അങ്ങനെ ചിന്തിച്ചു കൂട്ടും മുൻപേ അത്തരം ചിന്തകളെ മനസ്സിൽ നിന്നും കളയാൻ ഞാൻ ശ്രമിച്ചു. പക്ഷെ എത്ര ശ്രമിച്ചിട്ടും വീണ്ടും മനസ്സിലേക്ക് റോഡിൽ നടക്കുന്ന ആക്സിഡന്റുകളുടെ കാര്യങ്ങൾ മാത്രമാണ് കടന്നു വരുന്നത്. പിന്നെ ഒട്ടും സമയം കളഞ്ഞില്ല ഫോൺ എടുത്ത് zaibന് കോൾ ചെയ്തു.

ഫോൺ റിങ് ചെയ്യുന്നതിനൊപ്പം കാളിങ് ബെല്ലിന്റെ ശബ്ദവും ഉയർന്നു. ഞാൻ വേഗം ദൃതി പിടിച്ച് ഡോറിന് നേരെ നടന്നു. താഴെ ഇഴയുന്ന ഈ ഗൗണാണെങ്കിൽ മനുഷ്യനെ മര്യാദയ്ക്ക് നടക്കാനും സമ്മതിക്കുന്നില്ല.

****

Zaib's pov:-

കാളിങ് ബെല്ലടിച്ച് പോക്കറ്റിൽ നിന്നും ഫോൺ എടുത്തു. കയ്യിലെടുക്കുമ്പോയേക്ക് കോൾ കട്ട് ആയി. ആരാണെന്നറിയാൻ നോട്ടിഫിക്കേഷൻ ബാറിലേക്ക് നോക്കിയപ്പോൾ കണ്ടത് കുട്ടൂസിന്റെ പേരും. അപ്പോഴേക്കും ഡോർ തുറന്നിരുന്നു.

കുട്ടൂസ് വിളിച്ചത് വിശ്വാസം വരാതെ ഞാൻ ഫോണിൽ നിന്നും കണ്ണുകളെടുത്ത് തുറന്ന ഡോറിന് നേരെ നോക്കി.

സത്യം പറയാലോ എനിക്കെന്റെ കണ്ണുകളെ തന്നെ വിശ്വാസം വരാത്തത് പോലെ തോന്നി. കുട്ടൂസിനെ ഇത്ര മൊഞ്ചിൽ ഞാൻ കണ്ടിട്ടുള്ളത് അന്നാ... റീസെപ്ഷന്റെ അന്ന്. വൈറ്റ് സിമ്പിൾ ഗൗണിൽ അവളെ കാണാൻ..... അവളെ കാണാൻ, ഇപ്പോ ആരെ പോലെ ഉണ്ടെന്നൊക്കെ ചോദിച്ചാ ഞാൻ കുടുങ്ങും  പറഞ്ഞു വരാണെങ്കിൽ എന്തോ ഒരു മൊഞ്ചുണ്ട്.

ഞാനവളെ അടിമുടി ഒന്ന് നോക്കി. ഫുൾ സ്ലീവിൽ അവളുടെ കയ്യിലെ മൈലാഞ്ചിക്ക് ഭംഗി അൽപ്പം കൂടിയത് പോലെ...
നെക്കിന്റെ ഭാഗത്ത് നിന്നും സ്ലീവ് വരെയുള്ള വൈറ്റ് മുത്തുകളിൽ പകുതിയെയും അവളുടെ ഹിജാബ് മറച്ചിട്ടുണ്ട്. വൃത്തിയോടെ കെട്ടിയ ഹിജാബ് ഡ്രെസ്സിന്റെ ഭംഗി കൂട്ടിയതെയുള്ളൂ....

മൊത്തത്തിൽ ഒരു തരം ആനച്ചന്തം എന്നൊക്കെ പറയില്ലേ... അങ്ങനെ.
പക്ഷെ ആ തോന്നലൊക്കെ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ പോയി....
കുട്ടൂസ് അത്ര നല്ല മൂഡിൽ അല്ലെന്ന് തോന്നുന്നു. മുഖത്തിന് തീരെ ക്ലിയർ ഇല്ല, ചിലപ്പോൾ റെഡിയായി കഴിഞ്ഞിട്ടുണ്ടാകില്ല. പക്ഷേ അങ്ങനെ വരാൻ വഴി ഇല്ലല്ലോ....

"നിക്കാഹ്" Where stories live. Discover now