44

1.4K 125 130
                                    

Zaib's pov:-

ഉപ്പാന്റെ റൂമിൽ നിന്നും ഞാൻ ഇറങ്ങി വന്നപ്പോൾ കിച്ചനിലേക്ക് പാത്തും പതുങ്ങിയും എത്തി നോക്കുന്ന കുട്ടൂസിനെയാണ് കണ്ടത്. അവളുടെ ഉദ്ദേശം മനസ്സിലാകാത്തത് കൊണ്ട് കുറച്ചു നേരം അവിടെ നിന്ന് അവളെ തന്നെ നോക്കി. വലിയ മാറ്റമൊന്നും കാണാത്തത് കൊണ്ട് ഞാൻ അവൾക്കരികിലൂടെ കിച്ചനിലേക്ക് നടന്നു. തൊട്ടരികിൽ എത്തിയതും കുട്ടൂസ് തിരിഞ്ഞു നോക്കിയതും ഒരുമിച്ചായത് കൊണ്ട് അവളെന്നെ പിറകിൽ കണ്ടിട്ട് ഞെട്ടിയെന്ന് തോന്നുന്നു.

ഞാൻ കിച്ചനിലേക്ക് കയറി കുറച്ചു മുൻപ് തുടങ്ങി വെച്ച ജോലി കമ്പ്ലീറ്റ് ചെയ്യാൻ തുടങ്ങി. അധിക നേരമായില്ല അപ്പോഴേക്കും കുട്ടൂസ് ചുമച്ചു കൊണ്ട് കിച്ചനിലേക്ക് വന്നു. അവള് വന്നെന്നറിഞ്ഞിട്ടും എന്തോ തിരിഞ്ഞു നോക്കാനെനിക്ക് തോന്നിയില്ല. അല്ലെങ്കിലും തിരിഞ്ഞു നോക്കിയിട്ട് വലിയ കാര്യമൊന്നുമില്ലല്ലോ...

സാധനങ്ങളൊക്കെ ഞാൻ എടുത്തു വെക്കുന്നതിനിടയ്‌ക്കാണ് കുട്ടൂസും സഹായിക്കാൻ എന്നത് പോലെ ഓരോന്നും എടുത്തു വെക്കാൻ തുടങ്ങിയത്.

'സഹായിക്കാൻ തന്നെയാണോ ഉദ്ദേശമെന്ന് വഴിയേ മനസ്സിലായിക്കോളും....'മനസ്സിലങ്ങനെ തോന്നിയപ്പോൾ വലിയ അത്ഭുതമൊന്നും തോന്നിയില്ല.

"നീയിതൊന്നും ചെയ്യേണ്ട, പനി മാറി വരുന്നതല്ലേയുള്ളൂ പോയി റെസ്റ്റെടുക്ക്..." അവളെന്തെങ്കിലും പറയും മുൻപ് ഞാനവളുടെ കയ്യിലുള്ളതെല്ലാം വാങ്ങി വെച്ചു. ഒരേ കാര്യം രണ്ടു തവണ ചെയ്യാൻ താല്പര്യം സത്യത്തിൽ ഇല്ലാത്തത് കൊണ്ടാ....

"എനിക്കിപ്പോൾ ഒരു കുഴപ്പവുമില്ല, എന്റെ പനിയൊക്കെ മാറി" രണ്ടു കൈകളും വായുവിൽ ഉയർത്തിക്കൊണ്ട് ചെറിയ കുട്ടികളെപ്പോലെ അവള് പറഞ്ഞു. പണിയെടുക്കാൻ ഇത്ര താല്പര്യം കാണിക്കുന്ന സ്ഥിതിക്ക് നമ്മള് അവസരം കൊടുക്കാത്തത് ശെരിയല്ലല്ലോ....
അവള് ചെയ്തോട്ടെ എന്ന് കരുതി ഞാനാ ഭാഗത്തേക്ക് പിന്നെ നോക്കിയില്ല.

അങ്ങനെ തീരെ ആ ഭാഗത്തേക്ക് നോക്കിയില്ല എന്നല്ല, കുട്ടൂസ് കാണുന്ന രീതിയിൽ നോക്കിയില്ല, അത്രയേയുള്ളൂ...
അവളുടെ ഭാഗത്തു നിന്നും ശബ്ദമൊന്നും കേൾക്കാതെ വന്നപ്പോൾ ഞാൻ അവളെ നോക്കാൻ എന്നത് പോലെ ബോട്ടിൽസ് എടുക്കാൻ പോകാൻ തുനിഞ്ഞതും ചെറിയ കുട്ടികൾ ഓടുന്നത് പോലെ അവൾ ഓടിച്ചെന്ന് അതെല്ലാം എടുത്ത് എനിക്കരിൽ കൊണ്ട് തന്ന് വായിലുള്ള പല്ലെല്ലാം കാണിച്ച് എന്നെ നോക്കി ഇളിച്ചു. ഞാൻ ബോട്ടിലുകൾ എടുത്തു എന്നല്ലാതെ അവളെ പിന്നെ നോക്കിയില്ല. എല്ലാം ബോട്ടിലുകളിലാക്കിയ ശേഷം അതിന്റെതായ സ്ഥാനത്ത് എടുത്തു വെക്കാൻ തുടങ്ങിയതും കുട്ടൂസും അതിനിടയിൽ കയറി ഓരോന്നും ചെയ്യാൻ തുടങ്ങി.

"നിക്കാഹ്" Where stories live. Discover now