58

1K 69 12
                                    

Epilogue:-

2years later

"ആ അങ്കിൾ, ഞങ്ങൾ ഈവനിംഗ് പുറപ്പെടും" അങ്കിളിന് ഉറപ്പ് നൽകി കോൾ കട്ട് ചെയ്ത് ലാപ്പ് ബാഗിലാക്കി സമയം ഒന്നുകൂടെ നോക്കി ഞാൻ ഓഫീസിൽ നിന്നും പുറത്തിറങ്ങി. പാർക്കിങ് ഏരിയയിലേക്കുള്ള വഴിയിൽ കണ്ട കോ-വർക്കേഴ്സിനെ വിഷ് ചെയ്തു. വീക്കെൻഡ് ആയത് കൊണ്ട് എല്ലാവരും പെട്ടെന്ന് പോകാനുള്ള തിരക്കിലാണ്. പലർക്കും പല പ്ലാനുകളും ഉണ്ടാകും.

കാർ ഹൈവേയിലേക്ക് തിരിഞ്ഞില്ല അപ്പോഴേക്കും ബ്ലോക്കിൽ പെട്ടു. അല്ലെങ്കിലും കൊച്ചിയിൽ ഇത് സാധാരണയണല്ലോ.
ത്രിമൂർത്തികൾ ഞങ്ങൾക്കിടയിലേക്ക് വന്നതിന് ശേഷമാണ് കൊച്ചിയിലേക്ക് താമസം മാറിയത്. ചെന്നൈയിലെ അപ്പാർട്മെന്റ് ഒന്നും ചെയ്തില്ല, ഉപ്പാന്റെ കൂടെയുള്ള എന്റെ ലൈഫ് അവിടെയായിരുന്നല്ലോ പിന്നെ ഓർക്കാൻ കുട്ടൂസിനൊപ്പം ഒരുപാട് നല്ല നിമിഷങ്ങളും കുറച്ച് തലതിരിഞ്ഞ നിമിഷങ്ങളുമുണ്ട് അവിടെ.
അത് കൊണ്ട് ആ അപ്പാർട്മെന്റ് വിൽക്കാൻ തോന്നിയില്ല.

ഞങ്ങളുടെ ഇപ്പോഴത്തെ ജനസംഖ്യ വെച്ച് ആ അപ്പാർട്മെന്റ് മതിയാവുകയുമില്ല. അതോർത്തപ്പോൾ ചിരിയാണ് വന്നത്. കുട്ടിപട്ടാളങ്ങൾ റെഡിയായി ഞാൻ വരുന്നതും കാത്തിരിപ്പുണ്ടാകും. ഇന്നലെ അങ്കിൾ വിളിച്ചപ്പോൾ അവരും കൂടെ ഉണ്ടായിരുന്നതാ, കണ്ണൂരിലേക്ക് പോകുന്ന കാര്യം പറഞ്ഞപ്പോൾ തുടങ്ങിയിട്ടുണ്ട് അവരുടെ ബാഗിൽ ഓരോന്നും കുത്തി നിറക്കാൻ.
വീട്ടിലെ ഇപ്പോഴത്തെ അവസ്ഥ കണ്ടു തന്നെ അറിയണം. കുട്ടൂസിനെ നല്ലോണം വെറുപ്പിക്കുന്നുണ്ടാകും എല്ലാരും കൂടെ.

വെറുപ്പിക്കുന്നത് പോലെ തന്നെ അവർക്ക് കുട്ടൂസില്ലാതെ പറ്റുകയുമില്ല. ഒരൊറ്റ കാര്യം ഒഴിച്ച് കുട്ടൂസിന്റെ കുക്കിംഗ് അവർക്കും സഹിക്കാൻ കഴിയില്ല. ആ കാര്യത്തിൽ അവരും ഞാനും ഒറ്റക്കെട്ടാ...
വീടു പണികളിൽ ഹെല്പ് ചെയ്യാൻ ദിവസവും ഒരു ഹെല്പേർ വരുന്നുണ്ട്. അല്ലാതെ കുട്ടിപ്പട്ടാളങ്ങളെയും വീട്ടുപണിയും രണ്ടും കുട്ടൂസിന് നടക്കില്ല.

ത്രിമൂർത്തികൾ kindergartenൽ പോകാൻ തുടങ്ങിയത് കൊണ്ട് പകുതി പണി കുട്ടൂസിന് കുറഞ്ഞു കിട്ടിയിട്ടുണ്ട്. എന്നാലും വിശ്വസിക്കാൻ പറ്റാത്തത് അവരെത്ര പെട്ടെന്നാ വലുതാകുന്നതെന്നാ...

"നിക്കാഹ്" Where stories live. Discover now