"നിക്കാഹ്"

By Freya_Wren

68.4K 6.8K 5.9K

ഞാൻ അമ്മീയുടെ മുഖത്തേക്ക് നോക്കി, അമ്മിയുടെ കണ്ണുകളിൽ സന്തോഷം കാണാൻ എനിക്ക് സാധിച്ചില്ല... "ഞാൻ.... ഞാൻ എടുത്... More

1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
43
44
45
46
47
48
49
50
51
52
53
54
55
56
57
58

42

953 103 15
By Freya_Wren

Zaib's pov:-

ഹോസ്പിറ്റലിൽ നിന്നും വന്നതു മുതൽ റൂമിൽ തന്നെയാണ് കുട്ടൂസ്. ഹോസ്പിറ്റലിൽ വെച്ചുണ്ടായിരുന്ന ഉണർവൊന്നും ഇവിടെ എത്തിയത് മുതൽ കാണാനില്ല, എപ്പോഴും കിടപ്പ് തന്നെ...

എന്നോട് കാര്യമായി സംസാരിക്കില്ലെങ്കിലും വെറുതെ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നത് കാണാം. എന്നാലിന്ന് അതില്ലാത്തത് കൊണ്ട് എന്തോ വീടാകെ ഉണങ്ങിയത് പോലെ...

ഞാൻ വീണ്ടും റൂമിന്റെ ഡോർ ശബ്ദമുണ്ടാക്കാതെ തുറന്ന് അകത്തേക്ക് നോക്കി. കുട്ടൂസ് നല്ല ഉറക്കത്തിലാണ്. ഈ കഴിഞ്ഞ പതിനഞ്ചു മിനിറ്റിനിടയിൽ നാലാമത്തെ തവണയാണ് ഞാനീ ചെക്കിങ്ങെന്നും പറഞ്ഞ് കുട്ടൂസിനെ വന്ന് നോക്കുന്നത്. പിന്നെ ഉറങ്ങിക്കഴിഞ്ഞാൽ എന്തൊക്കെ ഉണ്ടായാലും അവളറിയാത്തത് കൊണ്ട് ഞാൻ വന്ന് പോയതൊന്നും ആളറിഞ്ഞിട്ടില്ല.

പനി കാരണമാണോ എന്നറിയില്ല സാധാരണ അവള് കിടക്കുന്നത് പോലെയല്ല ഇന്ന് കിടക്കുന്നത്, എന്തോ അടക്കവും ഒതുക്കവുമുണ്ട്. ബെഡിൽ ഇനിയും സ്ഥലമുണ്ട് അല്ലെങ്കിൽ കിടക്കാൻ കുറച്ച് സ്ഥലത്തിന് വേണ്ടി ഞാൻ കഷ്ടപ്പെടുന്നതാണെ...

ഞാൻ അവൾക്കരികിൽ ചെന്നിരുന്നു. നെറ്റിയിൽ കൈ വെച്ച് നോക്കി പനിക്ക് കുറവൊന്നുമില്ല. ഇമ്മ്യൂണിറ്റി കുറവായത് കൊണ്ട് ചിലപ്പോൾ മാറാൻ സമയമെടുക്കുമെന്ന് ഡോക്ടർ പറഞ്ഞിരുന്നെങ്കിലും ഇങ്ങനെ ഒരേ കിടപ്പ് എന്തോ എനിക്കങ്ങ് പിടിക്കുന്നില്ല.

കുട്ടൂസിന്റെ മുഖമാണെങ്കിൽ ആകെ വിളറിക്കിടപ്പാണ്, ചുണ്ടുകൾക്ക് പോലും നീല കലർന്ന നിറം വന്ന് തുടങ്ങിയിട്ടുണ്ട്. വേറെ ഒരു പണിയുമില്ലാത്തത് കൊണ്ട് ഞാൻ വെറുതെ അവളെയും നോക്കി അവിടെയിരുന്നു. അങ്ങനെ നോക്കിയിരുന്ന് എപ്പോഴാണ്എന്റെ കൈകൾ അവളുടെ മുടികളിൽ തൊട്ട് തലോടാൻ തുടങ്ങിയത് എന്നെനിക്കു തന്നെ ഓർമ്മയില്ല. ഞാൻ വെറുതെ കുട്ടൂസിന്റെ നൂഡിൽസ് മുടിയിൽ വിരലുകളോടിച്ചു.

ഉറങ്ങിക്കിടക്കുമ്പോൾ കാണാൻ അത്ര പാവമൊന്നുമല്ലെങ്കിലും എന്തോ രസമുണ്ട് അങ്ങനെ നോക്കിയിരിക്കാൻ...
എത്ര നേരമെന്ന് വെച്ചാ ഇങ്ങനെ ഇരിക്കുകയെന്നോർത്ത് എഴുന്നേക്കാൻ വേണ്ടി കൈ പിൻവലിക്കാൻ തുടങ്ങിയപ്പോഴാണ് മറ്റൊരു കാര്യം ഞാൻ ശ്രദ്ധിച്ചത്. കുട്ടൂസിന്റെ നൂഡിൽസ് മുടി എന്റെ വാച്ചിൽ കുടുങ്ങിയിട്ടുണ്ട്.

ചെറുതായിയൊന്ന് വലിച്ചു നോക്കി, വലിയ കാര്യമൊന്നുമുണ്ടായില്ല. നല്ല ശക്തികൊടുത്ത് വലിച്ചാൽ കുട്ടൂസിന്റെ തല വേദനിച്ചാലോയെന്ന് വെച്ച് ഞാനതിന് ശ്രമിച്ചില്ല. പതിയെ വീണ്ടും വാച്ചും മുടിയും വേർപ്പെടുത്താൻ നോക്കി. കുട്ടൂസിന്റെ മുടിയിൽ നിന്നും വാച്ച് വേർപ്പെടുത്തുകയെന്നത് വല്ലാത്തൊരു ടാസ്‌ക്കായിരുന്നു.

ഏത് സമയത്താണോ എനിക്കാ മുടിയിൽ തൊടാൻ തോന്നിയത്......

അല്ലെങ്കിൽ പുറത്ത് നിന്നും വന്നാൽ വാച്ച് അഴിച്ചു വെക്കുന്ന ഞാനാ ഇന്ന് അതും ചെയ്തില്ല...
ഇങ്ങനെയൊക്കെ സംഭവിക്കുമെന്നുണ്ടെങ്കിൽ ഞാനീ നൂഡിൽസ് മുടിയുടെ ഏഴയലത്ത് പോലും വരില്ലായിരുന്നു.

ഒരു വിധത്തിൽ എങ്ങനെയോ മുടിയും വാച്ചും തമ്മിൽ വേർപ്പെടുത്തിക്കഴിഞ്ഞപ്പോൾ വലിയൊരു യുദ്ധം കഴിഞ്ഞ പ്രതീതിയായിരുന്നു.

ഹോസ്പിറ്റലിൽ നിന്നും വന്ന ശേഷം നല്ല ഭക്ഷണമൊന്നും കഴിക്കാത്തതാണ് കുട്ടൂസിന്റെ ക്ഷീണം മാറാത്തതിന്റെ പ്രധാന കാരണമെന്ന് ഞാൻ ഊഹിച്ചെടുത്തു. അത് കൊണ്ട് കിച്ചനിൽ കയറി നല്ല നാടൻ കഞ്ഞിയും ചൂടൻ ചുക്കു കാപ്പിയും തയ്യാറാക്കി. ഇതിന് വേണ്ടിയവളെ എഴുന്നേല്പിച്ച് ഹാളിലേക്ക് കൊണ്ടുവരാൻ താല്പര്യം ഇല്ലാത്തത് കാരണം ഞാൻ അത് റൂമിലേക്ക് കൊണ്ടു പോയി. കുട്ടൂസ് അപ്പോഴും കിടക്കുകയായിരുന്നെങ്കിലും ഉറങ്ങുകയല്ലായിരുന്നു.

എന്നെ കണ്ടതും അവൾ ബെഡിൽ എഴുന്നേറ്റിരുന്നു. ആ പ്രവർത്തി കണ്ട് ഞാനൊന്ന് ഞെട്ടാതിരുന്നില്ല, അല്ല... എന്റെ കുട്ടൂസ് അങ്ങനെയല്ലല്ലോ...
ഇങ്ങനെയൊരു ബഹുമാനം കാണിക്കുന്ന കൂട്ടത്തിലല്ലല്ലോ അവള്...

അല്ല, ഇതിനെ ആരാ ബഹുമാനം എന്നൊക്കെ പറയുക??? അവളൊന്ന് എണീറ്റിരുന്നതിനെയാണോ ഞാൻ വെറുതെ ബഹുമാനമെന്നൊക്കെ വിളിച്ചത്....

ഞാൻ ചുക്കുകാപ്പി ടേബിളിൽ വെച്ച് കഞ്ഞിയുമായി അവൾക്കരികിലിരുന്നു. കഞ്ഞി നല്ല ചൂടുള്ളതു കാരണം സ്പൂണിൽ കുറച്ചെടുത്ത് ഊതി തണുപ്പിച്ച് അവൾക്ക് നേരെ നീട്ടി. കുട്ടൂസത് കഴിക്കാതെ എന്നെ തന്നെ നോക്കിയിരിക്കുകയായിരുന്നു.

ഇനി എന്റെ മുഖത്ത് വല്ലതും ഉണ്ടോ???

ഞാനവളെ പുരികമുയർത്തി ചോദ്യഭാവത്തോടെ നോക്കി. അതിന് മറുപടിയായി അവളാ സ്പൂണിലെ കഞ്ഞി മുഴുവൻ കുടിച്ചു. അങ്ങനെ ഞാൻ തണുപ്പിച്ച് കൊടുത്ത് കൂടിപ്പോയാൽ മൂന്നാല് തവണ അതിൽ കൂടുതലായൊന്നും അവള് കഴിച്ചില്ല. ഈ അവസ്ഥയിൽ അങ്ങനെ മുഴുവൻ കഴിക്കില്ലെന്നുറപ്പുള്ളത് കൊണ്ടാണ് ചുക്കുകാപ്പിയും ഉണ്ടാക്കിയത്. പിന്നെ കുട്ടൂസായത് കൊണ്ട് ചിലപ്പോൾ മുഴുവൻ കഴിച്ചു കളയുമെന്നും തോന്നാതിരുന്നില്ല.

ചുക്കുകാപ്പി കുട്ടൂസിന് നേരെ നീട്ടിയപ്പോൾ കപ്പ് വാങ്ങാതെ മണത്തു നോക്കി അവള് മുഖം തിരിച്ചു. "എനിക്കെങ്ങാനും വേണ്ട ഇത്..."

ഞാൻ കപ്പ് അങ്ങനെ തന്നെ പിടിച്ച് അവളെ നോക്കി. പനിയും ക്ഷീണവും എനിക്കല്ല അവൾക്കാണ്, ഞാനിത് ഉണ്ടാക്കിയതും അവൾക്ക് വേണ്ടിയാണ് എന്നിട്ട് വെറുതെ കൊണ്ടു പോയി കളയാനൊന്നും പോകുന്നില്ല.

ഞാൻ കൈ പിൻവലിക്കാതെ അങ്ങനെ തന്നെ പിടിച്ചത് കൊണ്ടാകാം കുട്ടൂസ് എന്റെ കയ്യിൽ നിന്നും കപ്പ് വാങ്ങി.
"ഞാൻ കുടിക്കാൻ ശ്രമിക്കാം... എന്നിട്ടും പറ്റിയില്ലെങ്കിൽ എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..." അതും പറഞ്ഞ് ഒരു പ്രത്യേക തരം നവരസവും മുഖത്ത് പ്രതിഷ്ഠിച്ച് ഒരു സിപ്പ് കുടിച്ചു. അതെ സ്പീഡിൽ കപ്പ് ചുണ്ടിൽ നിന്നും ദൂരേക്ക് മാറ്റിവെച്ച് നേരത്തെതിലും ഭയാനകമായ മറ്റൊരു നവരസം കൊണ്ട് മുഖഭാവം മാറ്റി.

"ആഹ്!!!!... എന്നൊക്കൊണ്ട് കഴിയൂല ഇത് കുടിക്കാൻ" അതും പറഞ്ഞ് ഈ വയസ്സായവര് തൊണ്ട കുത്തി ചുമക്കുന്നത് പോലെ എന്തൊക്കെയോ ശബ്ദങ്ങൾ ഉണ്ടാക്കികൊണ്ടിരുന്നു. സാധാരണ ഇതൊക്കെ കണ്ടാൽ എനിക്ക് ദേഷ്യം വരേണ്ടതാണ്, എന്നാലിതൊന്നും കണ്ടിട്ട് എനിക്ക് ദേഷ്യം വന്നതേയില്ല പകരം കുട്ടൂസിന്റെ ഓരോ കോപ്രായങ്ങൾ കാണുമ്പോൾ ചിരി വരുന്നുണ്ട്....

****

Falak's pov:-

വിശന്നിട്ടാണെങ്കിൽ കണ്ണുകാണാൻ മേല, ഹോസ്പിറ്റലിൽ നിന്നും വന്നിട്ട് ഇത്ര നേരമായിട്ടും ഞാനൊന്നും കഴിച്ചിട്ടില്ല. എഴുന്നേറ്റ് വല്ലതും എടുക്കാനാണെങ്കിൽ അതിന് പോലും വയ്യ...

Zaib നാണെങ്കിൽ എന്റെ കാര്യത്തിൽ തീരെ ശ്രദ്ധയില്ല, അങ്ങനെ ഉണ്ടായിരുന്നെങ്കിൽ എന്നെ വന്ന് നോക്കേണ്ട സമയം കഴിഞ്ഞില്ലേ??? എന്തെങ്കിലും ഉണ്ടാക്കി തരേണ്ട സമയം കഴിഞ്ഞില്ലേ....
ഇതാ ഈ ബെഡിലിങ്ങനെ അനാഥ പ്രേതം പോലെ കിടക്കുക അതാ നടക്കാൻ പോകുന്നത്.

വെറുതെ എന്നോട് തൊള്ളപൊളിച്ചു നടന്നാലും അമ്മി കൂടെയുണ്ടായിരുന്നെങ്കിലെന്ന് തോന്നുന്നത് ഇപ്പോഴാ....
എന്തൊക്കെയായാലും അമ്മിക്ക് പകരമാവാൻ ആർക്കും പറ്റില്ല. ഫോണെടുത്ത് വിളിച്ചാലോ എന്നാലോചിച്ചു അതെ സമയം വേണ്ടാന്ന് വെച്ചു, ഫോൺ എവിടാന്ന് അറിയൂല ഇനി അതും തിരഞ്ഞു നടക്കാനാണെങ്കിൽ ഈ ബെഡിന്ന് എണീക്കാൻ പറ്റണ്ടേ....
ഇങ്ങനെ വിശപ്പും സങ്കടവും കൊണ്ട് കിടക്കാനായിരിക്കും എന്റെ വിധി...

Zaibന് പനി വന്നിട്ട് വന്ന പോലെ പോയല്ലോ, എനിക്ക് മാത്രം ഒരു മാറ്റവുമില്ല. ഇതിപ്പോൾ എനിക്ക് തരാൻ വേണ്ടി മാത്രം zaibന് പനി വന്നതുപോലെയുണ്ട്. ഓരോന്നും ചിന്തിച്ച് തല പുകഞ്ഞിരിക്കുമ്പോഴാണ്  റൂമിന്റെ ഡോർ തുറന്ന് zaib അകത്തേക്ക് വന്നത്. എന്റെ പ്രാർത്ഥന പടച്ചോൻ കേട്ടെന്ന് തോന്നുന്നു zaib ന്റെ കയ്യിലെന്തോ ഉണ്ട്. കയ്യിലെ പാത്രം കണ്ടയുടനെ ഞാൻ ബെഡിൽ എഴുന്നേറ്റിരുന്നു. എന്റെ ശ്രദ്ധ മുഴുവൻ zaib ന്റെ കയ്യിലെ പാത്രത്തിലായിരുന്നു. ഇത്ര നേരമായുള്ള എന്റെ സങ്കടവും വിശപ്പും തീർക്കണമെന്നൊരു ലക്ഷ്യം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ...

ഇങ്ങനെയാണെങ്കിൽ പടച്ചോനെന്റെ പ്രാർത്ഥന കേൾക്കേണ്ടിയിരുന്നില്ലെന്ന് zaib അടുത്തെത്തിയപ്പോൾ തോന്നി. മറ്റൊന്നും കൊണ്ടല്ല എന്നെ കൊന്നാൽപ്പോലും കുടിക്കാത്ത കഞ്ഞിയും കൊണ്ടാ മൂപ്പരുടെ വരവ്....
ഇതിലും നല്ലത് എന്നെ പട്ടിണിക്കിട്ട് കൊല്ലുന്നതായിരുന്നു.

'പിന്നെ നീ എന്തുകരുതി പനിച്ചു കിടക്കുന്ന നിനക്ക് ചിക്കൻ ബിരിയാണിയും കൊണ്ട് zaib വരുമെന്നോ???' ഞാനെന്നോട് തന്നെ ചോദിച്ചു. ചിക്കൻ ബിരിയാണിയൊന്നുമില്ലെങ്കിലും വായിൽ വെക്കാൻ കൊള്ളുന്ന വല്ലതും ഉണ്ടാക്കിക്കൊണ്ടുവന്നലെന്താ??

ZAib കയ്യിലുള്ള കപ്പ് ടേബിളിൽ വെച്ച് ബെഡിൽ എനിക്കരികിലിരുന്നു.
എന്നെ ഞെട്ടിച്ചത് മറ്റൊരു കാര്യമായിരുന്നു. സ്പൂണിൽ കുറച്ചു കഞ്ഞിയെടുത്ത് ചെറിയ കുട്ടികൾക്ക് കൊടുക്കുന്നത് പോലെ ഊതി തണുപ്പിച്ച് zaib എനിക്കു നേരെ നീട്ടി. ഞാനെന്ത് ചെയ്യണമെന്നാലോചിച്ച് കുറച്ചു നേരം zaib നെ തന്നെ നോക്കിയിരുന്നു. എന്റെ നോട്ടം കണ്ടിട്ടാകണം zaib പുരികമുയർത്തി ചോദ്യഭാവത്തിലെന്നെ നോക്കി ഉടനെ ഞാൻ അനുസരണയുള്ള കൊച്ചു കുട്ടിയെ പോലെ ആ സ്പൂണിലെ കഞ്ഞി മുഴുവൻ കുടിച്ചു.

ഞാനിങ്ങനെ കഞ്ഞി കുടിക്കുന്നതെന്റെ അമ്മി കാണണം എന്നെ ഉലക്കക്കൊണ്ടടിച്ച് കൊല്ലും അത്രയ്ക്ക് വലിയ ലഹള ഞാൻ വീട്ടിൽ ഉണ്ടാക്കാറുണ്ട് ഈ സാധനത്തിന്റെ പേരിൽ...
എന്നിട്ടിന്ന് കണ്ടില്ലേ...
ഇതാ പറയുന്നത് ഗതി കെട്ടാൽ പുലി പുല്ലും തിന്നുമെന്ന്...

എന്റെയൊരവസ്ഥയെ...

Zaib വീണ്ടും തണച്ചു തന്നപ്പോൾ വിശപ്പും ക്ഷീണവും കാരണം കുറച്ചു കുടിച്ചു. പിന്നെയെനിക്ക് കുടിക്കാൻ പറ്റിയില്ല, കഞ്ഞിയായത് കൊണ്ടല്ല. എന്റെ വായ്ക്ക് സാധാരണ പോലെ രുചിയൊന്നും അറിയാൻ പറ്റുന്നില്ല...
പിന്നെ രുചി അറിയാൻ പറ്റിയ സാധനവും, അത് വേറെ കാര്യം.

ഞാനത് പറയാൻ കാത്തു നിന്നത് പോലെ zaib ടേബിളിൽ നിന്നും നേരത്തെ വെച്ച കപ്പെടുത്ത് എനിക്കു നേരെ നീട്ടി. കയ്യിൽ വാങ്ങാതെ അതെന്താണെന്നറിയാൻ ഞാനത് മണത്തു നോക്കി.

പടച്ചോനെ!!!!
ഇത് മറ്റെതാ... ഈ എരിവുള്ള ചായയില്ലെ... എന്താ അതിന്റെ പേര്?????
ആഹ് എനിക്കറിഞ്ഞൂടാ... സംഭവം അതാണ്.

"എനിക്കെങ്ങാനും വേണ്ട ഇത്..." ഞാൻ മുഖം തിരിച്ചിരുന്നു. വേണ്ടെന്ന് പറഞ്ഞാൽ നിർബന്ധിക്കില്ലെന്നാണ് കരുതിയത് ഞാൻ മുഖം തിരിച്ച് വീണ്ടും zaib നെ നോക്കുമ്പോൾ എന്റെയാ പ്രതീക്ഷ തെറ്റിച്ചുക്കൊണ്ട് zaib അപ്പോഴും കപ്പും നീട്ടിയിരിപ്പാണ്. ഞാനിത് കുടിക്കാതെ വേറെ രക്ഷയില്ലെന്ന് തോന്നിയപ്പോൾ കപ്പ് വാങ്ങി.

"ഞാനിത് കുടിക്കാൻ ശ്രമിക്കാം, എന്നിട്ടും പറ്റിയില്ലെങ്കിൽ എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..." zaib എനിക്ക് വേണ്ടിയുണ്ടാക്കിയതല്ലേ എന്നൊക്കെ വെറുതെ മനസ്സിൽ പറഞ്ഞുകൊണ്ട് ഞാനൊരു സിപ്പ് കുടിച്ചു. ആ ഒരു സിപ്പ് കുടിച്ചതെയോർമ്മയുള്ളൂ ഞാനാ കപ്പ് zaib ന് തിരിച്ചു നൽകി ആ ടേസ്റ്റ് നാവിൽ നിന്നും പോകാൻ എന്തൊക്കെയോ കോപ്രായങ്ങൾ കാണിച്ചു അതിനൊപ്പം എന്തൊക്കെയോ ശബ്ദവുമുണ്ടാക്കി. Zaib അടുത്തുണ്ടെന്ന ബോധം പോലുമെനിക്കില്ലായിരുന്നു. ആ സാധനം കാരണം വാ ചീത്തയായി.

*****

കഴിഞ്ഞ ദിവസത്തെ ട്രീറ്റ്മെന്റിന്റെയും ടാബിന്റെയും ഫലം ഇന്നാണ് കാണുന്നത്, സാധാരണ പോലെ നല്ല ഉഷാറോടെ തന്നെയാണ് ഞാൻ ഉണർന്നത്. പനി വന്നതിന്റെ ലക്ഷണങ്ങളെല്ലാം എന്നെ വിട്ട് പോയിട്ടുണ്ട്. ഇന്നലെ മുതലേ ബെഡിൽ തന്നെയായത് കൊണ്ടുള്ള ചെറിയൊരു ബാക്ക് പെയിൻ ഒഴികെ എനിക്കൊന്നുമില്ല. ഞാൻ എഴുന്നേറ്റ് വേഗം ഫ്രഷായി റൂമിന് പുറത്തേക്കിറങ്ങി.

റൂമിൽ zaibനെ കണ്ടില്ലെങ്കിലും ഹാളിലോ കിച്ചനിലോ ഉണ്ടാകുമെന്നായിരുന്നു എന്റെയൊരു നിഗമനം. പക്ഷേ zaibനെ എവിടെയും കണ്ടില്ല.

എന്നോട് പറയാതെ പോയോ???

പറയാതെ പോകുന്നത് ആദ്യമായിയല്ലെങ്കിലും കഴിഞ്ഞ ദിവസം പനിയായി കിടന്നതല്ലേ ഞാൻ, അങ്ങനെയാകുമ്പോൾ എന്നെ ഒറ്റയ്ക്കിട്ട് പോകാൻ പറ്റുമോ??? ശെരി, എന്റെ പനിയൊക്കെ മാറി എന്നാലും എന്നോടൊന്ന് പറയാൻ തോന്നിയില്ലല്ലോ പോകുന്നതിന് മുൻപ്.

കിച്ചനിൽ എന്തായാലും കഴിക്കാനുള്ളതൊക്കെയുണ്ട് എന്തായാലും അന്നത്തെ പോലെ ഒന്നും ഉണ്ടാക്കാതെയല്ല പോയത്. അതിനർത്ഥം എന്റെ കാര്യത്തിൽ കുറച്ചൊക്കെ ശ്രദ്ധയുണ്ടെന്നല്ലേ...

എന്നാലും...
പറയാതെ പോയത്....
ഹാ!!!! എന്തെങ്കിലുമാകട്ടെ zaib നോടുള്ള ദേഷ്യം വെറുതെ ഫുഡിനോട് കാണിക്കേണ്ടല്ലോ... കഴിഞ്ഞ ദിവസം കഴിക്കാൻ കഴിയാത്തതിന്റെ ക്ഷീണം വരെ ഞാൻ മാറ്റിയെടുത്തു. ഫുഡ് കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഒരു കാര്യം ഓർമ്മ വന്നത് അന്ന് zaib എന്റെ കുക്കിംഗ് ഹൊറിബിളാണെന്ന് പറഞ്ഞ ആ രണ്ടു ദിവസം ഞാൻ ഭയങ്കര കുക്കിംഗ് ഒക്കെയായിരുന്നു. എനിക്കുള്ളത് ഞാൻ കുക്ക് ചെയ്യും എന്നൊക്കെ പറഞ്ഞ്...
എന്നിട്ടിപ്പൊ എന്തായി രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആ അഹംഭാവമൊക്കെ കപ്പലു കേറി.

കഴിച്ചു കഴിഞ്ഞ് ഹാളിലെ സോഫയിൽ ഉണക്കാനിട്ട പോലെ വന്ന് കിടന്നു. രാവിലെ മുതൽ രാത്രി വരെ പോസ്റ്റായി നടക്കുന്നു. രാത്രി zaib വന്നാൽ അതിലും വലിയ പോസ്റ്റ് വല്ലാത്തൊരു അവസ്ഥ തന്നെ...
എന്റെ അവസ്ഥ ആലോചിച്ചിട്ട് എനിക്ക് എന്നോട് തന്നെ സഹതാപം തോന്നുന്നു.

അങ്ങനെ ഒരന്തവും കുന്തവുമില്ലാതെ ഇരിക്കുമ്പോഴാണ് zaib ന്റെ ലാപ്പ് എന്റെ ശ്രദ്ധയിൽ പെട്ടത്.

ഇതൊന്നും കൊണ്ടു പോയില്ലേ????

പെട്ടെന്ന് എന്റെ തലയിൽ ബൾബ് കത്തി. ഞാൻ ലാപ്പും എടുത്ത് റൂമിലേക്ക് നടന്നു.



(തുടരും...)

Continue Reading

You'll Also Like

116K 12.2K 52
"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ട...
66.3K 10.5K 37
BTS നെ സ്നേഹിക്കുന്ന, especially taekook നെ സ്നേഹിക്കുന്ന purple ocean ലെ പുന്നാര ആമി (army) കുട്ടികൾക്ക് വേണ്ടി ഒരു കുഞ്ഞു taekook ff❤😇💜