ഞാൻ അവളെ നോക്കി മുഖം കൊണ്ട് ഓരോ കോപ്രായങ്ങൾ കാണിച്ചു, ആ കാര്യത്തിൽ അവളും ഒട്ടും മോശമല്ലാത്തത് കൊണ്ട് അതൊരു മത്സരമായി മാറി.

"നീ ഇത് വരെ ബ്രഷ് ചെയ്തില്ലേ..."

ബെക്കയുടെ ശബ്ദം കേട്ട ഉടനെ ഞാൻ ബാത്റൂമിലേക്ക് ഓടിക്കയറി.

ബെക്ക, മുഴുവൻ പേര് റെബേക്ക... ആളൊരു അച്ചായത്തിയാണ്, നമ്മുടെ സ്വന്തം കോട്ടയംകാരി.  കോളേജിലെ ആദ്യ ദിവസം തന്നെ എനിക്ക് കിട്ടിയ കൂട്ട്.
പിന്നെ അങ്കിത, കാണാൻ നല്ല അടിപൊളി ചൈനീസ് ലുക്ക് ഒക്കെ ഉണ്ടെങ്കിലും ആള് തൃശ്ശൂരാണ്.
പഠിക്കുന്ന കോഴ്സ് വേറെ ആണെങ്കിലും എന്റെയും ബെക്കയുടെയും കൂടെ എപ്പോഴും ഉണ്ടാകും.

ആദ്യം ഞങ്ങൾ വെറും റൂംമേറ്റ്സ് മാത്രമായിരുന്നു. പിന്നെ ഇതാ ഇങ്ങനെ ചങ്ക്സ് ആയിമാറി. വായ കൊണ്ട് നിർത്താതെ സംസാരിക്കാൻ പറ്റുമെങ്കിൽ  സ്പോട്ടിൽ ചളി പറഞ്ഞു പിടിച്ച് നില്ക്കാൻ പറ്റുമെങ്കിൽ ഇതിനെ ഒക്കെ കൂടെ നിർത്താം അല്ലെങ്കിൽ നമ്മളെ എപ്പോ കൊന്നെന്ന് ചോദിച്ചാൽ മതി.

"Falak....."
ബാത്റൂമിന്റെ ഡോറിൽ തുടർച്ചയായി തട്ടികൊണ്ടിരുന്നു.

ഇതാ കണ്ടില്ലേ, ഇവിടെയും പ്രൈവസി തരില്ല.

"ഇതാ വരുന്നൂ..." ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു.

പുറത്ത് നിന്ന് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഞാൻ അതൊന്നും ചെവികൊണ്ടില്ല.അല്ലെങ്കിൽ അതിനെ സമയം ഉണ്ടാകൂ.

ഞാൻ ബാത്‌റൂമിൽ നിന്നും പുറത്ത് വന്നപ്പോഴേക്കും രണ്ടു പേരും റെഡിയായിക്കഴിഞ്ഞിരുന്നു.

"ഞാൻ പെട്ടെന്ന് റെഡിയാകും"

അവരുടെ മറുപടിയ്ക്ക് കാത്തു നിൽക്കാതെ വേഗം ഷെല്ഫിനു നേരെ നടന്നു.

"ആരേലും എന്റെ ബ്ലാക്ക് ദുപ്പട്ട കണ്ടോ???"

ഞാൻ ഷെൽഫ് തുറന്ന് കൊണ്ട് ചോദിച്ചു.

"നിന്നോട് ഞാൻ ഇന്നലെത്തന്നെ എല്ലാം എടുത്ത് വെക്കാൻ പറഞ്ഞതാണ്, നിന്റെ ഈ സ്വഭാവം അറിയുന്നത് കൊണ്ട് തന്നെ"
ബെക്ക നല്ല ചൂടിൽ ആയിരുന്നു.

"നിക്കാഹ്" Where stories live. Discover now