"നിക്കാഹ്"

By Freya_Wren

68.4K 6.8K 5.9K

ഞാൻ അമ്മീയുടെ മുഖത്തേക്ക് നോക്കി, അമ്മിയുടെ കണ്ണുകളിൽ സന്തോഷം കാണാൻ എനിക്ക് സാധിച്ചില്ല... "ഞാൻ.... ഞാൻ എടുത്... More

1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58

18

1K 113 105
By Freya_Wren

ഞാൻ വരാൻ ഇത്ര വൈകിയതിന്റെ കാരണം ചുരുങ്ങിയ വാക്കുകൾ കൊണ്ട് ബെക്കയ്ക്കും അങ്കിയ്ക്കും മുന്നിൽ അവതരിപ്പിച്ചു.
നിക്കാഹിന്റെ കാര്യം ഒഴിച്ച്....

നിക്കാഹിനെ കുറിച്ച് പറയണമെന്നുണ്ട് പക്ഷെ എങ്ങനെ തുടങ്ങണമെന്നറിയില്ല...
അവരുടെ മറുപടി എന്താകുമെന്നറിയില്ല...
കുഞ്ഞിപ്പയുടെ കാര്യവും ചെന്നൈയിലേക്കുള്ള യാത്രയും എല്ലാം പറയുമ്പോഴും എന്റെ കണ്ണുകൾ കൈയ്യിലുള്ള മോതിരത്തിലായിരുന്നു.

എല്ലാം കേട്ടു കഴിഞ്ഞ് അവരുടെ സംസാരം മുഴുവൻ കുഞ്ഞിപ്പയെ കുറിച്ചായി. അത് കേൾക്കാൻ നിൽക്കാതെ ഞാൻ ഫോണുമായി അവർക്കിടയിൽ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു.

നവാൽ നാട്ടിൽ എത്തിയോ ഇല്ലയോ എന്ന കാര്യം അറിയാത്തത് കൊണ്ട് ഞാൻ സഹീറിനെ വിളിച്ചു. അവനാണെങ്കിൽ ഫോണെടുക്കുന്നില്ല. എന്റെ കൈയ്യിലാണെങ്കിൽ ശഹബാസിന്റെ നമ്പറുമില്ല.
ശഹബാസിനെ അറിയാമെങ്കിലും അത്ര പരിചയമെന്ന് പറയാൻ മാത്രം ഇല്ലാത്തത് കൊണ്ട് ട്രെയിൻ ഇറങ്ങിയത് മുതൽ ഒരു സമാധാനവുമില്ല.

ഉപ്പാന്റെ കയ്യിൽ നമ്പർ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. പിന്നെ സമയം കളയാൻ നിന്നില്ല ഉപ്പാനെ വിളിച്ചു. കുറെ നേരം റിങ് ചെയ്ത ശേഷമാണ് ഉപ്പ അറ്റൻഡ് ചെയ്തത്.

"എത്ര നേരായി വിളിക്കുന്നു. എന്നിട്ട് ഇപ്പഴാണോ ഫോണെടുക്കുന്നെ...."

"എന്റെ കുട്ടൂസെ ഒന്ന് പതുക്കെ പറ മനുഷ്യന്റെ ചെവി അടിച്ച് പോകും ഇങ്ങനെയാണേൽ..." ഉപ്പന്റെ ശബ്ദം കേട്ടാലറിയാം ഞാൻ അത്രയ്ക്കും പതിയെയാണ് സംസാരിച്ചതെന്ന്.

"നച്ചൂ വിളിച്ചോ??? ഞാൻ വിളിച്ചിട്ട് സഹീർ എടുക്കുന്നില്ല. എന്റെ കൈയ്യിലാണേൽ ശഹബാസിന്റെ നമ്പറും ഇല്ല. അവർ എത്തേണ്ട സമയം കഴിഞ്ഞില്ലേ?? അവര് വിളിച്ചായിരുന്നോ???"

"കുട്ടൂസെ ഇടയ്ക്കൊന്ന് ശ്വാസം വിടാൻ സമയം കണ്ടെത്ത്, ഇതൊരുമാതിരി റെസിറ്റേഷന് പഠിച്ച് പറയുന്നത് പോലെ" ഉപ്പാന്റെ സംസാരം കഴിഞ്ഞ് പിന്നെ ചിരിയായിരുന്നു. ചിരിക്കാൻ മാത്രം ഞാനൊന്നും പറഞ്ഞതുമില്ല ഉപ്പയും ഒന്നും പറഞ്ഞില്ല.

"ഉപ്പാ ഈ വളിഞ്ഞ തമാശ കേൾക്കാനല്ല ഞാൻ വിളിച്ചത്. കാര്യം ചോദിച്ചാ കാര്യം പറയണം. നച്ചൂന്റെ കാര്യം ചോദിച്ചപ്പോ ഉപ്പാക്ക് തമാശയാണോ???"

"പടച്ചോനെ ആരാ ഇങ്ങനെയൊക്കെ ചോദിക്കുന്നത് ഏത് നേരവും തമ്മിൽ കണ്ടാൽ രണ്ടും കീരിയും പാമ്പുമാണ്, എന്നിട്ടിപ്പൊ എന്തൊരു സ്നേഹം" പാതി കളിയാക്കിയും കുറച്ച് കാര്യത്തിലുമായിരുന്നു ഉപ്പാന്റെ സ്വരം.

"അവളോടുള്ള സ്നേഹം കൊണ്ടല്ല ആ പാവം ശഹബാസിനെ കുറിച്ചോർത്താ എനിക്ക് ടെൻഷൻ പടച്ചോനെ അവന് ഒന്നും വരുത്തി വച്ചേക്കല്ലേ..." ഉപ്പ ചിരിച്ചു.

"സഹീർ വിളിച്ചിരുന്നു. നച്ചൂനെ അവൻ കൊണ്ട് പോയി തറവാട്ടിലേക്ക്. സഹീറിന്റെ അടുത്ത് നിന്ന് ശഹബാസും വിളിച്ചിരുന്നു."

"ആഹ്, ഞാൻ വിളിച്ചിട്ട് സഹീർ എടുക്കുന്നില്ല."

ഉപ്പ ഒന്നും പറഞ്ഞില്ല. മറുഭാഗത്ത് നിന്നും അമ്മിയുടെ ശബ്ദം നന്നായി കേൾക്കാമായിരുന്നു.

"ആഹ് മോനെ ഫലക്കാ... എത്തിയിട്ട് കുറച്ച് നേരായി, ഞാനത് പറയാൻ മറന്നു" മോനെ എന്ന് വിളിച്ച് പറഞ്ഞത് കൊണ്ട് ഉപ്പ ആരോടാണ് പറഞ്ഞതെന്ന് എനിക്കതികം
ആലോചിക്കേണ്ടി വന്നില്ല.

ഉപ്പാന്റെ സംസാരം കണ്ടാൽ തോന്നും മറുഭാഗത്ത് ഞാനൊരാൾ ഉള്ള കാര്യമേ ഓർമ്മയില്ലെന്ന്. എന്നാലും ഉപ്പ ഇതൊക്കെ പറഞ്ഞിട്ടും അവന്റെ ഭാഗത്ത് നിന്നും ഒരു മറുപടിയും വന്നില്ല. ഇനി അമ്മിയുടെ ശബ്ദം കാരണം ഞാൻ കേൾക്കാത്തതാണെങ്കിലോ എന്ന് വെച്ച് ഫോൺ ചെവിയോടടുപ്പിച്ച് മറു ചെവി പൊത്തിപിടിച്ച് അവര് സംസാരിക്കുന്നത് കേൾക്കാൻ ശ്രമിച്ചു. ശ്രമം ഫലം കൊണ്ടില്ല. ഒന്നും കേൾക്കാൻ പറ്റിയില്ല.

ഞാൻ കോൾ കട്ട് ചെയ്തിട്ടുണ്ടാകും എന്നായിരിക്കും ഉപ്പ വിചാരിച്ചത് അല്ലേൽ എന്നോട് സംസാരിക്കില്ലേ...
ഞാൻ തന്നെ കോൾ കട്ട് ചെയ്യുന്നതാവും നല്ലത്.

"ഹലോ!!!"  "ഞാൻ എന്നാൽ പിന്നെ വിളിക്കാം"

"ഓക്കേ"

ഞാൻ കോൾ കട്ട് ചെയ്ത് റൂമിന്റെ ഡോർ തുറന്നു. പെട്ടന്നാണ് എനിക്ക് ഒരു കാര്യം കത്തിയത്. അവസാനം കേട്ട ശബ്ദം ഉപ്പയുടെതല്ല....
അമ്മിയുടെതുമല്ല...
അമ്മിയുടെ ശബ്ദം എപ്പോഴാ ആണുങ്ങൾ സംസാരിക്കുന്നത് പോലെയായത്???
പിന്നെ....
Zaib ആയിരുന്നോ???

Zaib അല്ലാതെ വേറെ ആരുമാകാനും സാധ്യതയില്ല. Zaib "ഹലോ" എന്ന് പറഞ്ഞ അതെ സമയം തന്നെ ഞാൻ പിന്നെ വിളിക്കാമെന്ന് പറഞ്ഞതാ കുഴപ്പമായത്. അല്ലെങ്കിൽ zaib വല്ലതും സംസാരിച്ചേനെ...

അല്ലെങ്കിൽ അവന് എന്നോടെന്ത് സംസാരിക്കാനാ....??? ഉപ്പ ഞാനാണെന്ന് പറഞ്ഞത് കൊണ്ട് ഫോമാലിറ്റിക്ക് വാങ്ങിയതാകും ഫോൺ. ഉപ്പാന്റെ മുന്നിൽ വെച്ച് സംസാരിക്കാതെ പറ്റില്ലലോ എന്ന് വെച്ച് സംസാരിക്കാൻ തുടങ്ങിയതാകും zaib... അങ്ങനെയാകുമ്പോൾ ഞാൻ ഒരു ഫേവർ ചെയ്ത് കൊടുത്തതല്ലേ ഇപ്പോൾ....
ആ അങ്ങനെയാ....

അങ്ങനെയാണെന്ന് ആരു പറഞ്ഞു, അവന് എന്നോട് എന്തേലും പറയാൻ ഉണ്ടെങ്കിലോ??? അവന് സംസാരിക്കാൻ കിട്ടിയ ചാൻസ് ഞാൻ ഇപ്പോൾ നശിപ്പിക്കുകയല്ലേ ചെയ്തത്??? ശെരിക്കും അവന് വല്ലതും സംസാരിക്കാൻ ഉണ്ടാകുമോ???....

കാറ്റിന്റെ വേഗതകൊണ്ട് അടിഞ്ഞ ഡോർ തലയ്ക്ക് വന്നിടിച്ചപ്പോഴാണ് എനിക്ക് ബോധം വന്നത്. ഡോർ തുറന്ന് കയറുന്നതിന് മുൻപ് വരാന്ത മുഴുവൻ ഒന്ന് കണ്ണോടിച്ചു. ഭാഗ്യത്തിന് ആരുമില്ല. ആരും കണ്ടില്ല. തലയും തടവി ഞാൻ ബെഡിലേക്ക് വീണു. യാത്രാ ക്ഷീണം കാരണമാകും പെട്ടെന്ന് ഉറങ്ങിപ്പോയി (അല്ലേലും ബെഡ് കണ്ടാൽ എന്റെ ബോധം പോകും).

***

പിറ്റേന്ന് രാവിലെ മുതൽ തുടങ്ങി ഞങ്ങളുടെ യുദ്ധം. ബെക്കയും അങ്കിയും യുദ്ധം ചെയ്ത് എന്നെ എഴുന്നേൽപ്പിച്ചു. എഴുന്നേറ്റ് വന്ന് യാത്രാ ക്ഷീണത്തെ കുറിച്ച് പറഞ്ഞ് ചെയർ വലിച്ച് ടേബിളിൽ തലചാഴ്ച്ച് കുറച്ചു നേരം കൂടെ കിടന്നു.
ബെക്കയുടെ വെറുപ്പിക്കൽ സഹിക്കാതെ വന്നപ്പോൾ എഴുന്നേൽക്കേണ്ടി വന്നു.

പിന്നെ എല്ലാം പെട്ടന്നായിരുന്നു. ഒരുങ്ങിക്കെട്ടി കോളേജിലേക്ക്...
കുറെ ദിവസത്തിന് ശേഷമായത് കൊണ്ടാണോ എന്നറിയില്ല എന്തോ വല്ലാത്തൊരു മടി. കുറച്ച് നേരം കൂടെ കിടന്ന് ഉറങ്ങിയാൽ മതിയായിരുന്നു എന്നൊരു തോന്നൽ.

ബെക്കയായത് കൊണ്ട് മാത്രമാണ് ഞാൻ കോളേജിൽ പോകുന്നത്. അങ്കിയെ പെട്ടെന്ന് വലയിലാക്കാൻ പറ്റും. ബെക്കയെ അതിന് കിട്ടില്ല. അവൾ വേണമെങ്കിൽ ഞാൻ വീശിയ വല പൊട്ടിച്ച് തുന്നി ശെരിയാക്കി എനിക്ക് നേരെ വേണമെങ്കിൽ വീശും.

അങ്കി കോളേജിൽ എത്തിയപ്പോൾ അവളുടെ ഡിപാർട്മെന്റിന് നേരെ നടന്നു. ഞാനും ബെക്കയും ഞങ്ങളുടെ ക്ലാസ്സിലേക്കും. അല്ലെങ്കിലേ ക്ലാസ്സിൽ എടുക്കുന്ന ഒരു തിയറിയും എന്റെ തലയിൽ കയറാറില്ല. പിന്നെ ഇത്ര ദിവസം കഴിഞ്ഞുള്ള വരവിന് ശേഷമുള്ള കാര്യം പറയുകയും വേണ്ട.

ആദ്യത്തെ റോയിൽ തന്നെയിരുന്ന് ആദ്യ പീരീഡ് തന്നെ ഞാൻ ഉറക്കം തുടങ്ങി (നല്ല യാത്രാ ക്ഷീണം ഉണ്ടേ...;))
ഉറക്കം തുടങ്ങി അധിക നേരമായില്ല സാർ എന്നെ തൂക്കി പിടിച്ച് പുറത്തിട്ടു, എന്റെ ഉറക്കമൊക്കെ കഴിഞ്ഞിട്ട് ക്ലാസ്സിൽ വന്നാൽ മതിയെന്നും പറഞ്ഞു. ജനൽ വഴി ബെക്കയ്ക്ക് ഫ്ലയിങ് കിസ്സും കൊടുത്ത് ഞാൻ നേരെ ലൈബ്രറിയിലേക്ക് വിട്ടു.

ലൈബ്രറിയേക്കാൾ ഉറങ്ങാൻ പറ്റിയ സ്ഥലം ഞാൻ കോളേജിൽ വേറെ എവിടെയും കണ്ടിട്ടില്ല. അതും കണ്ടു പിടിക്കാൻ കാരണം ഇതേ സാർ തന്നെയാണ്...
ഇതിന് മുൻപ് ഒരിക്കൽ ഉറങ്ങിയതിന് എന്നെ പിടിച്ച് പുറത്താക്കിയപ്പോൾ തെണ്ടി തിരിഞ്ഞ് കണ്ടു പിടിച്ചതാണ് ലൈബ്രറി. വായന ശീലം ഇല്ലാത്തത് കൊണ്ട് അന്ന് കണ്ട് പിടിക്കാൻ കുറച്ച് കഷ്ട്ടപ്പെടേണ്ടി വന്നു.

പ്ലസ് വൺ പ്ലസ്ടു പഠിക്കുന്ന സമയത്ത് സ്കൂളിൽ അങ്ങനെയൊരു സംഭവം ഉണ്ടെന്ന് കേട്ടിട്ടുണ്ട് എന്നല്ലാതെ കാണാനുള്ള ഭാഗ്യം കിട്ടിയിട്ടില്ല. ഞാൻ അറിഞ്ഞതിൽ വെച്ച് കൂടുതൽ പേരും ഇങ്ങനെയൊക്കെ തന്നെയാ...

പക്ഷെ എന്താണെന്നറിയില്ല ഉറങ്ങാൻ വന്നതാണെങ്കിലും ഉറക്കം കിട്ടിയില്ല. Zaib ഉം കുഞ്ഞിപ്പയും നിക്കാഹും അങ്ങനെ പലതും മനസ്സിലേക്ക് കടന്നു വന്നു.

എങ്ങനെയെങ്കിലും അവരോട് പറയണം നിക്കാഹിനെ കുറിച്ച്. എന്തായാലും കഴിഞ്ഞു അതിനി മറച്ചു പിടിച്ചിട്ട് എന്താ കാര്യം...

"എന്തെ തമ്പുരാട്ടി ഉറങ്ങിയില്ലേ???"
ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ രണ്ട് കൈകളും നെഞ്ചിന് മീതെ കെട്ടി എന്നെ നോക്കി നിൽക്കുകയായിരുന്നു ബെക്ക.

"ഉറക്കമൊക്കെ കഴിഞ്ഞു" ബെക്ക എനിക്ക് എതിർ ഭാഗത്തുള്ള ചെയറിൽ വന്നിരുന്നു.

"അതെന്തേ??? ഇത്ര പെട്ടെന്ന് നിന്റെ യാത്രാ ക്ഷീണമൊക്കെ മാറിയോ???" ഞാൻ പല്ല് മുഴുവൻ കാണിച്ച് ഇളിച്ചു എന്നല്ലാതെ ഒന്നും പറഞ്ഞില്ല. ബെക്ക മുന്നിൽ ബുക്ക് തുറന്ന് വെച്ച് വായിക്കാൻ തുടങ്ങി. ഞാൻ വീണ്ടും എന്റെ ആലോചനകളിലേക്ക് തിരിഞ്ഞു.

"നമുക്ക് വല്ലതും കഴിക്കാൻ പോയാലോ??? എന്റെ ട്രീറ്റ്..." കുറച്ച് നേരത്തെ നിശബ്ദത ഒഴിവാക്കി ഞാൻ ചോദിച്ചു. എന്റെ ചോദ്യം കേൾക്കേണ്ട താമസം സംശയത്തോടെ ബെക്ക എന്നെ നോക്കി. പിന്നെ സമയം കളഞ്ഞില്ല അവൾ എഴുന്നേറ്റ് എന്റെ അരികിൽ വന്ന് അവളുടെ വലം കൈ എന്റെ നെറ്റിയിൽ വെച്ചു.

"നിനക്ക് പനിയൊന്നുമില്ലല്ലോ???" അവളെന്തോ ആലോചിക്കുന്ന പോലെ കുറച്ച് നേരം നിന്നു. "ഇനി തല എവിടേലും കൊണ്ടിടിച്ചോ???"

ബെക്ക അത് ചോദിച്ചപ്പോൾ ഞാൻ ശെരിക്കും ഞെട്ടി. അവളെങ്ങനെ അറിഞ്ഞു കഴിഞ്ഞ ദിവസം എന്റെ തല ഡോറിൽ ഇടിച്ച കാര്യം. എന്റെ അറിവിൽ ആ പരിസരത്തൊന്നും ഒരു പൂച്ചകുഞ്ഞു പോലും ഉണ്ടായിരുന്നില്ല.

"നിനക്ക് വല്ല ലോട്ടറിയും അടിച്ചോ???" ആ ചോദ്യം കേട്ടപ്പോൾ എനിക്ക് കാര്യം പിടി കിട്ടി. അവള് കഴിഞ്ഞ ദിവസം ഒന്നും കണ്ടതല്ല. എന്റെ ട്രീറ്റ് എന്ന് കേട്ടപ്പോൾ എന്നെ കളിയാക്കി ചോദിച്ചതാണ്. അതിന് അവളെ കുറ്റം പറയാൻ പറ്റില്ല. കാരണം ഞാൻ പൈസ മുടക്കുന്ന സന്ദർഭങ്ങൾ വളരെ ചുരുക്കമാണ്. ചുരുക്കി പറയാണേൽ ഇവരെല്ലാം എന്നെ പിശുക്കി എന്നാണ് വിളിക്കാറ്.

"എനിക്ക് വിശക്കുന്നു വേണമെങ്കിൽ വാ..." ഞാൻ ബാഗുമായി എഴുന്നേറ്റ് നടന്നു. അപ്പോഴേക്കും ബെക്ക പിന്നിലൂടെ ഓടി വന്ന് എന്റെ ബാഗ് പിടിച്ച് വലിച്ചു.

"അങ്കിയുടെ ക്ലാസ് കഴിഞ്ഞിട്ടുണ്ടാകും വാ അവളെ വിളിക്കാം" ബൈക്ക പറഞ്ഞു.
ഞങ്ങളെ രണ്ടു പേരെയും നോക്കി മുപ്പത്തി രണ്ട് പല്ലും കാണിച്ച് ചിരിച്ച് ഞങ്ങളുടെ ലൈബ്രേറിയൻ ഇരിപ്പുണ്ടായിരുന്നു.

"ഇന്ന് എന്ത് പറ്റി ശബ്ദം ഒന്നും കേട്ടില്ലല്ലോ???" ലൈബ്രേറിയന് ഇന്നെന്നെ ചൊറിയാൻ കിട്ടാത്തത്തിന്റെ സങ്കടമായിരുന്നു.

"സ്പീക്കർ അടിച്ചു പോയി നന്നാക്കാൻ കൊടുത്തിട്ടുണ്ട് കിട്ടിയ ഉടനെ അറിയിക്കാവെ..." ഉരുളക്കുപ്പേരി പോലെ മറുപടി ആളും തരവും നോക്കാതെ കൊടുക്കുന്നത് കൊണ്ട് എല്ലാവരും ഇതൊക്കെ ആ സ്പിരിറ്റിൽ എടുത്തോളും ഒരാളൊഴികെ എന്റെ അമ്മി...

***

എന്റെ ട്രീറ്റ് എന്ന് പറഞ്ഞ് രണ്ടു പേരെയും കൊണ്ട് വന്നത് നിക്കാഹിന്റെ കാര്യം പറയാനാണ്. ഫുഡിന്റെ മുന്നിൽ വെച്ചാകുമ്പോൾ കേൾക്കാനുള്ള ക്ഷമ അവർക്കുണ്ടാകും, എന്നെപ്പോലെ.
എന്നാൽ ഫുഡ് കിട്ടിയത് മുതൽ ഞാനൊരാൾ അവർക്ക് മുൻപിൽ ഇരിക്കുന്നുണ്ട് എന്ന ബോധം പോലും ഇല്ലാതെ വലിച്ച് വാരി തിന്നുന്ന തിരക്കിലാണ് രണ്ടും...

"ഇനി ഈ ഫുഡ് വാങ്ങി തന്നതിന്റെ പിന്നിലെ ഉദ്ദേശം ഒന്ന് പറഞ്ഞെ..." അങ്കി കഴിക്കുന്ന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ചോദിച്ചു.

ഒന്നുമില്ലേലും അവരെന്റെ ഫ്രണ്ട്സ് അല്ലെ അവർക്കറിയാം കാള വാല് പൊക്കുന്നത് എന്തിനാണെന്ന്...

"എന്റെ നിക്കാഹിനെ കുറിച്ച് എന്താ നിങ്ങളുടെ അഭിപ്രായം???"

"പ്രത്യേകിച്ച് നല്ല ആഭിപ്രായമൊന്നുമില്ല. കെട്ടുന്നവന്റെ കഷ്ട്ട കാലം." അങ്കിയും കൗണ്ടറടിക്കാൻ തുടങ്ങി.

"ഞാൻ കാര്യം പറയാ... ഞാൻ പെട്ടെന്നൊരു ദിവസം നിക്കാഹ് ചെയ്താൽ നിങ്ങൾ എന്ത് പറയും??"

"കോൺഗ്രാറ്റ്സ് പറയും" തീറ്റയാണേലും ഈ ചളി വാരിക്കോരുന്ന കാര്യത്തിൽ ഒരു കുറവുമില്ല.

"നിങ്ങളോട് പറയാതെ നിക്കാഹ് കഴിക്കാണെങ്കിലോ???" രണ്ടു പേരും തീറ്റ നിർത്തി ഒരേ സമയം എന്നെ നോക്കി.

"നിന്നെ അവിടെ വന്ന് കൊല്ലും" എന്തൊരു ഒത്തൊരുമ.

"അടിപൊളി!!!!" ഞാൻ ഒരു ഗ്ലാസ് വെള്ളം മുഴുവൻ വലിച്ചു കുടിച്ചു. Zaib ന്റെ കാര്യവും നിക്കാഹിന്റെ കാര്യവും പറയാൻ വേണ്ടി തയ്യാറായി. രണ്ട് പേരും എന്നെ സംശയത്തോടെ നോക്കിക്കൊണ്ട് തീറ്റ തുടർന്നു.

"എന്റെ നിക്കാഹ് കഴിഞ്ഞു" ഞാൻ അവരെ നോക്കി. രണ്ടു പേരും കണ്ണ് മിഴിച്ച് എന്നെ നോക്കി, പിന്നെ ഒരു ചിരിയായിരുന്നു. ഒരു മാതിരി ചിരി. അവിടെയുള്ള എല്ലാരും ഞങ്ങളെ നോക്കാൻ തുടങ്ങി. അവർ രണ്ടുപേരുമാണെങ്കിൽ ചിരി നിർത്തുന്നുമില്ല.

ഇങ്ങനെ ചിരിക്കാൻ മാത്രം ഞാൻ എന്താ പറഞ്ഞത്??? നിക്കാഹ് കഴിഞ്ഞു എന്ന് പറയുന്നത് ഇവരുടെ നാട്ടിൽ ഇത്ര കോമഡിയാണോ??? എന്നിട്ട് അതൊക്കെ ആലോചിക്കുമ്പോൾ എനിക്ക് ചിരി വരുന്നില്ലല്ലോ....

"എന്റെ നേരത്തെയുള്ള സംശയം വെറുതെയായില്ല നിന്റെ തല എവിടെയോ കൊണ്ടിടിച്ചിട്ടുണ്ട്. അതിന്റെയാ അത് കുറച്ച് കഴിഞ്ഞാൽ ശെരിയായിക്കോളും"

"ഞാൻ കാര്യമായിട്ട് പറഞ്ഞതാ... ഇതാ എനിക്ക് തന്ന മെഹർ" ഞാൻ അവർക്ക് നേരെ എന്റെ മോതിരമണിഞ്ഞ വിരൽ നീട്ടി.

അങ്കി മോതിരം അഴിക്കാൻ ശ്രമിച്ചതും ബെക്ക തടഞ്ഞു.

"അഴിക്കാൻ പാടില്ല അത് അവളുടെ മെഹറാ... അത് വേറെ ഒരാൾ ഇടാൻ പാടില്ല അല്ലെ..." ബെക്ക കളിയാക്കി പറഞ്ഞതാണെങ്കിലും ഞാൻ അങ്കിയോട് പറയാൻ പോയത് ഇതേ കാര്യമാണ്.

അവരോട് ഞാൻ നിക്കാഹിന്റെ കാര്യം പറയാൻ തിരഞ്ഞെടുത്ത സമയം ശരിയെല്ലെന്നു എനിക്ക് തോന്നി. ഇനിയും സമയം ഉണ്ടല്ലോ പതിയെ പറയാം...
അവര് വിശ്വസിക്കാത്ത സ്ഥിതിക്ക് ഞാനായിട്ട് വിശ്വസിപ്പിക്കാനും നിന്നില്ല. നിക്കാഹ് നടക്കാനുള്ള കാരണവും പറയാൻ പോകുന്നില്ല... തിരക്ക് പിടിക്കാൻ മാത്രം ഞാൻ എവിടെയും പോകുന്നില്ലല്ലോ...

****

ഒരു മാസം കടന്ന് പോകാൻ അതികം വേണ്ടി വന്നില്ല. ചെന്നൈയിൽ നിന്നും വരുമ്പോയുണ്ടായിരുന്ന എല്ലാ മൂടോഫും മാറി ഞാൻ പഴയ പോലെയായിരുന്നു. അതിലെ ഏറ്റവും വലിയ പങ്ക് ഫ്രണ്ട്സിന് തന്നെയാണ്. അവര് പടച്ചോൻ നമുക്ക് നൽകിയ അനുഗ്രഹമാണ്. എന്നിട്ടും നിക്കാഹിന്റെ കാര്യം മാത്രം ഇപ്പോഴും വിശ്വസിച്ചിട്ടില്ല. ആ വിഷയം എടുത്തിട്ടാൽ എന്നെ കൊല്ലാനെ അവർക്ക് നേരമുള്ളൂ...
എന്റെ കൂടെ പഠിച്ചവരൊക്കെ കെട്ടി പോകുന്നത് കണ്ടിട്ട് വന്ന കുഴപ്പമാണെന്നാ അവർ പറഞ്ഞ് കളിയാക്കുന്നത്.

എല്ലാരും ഹോസ്റ്റലിൽ നിന്നും ചാടി ഇടപ്പള്ളി എക്സ്പോയ്ക്ക് പോയതറിഞ്ഞ് ആക്രാന്തം മൂത്ത് ഞങ്ങൾ മൂന്ന് പേരും ഹോസ്റ്റലിൽ നിന്നും മുങ്ങി. അതെ സ്പീസിൽ ഞങ്ങളെ പൊക്കുകയും ചെയ്തു.
അത്ര ദിവസം മുങ്ങിയവർ രക്ഷപെട്ടു എന്ന് പറയാലോ... ഞങളുടെ കഷ്ടകാലത്തിന് ആ ദിവസം ഞങ്ങൾ മൂന്ന് പേർ മാത്രമേ ചാടിയിരുന്നുള്ളൂ....
എനിക്ക് കോളേജിൽ നല്ല പേരായത് കൊണ്ട് പത്ത് ദിവസത്തേക്ക് സസ്പെൻഷൻ കിട്ടി.

ബെക്കയ്ക്കും അങ്കിയ്ക്കും പാരെന്റ്‌സിനെ വിളിച്ച് കൊണ്ട് വന്നാൽ മതി. എനിക്കും അത് മതിയോ എന്ന് ചോദിച്ചതിന് എനിക്ക് വേറെയും പണികിട്ടി. ഉപ്പ വന്നാൽ പത്ത് ദിവസം സസ്പെന്ഷൻ അല്ലെങ്കിൽ ഒരു മാസത്തേക്ക് കോളേജിന്റെ പടി കടക്കരുതെന്ന് പ്രിൻസിയുടെ ഓർഡർ.

ഉപ്പാന്റെ കൈയ്യും കാലും പിടിച്ച് ഉപ്പ വരാമെന്ന് സമ്മതിച്ചു. അല്ലെങ്കിലും ഉപ്പ മുത്താണ് ഈ കാര്യത്തിൽ....
അമ്മി അറിഞ്ഞാൽ കൂടെ വരാൻ നിർബന്ധം പിടിക്കും അത് കൊണ്ട് അമ്മി അറിയാതിരിക്കാൻ ഉപ്പാനെ സോപ്പിടേണ്ടി വന്നു. അമ്മി എങ്ങാനും വന്നാൽ പിന്നെ എന്റെ മയ്യിത്ത് കൊണ്ട് പോകേണ്ടി വരും വീട്ടിലേക്ക്...

പ്രിൻസിയുടെ ഓഫീസിൽ നിന്നുള്ള വിളി വന്നപ്പോൾ മനസ്സിലായി ഉപ്പ വന്നെന്ന്...
ഉപ്പ ആയത് കൊണ്ട് വലിയ സീൻ ഒന്നുമില്ല. പ്രിൻസിയുടെ മുന്നിൽ വെച്ച് ഒന്ന് വിരട്ടിയാലും പുറത്തിറങ്ങിയാൽ തോളിൽ കൈയിട്ട് ഞങ്ങൾ ബഡാ ദോസ്താകും.

എന്നെ മാത്രമല്ല ഓഫീസിലേക്ക് വിളിപ്പിച്ചത് കൂടെ ഞാൻ കേടാക്കിയ പ്രിൻസിയുടെ രണ്ട് തങ്കപ്പെട്ട സ്റ്റുഡന്റസിനെയും....
എന്റെ അങ്കിയെയും ബെക്കയെയും...
ഉപ്പ എല്ലാം ശേരിയാക്കിക്കോളും പേടിക്കാനില്ല എന്ന് പറഞ്ഞ് സമാധാനിപ്പിച്ച് അവരെ ഞാൻ ഓഫീസിലേക്ക് കൊണ്ട് പോയി.

അല്ലെങ്കിലും ഞാൻ ആലോചിക്കുവായിരുന്നു ഇവരെന്തിനാ ഇങ്ങനെ ടെൻഷനാകുന്നത് അറക്കാൻ പോകുന്നത് എന്നെയല്ലേയെന്ന്...
എന്നിട്ട് എനിക്ക് ഒരു കുലുക്കവുമില്ല...
സസ്പെന്ഷനല്ലെ, പത്ത് ദിവസം കഴിഞ്ഞാൽ തിരിച്ച് ഇവിടേക്ക് തന്നെയല്ലേ വരുന്നത്....

എന്നാൽ ഓഫീസിൽ പ്രിൻസിയ്ക്കൊപ്പം ഇരിക്കുന്നയാളെ കണ്ടപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി, കണക്കിൽ മോശമായ എന്റെ ഈ കണക്കുകൂട്ടലും തെറ്റി....
തെളിച്ചു പറഞ്ഞാൽ ഞാൻ പെട്ടൂന്ന്..........




(തുടരും...)

Continue Reading

You'll Also Like

9.2K 845 7
ചില പെൺകുട്ടികൾക്ക് തന്റെ ആദ്യ പ്രണയം അച്ഛനോട് ആയിരിക്കും... ചില ആൺകുട്ടികൾക്ക് തന്റെ ആദ്യ പ്രണയം അമ്മയോട് ആയിരിക്കും... എന്റെ ആദ്യ പ്രണയം അത് അവനോട...
48.4K 3.9K 57
അഭി വന്നിട്ട് രണ്ടു ആഴ്ച്ച കഴിഞ്ഞു, എന്നിട്ടും എന്നോട് ഒരു അടുപ്പവും ഇല്ലാ. കണ്ടിട്ട് രണ്ടു മണിക്കൂർ പോലും ആയിട്ടില്ല എന്നിട്ടു ഗംഗേച്ചിയോടു മിണ്ടുന്...
116K 12.2K 52
"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ട...
29K 3.1K 32
"I hate you Mr. Sheyin " Afeeha Sheyinന്റെ മുഖത്ത് നോക്കി പറഞ്ഞു... " ഇതിലും വലുത് Expect ചെയ്തിട്ടാണ് ഞാൻ ഇതിനിറങ്ങിയത് മോളെ " Sheyin കള്ളച്ചിരിയോടെ...