ഇതിനിപ്പോ മറുപടിയായി ഞാൻ എന്താ പറയാ???

"ആ മുന്നിൽ കാണുന്ന വീറും വാശിയും മാത്രമുള്ളൂ ഒന്ന് ദേഷ്യപ്പെട്ടാൽ അത് മതി ഏതെങ്കിലും മൂലയിൽ ചെന്നിരുന്ന് കരഞ്ഞോളും" അങ്കിൾ അതും പറഞ്ഞ് ചിരിച്ചു.

ഹേയ്!!! അങ്ങനെ കരയുന്ന ടൈപ്പാണെന്ന് കണ്ടാൽ പറയില്ല, പിന്നെ അങ്കിൾ വെറുതെ പറയില്ലല്ലോ. അങ്ങനെയായിരിക്കാം.....

"എനിക്കറിയില്ല ഫാസിക്ക് കുട്ടൂസിനെ ഇത്ര മാത്രം ഇഷ്ട്ടമാകാൻ കാരണം എന്താണെന്ന് പക്ഷെ അന്ന് ഞാൻ ചോദിച്ചപ്പോൾ അവനെന്നോട് പറഞ്ഞ ഒരു കാര്യമുണ്ട് zaib ന് വേണ്ടത് അവളാണെന്ന്" ഞാൻ ഒന്നും മനസ്സിലാകാതെ അങ്കിളിനെ നോക്കി.

അങ്കിൾ പറഞ്ഞത് പോലെ എന്റെ ഏറ്റവും വലിയ സംശയമായിരുന്നു എന്ത് കൊണ്ട് ഉപ്പാക്ക് അവളെ ഇത്ര മാത്രം ഇഷ്ടമായെന്ന്. പക്ഷെ അതിന്റെ മറുപടി എനിക്കിപ്പഴും മനസ്സിലായില്ല.

എനിക്ക് വേണ്ടത് അവളാണെന്നോ????
എന്തായിരിക്കും ഉപ്പ അത് കൊണ്ട് ഉദ്ദേശിച്ചത്???

"കുട്ടൂസിന്റെ എന്തെങ്കിലും സ്വഭാവം അവനിഷ്ടപ്പെട്ട് കാണും. "അങ്കിൾ എന്നെ നോക്കി. "ഒരുപാട് നേരമായി ഞാൻ തന്നെ ഓരോന്നും സംസാരിച്ച് കൊണ്ടിരിക്കുന്നുലെ.... എന്താ എന്നറീല
എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല അവളിനി ഞങ്ങളെയൊക്കെ വിട്ട് പോകാൻ പോകാണെന്ന്."

അങ്കിളിന്റെ ശബ്ദത്തിൽ നിറയെ സങ്കടവും സന്തോഷവും നിറഞ്ഞിരുന്നു.

"അങ്കിൾ അങ്ങനെയാണെങ്കിൽ അവൾക്കിവിടെ നിൽക്കാം" ഞാനെന്തായാലും ഒറ്റയ്ക്ക് ജീവിച്ചു പഠിച്ചതാണ് അവള് വന്നെന്ന് വെച്ച് വലിയ മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നില്ല.

ഞാൻ പറഞ്ഞത് കേട്ടിട്ടാണെന്ന് തോന്നുന്നു അങ്കിൾ ചിരിച്ചു. പക്ഷെ ചിരിക്കാൻ മാത്രം ഞാനൊന്നും പറഞ്ഞതുമില്ല.

"അവള് ഞങ്ങളെ വിട്ട് പോകുന്നത് ഞങ്ങൾക്ക് സങ്കടം തന്നെയാണ്, ഏത് ഉപ്പയ്ക്കും ഉമ്മയ്ക്കും സ്വന്തം മക്കളെ കെട്ടിച്ചയക്കുമ്പോൾ അങ്ങനെ തന്നെയാ..
എന്ന് കരുതി കെട്ടിച്ച് വിട്ടിട്ട് അവളെ പിടിച്ച് നിർത്തുന്നത് ശരിയല്ലല്ലോ...
പ്രത്യേകിച്ച് മോനവിടെ നിൽക്കുമ്പോൾ...

"നിക്കാഹ്" Where stories live. Discover now