57

881 63 15
                                    

Epilogue

Months later:-

ഓറഞ്ച് ജ്യൂസ് ഗ്ലാസ്സിലേക്ക് പകർന്ന് ഞാൻ കിച്ചനിൽ നിന്നും ഹാളിലേക്ക് നടന്നു. ടാബിളിൽ നിവർത്തി വെച്ച ബുക്കിൽ തലവെച്ച് കിടപ്പാണ് കുട്ടൂസ്.

ഞാൻ ഒരഞ്ചു മിനിട്ടിലേക്ക് മാറി നിന്നതെയുള്ളൂ അപ്പോഴേക്കും കണ്ടില്ലേ ഇതാണ് പഠിക്കാൻ ഇരുത്തിയാലുള്ള അവസ്ഥ. കൂടെ പഠിച്ച എല്ലാവരും പാസ്സായി പോയി, ഇപ്പോഴും സപ്പ്ളി അടിച്ചിരിക്കുന്നതിന്റെ അഹങ്കാരം ഒന്നും അവൾക്കില്ല. ജ്യൂസ് ടേബിളിൽ വെച്ച് ഞാൻ കുട്ടൂസിനെ തട്ടി വിളിച്ചു. എവിടെ, ആര് എഴുന്നേൽക്കാൻ...

"കുട്ടൂസെ കളിക്കല്ലേ എനിക്കറിയാം ഉറങ്ങിയിട്ടില്ലാന്ന്,
എഴുന്നേറ്റ് ജ്യൂസ് കുടിച്ചെ..."

"ജ്യൂസ് ഞാൻ കുടിക്കാം പക്ഷെ ഇനിയും പഠിക്കാൻ പറയരുത്, എനിക്കിനി വയ്യ. എക്‌സാമിന് ഇനിയും ഒരുപാടില്ലേ..." അവൾ തലപൊക്കാതെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

"എല്ലാ തവണയും സമയം ഒരുപാട് ഉള്ളത് കൊണ്ടാണല്ലോ ഇപ്പോഴും പാസ്സാകാത്തത്..."

കുട്ടൂസ് തലയുയർത്തി എന്നെ ദേഷ്യത്തോടെ നോക്കി.

"ഇതൊക്കെ കേൾക്കുന്നുണ്ടല്ലോ അല്ലെ, നിങ്ങടെ അബ്ബക്ക് എന്നോട് ഭയങ്കര സ്നേഹമാണെന്ന് മനസ്സിലായല്ലോ. കണ്ടോ ഈ അവസ്ഥയിലും എന്നെ ഇങ്ങനെ പഠിക്കാൻ പറഞ്ഞ് വെറുപ്പിക്കുകയാ. ഇതിനൊക്കെ പ്രതികാരം ചെയ്യണം." കുട്ടൂസ് തന്റെ നിറ വയർ തൊട്ട് കൊണ്ട് ഞാൻ കേൾക്കാൻ പാകത്തിലുള്ള ശബ്ദത്തിൽ പറഞ്ഞു.

ഈയിടെയായി പഠിത്തത്തിൽ നിന്നും രക്ഷപ്പെടാൻ ഉള്ള ഏറ്റവും വലിയ അടവാണിത്.

"സാരമില്ല, അവർ പുറത്തെത്തുന്നത് വരെ എന്റെ ജീവന് ഭീക്ഷണി ഇല്ലല്ലോ, അത് വരെ ഞാൻ അവരുടെ ഉമ്മാനെ പഠിപ്പിച്ച് വെറുപ്പിച്ചു ജീവിച്ചോട്ടെ..." കുട്ടൂസ് ടേബിളിൽ നിന്നും ജ്യൂസ് എടുത്ത് കുടിച്ചു.

"Zaib, നോക്ക് നോക്ക് ദേ, എന്നെയിപ്പോൾ ചവിട്ടി" ഞാൻ ഒന്നും ശ്രദ്ധിക്കാതെ രണ്ടു കൈയും നെഞ്ചിന് മീതെ കെട്ടിവെച്ച് അവളെ നോക്കി.

"നിക്കാഹ്" Hikayelerin yaşadığı yer. Şimdi keşfedin