ഇന്നത്തെ ഈ ഒരു ദിവസത്തിന് ശേഷം ഞാൻ zaibന്റെ ഭാര്യയാണ്...

എന്റെ നിക്കാഹിനെക്കുറിച്ച് എനിക്കും ചില സങ്കൽപ്പങ്ങൾ ഉണ്ടായിരുന്നു,
എല്ലാര്ക്കും ഉള്ളത് പോലെ.
അതെല്ലാം ഇനി വെറുമൊരു സങ്കൽപ്പം മാത്രമായി മാറിക്കഴിഞ്ഞു...

Zaib നെ പോലെ ഒരാളെയല്ല,
അവന്... അവനൊരിക്കലും എന്നെ....
ഇതൊന്നും ശെരിയാകില്ല...

കുഞ്ഞിപ്പാക്ക് സംസാരിക്കണം എന്ന് ഉപ്പ പറഞ്ഞപ്പോൾ ഞാൻ ഒരിക്കലും കരുതിയില്ല ഇങ്ങനെയൊരു കാര്യമായിരിക്കുമെന്ന്...

ഞാൻ ആലോചിക്കുന്നത് അതല്ല, എന്നിൽ എന്ത് ക്വാളിറ്റി കണ്ടിട്ടാണ് കുഞ്ഞിപ്പ zaib ന്റെ കാര്യം എന്നോട് പറഞ്ഞത്???
ആലോചിച്ചൊരു തീരുമാനം പറയാനാ എന്നോട് പറഞ്ഞത്, ഉപ്പയും കുഞ്ഞിപ്പയും തമ്മിലുള്ള ഒരു ബന്ധവും പരിഗണിക്കരുത് എന്നും എന്നോട് പറഞ്ഞു.

എന്നെ കുഞ്ഞിപ്പയ്ക്ക് ഒരുപാട് ഇഷ്ടമാണത്രെ...
എന്നോട് സംസാരിച്ച ആ സമയത്ത് തോന്നിയതാണ് അങ്ങനെ ഒരാഗ്രഹവും...

ഞാൻ ആണെങ്കിൽ zaib ന്റെ കാര്യമോർത്ത് കുഞ്ഞിപ്പാക്ക് സങ്കടപ്പെടേണ്ടി വരില്ലെന്നും കൂടെ ചേർത്തു. അതിന്റെ മറുപടി പറയാൻ എനിക്ക് പറ്റിയില്ല. അങ്ങനെ ഒരവസ്ഥയിൽ കിടക്കുന്ന കുഞ്ഞിപ്പാന്റെ മുഖത്ത് നോക്കി പറ്റില്ലന്നെങ്ങനെ പറയും??? Zaib ന്റെ മുഖം ഓർക്കുമ്പോൾ സമ്മതം പറയാനും തോന്നിയില്ല.

നിക്കാഹ് എന്നൊക്കെ പറഞ്ഞാൽ ജീവിതത്തിന്റെ മറ്റൊരദ്ധ്യായമാണ്. അതിന് പെട്ടെന്നൊരു തീരുമാനം എടുക്കുക എന്ന് പറഞ്ഞാൽ എങ്ങനെയാ...

Zaib അല്ലെങ്കിൽ അറിയാത്ത മറ്റൊരാൾ, അങ്ങനെയായിരിക്കും നിക്കാഹ്...
അതല്ല എന്റെ പ്രശ്നം....
എന്റെ പ്രശ്‌നം എന്താണെന്ന് എനിക്കറിയില്ല....
Zaib നെ അറിയുന്നത് കൊണ്ടാകാം സമ്മതിക്കാൻ തോന്നാത്തത്... അവന് എന്റെ സ്വഭാവങ്ങൾ ഇഷ്ട്ടമല്ല എന്നറിയുന്നത് കൊണ്ടാകാം...

രണ്ടു പേർക്കും എന്നായാലും നിക്കാഹ് നടക്കും അറിയുന്നവർ തമ്മിലാണെങ്കിൽ പരസ്പരം മനസ്സിലാക്കാൻ പറ്റും എന്നായിരുന്നു കുഞ്ഞിപ്പാന്റെ നിഗമനം...
ഇഷ്ടമല്ലെങ്കിൽ തുറന്ന് പറയാനും പറഞ്ഞു. സ്വന്തം ഉപ്പനോട് പറയുന്ന സ്വാതന്ത്യത്തോടെ...
മറുപടി പെട്ടെന്ന് വേണ്ടെന്ന് പറഞ്ഞപ്പോയാണ് ഞാൻ വേഗം റൂമിൽ നിന്നുമിറങ്ങിയത്.

"നിക്കാഹ്" Onde histórias criam vida. Descubra agora