18

1K 113 105
                                    

ഞാൻ വരാൻ ഇത്ര വൈകിയതിന്റെ കാരണം ചുരുങ്ങിയ വാക്കുകൾ കൊണ്ട് ബെക്കയ്ക്കും അങ്കിയ്ക്കും മുന്നിൽ അവതരിപ്പിച്ചു.
നിക്കാഹിന്റെ കാര്യം ഒഴിച്ച്....

നിക്കാഹിനെ കുറിച്ച് പറയണമെന്നുണ്ട് പക്ഷെ എങ്ങനെ തുടങ്ങണമെന്നറിയില്ല...
അവരുടെ മറുപടി എന്താകുമെന്നറിയില്ല...
കുഞ്ഞിപ്പയുടെ കാര്യവും ചെന്നൈയിലേക്കുള്ള യാത്രയും എല്ലാം പറയുമ്പോഴും എന്റെ കണ്ണുകൾ കൈയ്യിലുള്ള മോതിരത്തിലായിരുന്നു.

എല്ലാം കേട്ടു കഴിഞ്ഞ് അവരുടെ സംസാരം മുഴുവൻ കുഞ്ഞിപ്പയെ കുറിച്ചായി. അത് കേൾക്കാൻ നിൽക്കാതെ ഞാൻ ഫോണുമായി അവർക്കിടയിൽ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു.

നവാൽ നാട്ടിൽ എത്തിയോ ഇല്ലയോ എന്ന കാര്യം അറിയാത്തത് കൊണ്ട് ഞാൻ സഹീറിനെ വിളിച്ചു. അവനാണെങ്കിൽ ഫോണെടുക്കുന്നില്ല. എന്റെ കൈയ്യിലാണെങ്കിൽ ശഹബാസിന്റെ നമ്പറുമില്ല.
ശഹബാസിനെ അറിയാമെങ്കിലും അത്ര പരിചയമെന്ന് പറയാൻ മാത്രം ഇല്ലാത്തത് കൊണ്ട് ട്രെയിൻ ഇറങ്ങിയത് മുതൽ ഒരു സമാധാനവുമില്ല.

ഉപ്പാന്റെ കയ്യിൽ നമ്പർ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. പിന്നെ സമയം കളയാൻ നിന്നില്ല ഉപ്പാനെ വിളിച്ചു. കുറെ നേരം റിങ് ചെയ്ത ശേഷമാണ് ഉപ്പ അറ്റൻഡ് ചെയ്തത്.

"എത്ര നേരായി വിളിക്കുന്നു. എന്നിട്ട് ഇപ്പഴാണോ ഫോണെടുക്കുന്നെ...."

"എന്റെ കുട്ടൂസെ ഒന്ന് പതുക്കെ പറ മനുഷ്യന്റെ ചെവി അടിച്ച് പോകും ഇങ്ങനെയാണേൽ..." ഉപ്പന്റെ ശബ്ദം കേട്ടാലറിയാം ഞാൻ അത്രയ്ക്കും പതിയെയാണ് സംസാരിച്ചതെന്ന്.

"നച്ചൂ വിളിച്ചോ??? ഞാൻ വിളിച്ചിട്ട് സഹീർ എടുക്കുന്നില്ല. എന്റെ കൈയ്യിലാണേൽ ശഹബാസിന്റെ നമ്പറും ഇല്ല. അവർ എത്തേണ്ട സമയം കഴിഞ്ഞില്ലേ?? അവര് വിളിച്ചായിരുന്നോ???"

"കുട്ടൂസെ ഇടയ്ക്കൊന്ന് ശ്വാസം വിടാൻ സമയം കണ്ടെത്ത്, ഇതൊരുമാതിരി റെസിറ്റേഷന് പഠിച്ച് പറയുന്നത് പോലെ" ഉപ്പാന്റെ സംസാരം കഴിഞ്ഞ് പിന്നെ ചിരിയായിരുന്നു. ചിരിക്കാൻ മാത്രം ഞാനൊന്നും പറഞ്ഞതുമില്ല ഉപ്പയും ഒന്നും പറഞ്ഞില്ല.

"നിക്കാഹ്" Where stories live. Discover now