12

1.1K 121 48
                                    

"പടച്ചോനെ, അത് കള്ളനല്ല..."ശഹബാസ് ചെവിക്കടുത്ത് വന്ന് ഉറക്കെ പറഞ്ഞു.

ചെവി പൊട്ടിപ്പോയെന്ന രീതിയിൽ ചെവിയിൽ കൈയും വെച്ച് ഞാൻ അവനെ ദേഷ്യത്തോടെ നോക്കി.

"എന്തോ വല്ലാതെ മണക്കുന്നുണ്ടല്ലോ"
Zaib നെ നോക്കിയ ഉടനെ അവൻ എന്റെ മുഖത്ത് നോക്കി ചിരിച്ചു. ഞാൻ Zaib നെ നോക്കുന്നത് അവൻ ചിലപ്പോൾ ശ്രദ്ധിച്ചുകാണും. അതിനിപ്പോ എനിക്കെന്താ???

"അവനോട് കുളിക്കാൻ പറ ചിലപ്പോൾ അതിന്റെയായിരിക്കും".
Zaib നെ ചൂണ്ടി കാണിച്ച് കൊണ്ട് ഞാൻ പറഞ്ഞു.

"നേരിട്ട് പറഞ്ഞേക്ക്," അതും പറഞ്ഞ് ഷഹബാസ് zaib നെ നോക്കി.
"Zaib... നിന്നോട് എന്തോ പറയാൻ ഉണ്ടെന്ന്"

പെട്ടെന്നവൻ Zaib നെ വിളിക്കും എന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല. വിളി കേൾക്കേണ്ട താമസം ലാപ്പിലെ വർക്ക് തല്ക്കാലം നിർത്തി വെച്ച് Zaib ഞങ്ങളെ നോക്കി.

അനുസരണയില്ലാതെ പാറി കിടക്കുന്ന അവന്റെ  മുടി ജനലിലൂടെ അകത്തേക്ക് കടന്ന കാറ്റിൽ നെറ്റിയിലേക്ക് പാറി വീണു,
അത് ഒതുക്കാൻ ശ്രമിച്ചു കൊണ്ട് അവൻ ശഹബാസിനെ നോക്കി.

നേരത്തെ കണ്ടപ്പോൾ Zaibന്റെ മുടി ഇങ്ങനെയല്ലായിരുന്നു. നല്ല ഒതുക്കമൊക്കെ തോന്നിയിരുന്നു.

അത് ചിലപ്പോൾ ജെല്ലോക്കെ തേച്ചിട്ടാകും...

എന്നാലും ആ ചീത്ത കേൾക്കലിനിടയ്ക്ക് എനിക്കിതിനൊക്കെ എവിടെയായിരുന്നു സമയം???

കുഞ്ഞിപ്പയെ പോലെ അവനും വല്ല്യ നെറ്റിയാണ്, അവന്റെ മുടി നെറ്റിയിൽ കിടന്ന് ഡാൻസ് ചെയ്യുന്നത് കാണാൻ നല്ല രസമുണ്ട്. നല്ല കട്ടിയുള്ള പുരികമാണ്, പിന്നെ കണ്ണ്...
അത് പക്ഷേ ബ്ലാക്ക് ആണോ ബ്രൗൺ ആണോ എന്ന് ഉറപ്പിച്ച് പറയാൻ പറ്റുന്നില്ല.
പിന്നെ നോക്കുകയാണെങ്കിൽ....

ഷഹബാസ് എന്റെ ഷോൾഡറിൽ തട്ടി വിളിച്ചു. അതോടെ എന്റെ നിരീക്ഷണങ്ങൾക്ക് വിരാമമിണ്ടേണ്ടി വന്നു.

"എന്താ???". ഞാൻ ശഹബാസിന്റെ കൈ തട്ടിമാറ്റി.

ഷഹബാസ് കണ്ണുകൾ കൊണ്ട്  Zaib നെ നോക്കാൻ ആവശ്യപ്പെട്ടു.
Zaib അപ്പോഴും ഞങ്ങളെ നോക്കിയിരിക്കുകയായിരുന്നു.

"നിക്കാഹ്" Where stories live. Discover now