"ഉപ്പാ ഈ വളിഞ്ഞ തമാശ കേൾക്കാനല്ല ഞാൻ വിളിച്ചത്. കാര്യം ചോദിച്ചാ കാര്യം പറയണം. നച്ചൂന്റെ കാര്യം ചോദിച്ചപ്പോ ഉപ്പാക്ക് തമാശയാണോ???"

"പടച്ചോനെ ആരാ ഇങ്ങനെയൊക്കെ ചോദിക്കുന്നത് ഏത് നേരവും തമ്മിൽ കണ്ടാൽ രണ്ടും കീരിയും പാമ്പുമാണ്, എന്നിട്ടിപ്പൊ എന്തൊരു സ്നേഹം" പാതി കളിയാക്കിയും കുറച്ച് കാര്യത്തിലുമായിരുന്നു ഉപ്പാന്റെ സ്വരം.

"അവളോടുള്ള സ്നേഹം കൊണ്ടല്ല ആ പാവം ശഹബാസിനെ കുറിച്ചോർത്താ എനിക്ക് ടെൻഷൻ പടച്ചോനെ അവന് ഒന്നും വരുത്തി വച്ചേക്കല്ലേ..." ഉപ്പ ചിരിച്ചു.

"സഹീർ വിളിച്ചിരുന്നു. നച്ചൂനെ അവൻ കൊണ്ട് പോയി തറവാട്ടിലേക്ക്. സഹീറിന്റെ അടുത്ത് നിന്ന് ശഹബാസും വിളിച്ചിരുന്നു."

"ആഹ്, ഞാൻ വിളിച്ചിട്ട് സഹീർ എടുക്കുന്നില്ല."

ഉപ്പ ഒന്നും പറഞ്ഞില്ല. മറുഭാഗത്ത് നിന്നും അമ്മിയുടെ ശബ്ദം നന്നായി കേൾക്കാമായിരുന്നു.

"ആഹ് മോനെ ഫലക്കാ... എത്തിയിട്ട് കുറച്ച് നേരായി, ഞാനത് പറയാൻ മറന്നു" മോനെ എന്ന് വിളിച്ച് പറഞ്ഞത് കൊണ്ട് ഉപ്പ ആരോടാണ് പറഞ്ഞതെന്ന് എനിക്കതികം
ആലോചിക്കേണ്ടി വന്നില്ല.

ഉപ്പാന്റെ സംസാരം കണ്ടാൽ തോന്നും മറുഭാഗത്ത് ഞാനൊരാൾ ഉള്ള കാര്യമേ ഓർമ്മയില്ലെന്ന്. എന്നാലും ഉപ്പ ഇതൊക്കെ പറഞ്ഞിട്ടും അവന്റെ ഭാഗത്ത് നിന്നും ഒരു മറുപടിയും വന്നില്ല. ഇനി അമ്മിയുടെ ശബ്ദം കാരണം ഞാൻ കേൾക്കാത്തതാണെങ്കിലോ എന്ന് വെച്ച് ഫോൺ ചെവിയോടടുപ്പിച്ച് മറു ചെവി പൊത്തിപിടിച്ച് അവര് സംസാരിക്കുന്നത് കേൾക്കാൻ ശ്രമിച്ചു. ശ്രമം ഫലം കൊണ്ടില്ല. ഒന്നും കേൾക്കാൻ പറ്റിയില്ല.

ഞാൻ കോൾ കട്ട് ചെയ്തിട്ടുണ്ടാകും എന്നായിരിക്കും ഉപ്പ വിചാരിച്ചത് അല്ലേൽ എന്നോട് സംസാരിക്കില്ലേ...
ഞാൻ തന്നെ കോൾ കട്ട് ചെയ്യുന്നതാവും നല്ലത്.

"ഹലോ!!!"  "ഞാൻ എന്നാൽ പിന്നെ വിളിക്കാം"

"ഓക്കേ"

ഞാൻ കോൾ കട്ട് ചെയ്ത് റൂമിന്റെ ഡോർ തുറന്നു. പെട്ടന്നാണ് എനിക്ക് ഒരു കാര്യം കത്തിയത്. അവസാനം കേട്ട ശബ്ദം ഉപ്പയുടെതല്ല....
അമ്മിയുടെതുമല്ല...
അമ്മിയുടെ ശബ്ദം എപ്പോഴാ ആണുങ്ങൾ സംസാരിക്കുന്നത് പോലെയായത്???
പിന്നെ....
Zaib ആയിരുന്നോ???

"നിക്കാഹ്" Where stories live. Discover now