ഞാൻ തലയുയർത്തി zaib നെ നോക്കിയതെ ഓർമ്മയുള്ളൂ എന്റെ തല zaib ന്റെ താടിയിൽ തട്ടി. Zaib വേദന കൊണ്ടാണോ എന്നറിയില്ല എന്തോ ശബ്ദം ഉണ്ടാക്കിയതെ ഓർമ്മയുള്ളൂ ഞാൻ ഒന്നും അറിയാത്തത് പോലെ ഉറക്കം നടിച്ചു കിടന്നു.

Zaib എഴുന്നേറ്റ സ്ഥിതിക്ക് ഇനി ഞാൻ എങ്ങനെ എഴുന്നേൽക്കും എന്നതായിരുന്നു എന്റെ ചിന്ത. Zaib എഴുന്നേൽക്കുന്നതിനു മുൻപ് എഴുന്നേറ്റിരുന്നെങ്കിൽ ഇപ്പോൾ അനുഭവിക്കുന്ന ഒരു തരം ടെൻഷൻ ഒഴിവാക്കാമായിരുന്നു.

എങ്ങനെ എഴുന്നേൽക്കും എന്നാലോചിച്ച് കിടന്നപ്പോഴാണ് ഒരു കാര്യം ഓർമ്മ വന്നത്. അമ്മി എനിക്കും നവാലിനും പണ്ട് ഒരു കഥ പറഞ്ഞു തന്നിട്ടുണ്ട്. ഒരു കൊക്കിന്റെയും മുതലയുടെയും.

കൊക്കിനെ കൊന്ന് തിന്നാൻ മരിച്ചത് പോലെ കിടക്കുന്ന മുതലയെ കണ്ട കൊക്ക് മുതലകൾ മരിച്ചു കിടക്കാണെങ്കിൽ വാലാട്ടും എന്ന് മുതല കേൾക്കെ പറഞ്ഞപ്പോൾ താൻ മരിച്ചതാണെന്ന് കാണിക്കാൻ തന്റെ വാലാട്ടുന്ന മണ്ടൻ മുതലയുടെ കഥ.

ഞാനിപ്പോൾ അതെ മുതലയുടെ സ്ഥാനത്താണ്. എന്താണെന്ന് ചോദിച്ചാൽ ഇത്ര നേരം ഉറക്കം അഭിനയിച്ച ഞാൻ ആ സമയമത്രയും zaib ന്റെ ഷർട്ടിന്റെ ബട്ടൺസിന്റെ മേൽ സർക്കിൾ വരച്ച് കളിക്കായിരുന്നു.

ബോധം വന്ന ഉടനെ ഞാൻ കൈ വിട്ട് എഴുന്നേറ്റ് സീറ്റിൽ റെഡിയായി ഇരുന്നു. Zaib തന്റെ കൈ പതിയെ പിൻവലിച്ചു എന്നല്ലാതെ എന്നെ നോക്കുക പോലും ചെയ്തില്ല. അതോടെ എനിക്കൊരു കാര്യം പിടി കിട്ടി. Zaib ന് എല്ലാം മനസ്സിലായിട്ടുണ്ടാകും. ഞാൻ ഇത്ര നേരം അഭിനയിക്കുകയാണെന്ന് മനസ്സിലാക്കിയാൽ എന്നെ പറ്റി എന്തായിരിക്കും കരുതുക???

ഇടം കണ്ണിട്ട് ഇടക്കിടക്ക് zaib ന്റെ ഭാഗത്തേക്ക് നോക്കാൻ ഞാൻ മറന്നില്ല. Zaib ആണെങ്കിൽ നോക്കുന്നുമില്ല. ഞാൻ എത്ര നേരം അങ്ങനെ നോക്കിയിരുന്നു എന്നറിയില്ല. പെട്ടെന്ന് zaib തിരിഞ്ഞതും ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടഞ്ഞു. ആ ചെറിയ ടൈമിൽ ഞാൻ നേരത്തെ പറഞ്ഞ ഫീലിംഗ് ഇല്ലേ.... അതിന്റെയുള്ളിൽ വീണ്ടും അനുഭവപ്പെട്ടു.

ഞാൻ മുഖം തിരിച്ച് വിൻഡോയിലൂടെ പുറത്തേക്ക് നോക്കി. അപ്പോഴും ആ ഒരു തരം ഫീലിംഗ് എന്റെ ഉള്ളിൽ കിടന്ന് വല്ലാതെ എന്നെ ബുദ്ധിമുട്ടിക്കുന്നുണ്ടായിരുന്നു. വിന്ഡോയിലൂടെ തണുത്ത കാറ്റ് വരുന്നുണ്ടെങ്കിലും എന്റെ ശരീരമാകെ ചൂട് പിടിച്ച അവസ്ഥയിലായിരുന്നു.

"നിക്കാഹ്" Where stories live. Discover now