41

1.3K 138 167
                                    

Falak's pov:-

കഴിഞ്ഞ ദിവസം പനി പിടിച്ച് കിടന്ന zaib നെ നോക്കിയിരുന്നത് ഓർമ്മയിലുണ്ട് പക്ഷെ ഇപ്പൊ നോക്കുമ്പോൾ ഹോസ്പിറ്റലിലെ ബെഡിൽ കിടക്കുന്നത് ഞാനാ....

ഹോസ്റ്റലിലെ പോഷകപ്രദമായ ഭക്ഷണം കഴിക്കുന്നത് കൊണ്ട് നല്ല ഇമ്മ്യൂണിറ്റി പവറുണ്ടെന്ന് അറിയാൻ ഈ അവസ്ഥ തന്നെ ധാരാളമാണല്ലോ...

ഡിഹൈഡ്രേഷൻ കാരണം കയ്യിൽ കുത്തിക്കയറ്റിയ ഡ്രിപ്പ് കഴിയാതെ ഡിസ്ചാർജാക്കില്ലെന്ന് ഡോക്ടർ പറഞ്ഞ ഒരൊറ്റ കാരണം കൊണ്ടാണ് ഇവിടെയിങ്ങനെ കിടക്കേണ്ടി വന്നത്. ഡ്രിപ്പാണെങ്കിൽ കണ്ണീരിനെക്കാൾ പതിയെയാണ് ടൂബിലൂടെ ഒഴുകുന്നത്. ഇത് കഴിയാതെ ഇവിടെന്ന് രക്ഷപ്പെടാനും കഴിയില്ല.

ഇന്നലെ പനിപിടിച്ച് തീരെ വയ്യാതെ കിടന്ന zaib ഇന്ന് ചട്ടിയിലിട്ട് വറുത്ത പപ്പടം പോലെ നല്ല ഉഷാറോടെ ഇവിടെ ഒരു മൂലയ്ക്ക് ഇരിപ്പുണ്ട്. ഞാനിത്ര നേരമായി എഴുന്നേറ്റിട്ട് ഇത് വരെ എന്നോടൊന്ന് മിണ്ടിയിട്ട് പോലുമില്ല. ഞാൻ വീണ്ടും എന്റെ ശ്രദ്ധ ഡ്രിപ്പിലേക്ക് മാറ്റി. ഒരു മാറ്റവും ഇല്ല കുറച്ച് നേരം മുൻപ് എങ്ങനെയായിരുന്നു അത് പോലെ തന്നെയുണ്ട്.

ഡ്രിപ്പിന്റെ ഭംഗിയും നോക്കിക്കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി. ഉറങ്ങി എഴുന്നേറ്റിട്ടും അതിന് വലിയ മാറ്റമൊന്നും ഉണ്ടായില്ല അപ്പോഴും കണ്ണീർ പോലെ ഒഴുകുന്നുണ്ട്. Zaib നെയാണെങ്കിൽ അവിടെയൊന്നും കാണാനുമില്ല. കയ്യിൽ ഫോണുമില്ല,  പിന്നെ ആകെയുള്ള സമാധാനം അടുത്തുള്ള ബെഡിലാളുണ്ട്. പക്ഷേ അവരാരും എന്നെ ശ്രദ്ധിക്കുന്നു പോലുമില്ല.

Zaib തന്നെ ശ്രദ്ധിക്കുന്നില്ല പിന്നെയല്ലേ അവര്....

ആഹാ..., എന്ത് രസാണെന്നോ ഒറ്റയ്ക്ക് ഹോസ്പിറ്റലിലെ ബെഡിൽ  അങ്ങനെ കിടക്കാൻ....

കുറെ നേരം അങ്ങനെ കിടന്നപ്പോയെനിക്ക് ഭ്രാന്ത് പിടിക്കാൻ തുടങ്ങി. അടുത്തുള്ള ബെഡിൽ കിടക്കുന്ന അത്യാവശ്യം പ്രായമുള്ള അമ്മമ്മയെ നോക്കി ഞാൻ ചിരിച്ചു. ചിരിച്ചാൽ തിരിച്ച് ചിരിക്കുമോ, സംസാരിക്കാൻ പറ്റിയയാളാണോ എന്നറിയുക എന്നതായിരുന്നു എന്റെ ഉദ്ദേശം. 

"നിക്കാഹ്" Where stories live. Discover now