24

1.1K 136 167
                                    

Falak's pov:-

കഴിഞ്ഞ ദിവസം മുതൽ ആർക്കും എന്നെ തീരെ വിലയില്ല. Zaib കാരണം എനിക്ക് കേൾക്കാത്തതൊന്നുമില്ല. അത് മാത്രമാണെങ്കിൽ പോട്ടെയെന്ന് വെക്കാം... ഇത് ലീവിന് വരുമ്പോൾ എനിക്ക് കിട്ടുന്ന VIP ട്രീട്മെന്റും ഇത്തവണ ക്യാൻസൽ. എന്നെ ഒന്ന് തിരിഞ്ഞു നോക്കാൻ പോലും അമ്മിയ്ക്ക് സമയമില്ല.

എഴുന്നേറ്റ് വരുമ്പോൾ തന്നെ സമയം പത്ത് കഴിഞ്ഞിട്ടുണ്ട്. എന്നാലൊന്ന് ചോദിക്കുക എന്തെങ്കിലും കഴിക്കാൻ വേണോയെന്ന് അത് പോലും ഇല്ല.

കാട് പിടിച്ചപോലെ നിൽക്കുന്ന എന്റെ നൂഡിൽസ് മുടി ഒട്ടാകെ പിടിച്ച് ഒരു ബണ്ണിനുള്ളിലാക്കി ചായയെടുക്കാൻ കിച്ചനിലേക്ക് ചെന്നു. അതെ സ്പീഡിൽ തിരികെയെന്നെ അമ്മി ഓടിച്ചു. തലയിൽ തട്ടം ഇല്ലായിരുന്നു. കിടക്കുമ്പോൾ വരെ ഉണ്ടായിരുന്നതാ ഉറങ്ങി എഴുന്നേറ്റപ്പോൾ കാണുന്നില്ല.

പുതപ്പിനുള്ളിൽ എവിടേലും കാണും അതിനി റൂം വൃത്തിയാക്കുമ്പോൾ അമ്മി കണ്ട് പിടിച്ചോളും. അതല്ലല്ലോ ഇവിടുത്തെ പ്രശ്നം. തട്ടമില്ലാതെ അമ്മി ചായ തരില്ല. വയറാണെങ്കിൽ ഒരഞ്ചു മിനിറ്റ് പോലും കാത്ത് നില്ക്കാൻ എന്നെ സമ്മതിക്കുന്നുമില്ല.

ടേബിളിനടുത്തെ ചെയറിൽ നവാൽ അഴിച്ചു വെച്ച തട്ടം കണ്ടതും തല്ക്കാലം അതെടുത്ത് ഞാൻ കിച്ചനിലേക്ക് നടന്നു. ചായയുമെടുത്ത് ഹാളിലേക്ക് വന്നപ്പോൾ  തട്ടം ചോദിക്കാതെ എടുത്തതിന് ഒരു കാരണമുണ്ടാക്കി തല്ല് കൂടാൻ നിൽക്കുന്ന നവാലിനെ കണ്ടു. വിശന്നിട്ടാണെങ്കിൽ തല്ല് കൂടാൻ പോലും എനിക്ക് വയ്യ. ഞാൻ വേഗം തട്ടം അഴിച്ച് ചെയറിൽ വെച്ചു.

"അമ്മീ... ഇതാ ഇത്താത്ത തട്ടം ഇടാതെയാ കഴിക്കാൻ ഇരിക്കുന്ന്..." അല്ലെങ്കിലേ എനിക്കിപ്പോൾ പ്രത്യേക പരിഗണന ഒക്കെയുള്ള സമയമാണ് അതിനിടയ്ക്ക് അവളുടെ വക. ഞാനവളെ പല്ല് കടിച്ചു കൊണ്ട് നോക്കി.

അമ്മി എന്തെങ്കിലും കേൾക്കാൻ കാത്തിരുന്നത് പോലെ അപ്പോഴേക്കും ഹാളിലെത്തി. കയ്യിലുള്ളത് കത്തിയായത് കൊണ്ട് ഞാൻ വേഗം ഓടി ചെന്ന് അമ്മിയുടെ സോഫയിൽ കിടന്ന തട്ടമെടുത്തിട്ടു. അമ്മി എന്നെ അടിമുടിയൊന്ന് നോക്കി. ആ നോട്ടം കണ്ടപ്പോയെ ഞാൻ ഉറപ്പിച്ചു എന്തെങ്കിലും വലുതായി തന്നെ എനിക്ക് പണി കിട്ടാൻ പോകാണെന്ന്.

"നിക്കാഹ്" Where stories live. Discover now