"നിക്കാഹ്"

By Freya_Wren

69.6K 6.8K 5.9K

ഞാൻ അമ്മീയുടെ മുഖത്തേക്ക് നോക്കി, അമ്മിയുടെ കണ്ണുകളിൽ സന്തോഷം കാണാൻ എനിക്ക് സാധിച്ചില്ല... "ഞാൻ.... ഞാൻ എടുത്... More

1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58

34

1K 112 80
By Freya_Wren

Falak's pov:-

റെഡിയായ ശേഷം എന്നെ തന്നെ വീണ്ടും വീണ്ടും മിററിൽ നോക്കി. റീസെപ്ഷന് ഡ്രസ്സ് എടുക്കാൻ പോയപ്പോൾ  അതിനൊപ്പം അമ്മി നിർബന്ധിപ്പിച്ച് എടുത്ത വൈറ്റ് ഗൗണായിരുന്നു എന്റെ വേഷം. ശദയായിരുന്നു എന്നോട് പറഞ്ഞത് ഒരു പാർട്ടിക്ക് പോകുമ്പോൾ ഈ ലുക്കിലൊക്കെ പോകണമെന്ന്.

എനിക്ക് പിന്നെ പ്രത്യേകിച്ച് വല്യ ടേസ്റ്റ് ഒന്നും ഇല്ലാത്തത് കൊണ്ട് അവള് പറഞ്ഞത് പോലെ തന്നെ ചെയ്തു. റീസെപ്ഷന്റെ അന്നത്തെ അതെ അവസ്ഥയായിരുന്നു ഇന്നെനിക്ക്. വളരെ സിമ്പിൾ ഗൗണായിട്ടും എനിക്കെവിടേക്കെയോ  ചൊറിയുന്ന പോലെ തോന്നുന്നു.

അതിനെക്കാളേറെ ദേഷ്യം വരുന്നത് മറ്റൊരു കാര്യം കൊണ്ടാണ്.  സമയം ഏഴുമണിയാകാറായി എന്നിട്ടും Zaib നെ കാണാനില്ല. ആറുമണിക്ക് പോകണം എന്ന് പറഞ്ഞ ആളാ എന്നിട്ട് ഞാൻ റെഡിയായി നിൽക്കുന്നുണ്ട് എന്നല്ലാതെ zaib ന്റെ പൊടിപോലും ഇല്ല.

വെറുതെ ഇരുന്നിട്ട് എനിക്കെന്നോട് തന്നെ ദേഷ്യം വരാൻ തുടങ്ങി. കുറച്ചു നേരം ഫോണിൽ കളിച്ചു എന്നിട്ടും സമയം നീങ്ങുന്നില്ല. കുറച്ചു നേരം ഫോണിൽ കളിച്ചപ്പോൾ തന്നെ ഉറക്കം വരാൻ തുടങ്ങി, ഉറങ്ങിയാൽ ഇപ്പോഴുള്ള കോലം മാറി വല്ല രാക്ഷസിയുടെയും കോലമാകും എന്നറിയാവുന്നത് കൊണ്ട് വെറുതെ റൂമിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

സമയം കളയാൻ വേറെ വഴിയൊന്നും ഇല്ലാത്തത് കൊണ്ട് വെറുതെ ഓരോന്നും ആലോചിക്കുന്നതിനിടയിലാണ് ശഹബാസിന്റെ കാര്യം ഓർമ്മ വന്നത്, അവൻ പറഞ്ഞ കാര്യങ്ങളും.....
അതോടെ ആലോചന നിർത്തി ഞാൻ ഹാളിലെ സോഫയിൽ ചെന്നിരുന്നു.

7.15

7.21

7.29

7.38

ലോക്കൽ ട്രൈനിനെക്കാൾ വളരെ സ്ലോ ആയാണ് സമയം നീങ്ങിക്കൊണ്ടിരിക്കുന്നത്. Zaib പറഞ്ഞ സമയം കഴിഞ്ഞ് ഒന്നര മണിക്കൂറിലേറെയായി എന്നിട്ടും zaib വന്നിട്ടില്ല.

ദേഷ്യം കൊണ്ട് ഓരോന്നും പിറുപിറുത്തു നടക്കുമ്പോഴാണ് മനസ്സിലേക്ക് വേണ്ടാത്ത പല ചിന്തകളും കടന്ന് വന്നത്. പറഞ്ഞ സമയം കഴിഞ്ഞ് ഇത്ര നേരമായില്ലേ ഇനി zaibന് വല്ലതും............

അങ്ങനെ ചിന്തിച്ചു കൂട്ടും മുൻപേ അത്തരം ചിന്തകളെ മനസ്സിൽ നിന്നും കളയാൻ ഞാൻ ശ്രമിച്ചു. പക്ഷെ എത്ര ശ്രമിച്ചിട്ടും വീണ്ടും മനസ്സിലേക്ക് റോഡിൽ നടക്കുന്ന ആക്സിഡന്റുകളുടെ കാര്യങ്ങൾ മാത്രമാണ് കടന്നു വരുന്നത്. പിന്നെ ഒട്ടും സമയം കളഞ്ഞില്ല ഫോൺ എടുത്ത് zaibന് കോൾ ചെയ്തു.

ഫോൺ റിങ് ചെയ്യുന്നതിനൊപ്പം കാളിങ് ബെല്ലിന്റെ ശബ്ദവും ഉയർന്നു. ഞാൻ വേഗം ദൃതി പിടിച്ച് ഡോറിന് നേരെ നടന്നു. താഴെ ഇഴയുന്ന ഈ ഗൗണാണെങ്കിൽ മനുഷ്യനെ മര്യാദയ്ക്ക് നടക്കാനും സമ്മതിക്കുന്നില്ല.

****

Zaib's pov:-

കാളിങ് ബെല്ലടിച്ച് പോക്കറ്റിൽ നിന്നും ഫോൺ എടുത്തു. കയ്യിലെടുക്കുമ്പോയേക്ക് കോൾ കട്ട് ആയി. ആരാണെന്നറിയാൻ നോട്ടിഫിക്കേഷൻ ബാറിലേക്ക് നോക്കിയപ്പോൾ കണ്ടത് കുട്ടൂസിന്റെ പേരും. അപ്പോഴേക്കും ഡോർ തുറന്നിരുന്നു.

കുട്ടൂസ് വിളിച്ചത് വിശ്വാസം വരാതെ ഞാൻ ഫോണിൽ നിന്നും കണ്ണുകളെടുത്ത് തുറന്ന ഡോറിന് നേരെ നോക്കി.

സത്യം പറയാലോ എനിക്കെന്റെ കണ്ണുകളെ തന്നെ വിശ്വാസം വരാത്തത് പോലെ തോന്നി. കുട്ടൂസിനെ ഇത്ര മൊഞ്ചിൽ ഞാൻ കണ്ടിട്ടുള്ളത് അന്നാ... റീസെപ്ഷന്റെ അന്ന്. വൈറ്റ് സിമ്പിൾ ഗൗണിൽ അവളെ കാണാൻ..... അവളെ കാണാൻ, ഇപ്പോ ആരെ പോലെ ഉണ്ടെന്നൊക്കെ ചോദിച്ചാ ഞാൻ കുടുങ്ങും  പറഞ്ഞു വരാണെങ്കിൽ എന്തോ ഒരു മൊഞ്ചുണ്ട്.

ഞാനവളെ അടിമുടി ഒന്ന് നോക്കി. ഫുൾ സ്ലീവിൽ അവളുടെ കയ്യിലെ മൈലാഞ്ചിക്ക് ഭംഗി അൽപ്പം കൂടിയത് പോലെ...
നെക്കിന്റെ ഭാഗത്ത് നിന്നും സ്ലീവ് വരെയുള്ള വൈറ്റ് മുത്തുകളിൽ പകുതിയെയും അവളുടെ ഹിജാബ് മറച്ചിട്ടുണ്ട്. വൃത്തിയോടെ കെട്ടിയ ഹിജാബ് ഡ്രെസ്സിന്റെ ഭംഗി കൂട്ടിയതെയുള്ളൂ....

മൊത്തത്തിൽ ഒരു തരം ആനച്ചന്തം എന്നൊക്കെ പറയില്ലേ... അങ്ങനെ.
പക്ഷെ ആ തോന്നലൊക്കെ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ പോയി....
കുട്ടൂസ് അത്ര നല്ല മൂഡിൽ അല്ലെന്ന് തോന്നുന്നു. മുഖത്തിന് തീരെ ക്ലിയർ ഇല്ല, ചിലപ്പോൾ റെഡിയായി കഴിഞ്ഞിട്ടുണ്ടാകില്ല. പക്ഷേ അങ്ങനെ വരാൻ വഴി ഇല്ലല്ലോ....

സഹീറും ശഹബാസും പറഞ്ഞത് പോലെ എട്ടുമണിക്ക് പോകേണ്ട പ്രോഗ്രാമിന്റെ കാര്യം ഞാൻ ആറുമണിക്കാണെന്ന് പറയാൻ കാരണം കുട്ടൂസിന് റെഡിയാക്കാൻ സമയം ഒരുപാട് വേണ്ടി വന്നാലോ എന്ന് കരുതിയാ....
കുട്ടൂസിനെ കണ്ടിട്ട് ഒരുക്കം കഴിയാത്ത മട്ടുമില്ല. പിന്നെ മുഖത്തെ ഈ മാറ്റത്തിന് കാരണം എന്താണാവോ???

കുട്ടൂസ് പുരികം ഉയർത്തി ചോദ്യഭാവത്തിൽ എന്നെ നോക്കിയപ്പോഴാണ് ഞാൻ അത്ര നേരവും അവളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നോക്കുകയായിരുന്നെന്ന ബോധം ഉണ്ടായത്. ഉടനെ മുഖം തിരിച്ച് വെറുതെ ചുറ്റും നോക്കി, ശേഷം അവളെയും....

അവൾ ഡോർ മലർക്കെ തുറന്ന് അകത്തേക്ക് നടന്നു. പുറത്ത് പന്തം കണ്ട പെരുച്ചാഴിയെ പോലെ നിൽക്കാതെ ഞാനും നടന്നു. എട്ടു മണിയാകുമ്പോയേക്ക് പോകണം ഇനിയാണെങ്കിൽ പതിനഞ്ചു മിനിട്ടേയുള്ളൂ എട്ടുമണിക്ക്.

ബാഗിൽ നിന്ന് ഒരു ബോക്സ് എടുത്ത് കുട്ടൂസിന് കാണാവുന്ന വിധത്തിൽ ഡ്രെസ്സിങ് ടേബിളിന് മുകളിൽ വെച്ച് ഫ്രഷാകാൻ ബാത്റൂമിലേക്ക് കയറി.
ഫ്രഷായി നേരത്തെ അയൺ ചെയ്തു വെച്ച വൈറ്റ് ഷർട്ടും കാക്കി പാന്റും ധരിച്ചു.
തിരിച്ച് ബാത്‌റൂമിൽ നിന്നും വന്നപ്പോഴും ആ ബോക്സ്  ഞാൻ വെച്ചത് പോലെ അവിടെ തന്നെയുണ്ട്. അവിടെയെവിടെയും കുട്ടൂസിന്റെ പൊടി പോലും കാണാനില്ല.

അതങ്ങനെ കുട്ടൂസിന് കൊടുക്കും എന്നാലോചിച്ച് മിററിന്റെ മുന്നിൽ നിന്ന് മുടി റെഡിയാക്കുമ്പോഴാണ്  കുട്ടൂസ് റൂമിലേക്ക് വന്നത്. കയ്യിൽ ഗ്ലാസ് പിടിച്ചാണ് വരവ്. അതല്ല കോമഡി, താഴെ വരെ നീണ്ടു കിടക്കുന്ന ഗൗൺ ഒന്നാകെ ചുരുട്ടി ഒരു കൈക്കുള്ളിൽ ഒതുക്കി പിടിച്ച് താറാവ് നടക്കുന്നത് പോലെയാണ് നടക്കുന്നത്. ആരായാലും അത് കണ്ടാൽ ചിരിക്കും പിന്നെ എന്റെ കാര്യം പറയണോ???.....

കുട്ടൂസ് കയ്യിലുള്ള ഗ്ലാസ് ചായ ഡ്രെസ്സിങ് ടേബിളിന്റെ മുകളിൽ വെച്ച് എന്നെ ഒരു പ്രത്യേക തരം നോട്ടം നോക്കി റൂമിൽ നിന്ന് തിരിച്ചു നടന്നു. ഗ്ലാസ് വെച്ചതിന്റെ തൊട്ടരികിലാണ് ബോക്സ് ഉള്ളത് എന്നിട്ടും അവളത് മാത്രം കണ്ടില്ല.

"കുട്ടൂസെ..." അവൾ റൂമിൽ നിന്നിറങ്ങും മുൻപ് ഞാനവളെ വിളിച്ചു.

****

Falak's pov:-

"കുട്ടൂസെ...." zaib വിളിച്ചതും ഞാൻ ഫ്രീസായി നിന്നു. Zaib എന്നെ കുട്ടൂസ് എന്നാണോ വിളിച്ചത്???? ഇതിന് മുൻപും അങ്ങനെ ആണോ വിളിച്ചത്???? എന്റെ അമ്മീ..... നല്ലൊരു പേരുണ്ടായിട്ട് വിളിക്കാൻ തോന്നിയ പേരു കൊള്ളാം ഡാക്കിനി എന്നൊന്നും വിളിക്കാൻ തോന്നാത്തത് എന്റെ ഭാഗ്യം....

ഞാൻ zaib നെ നോക്കി. ചീകി വൃത്തിയാക്കിയ മുടികൾക്കുള്ളിലൂടെ വിരലുകൾ കടത്തി അലങ്കോലമാക്കുന്ന തിരക്കിലാണ് zaib.

ഇതിന് വേണ്ടിയാണോ ഇത്ര കഷ്ട്ടപ്പെട്ട് ജെല്ലൊക്കെ തേച്ച് വൃത്തിയാക്കിയത്???

"Ummmmm...." zaib എന്തോ പറയാൻ തുടങ്ങിയത് തുടങ്ങിയ ഉടനെ അവസാനിപ്പിച്ച് തിരിഞ്ഞു നിന്ന് ഡ്രെസ്സിങ് ടേബിളിന്റെ മുകളിൽ നിന്നും ഒരു ബോക്സ് എടുത്ത് എനിക്ക് നേരെ നീട്ടി.

ഞാൻ ചോദ്യ ഭാവത്തോടെ zaib നെയും ബോക്സിനെയും മാറി മാറി നോക്കി. Zaib അപ്പോഴും ആ ബോക്സ് എനിക്കു നേരെ നീട്ടി പിടിച്ചു നിൽക്കുകയായിരുന്നു. പതിയെ കൈ നീട്ടി zaib ന്റെ കയ്യിൽ നിന്നും ഞാൻ ബോക്സ് വാങ്ങി. അതിനുള്ളിൽ എന്താണെന്നറിയാനുള്ള ക്യൂരിയോസിറ്റി കാരണം കിട്ടിയ ഉടനെ ഒന്നും നോക്കാതെ ബോക്സ് ഓപ്പൺ ചെയ്തു.


ബോക്സ് തുറന്നതും അതിനുള്ളിലെ ചെയിൻ കണ്ട് ഞാൻ ഞെട്ടലോടെ zaib നെ നോക്കി. ഇങ്ങനെയൊരു ഗിഫ്റ്റ്  പ്രതീക്ഷിച്ചിരുന്നില്ല. ഇത് വാങ്ങാൻ പോയത് കാരണമാണോ zaib വരാൻ വൈകിയത്???. ഞാൻ വേറെ എന്തൊക്കെയോ വിചാരിച്ചു.

"എനിക്ക് ഇതിനെക്കുറിച്ചൊന്നും അതികം ഐഡിയയില്ല. എനിക്ക് കണ്ടപ്പോൾ ഇഷ്ട്ടായി. കുട്ടൂസിന് ഇഷ്ട്ടായില്ലെങ്കിൽ...." zaib പറഞ്ഞു മുഴുവനാക്കും മുൻപേ ഞാൻ ഇടയ്ക്കു കയറി. "It's beautiful, എനിക്കിഷ്ട്ടായി.... ഒരുപാട്"

Zaib എന്നെ കുട്ടൂസ് എന്ന് വിളിച്ചത് ഒഴിച്ചാൽ ബാക്കി എല്ലാം എനിക്കിഷ്ട്ടായി. Zaibന്റെ കൈയ്യിൽ നിന്നും കിട്ടിയ ആദ്യത്തെ ഗിഫ്റ്റ്, ഞാൻ അതും നോക്കി പുഞ്ചിരിച്ചു.

പിന്നെ എന്താ പറയേണ്ടത് എന്നറിയാതെ ഞങ്ങൾ രണ്ടു പേരും മിണ്ടാതെ നിന്നു.
"Thanks". Zaib ചിരിച്ചു കൊണ്ട് അലങ്കോലമായ മുടി ഒന്നുകൂടെ വൃത്തിയാക്കി.

ബോക്സിൽ നിന്നും ചെയിൻ പുറത്തെടുത്ത് ഞാൻ വേഗം മിററിനു മുന്നിലേക്ക് നടന്നു. ഒരിക്കൽ കൂടെ അതിന്റെ ഭംഗി കൈകളിൽ വെച്ചു കൊണ്ട് തന്നെ ആസ്വദിച്ച ശേഷം കഴുത്തിലിടാൻ ശ്രമം നടത്തി, പക്ഷെ പാളിപ്പോയി.

ഹിജാബ് വൃത്തിയിൽ പിൻ ചെയ്തത് കാരണം കുറച്ചു ബുദ്ധിമുട്ടായിരുന്നു ആ ശ്രമമെനിക്ക്. എന്റെ പരിശ്രമം കണ്ടിട്ടാകണം zaib ചെയിൻ കൈയിൽ നിന്നും വാങ്ങി എന്റെ കഴുത്തിലിടാൻ സഹായിച്ചു. Zaib ന് എളുപ്പമാക്കാൻ വേണ്ടി ഒരു കൈ കൊണ്ട് ഹിജാബിന്റെ കുറച്ചു ഭാഗം മാറ്റിക്കൊടുക്കാൻ ഞാൻ മറന്നില്ല.

ചെയിൻ കൊളുത്തുന്ന സമയത്ത് zaib ന്റെ കൈയ്യും എന്റെ കഴുത്തും തമ്മിൽ ചെറുതായ രീതിയിൽ കോൺടാക്ട് ഉണ്ടായി.  Zaib ന്റെ കൈകൾക്ക് തണുപ്പ് ഉണ്ടായിരുന്നത് കൊണ്ടാണോ എന്നറിയില്ല, പടച്ചോനാണെ.... അന്ന് ഞാൻ ട്രെയിനിൽ വെച്ച് അനുഭവിച്ചില്ലേ അത് പോലെ അടിവയറ്റിൽ വല്ലാത്തൊരു ഫീലിങ്.

ഞാൻ മിററിലൂടെ zaib നെ നോക്കി. അവന് അങ്ങനെ ഒരു ഫീലിങ് തോന്നിയ പോലെ ഒന്നും ആ മുഖം കണ്ടിട്ട് എനിക്ക് തോന്നുന്നില്ല. പിന്നെന്താ എനിക്ക് മാത്രം....
സ്വപ്നലോകത്തെ ബാലബാസ്ക്കരനായി നിന്നത് കാരണം zaib കൈ വിട്ടതൊന്നും ഞാൻ അറിഞ്ഞില്ല. Zaib പുരികമുയർത്തി സംശയ ഭാവത്തോടെ എന്നെ നോക്കി ഞാൻ അപ്പോഴും മിററിലൂടെ zaib നെ വീക്ഷിച്ചു കൊണ്ട് ഹിജാബും പിടിച്ച് നിൽപ്പായിരുന്നു.

ശെരിക്കും പറഞ്ഞാൽ ഞാൻ അപ്പോഴാണ് zaib ഉം ഞാനും തമ്മിലുള്ള ഹൈറ്റ് വ്യത്യാസം നോക്കുന്നത്. എന്റെ തല zaib ന്റെ ഷോൾഡർ വരെ കഷ്ട്ടിച്ച് എത്തുന്നതെയുള്ളൂ. ഇതിപ്പോൾ  ചോക്ലേറ്റ് സിനിമയിലെ പൃഥ്വിരാജിനെയും റോമയെയും പോലെയുണ്ട്. Zaib നോട് ആരാ പറഞ്ഞത് ഇത്ര ഹൈറ്റ് വെക്കാൻ.....

അല്ലാതെ എനിക്ക് ഹൈറ്റ് ഇല്ലാഞ്ഞിട്ടല്ല, zaib ന് ഹൈറ്റ് കൂടിയത് കൊണ്ടാ.....

എന്റെ ഷോൾഡറിൽ ഒരു തട്ട് കിട്ടിയപ്പോഴാണ് മിററിൽ നിന്നും ഞാൻ കണ്ണെടുത്തത്.

"Ummmm....
ഇപ്പോൾ തന്നെ ലേറ്റ് ആയി" zaib വാച്ച് ചെക്ക് ചെയ്തു കൊണ്ട് പറഞ്ഞു.

"ഹാ" മറ്റൊന്നും പറയാതെ ഞാൻ വേഗം എന്റെ ഷൂ എടുത്തു. പെട്ടെന്നാണ് ഒരു ഐഡിയ കത്തിയത്, ഉടനെ ഷൂ മാറ്റി വെച്ച് അമ്മി റീസെപ്ഷനിലേക്ക് വേണ്ടി വാങ്ങിയ ഹീൽസ് എടുത്തു. അന്ന് ആര് പറഞ്ഞിട്ടും കേട്ടില്ല ഇന്ന് ഇത് ആവശ്യമായി വന്നു. അല്ലെങ്കിൽ zaib ന്റെ കൂടെ നിൽക്കുമ്പോൾ ഞാൻ ചെറിയ കുട്ടിയാണെന്ന് എനിക്ക് തന്നെ തോന്നും.

പടച്ചവനോട് എന്നെ നന്നായി കാത്തോളാൻ വേണ്ടി ദുആ ചെയ്തു കൊണ്ട് ഞാൻ ഹീൽസ് കാലിൽ വലിച്ചു കയറ്റി.


Zaib ന്റെ മുന്നിൽ വെച്ച് വീണ് നാറാൻ അവസരം ഒരുക്കല്ലേ പടച്ചോനെ എന്ന് മനസ്സിൽ ഒരിക്കൽ കൂടെ ദുആ ചെയ്ത് zaib നൊപ്പം പുറത്തേക്ക് നടന്നു.










(തുടരും...)

Continue Reading

You'll Also Like

9.4K 1.1K 32
ഇതൊരു bl story ആണ്... ജീവനു തുല്യം സ്നേഹിക്കുന്ന നായകനും അവനെ ദേഷ്യത്തോടെ മാത്രം കാണുന്ന മറ്റൊരുവനും.... അവരിലെ പ്രണയം... ആ ദേഷ്യം പ്രണയത്തിലേക്ക്...
22.6K 2.1K 30
ഇത് ഒരു taekook arranged marriage love story aanu. ഞാൻ ആദ്യമായിട്ട് ആണ് ഒരു manglish story എഴുതുന്നത് . മലയാളി ആയിട്ട് ഒരു മംഗ്ലീഷ് story എഴുതിലെങ്കി...
69.6K 6.8K 58
ഞാൻ അമ്മീയുടെ മുഖത്തേക്ക് നോക്കി, അമ്മിയുടെ കണ്ണുകളിൽ സന്തോഷം കാണാൻ എനിക്ക് സാധിച്ചില്ല... "ഞാൻ.... ഞാൻ എടുത്ത തീരുമാനം തെറ്റാണോ???" ഞാൻ എന്നോട് തന്ന...