എന്റെ ഉദ്ദേശം തെറ്റിയില്ല, പാതി പല്ലില്ലാത്ത മോണകാണിച്ച് അവരെന്നെ നോക്കി ചിരിച്ചു. പിന്നെ ഞാൻ വിട്ട് കൊടുത്തില്ല എനിക്കറിയാവുന്ന തമിഴ് എല്ലാം വെച്ച് ഞാനങ്ങ് കാച്ചി. അവർക്ക് ഞാൻ പറയുന്നതിൽ പകുതിയിലേറെ മനസ്സിലായിലെങ്കിലും ഞാൻ പറയുന്നത് നിർത്തിയില്ല. അതിനിടയിൽ ഒരു നേഴ്സ് ഡ്രിപ്പ് ചെക്ക് ചെയ്യാൻ വന്നു. അത്ര നേരവും കണ്ണീരുപോലെയെങ്കിലും ഒഴുകിയിരുന്നതിന്റെ ഉള്ള സ്പീഡ് കൂടെ കുറയ്ക്കുകയും ചെയ്തു.

"അതികം ശബ്ദമുണ്ടാക്കരുത് ഇത് ഹോസ്പിറ്റലാണ്. മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകും." ഞാൻ കരുതി പാർക്കാണെന്ന്....

എന്നോട് വലിയ എന്തോ കാര്യം പറഞ്ഞത് പോലെ നേഴ്സ് അടുത്ത പേഷ്യന്റിന്റെ അടുത്തേക്ക് പോയി. നേഴ്സ് മലയാളിയാണ് എന്നിട്ട് ആ ഒരു പരിഗണന പോലും തരുന്നില്ല. ശബ്ദമുണ്ടാക്കരുത് പോലും.... പിന്നെ ഞാനിവിടെ പാട്ടും വെച്ച് ഡാൻസ് ചെയ്യല്ലേ...

നേഴ്സ് പോയെന്ന് മനസ്സിലായതും ഞാൻ വീണ്ടും അമ്മമ്മയോട് സംസാരിക്കാൻ വേണ്ടി തിരിഞ്ഞു കിടന്നു. സംസാരിച്ച് തുടങ്ങുമ്പോയേക്കും പുതപ്പ് വന്ന് എന്റെ തല മുഴുവനായും മറച്ചു. ഞാനും അമ്മമ്മയും സംസാരിക്കുന്നത് തടയാൻ വേണ്ടി അങ്ങനെ  ചെയ്തത് എനിക്ക് തീരെ ഇഷ്ട്ടപ്പെട്ടില്ല. ഞാൻ പുതപ്പ് മാറ്റി തിരിഞ്ഞു നോക്കി.

പ്രതീക്ഷിച്ചത് നേഴ്സിനെയാണെങ്കിലും കണ്ടത് zaib നെയാണ്. Zaib നെ കണ്ട ഉടനെ പുതപ്പ് പഴയത് പോലെ തലയിലൂടെയിട്ട് കിടന്നു.

ഇത്ര നേരം zaib ഇവിടെയില്ലായിരുന്നല്ലോ...
ഇപ്പൊ ഇതേവിടെന്ന് വന്ന്...

കുറച്ചു നേരം പുതപ്പിനുള്ളിൽ കിടന്ന ശേഷം zaib പോയോ എന്നറിയാൻ പതിയെ പുതപ്പ് മാറ്റി നോക്കി, അതെ സ്പീഡിൽ വീണ്ടും പുതയ്ക്കുകയും ചെയ്തു. അതെന്താണെന്ന് വെച്ചാൽ zaib എന്റെ തൊട്ടടുത്ത് ഇരിപ്പുണ്ട്. വീണ്ടും എന്റെ മുഖത്ത് നിന്ന് പുതപ്പ് അപ്രത്യക്ഷമായി, ഇത്തവണ zaib ആണ് മാറ്റിയത് എന്ന വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ....

Zaib തന്റെ കൈയുടെ പിൻഭാഗം കൊണ്ട് എന്റെ ടെംപ്രേച്ചർ ചെക്ക് ചെയ്തു.

"നിക്കാഹ്" Where stories live. Discover now