ഷെ എന്ത് ചെയ്യാനാ എത്ര ദേഷ്യം തോന്നിയാലും അഞ്ചു മിനിട്ടെ അതിനായുസുണ്ടാകൂ പിന്നെ അത് സങ്കടമായും കണ്ണീരായും മാറും...
ഞാൻ സ്റ്റെയറിന്റെ അടുത്ത് ശഹബാസിനൊപ്പം ഇരുന്നു.

"ഫലക്ക്..."

ഷഹബാസ് വിളിച്ചത് മാത്രമേ ഓർമ്മയുള്ളൂ അത് വരെ ഉള്ളിൽ അടക്കിയ സങ്കടം പുറത്തെടുത്ത് കൈകൾ കൊണ്ട് മുഖം പൊത്തി ഞാൻ കരയാൻ തുടങ്ങി.

കരഞ്ഞു കൊണ്ടിരിക്കുന്ന എനിക്കു മുന്നിൽ എന്താ ചെയ്യേണ്ടത് എന്നറിയാതെ അവൻ ഇരുന്നു.

"നിനക്ക് കരഞ്ഞാൽ കുറച്ചാശ്വാസം കിട്ടുമെങ്കിൽ കരഞ്ഞോ ഇവിടെന്ന് ആരും കാണില്ല"

അത് കേട്ട ഉടനെ കൈകൾ മുഖത്ത് നിന്നും മാറ്റി ഞാൻ ശഹബസിനെ നോക്കി.

"ശെരിക്കും അതെന്റെ തെറ്റല്ല" വിതുമ്പിക്കൊണ്ട് ഞാൻ ശഹബാസിനെ നോക്കി.

"എന്താ കാര്യമെന്ന് എനിക്ക് ഇപ്പോഴും അറിയില്ല, ഞാൻ വന്നപ്പോൾ കണ്ടത് zaib...." ഷഹബാസ് മുഴുവനാക്കാതെ എന്നെ നോക്കി. "ഞാൻ ആദ്യമായിട്ടാ zaib നെ അങ്ങനെ കാണുന്നത്"

ഞാൻ കാര്യങ്ങളെല്ലാം ഒരൊറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.
എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ കണ്ണീരിന്റെ വേഗത ഒന്ന് കൂടി എന്നല്ലാതെ കുറഞ്ഞില്ല.

ഷഹബാസ് തന്റെ ഷർട്ടിന്റെ പോക്കറ്റിലും പാന്റിന്റെ പോക്കറ്റിലും എന്തോ കാര്യമായിട്ട് തിരയുന്നത് കണ്ടപ്പോൾ കരയുന്നതിനിടയിൽ ഞാൻ അവനെ നോക്കി.

"എന്താ തിരയുന്നെ???". അവന്റെ പ്രവർത്തി കണ്ട് ഞാൻ കരയുന്നത് തല്ക്കാലം നിർത്തി ചോദിച്ചത് കേട്ടപ്പോൾ അവന് ചിരി വന്നു.

"ഞാൻ കർച്ചീഫ് ഉണ്ടോന്ന് നോക്കിയതാ, നീ ആകെ കരഞ്ഞ്..." ഷഹബാസ് എന്റെ മുഖത്തിന് നേരെ വിരൽ ചൂണ്ടി.

ഞാൻ വേഗം എന്റെ ഷാൾ കൊണ്ട് മുഖം തുടക്കാൻ ശ്രമം നടത്തിയെങ്കിലും അത് ഷഹബാസ് തടഞ്ഞു.

"നിക്കാഹ്" Where stories live. Discover now