28

1K 118 138
                                    

Zaib's pov:-

എങ്ങനെയാ നേരം വെളുപ്പിച്ചത് എന്ന് എനിക്ക് തന്നെ അറിയില്ല. സോഫകൊണ്ട് ഇത്ര മാത്രം ഉപകാരം ഉണ്ടെന്ന് മനസ്സിലായത് ഇപ്പോഴാ...
കുളിച്ച് ഫ്രഷായി റൂമിൽ നിന്നിറങ്ങി പള്ളിയിലേക്ക്, അപ്പോഴും അവള് നല്ല ഉറക്കത്തിലായിരുന്നു. ഇങ്ങനെയാണെങ്കിൽ ആരെങ്കിലും ഇവളെ എടുത്തോണ്ട് പോയാൽ പോലും ഇവളറിയില്ല....

അല്ല അങ്ങനെ അറിയുന്ന ആരും അത്തരമൊരു സാഹസത്തിന് മുതിരുകയുമില്ല.

അങ്കിളും ഞാനും ഒരുമിച്ചാണ് പള്ളിയിൽ പോയത്. നടക്കാവുന്ന ദൂരം മാത്രമുള്ളത് കൊണ്ട് നടന്നായിരുന്നു പോയത്. നിസ്ക്കാരം കഴിഞ്ഞ് തിരികെ വരുമ്പോൾ ഓരോരുത്തരും സംസാരിക്കാനായി വന്നു. അവരിൽ ചിലരൊക്കെ കഴിഞ്ഞ ദിവസം റിസപ്ഷന് വന്നിരുന്നത്രെ. എനിക്കാരെയും ഓർമ്മയില്ല, എങ്കിലും പരിചയം കാണിക്കാനും സംസാരിക്കാനും മറന്നില്ല. ഇവിടെ വന്ന ശേഷം എന്തൊക്കെ പഠിച്ചു. ഒറ്റപ്പെട്ട ജീവിതത്തിൽ നിന്നും ഒരുപാട് വ്യത്യസ്തമായ അനുഭവങ്ങൾ ഉണ്ടായി.

വഴിയിൽ വെച്ച് ഓരോരുത്തരായി ഓരോ വഴിക്ക് പിരിഞ്ഞു. പിന്നെ ഞാനും അങ്കിളും ഒറ്റയ്ക്കായി.

"എന്നാ തിരിച്ചു പോകുന്നേ???" അങ്കിളെന്നെ നോക്കി.

"ഇന്ന് വൈകിട്ട് തിരിച്ചു പോകണം.
അവിടുത്തെ കാര്യങ്ങൾ, ഞാനില്ലാതെ ഒന്നും ശെരിയാകില്ല. എനിക്ക് പകരം മറ്റൊരാൾ വരുന്നത് വരെ എല്ലാം ഞാൻ തന്നെ നോക്കണം." അലസമായി പറഞ്ഞു കൊണ്ട് ഞാൻ നിർത്തി.

കുറച്ചു നേരം അങ്കിളും ഒന്നും സംസാരിച്ചില്ല, ഞാനും...

"കുട്ടൂസ് അത്ര പ്രശ്നക്കാരി ഒന്നുമല്ലട്ടോ" അത്രയും നേരത്തെ നിശബ്ദത ഒഴിവാക്കി അങ്കിൾ സംസാരത്തിന് തുടക്കം കുറിച്ചു.
ഞാൻ ചിരിച്ചു എന്നല്ലാതെ ഒന്നും പറഞ്ഞില്ല.

"എടുത്ത് ചാട്ടം ആൾക്ക് കുറച്ച് കൂടുതലാ എന്നാൽ മനസ്സിൽ ഒന്നും ഇല്ലാട്ടോ, എന്തൊക്കെയാ ചെയ്ത് കൂട്ടുന്നെ എന്ന് അവൾക്കെ അറിയില്ല. അതാ കോളേജിലെ ആ പ്രശ്‌നം വന്നപ്പോ ഞാൻ മോനോട് തന്നെ പോകാൻ പറഞ്ഞെ. പോയിട്ട് എന്ത് തോന്നി???"

"നിക്കാഹ്" Donde viven las historias. Descúbrelo ahora