"എന്തെ ഞാൻ പറഞ്ഞെ കേട്ടില്ലേ..." എന്റെ മറുപടി കേൾക്കാതെ ആയപ്പോൾ അവളുടെ ചോദ്യം വന്നു.

ഞാൻ അവളോട് രണ്ട് ഡയലോഗ് അടിക്കാൻ വേണ്ടി അവളുടെ ഭാഗത്തേക്ക് നോക്കി, എന്റെ ഭാഗ്യ കൂടുതൽ കൊണ്ട് കാൽ തെന്നി....

പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നത് കൊണ്ട്  ഒന്നും വിവരിച്ചു പറയാൻ കഴിയില്ല.

ബാക്കും ഷോൾഡറും ഒടുക്കത്തെ വേദനയായിരുന്നു. കണ്ണു തുറക്കണോ വേണ്ടയോ എന്നാലോചിച്ച് ഞാൻ അങ്ങനെ തന്നെ കിടന്നു.

ദേഹത്ത്  ഭാരം അനുഭവപ്പെട്ടപ്പോൾ മനസ്സിലായി ഏണി എന്റെ ദേഹത്ത് തന്നെ റെസ്റ്റെടുക്കുന്നുണ്ട് മൂപ്പർക്ക് വഴിയൊന്നും തെറ്റിയില്ല എന്ന്.

"പടച്ചോൻ കാത്തു, ബൾബിന് ഒന്നും പറ്റിയില്ല"
നവാലിന്റെ ശബ്ദം കേട്ട്  ഞാൻ കണ്ണു തുറന്നു.

എനിക്ക് വാ തുറന്ന് അവളെ വഴക്ക് പറയണം എന്നുണ്ടായിരുന്നു. പക്ഷെ ഇപ്പൊ അതിനുള്ള അവസ്ഥ അല്ല.

"നച്ചൂ... മതി നിർത്തിയെ...
വാ വന്ന് ഏണി പിടിക്ക്..."

അമ്മിയും അവളും ചേർന്ന് ഏണി പിടിച്ച് എന്റെ ദേഹത്ത് നിന്നും മാറ്റി.
ഞാൻ എഴുന്നേൽക്കാതെ അവിടെ തന്നെ കിടന്നു.

അമ്മി എന്നെ എഴുന്നേൽക്കാൻ സഹായിക്കും എന്ന് എനിക്ക് അറിയായിരുന്നു.

എന്റെ കയ്യിലെ ബൾബ് വാങ്ങി അമ്മി നവാലിന്റെ കയ്യിൽ നൽകി.

"നീ പറഞ്ഞെ ശരിയാ... ബൾബിന് ഒന്നും പറ്റിയിട്ടില്ല.... പൈസ കൊടുത്തു വാങ്ങുന്ന സാധനം അല്ലെ..."
എന്റെ പ്രതീക്ഷ തെറ്റിച്ച് അമ്മി അതും പറഞ്ഞ് അകത്തേക്ക് നടന്നു.

"അപ്പൊ ഇത്താത്ത???"
നവാൽ സംശയത്തോടെ അമ്മിയെ നോക്കി. ഞാനും അമ്മിയുടെ മറുപടിയ്ക്കായി കാതോർത്തു.

"വേണ്ടാന്ന് പറഞ്ഞിട്ടും കേൾക്കാതെ  ഓരോന്നും ചെയ്യാൻ നിന്നിട്ടല്ലേ...
അവിടെ കിടക്കട്ടെ... എഴുന്നേറ്റ് വരാൻ പറ്റും എന്ന് തോന്നുമ്പോൾ വരട്ടെ..."

അമ്മി അങ്ങനെ പറയും എന്ന് ഞാൻ കരുതിയിരുന്നില്ല. അമ്മി അകത്തേക്ക് പോകുന്നത് ഒരു നിമിഷം അങ്ങനെ തന്നെ നോക്കി നിന്ന് നവാൽ എന്റെ അടുത്തേക്ക് വന്നു.

"നിക്കാഹ്" Where stories live. Discover now