23

1K 112 154
                                    

Zaib's pov:-

കുളി കഴിഞ്ഞ് തോർത്തും കയ്യിൽ പിടിച്ച് ഞാൻ ഹാളിലേക്ക് ചെന്നപ്പോൾ ശഹബാസ് ഫോണിൽ ആരോടോ സംസാരിക്കുന്നതാണ് കണ്ടത്. അവൻ ആരോട് സംസാരിച്ചാലും അതൊന്നും ഞാൻ നോക്കേണ്ട കാര്യമില്ലല്ലോ....

എന്നാൽ ഫലക്കിന്റെ പേര് കേട്ടപ്പോൾ ഇവനെന്തിനുള്ള പുറപ്പാടാ എന്ന മട്ടിൽ ഞാനവനെ നോക്കി. അല്ലെങ്കിലേ എല്ലാം അവനായിട്ടിന്ന് കുളമാക്കി തന്നിട്ടുണ്ട്.
അങ്കിൾ വിളിച്ചപ്പോൾ ഫലക്ക് ഒറ്റയ്ക്ക് പോയ കാര്യം അവനാണ് പറഞ്ഞത്. എന്റെ ഭാഗ്യക്കേട് എന്ന് പറയാല്ലോ...
എന്തിനാണാവോ ഞാൻ അവനോട് കോളേജിൽ നടന്ന കാര്യമൊക്കെ പറഞ്ഞത്.

അങ്കിൾ എങ്ങാനും അവളോട് അതിനെ കുറിച്ച് ചോദിച്ചാൽ അവളെന്താ കരുതുക??? എനിക്കെന്താ ഒറ്റയ്ക്ക് പോകാൻ വഴി അറിയില്ലേ???.... ഞാനെന്താ ചെറിയ കുട്ടിയോ???... ശ്ശെ!!!! അവനെല്ലാം തുലച്ചു തന്നു. ഇനി എന്താണാവോ ഇവന്റെ പ്ലാൻ...

ഞാൻ അവനെ നോക്കിയപ്പോൾ അവനെന്നെ നോക്കി കണ്ണിറുക്കി കാണിച്ച് വീണ്ടും ഫോൺ സംഭാഷണത്തിൽ ഏർപ്പെട്ടു. എന്നാലും ഞാൻ ആലോചിക്കുന്നത് അതല്ല, ഇവന് നമ്പർ എവിടുന്ന് കിട്ടി???

പിന്നെ അവന് നമ്പർ കിട്ടിയതിൽ വലിയ അതിശയമൊന്നുമില്ല. അവർ രണ്ട് പേരും വീട്ടിൽ നിന്നെ നല്ല എഗ്രിമെന്റിലാ....
എന്നെ പോലെ അല്ലല്ലോ...
തുടക്കം തന്നെ ഞങ്ങൾക്ക് തമ്മിൽ അത്ര നല്ല ഇമ്പ്രെഷൻ ഒന്നുമല്ല. അന്ന് ഒരിക്കലും കരുതിയതല്ലല്ലോ എല്ലാം ഇവിടെ വരെ എത്തുമെന്...

ലൈഫ് നമ്മൾ വിചാരിക്കുന്നത്ര സിമ്പിൾ അല്ലെന്ന് മനസ്സിലാകുന്നത് ഇങ്ങനെ ഓരോന്നും നടക്കുമ്പോഴാണ്. ഞങ്ങൾക്കിടയിൽ നല്ലൊരു റിലേഷൻ കൊണ്ട് പോകണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഉപ്പാക്ക് വേണ്ടി അവൾ ചെയ്തതിന് പകരം നല്കാൻ എനിക്കങ്ങനെ കഴിയൂ...

പക്ഷെ തുടക്കം തന്നെ എല്ലാം വിചാരിച്ചത് പോലെയല്ല നടക്കുന്നത്. ഞങ്ങൾ തമ്മിൽ പരസ്പരം മനസ്സിലാക്കാത്തിടത്തോളം ഹസ്ബന്റ് എന്ന പദവി എനിക്ക് വെല്ലു വിളിയായിരിക്കും.

ശഹബാസിനോട് അവൾ ഒറ്റയ്ക്ക് നാട്ടിൽ പോയെന്ന് പറഞ്ഞപ്പോൾ അവനെന്നെ നോക്കി കളിയാക്കി എത്ര നേരം പൊട്ടിച്ചിരിച്ചെന്ന് എനിക്ക് തന്നെ അറിയില്ല. ഞാൻ അത്ര മാത്രം എന്താ ചെയ്തത്??? അവൾ ഒറ്റയ്ക്ക് പോകുന്നതാണ് ഇഷ്ട്ടമെന്ന് പറഞ്ഞു, അവളുടെ ഇഷ്ട്ടം അങ്ങനെയാണെങ്കിൽ അത് പോലെ നടക്കട്ടെ എന്ന് ഞാനും കരുതി.

"നിക്കാഹ്" Where stories live. Discover now