ഉറക്കം കിട്ടാതെ വെറുതെ ബെഡിൽ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞു കിടന്നപ്പോൾ അമ്മിയോടും ഉപ്പയോടും നച്ചൂനോടും സംസാരിക്കണമെന്ന് തോന്നി ഉടനെ ഫോണെടുത്ത് വിളിച്ചു. നച്ചൂനോട് ശഹബാസിന്റെ കാര്യം പറ്റിയാൽ പറയണമെന്നുണ്ടായിരുന്നു പക്ഷെ ഞാൻ നാട്ടിൽ ഉണ്ടായിരുന്ന സമയത്തുള്ള എന്റെ വലിയ വലിയ മണ്ടത്തരങ്ങളും കൊച്ചു കൊച്ചു വാശികളും തുടങ്ങി, പഴയ ഓരോ കാര്യങ്ങളും അമ്മിയും ഉപ്പയും പറഞ്ഞപ്പോൾ ഞാൻ കൂടുതൽ ഇമോഷണലായി പിന്നെ നച്ചൂനോടു പോലും സംസാരിക്കാതെ അമ്മിനെയും ഉപ്പാനെയും സമാധാനിപ്പിക്കാൻ ഞാൻ രണ്ടു ചളിയടിച്ചു. എന്റെ ചളിയുടെ പവർ കൊണ്ടാണോ എന്നറിയില്ല അത്ര നേരവും എന്റെ മോളെ എന്ന് വിളിച്ച എന്റെ സ്വന്തം അമ്മി പൂരപ്പാട്ട് പാടി ഫോൺ വെച്ചു.

അവർ ഫോൺ വെച്ചിട്ടും എനിക്കുറക്കം വന്നില്ല. ഞാൻ അമ്മി പറഞ്ഞ ഓരോന്നും ആലോചിച്ചു കിടന്നു. അങ്ങനെ ആലോചനകൾക്കിടയിൽ എപ്പോഴോ zaib വന്നു പെട്ടു. നിക്കാഹ് മുതലുള്ള ഓരോന്നും വീണ്ടും ആലോചിച്ചു കിടന്നപ്പോൾ zaib ചീത്ത പറഞ്ഞത് വീണ്ടും മനസ്സിലേക്ക് വന്നു. ഇത്ര കാലത്തിനിടയ്ക്ക് അമ്മിയോ ഉപ്പായോ എന്നെയിങ്ങനെ ചീത്ത പറഞ്ഞിട്ടില്ല. എന്റെ ഓരോ കുരുത്തക്കേടിനും അവർ ചീത്ത പറയുമെങ്കിലും zaib പറയുമ്പോൾ അല്ലെങ്കിൽ zaib ന്റെ ഓരോ ആക്ഷനും എന്നെ മറ്റൊരു തരത്തിലാണ് ബാധിക്കുന്നത്. ചില സമയത്ത് ഒരുപാട് അറ്റാച്ച്മെന്റ് കാണിക്കും കുറച്ചു കഴിഞ്ഞാൽ എന്നോട് ദേശ്യപ്പെടും. ശെരിയാ എന്റെ ഭാഗത്തും തെറ്റുണ്ട് ഞാൻ പുതപ്പ് കൊടുത്തില്ല, പക്ഷെ ഞാൻ കുറ്റ സമ്മതം നടത്തിയില്ലേ...
അപ്പോൾ എന്താ മനസ്സിലാക്കേണ്ടത്? എനിക്ക് കുറ്റബോധം തോന്നിയിട്ടല്ലേ ഞാനങ്ങനെ തുറന്നു പറഞ്ഞതെന്നല്ലെ...

അതൊക്കെ ആലോചിച്ചപ്പോൾ വീണ്ടും കണ്ണ് നിറഞ്ഞു തുളുമ്പാൻ തുടങ്ങി.
എത്ര ശ്രമിച്ചിട്ടും മനസ്സിലാക്കാൻ പറ്റാത്തൊരു സ്വഭാവമായിപ്പോയി zaib ന്റേത്. എല്ലാരോടും നല്ല പോലെ സംസാരിക്കും ചിരിക്കും, ആ നിഹ്മത്താക്ക് zaib നെ പറ്റി പറയാൻ എന്തൊക്കെയാ ഉള്ളത്, അവർക്ക് വരെ അറിയാം zaib നെ എന്നെക്കാളും...
എന്നോട് ഇത്ര കാലവും അതികം സംസാരിച്ചിട്ടില്ല, ഇപ്പോൾ കുറച്ചു സംസാരിച്ചു, ചിരിച്ചു, ഇതാ എല്ലാം ഇതോടെ പോയി....
വീണ്ടും എനിക്കറിയാവുന്ന zaib ആയിമാറി.




"നിക്കാഹ്" Where stories live. Discover now