19

933 107 57
                                    

Zaib's pov:-

ജോലി കഴിഞ്ഞ് അപ്പാർട്മെന്റിൽ തിരികെ എത്തിയത് വളരെ വൈകിയാണ്. അല്ലെങ്കിലും പഴയ പോലെ  നേരത്തെ വരുന്ന എന്നെ കാത്തിരിക്കാൻ ഉപ്പയില്ലല്ലോ...

അപ്പാർട്മെന്റിന്റെ ഡോർ തുറന്ന് അകത്ത് കടക്കുമ്പോൾ വല്ലാത്തൊരു വീർപ്പുമുട്ടലായിരുന്നു. അങ്കിളും ആന്റിയും തിരികെ കണ്ണൂരിലേക്ക് പോയത് മുതൽ ഇങ്ങനെയാണ്.
രണ്ടാഴ്ച്ച കഴിഞ്ഞു അവര് പോയിട്ട്....
അല്ലെങ്കിലും അവർക്ക് എപ്പോഴും എന്റെ കൂടെ നില്ക്കാൻ പറ്റില്ലല്ലോ...
പക്ഷെ ഒറ്റപ്പെടുക എന്നത് വല്ലാത്തൊരു അവസ്ഥയാണ്...
സ്വയം വെറുത്തു പോകും...

നമുക്ക് പ്രിയപ്പെട്ടവർ കൂടെയില്ലാത്ത ജീവിതം അത് അനുഭവിച്ചവനെ അറിയാൻ പറ്റൂ...
കാണുന്നവന് ആ വേദന മനസ്സിലാക്കാൻ ഒരിക്കലും കഴിയില്ല.

ഷർട്ടിന്റെ ആദ്യത്തെ രണ്ട് ബട്ടൺ അഴിച്ച് ദീർഘ ശ്വാസത്തോടെ ഉപ്പാന്റെ റൂമിന്റെ ഡോർ തുറന്നു. ഇപ്പോഴും ഈ റൂമിന് ഉപ്പാന്റെ മണമാണ്. ഷർട്ടിന്റെ സ്ലീവ് കയറ്റി വെച്ച് ഞാൻ ബെഡിലേക്ക് വീണു.
ഈയിടെ ആയിട്ടുള്ള എന്റെ പ്രവർത്തിയാണിത്. ഉപ്പാന്റെ ബെഡിൽ കിടക്കുമ്പോൾ എന്തോ മനസ്സിനൊരു സമാധാനമാണ്....
ഞാൻ ഒറ്റയ്ക്കല്ലെന്ന തോന്നലാണ്...

സീലിങ്ങിൽ കറങ്ങുന്ന ഫാനിലേക്ക് നോക്കി അങ്ങനെ കിടന്നു. കഴുത്തിന് പിന്നിലൂടെ സപ്പോർട്ടിനായി വെച്ച കൈ നനഞ്ഞപ്പോയാണ് ഞാൻ ഇത്ര നേരവും കരയുകയായിരുന്നുവെന്ന ബോധം എനിക്കുണ്ടായത്.

പല തവണ ഉപ്പാന്റെ അവസ്ഥ സങ്കടം വരുത്താറുണ്ടെങ്കിലും ഉപ്പാക്ക് മുന്നിൽ കരായതിരിക്കാൻ ശ്രമിക്കും. ഞാൻ എന്നുള്ളത് മാത്രമാണ് ഉപ്പാന്റെ ആകെയുള്ള കരുത്ത്. ഞാനും കൂടെ തളർന്നാൽ അത് ശെരിയാകില്ലല്ലോ...
പക്ഷെ അന്ന്, ഉപ്പ ഈ ലോകത്തോട് വിട പറഞ്ഞ അന്ന്...
അന്ന് ഞാനാകെ തളർന്നു...
എന്റെയുള്ളിലെ സങ്കടമെല്ലാം കണ്ണീരായി അന്ന് പുറത്ത് വന്നു, എനിക്ക് പോലും എന്നെ കൺട്രോൾ ചെയ്യാൻ പറ്റാത്ത വിധം ഞാൻ തളർന്നു പോയി.

ഫോണിന്റെ റിങ് ടോണാണ് എന്നെ ആലോചനകളിൽ നിന്നുമുണർത്തിയത്. കണ്ണ് തുടച്ച് ഞാൻ എഴുന്നേറ്റ് പോക്കറ്റിൽ നിന്നും ഫോണെടുത്തു.
"അങ്കിൾ" സ്‌ക്രീനിൽ തെളിഞ്ഞു നിൽക്കുന്ന നെയിം വായിച്ച് കാൾ അറ്റൻഡ് ചെയ്യുന്നതിന് മുൻപ് ഞാൻ ഹാളിലേക്ക് നടന്നു. ടേബിളിൽ നിന്നും ഒരു ഗ്ലാസ് വെള്ളാമെടുത്ത് കുടിച്ചു.

"നിക്കാഹ്" Where stories live. Discover now