"നിക്കാഹ്"

By Freya_Wren

68.4K 6.8K 5.9K

ഞാൻ അമ്മീയുടെ മുഖത്തേക്ക് നോക്കി, അമ്മിയുടെ കണ്ണുകളിൽ സന്തോഷം കാണാൻ എനിക്ക് സാധിച്ചില്ല... "ഞാൻ.... ഞാൻ എടുത്... More

1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58

29

1.1K 138 97
By Freya_Wren

Falak's pov:-

ഞാൻ താഴേക്ക് ചെന്നപ്പോൾ കഴിഞ്ഞ ദിവസം കണ്ട ജനസംഖ്യ തന്നെ വീട്ടിൽ ഉണ്ടായിരുന്നു. ഇവരെല്ലാം പോകുന്നെന്ന് പറഞ്ഞിട്ട് പോയില്ലേ ഇന്നലെ....

ഞാൻ വേഗം ചെന്ന് ആർക്കോ വേണ്ടി വെച്ച ചായയുടെ കപ്പ് ടേബിളിൽ നിന്നെടുത്ത് കുടിച്ചു.

"Zaib എവിടെ???"

"കിടക്കുവാ..." ആളാരാണെന്ന് നോക്കാതെ ഞാൻ മറുപടി പറഞ്ഞു. അതോടെ എല്ലാരും ചിരിയും തുടങ്ങി.

അപ്പോഴാണ് ചോദ്യം എന്നോട് ആയിരുന്നില്ല എന്ന ബോധം എനിക്ക് വന്നത്. ചോദ്യം ആരോടായാലെന്താ ഉത്തരം കിട്ടിയാൽ പോരെ എന്നർത്ഥത്തിൽ ഞാൻ സഹീറിനെ നോക്കി. അവനും എല്ലാർക്കൊപ്പം ചേർന്ന് ഭയങ്കര ചിരിയാണ്...

പിന്നെ അത്രമാത്രം വലിയ കോമഡിയല്ലേ ഞാൻ പറഞ്ഞത്.

അമ്മായിമാരും മൂത്തുമ്മയും എന്തെങ്കിലും പറയും മുൻപ് ഞാൻ ശദയെയും കൊണ്ട് അവിടെ നിന്ന് എസ്കേപ്പടിച്ചു. എല്ലാ സ്ഥലവും എല്ലാവരും കൈ അടക്കിയത് കൊണ്ട് ഞാൻ അവളെയും കൊണ്ട് നവാലിന്റെ റൂമിലേക്ക് ചെന്നു.

അവിടെ അട്ടിക്ക് ഇട്ടത് പോലെ നവാലും ബെക്കയും അങ്കിയും ഉറക്കത്തിലായിരുന്നു. അവരൊക്കെ ഇവിടെ ഉള്ളത് ഇപ്പഴാ എനിക്ക് ഓർമ്മ വന്നത്. നവാലിനെയാണെങ്കിൽ ഞാൻ ഇന്നലെ കണ്ടതേയില്ല.

എല്ലാവരും കിടക്കുന്നത് കണ്ടപ്പോൾ എനിക്ക് സഹിച്ചില്ല. ഉള്ള സ്ഥലത്ത് അവർക്ക് മേലെയായി ഞാനും കിടന്നു. എന്റെ വെയ്റ്റ് കാരണം ബെക്കയും അങ്കിയും എന്തോ ശബ്ദമുണ്ടാക്കി. ശദയാണെങ്കിൽ 'ഇതിനാണോ നീ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്' എന്ന ചോദ്യ ഭാവത്തോടെ ഊരയ്ക്ക് കൈയും കെട്ടി എന്നെ നോക്കി.

"വാ ഇവിടെയിരിക്ക്" അടുത്തുള്ള സോഫ ചൂണ്ടിക്കാണിച്ച് കൊണ്ട് ഞാനവളെ വിളിച്ചു. അവള് സോഫയിൽ എത്തും മുൻപ് ഞാൻ താഴെ എത്തിയിരുന്നു. അങ്കി ഉറക്കത്തിൽ പൊസിഷൻ മാറ്റിയതാ....
ഞാൻ താഴത്തും.

പിന്നെ ഞാൻ ആരെയും കിടക്കാൻ അനുവദിച്ചില്ല. എന്നോടാണോ കളി...
എല്ലാത്തിനെയും ഉറക്കത്തിൽ നിന്നറിയുന്നേല്പിച്ചു. അതോടെ എല്ലാരും എന്നെ പിടിച്ച് റൂമിന് പുറത്താക്കി ഡോർ അടച്ച് കുറ്റിയിട്ടു.

എല്ലാര്ക്കും ഇപ്പോൾ എന്നോട് വല്ലാത്ത വിലയാണ് കണ്ടില്ലേ ഞാൻ പുറത്ത്. ശദയെ പോലും പുറത്ത് വിട്ടില്ല അവര്. ഞാൻ പോസ്റ്റ്.....

വെറുതെ അങ്ങോട്ടും ഇങ്ങോട്ടും എന്ത് ചെയ്യണം എന്നറിയാതെ നടന്ന് കൊണ്ടിരുന്ന എന്റെ അടുത്തേക്ക് കത്തിയടിക്കാൻ സഹീർ വന്നു. അതോടെ കുറച്ച് ആശ്വാസമായി. ഇല്ല, ആ ആശ്വാസം അധിക നേരം നീണ്ടു നിന്നില്ല. Zaibനെ കണ്ടപ്പോൾ അവനും പോയി.
ഞാൻ വീണ്ടും പോസ്റ്റ്.

അതികം വൈകാതെ ബെക്കയും അങ്കിയും നവാലും ശദയും ഹാളിലേക്ക് വന്നു. 'ഉറങ്ങാൻ സമ്മതിച്ചില്ലെൽ ഇങ്ങനെ ഉണ്ടാകും' എന്ന മുഖഭാവം ആയിരുന്നു അങ്കിക്കും ബെക്കയ്ക്കും. നവാലിന്റെ മുഖമാണെങ്കിൽ ക്ലിയറുമല്ല, കടന്നൽ കുത്തിയത് പോലെയുണ്ട്.
അവരുടെ നല്ല ഉറക്കം ഞാൻ കളഞ്ഞത് കൊണ്ടായിരിക്കാം. അത് കൊണ്ട് ഞാൻ അതിക നേരം അവിടെ നിൽക്കാതെ അടുക്കളയിലേക്ക് ചെന്നു.

വിശന്നിട്ടാണേൽ കണ്ണുകാണുന്നില്ല. അടുക്കളയിൽ ചെന്നിട്ടേ കാര്യമുള്ളൂ...
ഞാൻ ഉണ്ടാക്കാൻ പറയുമ്പോൾ ഒരുപാട് പണിയാണ് എന്ന് പറഞ്ഞ് മുടക്ക് പറയാറുള്ള അമ്മി എനിക്കിഷ്ട്ടപ്പെട്ട പലഹാരങ്ങൾ മുതൽ എനിക്കറിയാത്ത പലതും വരെ ഉണ്ടാക്കി വെച്ചിരിക്കുന്നു.
അമ്മി മാത്രമല്ല, മൂത്തുമ്മയും അമ്മായിമാരും കൂടെ ഉള്ള ഏർപ്പാടാ....

പരിപാടി കണ്ടാൽ തന്നെയറിയാം ഇതൊക്കെ മരുമോനെ സൽക്കരിക്കാൻ ഉണ്ടാക്കിയതാണെന്ന്. ഏതൊക്കെയോ നാട്ടിൽ എപ്പോഴോ സംഭവിച്ച കഥകളും കാര്യങ്ങളും പറഞ്ഞ് അവരാരും ഞാൻ വന്നത് പോലും അറിയാതെ തിരക്കിലാണ്.

കിട്ടിയ തക്കത്തിന് സമൂസയുടെ പാത്രം തുറന്ന് കയ്യിൽ കിട്ടുന്നത്ര വാരിയെടുത്തു, ഒന്ന് വായിലും ഇട്ടു. ആരും ശ്രദ്ധിക്കുന്നില്ല എന്നതായിരുന്നു എന്റെ ഒരു ധൈര്യം.

"ഇവിടെ ഉള്ളവർക്കൊന്നും കണ്ണുകാണില്ലട്ടോ കുട്ടൂസെ..." മൂത്തുമ്മയ്ക്ക് ബാക്കിലും കണ്ണുണ്ടോ എന്നൊരു സംശയം എനിക്കില്ലാതില്ല. ഞാൻ എല്ലാവരെയും നോക്കി ഇളിച്ചു കൊണ്ട് ഒരു സമൂസ കൂടെ വായിലേക്കിട്ടു.
കയ്യിലുള്ളത് തിരികെ വെക്കാൻ പറഞ്ഞാൽ ഞാൻ കുടുങ്ങിയില്ലേ....
അതിന് മുൻപ് കിട്ടുന്നത്ര വായിലാക്കാൻ നോക്കട്ടെ....

"എനിക്ക് വിശന്നിട്ടല്ലേ...." മൂന്നാമത്തെ സമൂസ വായിലേക്ക് കുത്തി നിറച്ചുകൊണ്ട് ഞാൻ പറഞ്ഞു.

"ഇതൊന്നും അവൻ കാണണ്ട" അമ്മായി എന്തോ തമാശ പറയുന്നത് പോലെ ചിരിച്ചു കൊണ്ട് പറഞ്ഞു. അത് കേൾക്കേണ്ട താമസം എല്ലാരും ചിരിച്ചു.

ആരെന്ത് പറഞ്ഞാലും എല്ലാരും ചിരിച്ചോളും...

"പിന്നെ അവനിതൊക്കെ കണ്ടാൽ എനിക്ക് പുല്ലാ..." വീണ്ടും സമൂസ വായിലാക്കാൻ ഞാൻ മറന്നില്ല.

"ഇതൊക്കെ പറയാൻ മാത്രമേ ഉണ്ടാകൂ...
അവന്റെ മുന്നിൽ എത്തുമ്പോൾ കാണാം എങ്ങനെയാണെന്ന്" ഏറ്റവും ഇളയ അമ്മായിയായിരുന്നു അത്.

"ആരുടെ മുന്നിലാണെങ്കിലും ഫലക്ക് എപ്പോഴും ഫലക്ക് തന്നെയായിരിക്കും" അവർക്കറിയില്ലല്ലോ ഇന്ന് രാവിലെ ഞാനെന്നെ തന്നെ കണ്ടാൽ പേടിക്കുന്ന രൂപത്തിൽ zaib എന്നെ കണ്ട കാര്യം. അതിലും വലുതൊന്നും വരാനില്ല...

വീണ്ടും സമൂസ പാത്രത്തിലേക്ക് കൈ പോയപ്പോൾ അമ്മിയുടെ വക കൈക്ക് നുള്ള് കിട്ടി.

"ഇത് മുഴുവൻ നിനക്കൊറ്റയ്ക്ക് തിന്ന് തീർക്കാൻ ഉള്ളതല്ല." അമ്മി അതും പറഞ്ഞ് വീണ്ടും ജോലിയിലേക്ക് തിരിഞ്ഞു. അല്ലെങ്കിലും zaib വന്ന ശേഷം അമ്മിയ്ക്ക് എന്നോടുള്ള സ്നേഹം കുറഞ്ഞിട്ടുണ്ട്. ഞാൻ മുഖം തിരിച്ച് നടക്കുന്നതിനിടയിൽ കയ്യിൽ കിട്ടിയതെടുത്ത് വായിലിടാൻ മറന്നില്ല.

വായിലുള്ളത് ആസ്വദിച്ച് കഴിച്ചുകൊണ്ട് നടന്ന ഞാൻ എത്തിപ്പെട്ടത് സഹീറിന്റെ മുന്നിലായിരുന്നു. ഞാൻ കഴിച്ചു കൊണ്ടിരിക്കുന്നതിന്റെ രുചി അവനെ അറിയിക്കാനായി മുഖം കൊണ്ട് എന്തൊക്കെയോ കോപ്രായങ്ങൾ ഞാൻ കാണിക്കാൻ മറന്നില്ല. പക്ഷെ അവനെ ഇതൊന്നും ബാധിക്കുന്നില്ല എന്ന മട്ടിൽ അവൻ നിന്നപ്പോൾ ഞാൻ ശശിയായി.

ശശിയായ വിവരം അവനെ അറിയിക്കാതിരിക്കാൻ ഞാൻ ഒരു പ്രത്യേക തരം നവരസം മുഖത്തെടുത്ത് മുഖം തിരിച്ചു. zaibനെ കണ്ടതും മുഖം തിരിക്കണോ അതോ മുഖത്തെ നവരസം മാറ്റണോ എന്നാലോചിച്ച് അവിടെ തന്നെ നിന്നു. Zaib കണ്ടെന്ന് ഉറപ്പായപ്പോൾ പിന്നെ ഒന്നും നോക്കിയില്ല അവിടെ നിന്ന് എസ്കേപ്പടിച്ചു.

***

അമ്മിയും അമ്മായിമാരും ചേർന്ന് ടേബിൾ സെറ്റ് ചെയ്ത് ഭക്ഷണം നിരത്തി. അതൊക്കെ കണ്ടപ്പോഴെ നാവിൽ കപ്പലും ബോട്ടും എല്ലാം ഒരുമിച്ചോടി. മാമന്മാരും സഹീറും ഉപ്പയും മൂത്തപ്പയും പിന്നെ zaib ഉം കഴിച്ചു കഴിഞ്ഞേ എനിക്കുള്ളത് കിട്ടൂ...
അങ്ങനെ ആണല്ലോ നാട്ടു നടപ്പ്. അത് കഴിയുന്നത് വരെ പിടിച്ച് നില്ക്കാൻ പറ്റുമോ എന്നൊന്നും അറിയില്ല. പിന്നെ പിടിച്ചു നിൽക്കാതെ പറ്റില്ലല്ലോ.
എല്ലാവരും ടേബിളിനടുത്തെ ചെയറിൽ അപ്പോഴേക്കും സ്ഥാനവും ഉറപ്പിച്ചു.

"കുട്ടൂസ് എവിടെ??? കുട്ടൂസിനോട് പറ ഇന്ന് ഒരു ദിവസത്തേക്ക് വേണമെങ്കിൽ ഞങ്ങളെല്ലാം കണ്ണടയ്ക്കാം, അവള് zaib ന്റെ കൂടെ ഇരുന്നോട്ടെന്ന്" പറഞ്ഞത് ആരാണെന്ന് അറിയില്ല പക്ഷെ അത് കേൾക്കേണ്ട താമസം എല്ലാരും കൂടെ എന്നെ ടേബിളിന്റെ അടുത്തേക്ക് തള്ളി വിട്ടു.

"ആഹ്, കണ്ടോ കേൾക്കേണ്ട താമസം ആളിവിടെ എത്തി. നിന്റെ ചെക്കനെ ഞങ്ങളാരും കൊണ്ട് പോകാനൊന്നും പോകുന്നില്ല."

ഇത് നല്ല കഥ, എന്നെ തള്ളി വിട്ടതും പോരാ ഇപ്പോൾ കുറ്റം മുഴുവൻ എനിക്കും.

"സഹീറെ... നീ ഒന്ന് എഴുന്നേറ്റ് കൊടുക്ക്. കുട്ടൂസിരിക്കട്ടെ അവിടെ" മൂത്തുമ്മന്റെ പാര വെക്കൽ പോരാഞ്ഞിട്ട് മൂത്താപ്പന്റെ വകയും തുടങ്ങി.

ഞാൻ zaib നെ നോക്കി, അവനാണെങ്കിൽ എന്റെ ഭാഗത്തേക്ക് നോക്കുന്നെ ഇല്ല. അവന്റെ അടുത്താ ഇവരെല്ലാം കൂടെ ഇരിക്കാൻ പറയുന്നത്.

"ഞാൻ ഇപ്പൊ ഒന്നും ഇരിക്കുന്നില്ല"

"അതെങ്ങനാ... അടുക്കളയിലിരുന്ന് നേരത്തെ ഒരു ട്രിപ്പ് കഴിഞ്ഞതല്ലേ..." ഇത് നടുവിലത്തെ അമ്മായിയുടെ ഉദാരമായ സംഭാവനയായിരുന്നു. അതികം പിൻവലിഞ്ഞാൽ എനിക്ക് തന്നെ പണിയാകും എന്നുറപ്പുള്ളത് കൊണ്ട് അവർ വീണ്ടും നിർബന്ധിച്ചപ്പോൾ ഞാൻ ഒന്നും പറഞ്ഞില്ല വേഗം ചാടിക്കയറി zaib ന്റെ അടുത്തുള്ള ചെയറിൽ ഇരുന്നു.

അവനെന്നെയൊന്ന് നോക്കുക പോലും ചെയ്തില്ല. ഞാനും അതികമായി നോക്കാനും നിന്നില്ല, അല്ല അതും എനിക്ക് പണിയാകുമെന്ന് നന്നായി അറിയാം.

"കുട്ടൂസെ... zaib ന് ഇട്ട് കൊടുക്ക്" മൂത്താപ്പ എന്തോ മനസ്സിൽ കണ്ടാണ് ഇവിടെ വന്നതെന്ന് തോന്നുന്നു. എന്റെ മയ്യിത്തെടുത്തിട്ടെ മൂപ്പര് പോകൂ...

ആരേലും എന്തേലും പറയാൻ കാത്തിരിക്കുന്നവരാണല്ലോ എന്റെ കുടുംബക്കാർ എന്ന് പറയുന്നത്. മൂത്താപ്പ പറഞ്ഞത് പിടിച്ച് അവരും നിന്നു.

Zaib നിപ്പോൾ ഞാൻ എന്ത് എങ്ങനെയാ ഇട്ട് കൊടുക്കേണ്ടേ????
എല്ലാവരുടെ കണ്ണുകളും ഞങ്ങളെ രണ്ടുപേരെയും തന്നെ നോക്കുകയായിരുന്നു. Zaib ആണെങ്കിൽ ഇതൊന്നും ഞാൻ കേൾക്കുന്നില്ലേ എന്ന മട്ടിൽ ഇരിപ്പാണ്.

വേറെ വഴിയില്ലാത്തത് കൊണ്ട് ഞാൻ മുന്നിൽ കാണുന്നതെല്ലാം zaib ന്റെ പ്ലേറ്റിൽ ഇട്ട് കൊടുത്തു. എന്താണെന്നറിയില്ല, ചിലപ്പോൾ എല്ലാരും നോക്കുന്നത് കൊണ്ടാകാം കൈക്ക് വല്ലാത്ത വിറയൽ...

എല്ലാം കഴിഞ്ഞ ശേഷം ഞാൻ എല്ലാവരെയും നോക്കി. അവരെല്ലാം എന്നെയും zaib നെയും മാറി മാറി നോക്കിക്കൊണ്ടിരിക്കുക തന്നെയാണ്.

"കുട്ടൂസ് അവൾക്ക് കൂടെ ഉള്ളത് zaibന്റെ പ്ലേറ്റിൽ ഇട്ട് കൊടുത്തിട്ടുണ്ട്" അമ്മായി പറഞ്ഞപ്പോൾ ഞാൻ zaib ന്റെ പ്ലേറ്റ് നോക്കി.

ഇവിടെ എന്നെ കുറ്റം പറയാൻ പറ്റില്ല. ഇത്രയും സാധനങ്ങൾ ഉണ്ടാക്കി വെച്ച് ചെറിയ പ്ലേറ്റ് തന്നാൽ ഇങ്ങനെയിരിക്കും.

"അതല്ല അമ്മായീ... കുട്ടൂസ് അവൾ കഴിക്കുന്നത് പോലെ വിളമ്പിയതാ... കുട്ടൂസ് ആദ്യത്തെ ട്രിപ്പിൽ ഇത്ര കുറച്ചേ കഴിക്കാറുള്ളൂ..." സഹീറിന്റെ ഒരു കുറവെ ഉണ്ടായിരുന്നുള്ളൂ. അതും കൂടെ ആയിക്കിട്ടി, സന്തോഷം....

അമ്മി എന്റെ മുന്നിലുള്ള പ്ലേറ്റ് zaib ന് നീക്കിക്കൊടുത്ത് അവന്റെ മുന്നിലുള്ള പ്ലേറ്റ് എന്റെ മുന്നിലേക്കും നീക്കി തന്നു. അതോടെ എല്ലാരും ചിരിയും തുടങ്ങി.

അമ്മി zaib ന് വേറെ വിളമ്പി കൊടുത്തു. എന്നാൽ പിന്നെ അത് കുറച്ച് നേരത്തെ ചെയ്താൽ പോരായിരുന്നോ???
വെറുതെ എന്നെ നാണം കെടുത്താൻ...

ഭക്ഷണം കഴിച്ചു കഴിയുന്നത് വരെ അവരെല്ലാം കൂടെ ഓരോ കാരണവും ഉണ്ടാക്കി കളിയാക്കി കൊന്നുവെന്ന് പറയാല്ലോ....
അവിടുന്ന് ഒന്ന് രക്ഷപ്പെടാൻ ഞാൻ പെട്ടപാട് എനിക്കെ അറിയൂ...

****

"ട്രെയിൻ 7.15നാ എന്തെ പോകാൻ ഉദ്ദേശമില്ലേ???... ഇനിയും ഇവിടെ ചുറ്റിപ്പറ്റി നടക്കാനാണോ പ്ലാൻ???" സഹീർ എന്നെ നോക്കി, ഞാനും ശദയും ബെക്കയും അങ്കിയും അമ്മായിമാർക്കൊപ്പം സംസാരിച്ചിരിക്കുകയായിരുന്നു.

"പിന്നെ പോകണം... ഞാനില്ല ഇവിടെ തന്നെ ചുറ്റിപ്പറ്റി നടക്കാൻ... ഞാൻ പോകാ..." ഞാൻ എഴുന്നേറ്റു. "എനിക്ക് ബാഗ് ഒക്കെ പായ്ക്ക് ചെയ്യണം" ഞാൻ തിരിഞ്ഞ്  zaib നെ നോക്കി.

ഞാനിന്ന് തിരിച്ച് പോകാണ്, zaib എപ്പഴാണാവോ പോകുന്നത്??? Zaib പോകുന്നതിനെ പറ്റി ആരും ഒന്നും പറയുന്നത് കേട്ടില്ലല്ലോ...
Zaib മാമന്മാരോടും മൂത്തപ്പയോടും സംസാരത്തിലായിരുന്നു.

"കണ്ടോ പെണ്ണിന് പോകാൻ എന്തൊരു തിടുക്കമാണ്" മൂത്തമ്മയും കിച്ചനിൽ നിന്നും ഹാളിലേക്ക് വന്നുകൊണ്ട് പറഞ്ഞു.

"ഹാ... ഞാൻ പോകാ, പെട്ടെന്നൊന്ന് പോയികിട്ടിയാൽ മതിയായിരുന്നു എന്നാ എന്റെ ദുആ...
എന്നാൽ പിന്നെ ഇങ്ങളെ ആരെയും കാണണ്ടല്ലോ..." ഞാനും തിരിച്ചടിച്ചു.

"ഇത്താത്തക്ക് പോകുന്നതിൽ സങ്കടം  ഒന്നുമില്ലേ???" ആദ്യമായിട്ടാ നവാൽ എന്നോട് ഇങ്ങനെ ഒരു ചോദ്യം ചോദിക്കുന്നത്. ഞാൻ ആദ്യമായല്ല ഹോസ്റ്റലിൽ പോകുന്നത് പിന്നെന്തിനാ ഇന്ന് മാത്രം ഇങ്ങനെയൊരു ചോദ്യം.

എന്റെ സംശയം ശെരിയാണെങ്കിൽ അവളും എല്ലാരേം പോലെ എന്നെ കളിയാക്കാനുള്ള പ്ലാനിലാണ്. Zaib നെ വിട്ട് ഹോസ്റ്റലിൽ പോകാൻ എനിക്ക് സങ്കടമില്ലേ എന്നായിരിക്കും അവൾ ചോദിച്ചതിന്റെ അർത്ഥം.

"ഇല്ല, എനിക്ക് ഒട്ടും സങ്കടമില്ല. അല്ലെങ്കിലും ഞാനെന്തിനാ സങ്കടപ്പെടുന്നത്??? ഞാൻ അധ്യമായിട്ടല്ലല്ലോ ഹോസ്റ്റലിൽ പോകുന്നത്" അവളെന്ത് പറഞ്ഞാലും എനിക്കേൽക്കില്ല എന്ന മട്ടിൽ ഞാൻ അവളെ നോക്കി.

കുറച്ചു നേരം ആരും ഒന്നും മിണ്ടിയില്ലെങ്കിലും എന്തോ ഓർത്തെടുത്ത പോലെ എല്ലാരും ചിരിച്ചു.

ഞാനെന്താ വല്ല ജോക്കറോ എല്ലാരും എന്നെ നോക്കി ചിരിക്കാൻ...

"അടുത്ത മാസം 11ന് എക്സാമാ...
സ്റ്റഡി ലീവ് തുടങ്ങിയിട്ട് ഇന്നത്തേക്ക് നാല് ദിവസമായി" ബെക്ക ചിരിച്ചു കൊണ്ട് പറഞ്ഞു.

ഇനിയും എക്‌സാമോ????
ഈ കോളേജുകാർക്ക് വേറെ പണിയൊന്നുമില്ലേ???

അല്ല,

പിന്നെ ഞാൻ എങ്ങോട്ടാ പോകുന്നത്???

ഹോസ്റ്റലിലേക്കല്ലെങ്കിൽ പിന്നെ.........

ചെറിയ ഞെട്ടലോടെ ഞാൻ zaib നെ നോക്കി. എന്റെ ഏക്സ്‌പ്രേഷൻ കണ്ടിട്ടാണോ എന്നറിയില്ല zaib എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു.







(തുടരും...)

Continue Reading

You'll Also Like

29K 3.1K 32
"I hate you Mr. Sheyin " Afeeha Sheyinന്റെ മുഖത്ത് നോക്കി പറഞ്ഞു... " ഇതിലും വലുത് Expect ചെയ്തിട്ടാണ് ഞാൻ ഇതിനിറങ്ങിയത് മോളെ " Sheyin കള്ളച്ചിരിയോടെ...
30.5K 5.1K 28
my mate college based love story ahnu ee story ennu paranjal nalla oru story ahn katha enthannu vechal njn parayilla vaaayichu nokkanam alla pinne😁t...
92.8K 12.1K 49
Ith avarude kathayanu........ Nammude jungkook joseph jooninteyum nammude taeena rose yoongidem... Avarude yudathinte kadhayanu... Ellam onnum paraya...
6.4K 551 38
"Haya..i love you" അതും പറഞ്ഞ് അവൻ അവൻ്റെ മുഖം എൻ്റെ മുഖത്തിന് അടുത്തേക്ക് കൊണ്ട് വന്നു His gaze was on my lips. "Sir no..വേണ്ടാ..please..വേണ്ടാ, lea...