"നിക്കാഹ്"

By Freya_Wren

68.4K 6.8K 5.9K

ഞാൻ അമ്മീയുടെ മുഖത്തേക്ക് നോക്കി, അമ്മിയുടെ കണ്ണുകളിൽ സന്തോഷം കാണാൻ എനിക്ക് സാധിച്ചില്ല... "ഞാൻ.... ഞാൻ എടുത്... More

1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58

22

1K 124 188
By Freya_Wren

ട്രെയിനിൽ ഇരിക്കുമ്പോഴും ബെക്കയും അങ്കിയുമായി സംസാരിച്ച കാര്യങ്ങൾ മനസ്സിലേക്ക് വന്നു. ഉപ്പ ശെരിക്കും എല്ലാം zaib ന് വിട്ട് കൊടുക്കാൻ പോകാണോ???
രണ്ട് പേരും ഒരേ വീട്ടിൽ.....

ഹാ!!! ഒന്നും പറയേണ്ടി വരില്ല...
ഞങ്ങൾ തമ്മിൽ നല്ല ചേർച്ചയാകും. പിന്നെ ആകെയുള്ള സമാധാനം കൂടിപ്പോയാൽ ഒരാഴ്ച്ച അത് കഴിഞ്ഞാൽ ഞാൻ എന്റെ വീട്ടിൽ എത്തിക്കോളും. എന്നെ സഹിക്കുന്നതിനും പരിധിയൊക്കെയില്ലേ...

അതാലോചിച്ചപ്പോൾ ചിരി വന്നു. ആ ചിരി മാഴ്ച്ചുകളയാൻ മനസ്സിലേക്ക് വന്ന ഒരു മുഖത്തിന് കഴിഞ്ഞു.
"കുഞ്ഞിപ്പാ"

കുഞ്ഞിപ്പാ ആഗ്രഹിക്കുന്നത് അല്ലെങ്കിൽ ആഗ്രഹിച്ചത് zaibന് നല്ലൊരു ലൈഫല്ലേ...
അതും എന്നിലൂടെ, അങ്ങനെയാകുമ്പോൾ ഞാനിങ്ങനെ ചിന്തിക്കുന്നത് തെറ്റല്ലേ???
അതായിരിക്കും ഉപ്പ പെട്ടെന്ന് ഇങ്ങനെയൊക്കെ തീരുമാനിക്കുന്നത്. ഞാൻ കുഞ്ഞിപ്പാക്ക് വാക്ക് കൊടുത്തത് പോലെ ഉപ്പ ഉപ്പാന്റെ സുഹൃത്തിനും വാക്ക് കൊടുത്തിട്ടുണ്ടാകും...

പക്ഷെ ഞാനതെങ്ങനെയാ നടപ്പിലാക്കുക. എങ്ങനെയാ ഒരു നല്ല വൈഫാകുക???
ഹേയ്!!!! എന്നെക്കൊണ്ട് അതൊന്നും നടക്കില്ല.

പക്ഷെ ട്രൈ ചെയ്യാതെ ഞാനങ്ങനെ തീരുമാനിക്കുന്നതിലും ലോജിക്കില്ലല്ലോ...
കുഞ്ഞിപ്പാന്റെ മരണത്തിന് ശേഷം zaib ശെരിക്കും ഒറ്റപ്പെട്ടുകാണും. കുഞ്ഞിപ്പാ എപ്പോഴും പറയാറില്ലേ zaib ന്റെ ലോകം കുഞ്ഞിപ്പാ ആണെന്ന്...
ശെരിക്കും ഒറ്റപ്പെട്ട് കാണും...

അവൻ ഒറ്റപെടാതിരിക്കാനായിരിക്കും കുഞ്ഞിപ്പാ പെട്ടെന്ന് നിക്കാഹിന്റെ കാര്യം അവതരിപ്പിച്ചിട്ടുണ്ടാകുക. അത് കൊണ്ട് ഉപ്പ അങ്ങനെയാരു കാര്യം അവതരിപ്പിക്കുകയാണെങ്കിൽ ഞാൻ അതനുസരിച്ചല്ലേ പറ്റൂ...
പ്രത്യേകിച്ച് zaib എനിക്ക് അന്യനല്ലല്ലോ...
എന്റെ ഹസ്ബന്റല്ലേ...

പക്ഷെ ചെന്നൈയിൽ അവനൊപ്പം....
ഞാൻ എന്താ ചെയ്യുക???
ഒരു വൈഫ് എങ്ങനെയാ??? ഒരു വൈഫ് എന്ന രീതിയിൽ ഞാൻ എങ്ങനെ പ്രതികരിക്കണം? എങ്ങനെയായിരിക്കണം? എന്തൊക്കെയാ ഞാൻ ചെയ്യേണ്ടത്??? ചോദ്യങ്ങൾ പലതായിരുന്നു.
പെട്ടെന്ന് തലയിൽ ബൾബ് കത്തി. ഞാൻ ബാഗിൽ നിന്നും ഫോൺ എടുത്ത് ഗൂഗിൾ സെർച്ച് ബാറിൽ "How to be a good wife" എന്ന് ടൈപ്പ് ചെയ്ത് സെർച്ച് ചെയ്തു.

ഗൂഗിൾ ഉള്ളപ്പോൾ നമുക്കാണോ ബുദ്ധിമുട്ട്...
സെർച്ച് ചെയ്തതിന്റെ റിസൾട്ട് സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ ഞാൻ പുഞ്ചിരിയോടെ അത് വായിച്ചു.


1.stop Nagging....
അടിപൊളി... വാ കൊണ്ട് റെസ്റ്റ് ചെയ്യാത്ത എന്നോട്....
ആ zaib ഇങ്ങോട്ട് വല്ലതും പറഞ്ഞാലല്ലേ അതിന്റെ ആവശ്യം വരൂ...
അല്ലെങ്കിലെന്താ അതങ്ങ് ലിസ്റ്റിൽ നിന്നും ഒഴിവാക്കാം അത്ര പെർഫെക്റ്റ് വൈഫ് ഒന്നും ആകേണ്ട. കുറച്ചൊക്കെ നന്നായാൽ മതി.

ഞാൻ വേഗം രണ്ടാമത്തെത് വായിച്ചു.
2.Keep your home organized.
വായിച്ചതെ ഓർമ്മയുള്ളൂ പിന്നെ ഞാനൊന്നും നോക്കിയില്ല പൊട്ടിച്ചിരിച്ചു.

എന്റെ ഹോസ്റ്റലിലെ റൂമിന്റെ അവസ്ഥ ഈ ഗൂഗിളിന് അറിയില്ലല്ലോ എന്തിന് ഞാനൊന്ന് കൈകാര്യം ചെയ്ത് കഴിഞ്ഞാൽ എന്റെ വീട്ടിലെ റൂമിന്റെ അവസ്ഥ നോക്കണം... ആന കരിമ്പിൻ തോട്ടത്തിൽ കയറിയാൽ ഇതിനേക്കാൾ വൃത്തി ഉണ്ടാകും. ആ എന്നോടാ...

ഇത് തല്ക്കാലം വിടാമെന്ന് കരുതി അടുത്തത് നോക്കി.
3.Be unpredictable
ഇത് കൊണ്ട് ഗൂഗിൾ എന്താ ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല.
4.Give him space
ഞാനവന്റെ ലൈഫ് കുളം തോണ്ടാനല്ല പോകുന്നത്.
5.Express Your love
ഇതൊന്നും നടക്കുന്ന കാര്യമല്ല. ഗൂഗിളിന് എന്തെങ്കിലും പറഞ്ഞാൽ മതിയല്ലോ... ഇതൊന്നുമല്ല എനിക്ക് വേണ്ടത്. വൈഫ് എന്ന് പറഞ്ഞാൽ ഇത്ര വലിയ ടാസ്‌ക്കാണോ???

ഇത് ഒരു നടക്ക് പോകില്ല....
അമ്മിയോട് ചോദിക്കാനാണെങ്കിൽ അയ്യേ... എങ്ങനെയാ ചോദിക്കുന്നെ...

അതൊക്കെ അപ്പോഴല്ലേ ഞാനെന്തിനാ വെറുതെ ഇപ്പഴെ തല പുകയ്ക്കുന്നത്. ഫോൺ മടിയിൽ വെച്ച് കൈ രണ്ടും സ്‌ട്രേച്ച് ചെയ്ത് ഞാൻ നേരെ നോക്കി. എനിക്ക് മുന്നിലിരിക്കുന്ന അച്ഛനുമമ്മയും എന്നെ വല്ലാത്തൊരു നോട്ടം നോക്കുന്നുണ്ട്. മിക്കവാറും എന്റെ ഇത്ര നേരത്തെയും കളികൾ കണ്ടിട്ടാകാം...
ഞാൻ ചെറിയൊരു ഇളി പാസ്സാക്കി പുറത്തേക്ക് നോക്കിയിരുന്നു.

****

ബിസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ എനിക്ക് പരിചയമില്ലാത്തവര് പോലും എന്നെ നോക്കി ചിരിക്കുന്നുണ്ട് എന്തൊക്കെയോ പറയുന്നുമുണ്ട്. പിന്നെ അതൊന്നും ഞാൻ ശ്രദ്ധിക്കേണ്ട കാര്യമല്ലല്ലോ എന്നോർത്ത് നടന്നു.

"ആ കുട്ടൂസല്ലേ ഇത്" എന്റെ പേര് വിളിച്ചത് കേട്ടപ്പോൾ ഞാൻ നിന്നു. ആളെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി. ഒന്നെങ്കിൽ ഇന്നെന്റെ വായിന്ന് നല്ലത് കേൾക്കും മൂപ്പര്... മറ്റാരുമല്ല നാട്ടിലെ പ്രധാന റേഡിയോയാണ്, ആമിനത്ത.
നാട്ടിൽ നടക്കുന്ന എന്ത് ഉണ്ടെലും അത് മൂപ്പരെ ചെവി കടക്കാതെ പോകില്ല.

"ആ... ആമിനത്താ..." ഇല്ലാത്ത ചിരി ചുണ്ടിൽ വിരിയിച്ച് ഞാൻ പരിചയം കാണിച്ചു. വയസ്സിന് മൂത്തവരല്ലേ തുടക്കം തന്നെ കൊല്ലണ്ടല്ലോ ചൊറിഞ്ഞു തുടങ്ങിയിട്ട് പോരെ എന്ന് വെച്ചു.

"നിക്കാഹ് കഴിഞ്ഞെന്ന് കേട്ടു എന്നിട്ട് ഓനെവിടെ???" ഓഹ്!!! അപ്പോൾ അതാണ് കാര്യം. ഇനി എന്റെ നിക്കാഹിന്റെ കാര്യം മൂപ്പർക്ക് അറിയണം എന്നാലല്ലേ എല്ലാരേം അറിയിക്കാൻ പറ്റൂ.

"നിക്കാഹ് കഴിഞ്ഞു. ചെക്കൻ നല്ല ബിസിയാണന്നെ... പിന്നെ വരികയുള്ളൂ..." ഇളിക്കാൻ ഞാൻ മറന്നില്ല.

"ഹാ മനസ്സിലായി. ഇവിടെത്തെ കാര്യങ്ങള് എല്ലാം ഒന്ന് ശേരിയാക്കാനായിരിക്കും നിന്നെ മുന്നേ പറഞ്ഞയച്ചത്." പറഞ്ഞു വന്നത് എന്താണെന്ന് മനസ്സിലായില്ലെങ്കിലും ഞാൻ ചിരിക്കാൻ മറക്കാതെ തലകുലുക്കി.

യാത്രാ ക്ഷീണത്തിന്റെ കാര്യവും പറഞ്ഞ് ഞാൻ മെല്ലെ അവിടെന്നും തടി തപ്പി. അല്ലെങ്കിൽ അതെന്തെങ്കിലും ചൊറിയുന്ന വർത്താനം കൊണ്ട് വന്നാൽ ഞാൻ തിരിച്ച് നന്നായി പറയും. അത് അറിയാവുന്നത് കൊണ്ട് സാധാരണ എന്റെ അടുത്ത് വരാറില്ല. നിക്കാഹിന്റെ കാര്യം കേട്ടപ്പോൾ അറിയാൻ വേണ്ടി വന്നതാകും.

ഞാൻ വേഗം വീട്ടിലേക്ക് നടന്നു. ഉപ്പാനോട് വരാൻ പറഞ്ഞതിന് zaib നെ പറഞ്ഞു വിട്ടതിനെ കുറിച്ച് തല്ലുണ്ടാക്കേണ്ടതാണ്. അതും ആലോചിച്ച് ഞാൻ ഗേറ്റ് കടന്ന് അകത്തു കയറി. ഉപ്പാന്റെ പാട്ട ബൈക്ക്... അല്ല, കുഞ്ഞിപ്പാ കൊടുത്ത ബൈക്ക് അവിടെയെങ്ങും കണ്ടില്ല അതോടെ മനസ്സിലായി ഉപ്പ വീട്ടിലില്ലെന്ന്.

"അമ്മീ... ഇതാ അമ്മീടെ ഒളിച്ചോടിയ മോൾ തിരിച്ചു വന്നിട്ടുണ്ട്"
എന്നെ കണ്ടതും നവാൽ ചെയറിൽ നിന്നെഴുന്നേറ്റ് അകത്തേക്ക് നോക്കി വിളിച്ചു കൂവി.

ഒളിച്ചോടിയ മോളോ??? ഞാൻ അവളെ സംശയത്തോടെ നോക്കി അകത്തേക്ക് കടന്നു. അമ്മി കിച്ചനിൽ നിന്നും തിരക്കു പിടിച്ച് ഹാളിലേക്ക് വന്നപ്പോൾ ഞാൻ ചിരിച്ചു കൊണ്ട് അമ്മിയെ നോക്കി.
പക്ഷെ അമ്മി എന്നെ ശ്രദ്ധിക്കുക പോലും ചെയ്യാതെ ഉമ്മറത്തേക്ക് പോയി.

ഞാനെന്താ ഇൻവിസിബിൾ ആണോ??? അമ്മി എന്നെ കണ്ടിട്ടും ഉമ്മറത്ത് പോയി തിരയുന്നു. ഒളിച്ചോടിയ മോളെന്നല്ലേ പറഞ്ഞത് അത് ചിലപ്പോൾ വേറെ ആരെങ്കിലുമായിരിക്കും. അത് ഞാനല്ലല്ലോ.....

അമ്മി തിരിച്ചു വന്ന് എന്നെ ചോദ്യ ഭവത്തോടെനോക്കി.

"ഓഹ്!!!അമ്മിക്കിപ്പോൾ എന്നെ കാണാം" ഞാൻ തമാശ രൂപേണ പറഞ്ഞു. പക്ഷെ എന്നിട്ടും അമ്മിയുടെ മുഖത്തിന് ഒരു മാറ്റവുമില്ല.

"Zaib എവിടെ???"

"എഹ്ഹ്???" കേട്ടിട്ടും എന്റെ പ്രതികരണം അതായിരുന്നു. അമ്മി എന്തിനാ zaib നെ ചോദിക്കുന്നെ??? അമ്മി അറിഞ്ഞിട്ടുണ്ട് കോളേജിൽ നടന്ന എല്ലാ കാര്യങ്ങളും എന്നല്ലേ അതിന്റെ അർത്ഥം.

"ഉപ്പാ... ഇങ്ങള് തീർന്നെന്ന് കൂട്ടിക്കോ..." ഞാൻ മനസ്സിൽ പറഞ്ഞ് അമ്മിയെ നോക്കി.

"Zaib എവിടെ???" അമ്മി ചോദ്യം വീണ്ടും തുടർന്നു.

"Zaib ശഹബാസിന്റെ കൂടെ ആലുവയിലുണ്ട്" അമ്മി അറിഞ്ഞ സ്ഥിതിക്ക് മറച്ചു വെക്കേണ്ട കാര്യമില്ലല്ലോ.

"എന്നിട്ട് നീ എന്താ ഇവിടെ???" അമ്മിയുടെ ചോദ്യം കേട്ട് ഞാൻ കണ്ണ് മിഴിച്ചു നിന്നു. സ്വന്തം മോള് വീട്ടിൽ വന്നിട്ട് ഒരമ്മി ചോദിക്കുന്ന ചോദ്യമാണിത്.

"Zaib നിന്നെ വിളിക്കാനല്ലേ അവിടെ വന്നത്..."

"അല്ല സസ്പെന്ഷൻ കാരണം പ്രിൻസിയെ കാണാൻ" അമ്മി അറിഞ്ഞ സ്ഥിതിക്ക് മറച്ചു വെക്കേണ്ട കാര്യമില്ലല്ലോ എന്നോർത്ത് ഞാൻ തുറന്ന് പറഞ്ഞു.

"സസ്പെന്ഷനോ???? എന്ത് സസ്പെന്ഷന്???" അമ്മിയുടെ മുഖവും ചോദ്യവും കേട്ടപ്പോൾ ഒരു കാര്യം മനസ്സിലായി സസ്പെന്ഷന്റെ കാര്യം ആള് അറിഞ്ഞിട്ടില്ല. ഞാൻ തന്നെ എന്റെ കുഴി തോണ്ടി.

"അന്നുക്ക പറഞ്ഞതാണല്ലോ Zaib ഉം നീയും ഒരുമിച്ച് ഇന്നിങ്ങോട്ട് വരുമെന്ന്. എന്നിട്ടിപ്പൊ നീ വന്ന്, അവനില്ല" അമ്മി പിറുപിറുത്ത് കൊണ്ട് കിച്ചനിലേക്ക് പോയി.

ഒന്നും മനസ്സിലാകാതെ ഞാൻ അവിടെ നിന്നു.

****

ഞാൻ ഫ്രഷാകാൻ മുറിയിലേക്ക് ചെന്നപ്പോഴാണ് ആ കാഴ്ച്ച കണ്ടത്. എന്റെ മുറിയാകെ മാറിയിരിക്കുന്നു. സാധാരണ ഉണ്ടാകാറുള്ള കർട്ടനിൽ നിന്നും വ്യത്യസ്തമായ കർട്ടൺ, പുതിയ ബെഡ് ഷീറ്റ്.... ആഹാ കണ്ടാൽ ഇതെന്റെ മുറിയാണെന്ന് പറയില്ല. ഞാൻ ബെഡിലേക്ക് എന്റെ ബാഗ് വലിച്ചെറിഞ്ഞു. ഇത്ര വൃത്തിക്ക് മുറി കണ്ടിട്ട് എന്തോ ഒരലർജി.

കുളിയും കഴിഞ്ഞ് ബെഡിൽ നീണ്ടു നിവർന്ന് കിടക്കുമ്പോഴാണ് നവാൽ വന്നത്. പിന്നെ ഞാനില്ലാത്ത ഈ കഴിഞ്ഞ ദിവസങ്ങളിലെ കഥകൾ മുഴുവൻ എന്നെ അറിയിച്ചു.

ഉമ്മാന്റെ ആങ്ങളമാരും ഉപ്പാന്റെ അനിയമ്മാരും നല്ല ദേഷ്യത്തിലാണ് എന്റെ നിക്കാഹിന്റെ വിവരമറിഞ്ഞ്. ഒന്നാമത് ഒന്നും ആരും അറിഞ്ഞില്ല. പിന്നെ അത് കഴിഞ്ഞിട്ട് അവരറിയുന്നത് ദിവസങ്ങൾ കഴിഞ്ഞിട്ടും. അത് മതിയല്ലോ ഉപ്പയും അമ്മിയും നാട്ടിൽ എത്തിയ ശേഷം ഇടയ്ക്കിടയ്ക്ക് ഇതേ കാര്യം ചർച്ച ചെയ്യാൻ അവർ വരാറുണ്ടെന്ന്...
അവര് പറഞ്ഞിട്ടാണ് zaib നോട് ഉപ്പ ഇന്ന് ഇങ്ങോട്ട് വരാൻ പറഞ്ഞതും.

പക്ഷെ zaib അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ എന്നായിരുന്നു എന്റെ ചിന്ത. പിന്നെയാണ് ഒരു കാര്യം ഓർമ്മ വന്നത് അവനെങ്ങനെ പറയാനാ... പറയാൻ ഞാൻ സമയം കൊടുത്തിട്ട് വേണ്ടേ...

ഭാഗ്യത്തിന് ആ കാര്യം ഇവിടെ ആർക്കും അറിയില്ല. ഞാൻ പറഞ്ഞാലല്ലേ അറിയൂ... എന്റെ കുഴി ഞാനായിട്ട് തോണ്ടില്ലല്ലോ....
എന്റെ മുറിയുടെ ഈ കോലത്തിന്റെ അർത്ഥവും അതോടെ എനിക്ക് പിടികിട്ടി.
അങ്ങനെ ഇപ്പോൾ തന്നെ എന്റെ റൂം വിട്ട് കൊടുക്കാനായിട്ടില്ല. ഞാൻ രണ്ട് കൈകളും വിരിച്ച് കിടന്നു.

അതിനിടയിൽ നവാൽ പറഞ്ഞ മറ്റൊരു കാര്യം എന്നെ ശെരിക്കും ഞെട്ടിച്ചു. ഞാൻ ഒളിച്ചോടി നിക്കാഹ് കഴിച്ചു എന്ന ചെറിയൊരു വാർത്ത നാട്ടിൽ ചെറുതായിട്ട് പരന്നിട്ടുണ്ടെന്ന്... അപ്പോഴല്ലേ നമ്മടെ അമിനത്താന്റെ കുശലം പറച്ചിലിന്റെ അർത്ഥം എനിക്ക് മനസ്സിലായത്. ആളെ ഇനി കാണട്ടെ ഒളിച്ചോടിയത്തിന്റെ ഡീറ്റൈൽസ് ഞാൻ തന്നെ പറഞ്ഞ് കൊടുക്കാം....

"കുട്ടൂസെ..." താഴെ നിന്നും അമ്മിയുടെ വിളി കേട്ടപ്പോൾ ഞാനും നവാലും താഴേക്ക് ചെന്നു.

ടേബിളിൽ നിരന്നു കിടക്കുകയായിരുന്നു ചിക്കന്റെ പേരു പോലും അറിയാത്ത ഐറ്റംസ്.... ഇതൊന്നും എനിക്ക് വേണ്ടിയല്ല എന്ന് മനസ്സിലായെങ്കിലും അധികമൊന്നും ചിന്തിക്കാതെ കൈ കഴുകി ഞാൻ കഴിക്കാൻ തുടങ്ങി.

കഴിച്ച് തുടങ്ങിയതെയുള്ളൂ അപ്പോഴേക്കും ഉപ്പ വന്നു. ഉപ്പാനോട് പിണക്കം അഭിനയിക്കേണ്ട കാരണം ഞാൻ മൈൻഡ് ചെയ്തില്ല. എന്നാൽ ഉപ്പ നേരെ വന്ന് എന്റെ ചെവിക്ക് പിടിച്ചു.

"നിനക്ക് ഒറ്റക്ക് പോകുന്നതാ ഇഷ്ട്ടം അല്ലെ???" ഞാൻ കയ്യിൽ പിടിച്ച ചിക്കൻ പീസ് വായിലിടാൻ ശ്രമിച്ചു കൊണ്ട് ഉപ്പാനെ നോക്കി.

ഞാൻ zaib നോട് പറഞ്ഞ ഡയലോഗ് വള്ളി പുള്ളി തെറ്റാതെ ഉപ്പ അമ്മിയോട് പറഞ്ഞു കൊടുത്തു. ഉപ്പ ഇതെങ്ങനെ അറിഞ്ഞു??? Zaib പറയാതെ ഉപ്പ എങ്ങനെ അറിയാനാ??? എന്നാലും അവനെന്തിനാ ഇതൊക്കെ ഉപ്പാനോട് പറഞ്ഞത്???

"എനിക്കെങ്ങനെ അറിയാനാ zaib ഇങ്ങോട്ടാ വരുന്നതെന്ന്... അവനെന്നോട് ഒന്നും പറഞ്ഞില്ല. അത് കൊണ്ട് ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയാ ഞാൻ ഒറ്റക്ക് പോകാമെന്ന് പറഞ്ഞത്" എന്റെ റീസണെക്കാൾ അമ്മിയെ ചൊടിപ്പിച്ചത് ഞാൻ zaib ണെ "അവൻ" എന്ന് വിളിച്ചതായിരുന്നു. പിന്നെ ചെറിയാരു കലാ പരിപാടി അവിടെ നടന്നു. പൂരപ്പാട്ട് എന്ന് പറയും....

അധിക സമയം കഴിഞ്ഞില്ല എനിക്ക് മുന്നിൽ നിന്നും ചിക്കൻ വിഭവങ്ങൾ എല്ലാം അപ്രത്യക്ഷമായി, എന്തിന് എന്റെ പ്ലേറ്റിൽ നിന്ന് പോലും....

"നീ ഇവിടെ എത്തിയിട്ട് zaibനെ വിളിച്ച് പറഞ്ഞോ???" അമ്മി എന്നെ നോക്കി.

"ഞാനെന്തിനാ വിളിച്ച് പറയുന്നേ" എങ്ങനെയാ അതിന്റെ വായിൽ നിന്ന് വീണത് എന്നറിയില്ല. വീണ ആ നിമിഷത്തെ ശപിക്കേണ്ടി വന്നു പിന്നെ...
അമ്മിയുടെ നോട്ടം എന്നെ ദഹിപ്പിച്ചു. എന്നെ മാത്രമല്ല എന്റെ വയറ്റിലെ ചിക്കനെയും....

ഞാൻ റൂമിലേക്ക് ചെന്ന് ഫോണെടുത്തു. ഇനി ഞാൻ ഏത് നമ്പറിൽ വിളിക്കും???  എന്റെ കയ്യിലാണെങ്കിൽ zaib ന്റെ നമ്പറും ഇല്ല. ഇനി അതെങ്ങാനും അമ്മിയോട് പറഞ്ഞാൽ അതിന് വേറെ വല്ലതും കേട്ടാലോ??? ഞാൻ ഫോണും നോക്കി നിന്നു.

പെട്ടെന്ന് ഫോൺ റിങ് ചെയ്തു. പ്രതീക്ഷിക്കാതെ റിങ് ചെയ്തപ്പോൾ ഞാനൊന്ന് ഞെട്ടി. പരിചയമില്ലാത്ത നമ്പറിൽ നിന്നുമുള്ള കാൾ അറ്റൻഡ് ചെയ്ത് ചെവിയോടടുപ്പിച്ചു.

"ഹലോ" പരിചിതമായ ശബ്ദം കേട്ട് എന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.

"എന്റെ നമ്പർ എങ്ങനെ കിട്ടി???"





(തുടരും...)

Continue Reading

You'll Also Like

35.4K 4.4K 24
[ 𝑪𝑶𝑴𝑷𝑳𝑬𝑻𝑬𝑫 ] One of my personal favorites I had ever wrote !! Aami (jungkook ) was more like a ambala vasi penkutty unlike taehyung. Tae w...
6.4K 551 38
"Haya..i love you" അതും പറഞ്ഞ് അവൻ അവൻ്റെ മുഖം എൻ്റെ മുഖത്തിന് അടുത്തേക്ക് കൊണ്ട് വന്നു His gaze was on my lips. "Sir no..വേണ്ടാ..please..വേണ്ടാ, lea...
68.4K 6.8K 58
ഞാൻ അമ്മീയുടെ മുഖത്തേക്ക് നോക്കി, അമ്മിയുടെ കണ്ണുകളിൽ സന്തോഷം കാണാൻ എനിക്ക് സാധിച്ചില്ല... "ഞാൻ.... ഞാൻ എടുത്ത തീരുമാനം തെറ്റാണോ???" ഞാൻ എന്നോട് തന്ന...
5.3K 655 22
ഇതൊരു bl story ആണ്... ജീവനു തുല്യം സ്നേഹിക്കുന്ന നായകനും അവനെ ദേഷ്യത്തോടെ മാത്രം കാണുന്ന മറ്റൊരുവനും.... അവരിലെ പ്രണയം... ആ ദേഷ്യം പ്രണയത്തിലേക്ക്...