"നിക്കാഹ്"

By Freya_Wren

69.6K 6.8K 5.9K

ഞാൻ അമ്മീയുടെ മുഖത്തേക്ക് നോക്കി, അമ്മിയുടെ കണ്ണുകളിൽ സന്തോഷം കാണാൻ എനിക്ക് സാധിച്ചില്ല... "ഞാൻ.... ഞാൻ എടുത്... More

1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58

23

1K 112 154
By Freya_Wren

Zaib's pov:-

കുളി കഴിഞ്ഞ് തോർത്തും കയ്യിൽ പിടിച്ച് ഞാൻ ഹാളിലേക്ക് ചെന്നപ്പോൾ ശഹബാസ് ഫോണിൽ ആരോടോ സംസാരിക്കുന്നതാണ് കണ്ടത്. അവൻ ആരോട് സംസാരിച്ചാലും അതൊന്നും ഞാൻ നോക്കേണ്ട കാര്യമില്ലല്ലോ....

എന്നാൽ ഫലക്കിന്റെ പേര് കേട്ടപ്പോൾ ഇവനെന്തിനുള്ള പുറപ്പാടാ എന്ന മട്ടിൽ ഞാനവനെ നോക്കി. അല്ലെങ്കിലേ എല്ലാം അവനായിട്ടിന്ന് കുളമാക്കി തന്നിട്ടുണ്ട്.
അങ്കിൾ വിളിച്ചപ്പോൾ ഫലക്ക് ഒറ്റയ്ക്ക് പോയ കാര്യം അവനാണ് പറഞ്ഞത്. എന്റെ ഭാഗ്യക്കേട് എന്ന് പറയാല്ലോ...
എന്തിനാണാവോ ഞാൻ അവനോട് കോളേജിൽ നടന്ന കാര്യമൊക്കെ പറഞ്ഞത്.

അങ്കിൾ എങ്ങാനും അവളോട് അതിനെ കുറിച്ച് ചോദിച്ചാൽ അവളെന്താ കരുതുക??? എനിക്കെന്താ ഒറ്റയ്ക്ക് പോകാൻ വഴി അറിയില്ലേ???.... ഞാനെന്താ ചെറിയ കുട്ടിയോ???... ശ്ശെ!!!! അവനെല്ലാം തുലച്ചു തന്നു. ഇനി എന്താണാവോ ഇവന്റെ പ്ലാൻ...

ഞാൻ അവനെ നോക്കിയപ്പോൾ അവനെന്നെ നോക്കി കണ്ണിറുക്കി കാണിച്ച് വീണ്ടും ഫോൺ സംഭാഷണത്തിൽ ഏർപ്പെട്ടു. എന്നാലും ഞാൻ ആലോചിക്കുന്നത് അതല്ല, ഇവന് നമ്പർ എവിടുന്ന് കിട്ടി???

പിന്നെ അവന് നമ്പർ കിട്ടിയതിൽ വലിയ അതിശയമൊന്നുമില്ല. അവർ രണ്ട് പേരും വീട്ടിൽ നിന്നെ നല്ല എഗ്രിമെന്റിലാ....
എന്നെ പോലെ അല്ലല്ലോ...
തുടക്കം തന്നെ ഞങ്ങൾക്ക് തമ്മിൽ അത്ര നല്ല ഇമ്പ്രെഷൻ ഒന്നുമല്ല. അന്ന് ഒരിക്കലും കരുതിയതല്ലല്ലോ എല്ലാം ഇവിടെ വരെ എത്തുമെന്...

ലൈഫ് നമ്മൾ വിചാരിക്കുന്നത്ര സിമ്പിൾ അല്ലെന്ന് മനസ്സിലാകുന്നത് ഇങ്ങനെ ഓരോന്നും നടക്കുമ്പോഴാണ്. ഞങ്ങൾക്കിടയിൽ നല്ലൊരു റിലേഷൻ കൊണ്ട് പോകണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഉപ്പാക്ക് വേണ്ടി അവൾ ചെയ്തതിന് പകരം നല്കാൻ എനിക്കങ്ങനെ കഴിയൂ...

പക്ഷെ തുടക്കം തന്നെ എല്ലാം വിചാരിച്ചത് പോലെയല്ല നടക്കുന്നത്. ഞങ്ങൾ തമ്മിൽ പരസ്പരം മനസ്സിലാക്കാത്തിടത്തോളം ഹസ്ബന്റ് എന്ന പദവി എനിക്ക് വെല്ലു വിളിയായിരിക്കും.

ശഹബാസിനോട് അവൾ ഒറ്റയ്ക്ക് നാട്ടിൽ പോയെന്ന് പറഞ്ഞപ്പോൾ അവനെന്നെ നോക്കി കളിയാക്കി എത്ര നേരം പൊട്ടിച്ചിരിച്ചെന്ന് എനിക്ക് തന്നെ അറിയില്ല. ഞാൻ അത്ര മാത്രം എന്താ ചെയ്തത്??? അവൾ ഒറ്റയ്ക്ക് പോകുന്നതാണ് ഇഷ്ട്ടമെന്ന് പറഞ്ഞു, അവളുടെ ഇഷ്ട്ടം അങ്ങനെയാണെങ്കിൽ അത് പോലെ നടക്കട്ടെ എന്ന് ഞാനും കരുതി.

അല്ലാതെ പിന്നെ ഞാൻ എന്തായിരുന്നു ചെയ്യേണ്ടിരുന്നത്???? എല്ലാം എന്റെ ഇഷ്ടത്തിന് നടത്തണോ??? അവളുടെ ഇഷ്ട്ടങ്ങൾ ഒന്നും എനിക്ക് വേണ്ടി മാറ്റേണ്ട...

"എന്നാലും കുട്ടൂസെ... ഞങ്ങളെ ചെക്കനോട് ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു. എനിക്ക് ഒറ്റയ്ക്ക് പോകാനാ ഇഷ്ട്ടം..." ഫോണിലൂടെ അവൾ കാണില്ലെന്ന് അറിഞ്ഞിട്ടും മുഖത്ത് ഭാവമാറ്റങ്ങൾ വരുത്തിയാണ് ശഹബാസ് സംസാരിച്ചത്.

അവളുടെ മറുപടി എന്തായിരിക്കും എന്നറിയാൻ ആകാംക്ഷ ഉണ്ടായിരുന്നു പക്ഷെ അവൾ പറയുന്നത് എനിക്ക് കേൾക്കാൻ പറ്റില്ലല്ലോ... അവനാണെങ്കിൽ എന്നെ നോക്കി ചിരിച്ചു കൊണ്ട് മൂളുക മാത്രം ചെയ്തു. ഒരു മാതിരി പൊട്ടനെ പോലെ അവിടെ നിൽക്കാതെ ഞാൻ റൂമിലേക്ക് നടന്നു. പക്ഷെ മനസ്സ് അവിടെ ശഹബാസിന്റെ അടുത്തായിരുന്നു. ഒന്നുമല്ല അവൾ എന്താ പറഞ്ഞത് എന്ന് അറിയുന്നതിൽ തെറ്റൊന്നുമില്ലല്ലോ...

റൂമിലായത് കൊണ്ട് അവൻ സംസാരിക്കുന്നത് ഒന്നും കേൾക്കുന്നില്ല. അവനാണെങ്കിൽ കോൾ കട്ട് ചെയ്യാൻ ഉദ്ദേശം ഇല്ലാത്തത് പോലെ  സംസാരം തുടർന്നു. ഇത്ര മാത്രം സംസാരിക്കാൻ എന്താണാവോ ഉള്ളത്???

യാത്രയുടെ ക്ഷീണം നന്നായി ഉള്ളത് കൊണ്ട് ഞാൻ കിടക്കാനുള്ള ഒരുക്കം തുടങ്ങി. ബാക്ക് ആണെങ്കിൽ വല്ലാത്ത വേദന...

എങ്ങനെ ഇല്ലാതെയിരിക്കും അങ്ങനെയൊരു തള്ളല്ലേ അവളെനിക്ക് തന്നത്... അതും താഴെ വീണ സർട്ടിഫിക്കറ്റ് എടുക്കാൻ. എനിക്ക് പിന്നിൽ ആ ചുവര് ഇല്ലായിരുന്നെങ്കിൽ എന്റെ കഥ കഴിഞ്ഞേനെ.... ആ ചുവര് കാരണം ബാക്കിന് മാത്രം പറ്റിയിട്ടുള്ളൂ, പകരം താഴെ വീണിരുന്നെങ്കിൽ എന്റെ കൈയും കാലും പോയേനെ...

അതൊക്കെ ആലോചിച്ചപ്പോയാണ് അവള് വീഴാൻ പോയപ്പോൾ ചേർത്തു പിടിച്ച രംഗം മനസ്സിലേക്ക് വന്നത്...

എന്റെ ലൈഫിൽ ആദ്യമായിട്ടാ ഉപ്പയല്ലാതെ മറ്റൊരാളെ ഞാനിങ്ങനെ ചേർത്ത് പിടിക്കുന്നത്. അവള് വീഴുമെന്ന് ഉറപ്പായപ്പോൾ മറ്റെന്താ ചെയ്യേണ്ടേ എന്ന് ആലോചിക്കാൻ സമയം കിട്ടിയില്ല അതാ അവളെന്ത് കരുതും എന്ന് പോലും ചിന്തിക്കാതെ അങ്ങനെ ചെയ്തത്.
അതായിരുന്നില്ല പ്രശ്നം... അത് കഴിഞ്ഞ് എന്ത് ചെയ്യണമെന്നതായിരുന്നു ടാസ്‌ക്, ഞാൻ കൈ വിടണോ അതോ അവൾ വിട്ട ശേഷമാണോ കൈ എടുക്കേണ്ടത് എന്നതായിരുന്നു.

ഞാൻ കൈ വിട്ടിട്ട് അവളെങ്ങാനും വീണ്ടും വീണാലോ??? അതാ അവള് കൈ വിടുന്നത് വരെ കാത്ത് നിന്നത്. പക്ഷെ അതൊന്നൊന്നര കാത്തിരിപ്പായിപ്പോയി.
ആദ്യമേ ഞാൻ വിട്ടിരുന്നെങ്കിൽ ഈ വേദന ഞാൻ അനുഭവിക്കേണ്ടായിരുന്നു....

സോഫ്റ്റ് ബെഡിൽ നിവർന്നിങ്ങനെ കിടക്കുമ്പോൾ വല്ലാത്തൊരു സുഖമുണ്ട്.
സീലിങ്ങിലേക്കും നോക്കി കിടന്നപ്പോൾ വീണ്ടും ഞാൻ പഴയ കാര്യങ്ങൾ ഓർത്തെടുത്തു.

അവള് വളരെ കെയർലെസ്സാണ്, അല്ലെങ്കിൽ ആരെങ്കിലും പകൽ സ്വപ്നവും കണ്ട് വരാന്തയിലൂടെ നടക്കോ???
ഞാൻ അങ്ങനെ ചിന്തിച്ചതെ തെറ്റാണെന്ന് അടുത്ത നിമിഷം എനിക്ക് തോന്നി.

ഈ കാര്യത്തിൽ അവളെ കുറ്റം പറയാൻ പറ്റില്ല. വരാന്തയിൽ കൂട്ടം കൂടി നിൽക്കുന്നവരും ക്ലാസ്സിലുള്ളവരും ഞങ്ങൾ നടക്കുമ്പോൾ ഞങ്ങളെക്കുറിച്ച് ഓരോന്നും പറയുന്നുണ്ട്. അതവൾക്ക് ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടാകാം...
ഞാനും അത് ചിന്തിക്കണമായിരുന്നു, പക്ഷെ അങ്കിൾ പറയുമ്പോൾ പറ്റില്ലെന്ന് പറയാനും എനിക്ക് കഴിയില്ലല്ലോ...

ഞാനവളുടെ ഹസ്ബന്റ് ആണെന്ന് പ്രിൻസിപ്പാളിനോട് തിരുത്തി പറയേണ്ടിയിരുന്നില്ല... ഞാനങ്ങനെ പറഞ്ഞത് അവൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ???....അവൾക്ക് സമയം കൊടുക്കണമായിരുന്നു... എല്ലാം അക്സെപ്പ്റ്റ് ചെയ്യാൻ....
എല്ലാം ചെയ്ത് കഴിഞ്ഞ് പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ....

ബെഡ് എത്ര സോഫ്റ്റായിട്ടും ഷോൾഡറിന്റെ വേദനയ്ക്ക് മാറ്റമൊന്നും ഉണ്ടായില്ല. പില്ലോ എടുത്ത്  കിടന്ന പൊസിഷൻ മാറ്റി നോക്കി
ഇപ്പോ വലിയ കുഴപ്പമില്ല. ദീർഘശ്വാസത്തോടെ ഞാൻ മുകളിലേക്ക് നോക്കി കിടന്നു.

പ്രത്യേകിച്ച് ഒന്നിനെയും കുറിച്ച് ചിന്തിക്കാൻ ഇല്ലാത്തത് കൊണ്ടാകാം വീണ്ടും ഞാൻ അവളെക്കുറിച്ചോർത്തത്.

എനിക്കും പ്രിൻസിയ്ക്കും മുന്നിൽ പൂച്ചക്കുട്ടിയെ പോലെ അവള് നിന്നത്...
അവളെക്കുറിച്ചാണ് പ്രിൻസി പറയുന്നതെങ്കിലും ഇതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നമല്ലേ എന്ന രീതിയിലുള്ള നിൽപ്പ്.

കോളേജിൽ ആയിരുന്ന സമയത്ത് എന്റെ ക്ലാസ്സിലും ഉണ്ടായിരുന്നു ഇത് പോലെ കുറച്ച് പേർ. സസ്പെൻഷൻ അവർക്കൊരു പുത്തരിയല്ല. ആദ്യമൊക്കെ എനിക്കവരെ ഇഷ്ടമല്ലായിരുന്നു പിന്നെ ഒരിക്കൽ ചിന്തിച്ചു ദിവസവും ക്ലാസ്സിലും പഠനവുമായി ഞാൻ എന്ത് നേടിയെന്ന്...

മറ്റുള്ളവർക്ക് കണ്ട് കണ്ണ് തള്ളാൻ മാത്രമുള്ള മാർക്ക് ലിസ്റ്റ്???  പക്ഷെ അത് കൊണ്ട് എന്ത് കാര്യം??? നല്ലൊരു ജോബ് അല്ലാതെ കോളേജിനെ കുറിച്ചോർക്കുമ്പോൾ പറയാൻ നല്ലൊരു മെമ്മറി പോലുമില്ല. അല്ലെങ്കിലും ആ സമയത്ത് അങ്ങനെ മെമ്മറി ഉണ്ടാക്കാനുള്ള മാനസികാവസ്ഥയല്ലായിരുന്നു. എന്നിട്ടും പലപ്പോഴും അവരെ കാണുമ്പോൾ ചെറുതായി അസൂയ തോന്നാറുണ്ട്.

ഇന്ന് അവളെ അവിടെ വെച്ച് കണ്ടപ്പോൾ അവരെ ഓർമ്മ വന്നു. അവർക്കുണ്ടാകുന്ന അതെ എക്സ്‌പ്രഷൻ, ഇതൊന്നും എനിക്കുള്ളതല്ലേ....
സത്യത്തിൽ ചിരിയാണ് വന്നത്... കാരണമെന്തന്നറിയില്ല പക്ഷെ ചിരിയാണ് വന്നത്.

എന്തായാലും ഉപ്പ എനിക്ക് വേണ്ടി കണ്ട് പിടിച്ച പെണ്ണ് കൊള്ളാം.... നല്ല അടക്കവും ഒതുക്കവും....

ഇത്രയും നേരം ഞാൻ ഒറ്റയ്ക്ക് ചിരിക്കുകയായിരുന്നെന്ന കാര്യം ഞാൻ മനസ്സിലാക്കിയത് എന്നെ തുറിച്ചു നോക്കുന്ന ശഹബാസിനെ കണ്ടപ്പോയാണ്.
ഇവനെപ്പോ ഫോൺ വെച്ച് അകത്ത് വന്നു???

ഞാൻ ഡോർ അടച്ചതായിരുന്നല്ലോ...
തുറക്കുന്ന ശബ്ദം പോലും കേട്ടില്ല.
ഞാനവനെ നെറ്റി ചുളിച്ച് ചോദ്യഭാവത്തോടെ നോക്കി.

"Zaib, നിനക്ക് വട്ടായോ ഒറ്റക്കിരുന്ന് ചിരിക്കാൻ??" ഞാൻ മറുപടി പറയാതെ തിരിഞ്ഞു കിടക്കാൻ ഒരു ശ്രമം നടത്തി. എന്നാൽ ഷോൾഡറിലെ വേദന അതിന് സമ്മതിച്ചില്ല.

"Zaib.... or did you already fall for her???" ഞാൻ ബെഡിൽ നിന്നെഴുന്നേറ്റ് പില്ലോ എടുത്ത് അവന് നേരെ എറിഞ്ഞു.

"നിനക്ക് വേറെ പണിയൊന്നുമില്ലേ???"

"ഇല്ല!!!! എനിക്ക് ഒരു പണിയും ഇല്ല, ഞാൻ ചോദിച്ചതിന് മറുപടി പറ"

അവൻ ചോദിച്ചതിന് എന്ത് മറുപടി പറയാനാ??? അല്ലെങ്കിലും ചോദിയ്ക്കാൻ കിട്ടിയ ചോദ്യം കൊള്ളാം.... വട്ട് അവനാ...

"എനിക്ക് തോന്നി, എന്തൊരു ബിൽഡപ്പായിരുന്നു. അപ്പോഴേ എനിക്ക് തോന്നി ഇതിവിടെ ചെന്നെ അവസാനിക്കൂവെന്ന്... പക്ഷെ ഇത് ഞാൻ വിചാരിച്ചതിലും നേരത്തെയായെന്ന് മാത്രം"

അവനോട് പറഞ്ഞ് ജയിക്കാൻ കഴിയില്ല. ഞാൻ ഒന്നും പറഞ്ഞില്ല എന്ന് വെച്ച് എല്ലാം അവന്റെ രീതിയിൽ തീരുമാനിച്ചാൽ എങ്ങനെയാ....

"വിഡ്ഢിത്തരം വിളിച്ചു പറയുന്നത് ഒന്ന് നിർത്ത്..."

"സത്യം പറയാൻ നിനക്കെന്താ ഇത്ര മടി, ഇത് വലിയ തെറ്റൊന്നുമല്ലല്ലോ??? സത്യം പറയാലോ നിന്റെ സ്ഥാനത്ത് ഞാനാണെങ്കിലും ഇങ്ങനെ ഒക്കെയെ ഉണ്ടാകൂ... അവളുടെ ലൈസെൻസ് ഇല്ലാത്ത സംസാരം സഹിക്കാനുള്ള മനസ്സ് മതി"

"Why should I fall for her??? She is my wife" ഇതോടെ സംസാരം നിർത്തണം എന്ന് കരുതി ഞാൻ ശബ്ദം ഉയർത്തി പറഞ്ഞു.

"Exactly അതാണ് എന്റെ പോയിന്റ്. അവൾ നിന്റെ വൈഫാണ്. "

"ഞാനതിൽ ഒരു പോയിന്റും കാണുന്നില്ല. അവളെന്റെ വൈഫാണ് പിന്നെ എന്ത് പോയിന്റിനെ കുറിച്ചാ നീ പറയുന്നേ??? "

അവൻ എന്നെ അത്ഭുതത്തോടെ നോക്കി  മിണ്ടാതെ നിന്നു.

"She is already my wife  there is no point in falling for her"

"പിന്നെ എന്താണാവോ മോന്റെ വരവിന്റെ ഉദ്ദേശം??? നീ ഇവിടെ ആർക്ക് വേണ്ടിയാ വന്നത്???"ശഹബാസ് ചോദിച്ചു.

" അവളെന്റെ വൈഫാണ്, അവളുടെ കാര്യങ്ങൾ ഒക്കെ ശ്രദ്ധിക്കേണ്ടത് എന്റെ റെസ്പോൺസിബിലിറ്റിയല്ലേ..."

"ആണോ???" അവനെന്നെ  നോക്കി.

"ആഹ്" എന്റെ മറുപടി വളരെ സിമ്പിളായിരുന്നു.

"ഈ 'റെസ്പോൺസിബിലിറ്റി' ഞാൻ എന്നും ഓർക്കും അത് മാറിപ്പോകില്ലല്ലോ???" ശഹബാസ് അതെനിക്കിട്ടൊന്ന് താങ്ങിയതായിരുന്നു.
ഞാൻ ഒന്നും മിണ്ടിയില്ല.

"ഇതിൽ നിന്നെ കുറ്റം പറയാൻ പറ്റില്ല. ഇതീ അറേഞ്ച് മാര്യേജിന്റെ കുഴപ്പമാണ്. തലയിൽ ആൾ താമസമില്ലാത്ത  രണ്ട് പേരെ തമ്മിൽ നിക്കാഹ് കഴിപ്പിച്ചാൽ ഇങ്ങനെയെ ഉണ്ടാകൂ... ആ നിക്കാഹിന്റെ പേര് റെസ്പോൺസിബിലിറ്റി എന്നാക്കി മാറ്റും"

ഇവനെന്തിനാ ഇങ്ങനെ സീനാക്കുന്നത് എന്നായിരുന്നു ഞാൻ ചിന്തിച്ചത്.

"ശഹബാസ്, റെസ്പോൺസിബിലിറ്റി എന്ന വേർഡിനെ നീ ഇങ്ങനെ താഴ്ത്തി കെട്ടണ്ട. അതിനർത്ഥം ഞാൻ അവളെ പ്രൊട്ടക്റ്റ് ചെയ്യും കെയർ ചെയ്യും അവൾക്കൊരു പ്രോബ്ലെംസും വരില്ല. അവളെപ്പോഴും ഹാപ്പിയായിരിക്കും"

"വെരി നൈസ്...
ഇതൊക്കെ ചെയ്യുന്നത് റെസ്പോൺസിബിലിറ്റി കൊണ്ടാണല്ലേ...
ഇതൊക്കെ എപ്പോഴും ഓർമ്മ വേണം.
Zaib trust me,
Soon You will realize അതാ പടച്ചോൻ നിക്കാഹിന് നൽകിയ പവർ."

"ഓഹ് പറയുന്നയാൾക്ക് നല്ല എക്സ്പീരിയൻസ് ആണല്ലോ... നാലെണ്ണമല്ലേ കെട്ടിയത്" അവൻ പറയുന്നത് കേട്ടാൽ തോന്നും ഈ കാര്യത്തിൽ അവൻ phd എടുത്തിട്ടുണ്ടെന്ന്.

"അതിന് കെട്ടണം എന്നില്ല ആരെങ്കിലും മനസ്സിൽ കൂടി കയറിയാൽ മതി" ഞാനവനെ ചോദ്യ ഭാവത്തോടെ നോക്കി. വർഷങ്ങളായി എനിക്കവനെ അറിയാമെങ്കിലും ഇങ്ങനെയൊരു കാര്യം അവൻ പറയുന്നത് ആദ്യമായിട്ടാണ്.

"അങ്ങനെ ആരാ കയറിയെ???"

ശഹബാസ് ചിരിച്ചു. സാധാരണ പോലെയല്ല അതിനെ കുറിച്ച് പറയുമ്പോൾ അവന്റെ മുഖത്തെ ഭാവം തന്നെ മാറിയിട്ടുണ്ട്.

"Zaib love and റെസ്പോൺസിബിലിറ്റി രണ്ടും രണ്ടാണ്. അത് രണ്ടും ഒന്നാണെന്ന് തെറ്റിദ്ധരിക്കരുത്. പിന്നെ there is a point in fall for her....
അവള് നിന്റെ വൈഫാണ് അത് തന്നെയാണ് അതിന്റെ പോയിന്റും..." എന്റെ ചോദ്യത്തിനുള്ള ഉത്തരം അതായിരുന്നില്ല. അത് മനസ്സിലാക്കിയ പോലെ ശഹബാസ് തുടർന്നു.

"ആളെ പറയാൻ പറ്റില്ല. ഇതൊരു നല്ല സമയമല്ല പ്രത്യേകിച്ച് നിന്നോട്...
പക്ഷെ ഒരു കാര്യം ഉറപ്പിക്കാം love comes at most unexpected time".

അവനെന്താ എന്നോട് പറഞ്ഞാൽ??? പിന്നെ അതൊന്നും ഞാൻ തലയിടേണ്ട കാര്യം അല്ലാത്തത് കൊണ്ട് ഒന്നും ചോദിയ്ക്കാൻ പോയില്ല.
അവൻ ചിരിച്ചു എന്നല്ലാതെ മറ്റൊന്നും പറഞ്ഞില്ല. അവന്റെ സംസാരം കേട്ട് നിന്നാൽ ഭ്രാന്ത് പിടിക്കും എന്ന് അറിവുള്ളത് കൊണ്ട് ഞാൻ ഉറങ്ങാൻ കിടന്നു.

നാളെ രാവിലെ എനിക്ക് യാത്ര ചെയ്യേണ്ടത് കൊണ്ടാകാം അവനതികം സംസാരിക്കാൻ നിൽക്കാതെ ലൈറ്റ് ഓഫ് ചെയ്ത് പുറത്തേക്ക് നടന്നു.

"Zaib നിന്റെ wifeyyy പറയാൻ പറഞ്ഞിരുന്നു അവൾ അവിടെ സേഫ് ആയി എത്തിയെന്ന്" മുറിയിൽ നിന്നും ഇറങ്ങുന്നതിനിടെ ശഹബാസ് വിളിച്ചു പറഞ്ഞു. അവൻ കളിയാക്കിയതാണോ കാര്യമായി പറഞ്ഞതാണോ എന്നറിയാത്തത് കൊണ്ട് ഞാനതത്ര മൈൻഡ് ചെയ്യാൻ നിന്നില്ല.

അവനോടുള്ള സംസാരത്തിനിടയിൽ അവള് വിളിച്ച കാര്യം തന്നെ ഞാൻ മറന്നു പോയി.

****

പതിനൊന്ന് മണിയോടടുപ്പിച്ച് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഞാനെത്തി. അങ്കിൾ തന്ന നമ്പറിൽ വിളിച്ചപ്പോൾ ഏകദേശം എന്റെ അതെ പ്രായമുള്ള ചെറുപ്പക്കാരൻ സ്റ്റേഷനിലേക്ക് വന്നു.

"സഹീർ" അവൻ സ്വയം പരിചയപ്പെടുത്തി. ഞാനും അത് പോലെ ചെയ്തു. സഹീർ കാണുന്നത് പോലെ തന്നെ വളരെ പെട്ടെന്ന് കമ്പനിയാകുന്ന സ്വഭാവക്കാരനാണ്. സഹീറുമായി സംസാരിച്ചപ്പോൾ കുറച്ച് സമാധാനം തോന്നി. ഒന്നില്ലെങ്കിലും ഒരാളെയെങ്കിലും പരിചയപ്പെട്ട് കഴിഞ്ഞല്ലോ എന്ന സമാധാനം...

അങ്കിളിന്റെ വീട് എത്തുന്നത് വരെ സഹീർ വാ തോരാതെ ഓരോന്നും സംസാരിച്ചു കൊണ്ടിരുന്നു. അവന്റെ ലവ് ലൈഫിനെ കുറിച്ച് വരെ...
ആ വിഷയത്തോട് അത്ര വലിയ താല്പര്യം ഇല്ലെങ്കിലും സഹീർ ഓരോന്നും എന്നോട് പറയാൻ കാണിക്കുന്ന താല്പര്യം തിരികെ കാണിക്കാനും ഞാൻ മറന്നില്ല.

എന്റെ ഭാഗ്യത്തിന് അവന്റെ നടക്കാൻ പോകുന്ന നിക്കാഹിനെ കുറിച്ച് പറയാൻ തുടങ്ങിയപ്പോയെക്ക് വീടെത്തി അല്ലെങ്കിൽ അവർക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിനെ പറ്റിയും ആ കുട്ടി പോകാൻ പോകുന്ന സ്കൂളിനെ പറ്റിയും അവസാനം ആ കുട്ടിയുടെ നിക്കാഹ് വരെയും എത്തിയേനെ പറഞ്ഞു പറഞ്ഞ്.

സഹീർ കാറിൽ നിന്നും ബാഗെടുക്കാൻ സഹായിച്ചു. മുറ്റത്തു നിന്ന് ഞാൻ വീടും പരിസരവും വീക്ഷിച്ചു. സഹീർ കാളിങ് ബെൽ അമർത്തി ഡോറിന് നേരെ നടന്നു, പിറകെ ഞാനും.

ഞാൻ ചുറ്റുമൊന്ന് കണ്ണോടിക്കുമ്പോയേക്കും ഡോർ ഓപ്പണായി. മാറ്റാരുമല്ലായിരുന്നു ഡോർ തുറന്നത് അവൾ, എന്റെ wifeyyയായിരുന്നു. Wifeyy എന്ന വേർഡ് വായിലേക്ക് വന്നപ്പോൾ ശഹബാസിനെയാണ് ഓർമ്മ വന്നത്. അവൻ അങ്ങനെ പറഞ്ഞ ശേഷം അത് തന്നെയാ വായിൽ വരുന്നത്.

സഹീറിനെ നോക്കി ചിരിച്ച് അവളുടെ കണ്ണുകൾ എന്റെ മേൽ പതിഞ്ഞത് മാത്രം ഓർമ്മയുണ്ട് ഒരു ഞെട്ടലോടെ അവളെന്നെ നോക്കി. പിന്നെ കാണുന്നത് അടഞ്ഞു കിടക്കുന്ന ഡോറാണ്. ഞങ്ങളെ കണ്ടിട്ടും അവൾ ഡോർ അടച്ചതിന്റെ കാര്യം മനസ്സിലാകാതെ ഞാനും സഹീറും പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു.



(തുടരും...)


Continue Reading

You'll Also Like

1.7K 176 4
Bhoomiyude 2 poles pole 2 per... Orikkalum adukkatha avar marriage Cheyythal ulla avasta onn aalochich nokkiye... Angane 2 perude story aanith.... m...
115K 10.6K 65
"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് ഹിറ്റ്ലർ തുടർന്നു, "ആക്...
35.2K 4.2K 52
ഡ്രാക്കുള മുമ്പിൽ ഉള്ള flower vase എടുത്തു എറിഞ്ഞു പൊട്ടിച്ചപ്പോൾ എനിക്ക് കണ്ണടച്ചു നിന്ന് പ്രാർത്ഥിക്കാൻ മാത്രെ പറ്റിയുള്ളൂ... അയാൾ ഇപ്പൊ എന്താ ചെയ്...
12.4K 1.5K 7
Tae : Jungkook, I'm your miss! Jungkook : So what?...Wanna be my Mrs?