"നിക്കാഹ്"

By Freya_Wren

68.1K 6.8K 5.9K

ഞാൻ അമ്മീയുടെ മുഖത്തേക്ക് നോക്കി, അമ്മിയുടെ കണ്ണുകളിൽ സന്തോഷം കാണാൻ എനിക്ക് സാധിച്ചില്ല... "ഞാൻ.... ഞാൻ എടുത്... More

1
2
3
4
5
6
7
8
9
10
11
12
13
14
15
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58

16

1.1K 127 88
By Freya_Wren

കുഞ്ഞിപ്പ ഇരിക്കുന്ന വീൽചെയറും തള്ളി zaib മുറിയിലേക്ക് കയറി. ഞാൻ zaib നെ നോക്കാതെ കുഞ്ഞിപ്പയെ നോക്കി ചിരിക്കാൻ ശ്രമിച്ചു.

വല്ലാത്തൊരു ടെന്ഷനായിരുന്നു zaib നെ കണ്ടപ്പോൾ എന്റെയുള്ളിൽ ഉടലെടുത്തത്. ഇന്നേ വരെ ഞാനിത്രയ്ക്കും ടെന്ഷനായിട്ടില്ല. എക്സാമിനോ.. എന്തിന് റിസൾട്ട് വന്ന് സപ്പ്ളി ഉണ്ടെന്നറിഞ്ഞിട്ട് പോലും എനിക്ക് ഒരു കുലുക്കവും ഉണ്ടായിട്ടില്ല....

എന്നാലിന്ന് അത് പോലെയല്ല...

Zaib ന്റെ മുഖത്തേക്ക് എത്ര നോക്കരുത് എന്ന് വിചാരിച്ചാലും എന്റെ കണ്ണുകൾ എന്റെ സമ്മതം ചോദിക്കാതെ അവനെ തന്നെ നോക്കും.

"കുഞ്ഞിപ്പാക്ക് മോളോട് കുറച്ച് സംസാരിക്കാനുണ്ട്" കുഞ്ഞിപ്പാ പറഞ്ഞു തീർന്നില്ല കാര്യം മനസ്സിലാക്കി നവാൽ പുറത്തേക്ക് നടന്നു.

Zaib വീൽചെയറിന് ലോക്കിട്ട് എന്നെയും കുഞ്ഞിപ്പാനെയും നോക്കി തിരിഞ്ഞു നടക്കാൻ ഭാവിച്ചതും കുഞ്ഞിപ്പാ zaib ന്റെ കൈ പിടിച്ചു.

"എനിക്ക് രണ്ടാളോടും കൂടിയാ സംസാരിക്കേണ്ടത്" ഞങ്ങൾ രണ്ടു പേരും ഒരേ സമയം പരസ്പരം നോക്കി.
Zaib കുഞ്ഞിപ്പാന്റെ കൈ പിടിച്ച് അടുത്ത് നിന്നു.

കുറച്ചു നേരം ആ നിൽപ്പ് തുടർന്നിട്ടും കുഞ്ഞിപ്പ ഒന്നും പറയാതെയായപ്പോൾ എന്റെ കണ്ണുകൾ വീണ്ടും zaib ന് മേൽ പതിഞ്ഞു. വളരെ സിമ്പിളായ ബ്ലൂ കളർ ഷർട്ടും ഡാർക്ക് പാന്റുമായിരുന്നു zaib ന്റെ വേഷം.

വലിയ ആഘോഷം ഒന്നുമില്ലാതെ വീട്ടിൽ വെച്ച് നടത്തിയാൽ മതി എന്നതായിരുന്നു zaib പറഞ്ഞത്. വീട്ടിലായാലും കുഞ്ഞിപ്പാക്ക് കുറച്ച് ആഗ്രഹങ്ങളുണ്ട് അങ്ങനെ തന്നെ നടത്തണം എന്നതായിരുന്നു ആകെയുള്ള ഡിമാൻഡ്.

സത്യം പറഞ്ഞാൽ zaib ന് ഈ കളർ നന്നായി ചേരുന്നുണ്ട്. പിന്നെ... പൊതുവെ ഞാൻ ബ്ലൂ കളറിന്റെ ഫാനൊന്നുമല്ലെങ്കിലും ഞാൻ കണ്ടതിൽ വെച്ച് zaib ന് ഏറ്റവും ഭംഗി തോന്നുന്നത് ഇന്നാണ്....

"നിങ്ങള് രണ്ടാളും പരസ്പരം നോക്കി കഴിഞ്ഞെങ്കിൽ എനിക്ക് സംസാരിക്കാമായിരുന്നു" കുഞ്ഞിപ്പാ ചിരിച്ചു കൊണ്ട് എന്നെയും zaib നെയും നോക്കി.

കുഞ്ഞിപ്പാ പറഞ്ഞപ്പോഴാണ് ഞാൻ ഇത്ര നേരവും അവനെ നോക്കി നിൽക്കുകയാണെന്ന ബോധം എന്നിലുണ്ടായത്. അതോടെ ഞാൻ തലതാഴ്ത്തി നിന്നു.

കുഞ്ഞിപ്പാ എന്നെക്കുറിച്ച് എന്ത് വിചാരിച്ചു കാണും???....
അവനോ???...
ഞാൻ അവനെ നോക്കുന്നത് അവൻ കണ്ടില്ലേ... ഇതിലും വലിയ നാണക്കേട് വേറെ എന്താണുള്ളത്...

"മോളിങ്ങോട്ട് വാ..." ഞാൻ ചമ്മൽ മറച്ചു പിടിച്ച് കുഞ്ഞിപ്പാന്റെ നേരെ നടന്നു. കുഞ്ഞിപ്പ എന്നെയും zaib നെയും നോക്കി ചിരിച്ചു.

Zaib കുഞ്ഞിപ്പാക്ക് മുന്നിൽ മുട്ടുകുത്തിയിരുന്നു അത് പോലെ ഞാനും ചെയ്തു. അതിന് ശേഷം zaib ന്റെ ഭാഗത്തേക്ക് നോക്കാൻ പോലും നിന്നില്ല.

"കുറച്ചു സമയം കൂടെ കഴിഞ്ഞാൽ നിങ്ങടെ നിക്കാഹാണ്..." കുഞ്ഞിപ്പ ആ കാര്യം ഓർമ്മപെടുത്തിയപ്പോൾ എന്റെ ടെൻഷൻ രണ്ടിരട്ടിയായി വർദ്ധിച്ചു.

എനിക്കറിയാം നിക്കാഹ് നടക്കാൻ പോകാണെന്ന്... ഞാൻ സമ്മതം പറഞ്ഞതാണെന്ന്...
പക്ഷെ എനിക്കിപ്പോഴും അറിയില്ല ഇത് തന്നെയാണോ ശെരിയെന്ന്... അല്ലെങ്കിൽ ഞാൻ എല്ലാവരെപ്പോലെ എന്നെയും പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിക്കാണോ???

"ഞാൻ മോളോട് ചോദിച്ചിരുന്നു മോൾക്ക് പൂർണ്ണ സമ്മതമായത് കൊണ്ട് തന്നെയല്ലേ ഈ നിക്കാഹിന് സമതിച്ചതെന്ന്..." ഞാൻ മറുപടിയായി തലയാട്ടി. "കുഞ്ഞിപ്പാ ഒന്നൂടെ ചോദിക്കാ അങ്ങനെ തന്നെയല്ലേ അല്ലാതെ എന്റെ അവസ്ഥ കണ്ടിട്ട് സമ്മതിച്ചതല്ലല്ലോ???"

ആ ചോദ്യത്തിന് മറുപടി നൽകാതെ ഞാൻ കുഞ്ഞിപ്പാനെ നോക്കി. ഇഷ്ടമല്ലെങ്കിൽ സത്യം പറയാൻ ഒരവസരം കൂടെ തരികയാണ് കുഞ്ഞിപ്പ.
നിക്കാഹെന്നത് കുട്ടിക്കളിയെല്ലെന്ന് നമ്മളെക്കാൾ ജീവിതം പഠിച്ചവർക്കറിയാതിരിക്കില്ലല്ലോ....

"ഞാൻ പൂർണ്ണ സമ്മതത്തോടെ പറഞ്ഞതാ..." zaib ന്റെ ഭാഗത്തേക്ക് നോക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

അത് കേട്ടപ്പോൾ കുഞ്ഞിപ്പാക്ക് വല്ലാത്ത സന്തോഷമായിരുന്നു.
കുഞ്ഞിപ്പ എന്റെ കൈ പിടിച്ച് zaibന്റെ കൈയിൽ ചേർത്ത് പിടിച്ചു.

"ഉപ്പാക്ക് നിനക്ക് തരാൻ പറ്റുന്നതിൽ ഏറ്റവും വലിയ സമ്മാനമാണിത്. മരണം വരെ നീ ഇവളെ പൊന്നു പോലെ നോക്കണം. ചില പിണക്കങ്ങളും പരിഭവങ്ങളും എല്ലാം നിങ്ങൾക്കിടയിൽ ഉണ്ടായേക്കാം, ചിലപ്പോൾ പരസ്പരം മനസ്സിലാക്കാൻ നിങ്ങൾക്ക് സമയമെടുത്തേക്കാം... എന്നാലും ഒന്ന് മനസ്സിൽ എപ്പോഴും ഉണ്ടായിരിക്കണം ബന്ധങ്ങൾ അറ്റുപോകാൻ എളുപ്പമാണ്, എന്നാൽ കൂട്ടിക്കെട്ടാൻ വല്ലാത്ത പ്രയാസവും. ഉപ്പാന്റെ ദുആ എന്നും നിങളുടെ കൂടെ ഉണ്ടാകും..." എന്റെ കണ്ണുകൾ കുഞ്ഞിപ്പാ ചേർത്തു പിടിച്ച ഞങളുടെ കയ്യിലേക്കും പിന്നെ zaibന്റെ മുഖത്തേക്കും സഞ്ചരിച്ചു.

ഒന്നും പറയാതെ ഞങൾ രണ്ടു പേരും പരസ്പരം അങ്ങനെ നോക്കി കുഞ്ഞിപ്പാ വീണ്ടും സംസാരിക്കുന്നത് വരെ...

"നിക്കാഹിനുള്ള ആളുകൾ വന്ന് കാണും" കുഞ്ഞിപ്പാ zaib നെ നോക്കി.

"ഞാൻ ചെന്ന് നോക്കട്ടെ..."
Zaib കൈ പിൻവലിച്ച് എന്നെ നോക്കി, ശേഷം വീൽചെയറിന്റെ ലോക്ക് മാറ്റി.

"ഞാൻ വന്നോളാം...
നീ ചെല്ല്..."കുഞ്ഞിപ്പാ പറഞ്ഞപ്പോൾ zaib ഒന്നും പറയാതെ കുഞ്ഞിപ്പയെയും എന്നെയും നോക്കി മുറിയിൽ നിന്നും പുറത്തേക്ക് പോയി.

"ഡോക്ടർമാർ പറഞ്ഞു ഞാൻ വളരെ വീക്കാണെന്ന്, പക്ഷെ അവർക്കറിയില്ലല്ലോ ഇത്ര കാലത്തിനിടയ്ക്ക് ഞാനിത്രയും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരുന്ന ദിവസം വേറെയില്ലെന്ന്..." കുഞ്ഞിപ്പാ എന്റെ കൈകൾ കുഞ്ഞിപ്പന്റെ കൈകളോട് ചേർത്ത് പിടിച്ചു.

"Zaib മോളോട് ദേശ്യപ്പെട്ട് സംസാരിച്ചതിനെക്കുറിച്ച് അവനെന്നോട് പറഞ്ഞിരുന്നു." ഞാൻ വിശ്വാസം  വരാതെ കുഞ്ഞിപ്പയെ നോക്കി. ആ കാര്യം അവൻ തന്നെ കുഞ്ഞിപ്പയോട് പറഞ്ഞിട്ടുണ്ടെന്നോ???

"മോള് വിചാരിക്കുന്നത് പോലെ zaib അത്ര വലിയ കുഴപ്പക്കാരനൊന്നുമല്ല. അവന് സ്നേഹം പുറത്ത് കാണിക്കാനറിയില്ല. ഇന്നേ വരെയുള്ള അവന്റെ ജീവിതത്തിൽ ഞാനും ശഹബാസും അങ്ങനെ ചുരുങ്ങിയയാളുകളെ ഉണ്ടായിരുന്നിട്ടുള്ളൂ...
അത് കൊണ്ട് നിങ്ങള് തമ്മിൽ പരസ്പരം മനസ്സിലാക്കാൻ സമയം എടുത്തേക്കാം..."

"എനിക്കറിയാം കുഞ്ഞിപ്പാ...
ഞാനും അത്ര പെർഫെക്റ്റ് ഒന്നുമല്ല. എന്നാലും zaib ന് നല്ലൊരു ഭാര്യയായിരിക്കാൻ ഞാൻ ശ്രമിക്കും...
കുഞ്ഞിപ്പാ പറഞ്ഞത് പോലെ അതിന് ചിലപ്പോൾ സമയം വേണ്ടി വന്നേക്കാം..."

കുഞ്ഞിപ്പാ ഒരു ദീർഘ ശ്വാസത്തോടെ കണ്ണുകളടച്ച് കുറച്ചു നേരം ഇരുന്നു.

"ഖാദി വന്ന് കാണും " കുഞ്ഞിപ്പാ വീലിൽ കൈകൾ വെച്ച് ഡോറിന് നേരെ തിരിഞ്ഞു.

"ഞാൻ കൊണ്ടു ചെന്നാക്കാം" ഞാൻ എഴുന്നേറ്റ് മുന്നോട്ട് നടന്നെങ്കിലും കുഞ്ഞിപ്പാ തടഞ്ഞു.

"ഞാൻ പറഞ്ഞില്ലേ ഇന്ന് ഞാൻ നല്ല ആരോഗ്യവനാണ്... ഇന്നെനിക്ക് ഒന്നും വരില്ല. "ഞാൻ എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യും മുൻപ് കുഞ്ഞിപ്പാ സ്വയം തന്റെ കൈകൾ വീലിൽ ഉറപ്പിച്ച് മുറിയിൽ നിന്നും പുറത്തേക്ക് പോയി.

എല്ലാവരുടെയും സാന്നിധ്യത്തിൽ വെച്ച് നിക്കാഹെന്ന ചടങ്ങ് കഴിഞ്ഞു.
മെഹറായി നൽകിയത് ഒരു റിങ്ങായിരുന്നു. വെള്ള കല്ലുള്ള സിമ്പിൾ റിങ്.

കുഞ്ഞിപ്പാക്ക് എന്നെ എല്ലാവര്ക്കും പരിചയപ്പെടുത്താൻ തിടുക്കമായിരുന്നു. എല്ലാവരും എന്ന് പറയാൻ മാത്രമാരുമില്ലെങ്കിലും....

എല്ലാർവർക്കു മുന്നിലും ഞാൻ ചിരിക്കാൻ ശ്രമിച്ചു കൊണ്ട് നിന്നു. എല്ലാവരിൽ നിന്നും എന്റെ ശ്രദ്ധ വീണ്ടും കുഞ്ഞിപ്പാന്റെ കണ്ടിഷനിലേക്ക് തിരിഞ്ഞപ്പോൾ ഞാൻ ആരുമില്ലാത്ത ഒരു ഭാഗത്ത് ചെന്ന് നിന്നു.

ഇടതു കയ്യിലെ മോതിര വിരലിൽ കിടക്കുന്ന റിങ്ങിലായി പിന്നെ എന്റെ ശ്രദ്ധ മുഴുവൻ.

എത്ര പെട്ടെന്നാ എന്റെ നിക്കാഹ് കഴിഞ്ഞത്...
ഇവിടേക്ക് വരുമ്പോൾ ഞാനൊരിക്കലും ഇങ്ങനെയൊരു കാര്യം പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ മാത്രമല്ല ആരും...

എനിക്കു പിന്നിൽ ആരുടെയോ സാന്നിധ്യം മനസ്സിലാക്കിയപ്പോൾ ഞാൻ തിരിഞ്ഞു നോക്കി.
ഉപ്പ എന്നെയും നോക്കി നിൽപ്പാണ്.

"ഉപ്പ മോളോട് ഒരുപാട് ചോദിച്ചതാണ് മോളിപ്പോൾ എടുക്കുന്ന തീരുമാനം ആലോചിച്ച് വേണമെന്ന് ". ഉപ്പാന്റെ ശബ്ദത്തിൽ നിന്നും മനസ്സിലാക്കാൻ പറ്റുന്നതെയുള്ളൂ എന്റെ കാര്യത്തിൽ ഉപ്പ എത്രമാത്രം ടെന്ഷനടിക്കുന്നുണ്ടെന്ന്.

"ഇല്ല ഉപ്പാ... ഞാൻ എടുത്ത തീരുമാനം എനിക്ക് തെറ്റായി തോന്നുന്നില്ല.
ഒരു ദിവസം zaib അല്ലെങ്കിൽ മറ്റൊരാളെ എനിക്ക് വേണ്ടി കണ്ടു പിടിക്കും. അത് വരെ ഞാൻ കണ്ടിട്ട് പോലുമില്ലാത്ത ഒരാൾ...
ആ ആളെ വിവാഹം കഴിച്ച് അത് വരെ അറിയാത്ത ഒരാളെ സ്നേഹിച്ച് എന്റെ ജീവിതാവസാനം വരെ ഞാൻ ജീവിക്കണം.

ഇവിടെ എനിക്ക് zaib നെ നേരത്തെ അറിയാം... എല്ലാര്ക്കും കുഞ്ഞിപ്പാനെ അറിയാം. കുഞ്ഞിപ്പയും zaib ഉം ഉള്ള ഇവിടെ ഞാൻ ഹാപ്പിയായി ഇരിക്കില്ലെന്ന പേടി എനിക്കില്ല.

ഇന്ന് വരെ അറിയാത്ത ഒരാളെ മനസ്സിലാക്കേണ്ട അത്ര ദൂരം എനിക്കും zaib നുമിടയിൽ ഉണ്ടാകില്ല. " ഞാൻ എന്തൊക്കെയാണ് പറയുന്നത് എന്ന ബോധം എനിക്കില്ലായിരുന്നെങ്കിലും എന്റെ വാക്കുകൾ കൊണ്ട് ഉപ്പാന്റെ മുഖത്തുണ്ടാകുന്ന തെളിച്ചം എന്നെ ആശ്വസിപ്പിച്ചു.

"ഇങ്ങനെയൊരു സിറ്റുവേഷൻ ആയത് കൊണ്ട് കുറച്ചു സമയം വേണം എനിക്ക് zaib നെയും അവന് എന്നെയും പരസ്പരം മനസ്സിലാക്കാൻ... അല്ലാതെ വേറെയൊന്നുമില്ല"

ഉപ്പ എന്റെ തലയിൽ തൊട്ട് തലോടി.
"നീ ഇത്ര വലുതായെന്ന് ഉപ്പാക്ക് ഇപ്പഴാ മനസ്സിലായത്"
ഞാൻ മറുപടിയായി ചിരിച്ചു.

                            ***

നിക്കാഹ് കഴിഞ്ഞ സ്ഥിതിക്ക് എല്ലാവരുടെയും ചർച്ചാ വിഷയം കുഞ്ഞിപ്പയായിരുന്നു.
എല്ലാം കഴിഞ്ഞ് ഓരോരുത്തരായി മടങ്ങുമ്പോഴേക്കും വളരെ വൈകിയിരുന്നു. എനിക്കെങ്ങനെയെങ്കിലും കിടന്നാൽ മതിയെന്ന അവസ്ഥയായിരുന്നു.

കഴിഞ്ഞ രണ്ടു ദിവസം മുഴുവൻ ഹോസ്പിറ്റലിലായിരുന്നു, ഇന്നത്തെ ദിവസമാണെങ്കിൽ ഇങ്ങനെ പോയി. വല്ലാത്ത ക്ഷീണം പോലെ...

ഞാൻ ചെന്ന് നവാലിന്റെ അടുത്ത് കിടന്നു. ആള് നല്ല ഉറക്കത്തിലാ...
ഇപ്പൊ അവളെ ആര് എടുത്ത് കൊണ്ട് പോയാൽ പോലും അവളറിയില്ല.

സഫിയാന്റിയും ശഹബാസും കുറച്ചു മുൻപ് പോയതെയുള്ളൂ. കിച്ചനിലെ ബാക്കി പണികളെല്ലാം തീർത്ത് അമ്മിയും കിടക്കാനായി വന്നു. ഉപ്പയും zaibഉം കുഞ്ഞിപ്പാന്റെ മുറിയിലാണ്.

അമ്മി എന്റെ അടുത്ത് കിടന്നു, ഞാൻ ഉറങ്ങിയെന്നാണ് അമ്മി കരുതിയത്. എന്റെ മുടിഴിയകളിൽ തൊട്ട് തലോടി എന്റെ കവിളിൽ ഒരുമ്മ വെച്ച് തന്നു.

"നന്നായി ഒലിപ്പിക്കുന്നുണ്ടല്ലോ ബക്കറ്റ് വെച്ച് തരട്ടെ" അമ്മിയുടെ മൂക്കിൽ നുള്ളി തമാശ രൂപേണ ഞാൻ പറഞ്ഞു.

"വേഗം ഉറങ്ങാൻ നോക്ക്, നാളെ തിരിച്ച് ഹോസ്റ്റലിൽ പോകേണ്ടതാണ്" അതും പറഞ്ഞ് അമ്മി തിരിഞ്ഞു കിടന്നു.

ഹോസ്റ്റലിൽ പോകുന്ന കാര്യം അമ്മി എടുത്ത് പറഞ്ഞപ്പോൾ ഞാൻ ഒന്നും മിണ്ടാതെ കിടന്നു. കള്ളം പറഞ്ഞ് നേരത്തെ പോകാൻ നോക്കിയതാണ് അവസാനം ക്ലാസ് തുടങ്ങുന്ന അന്ന് പോകാനും പറ്റിയില്ല. ബെക്കയും അങ്കിയും വിളിച്ചപ്പോൾ എടുത്ത് സംസാരിക്കാനും കഴിഞ്ഞില്ല. ഇനി നിക്കാഹിനെ കുറിച്ച് ഞാൻ അവരോട് എന്ത് പറയും???

എന്റെ മുഴുവൻ ശ്രദ്ധ കയ്യിൽ കിടക്കുന്ന റിങ്ങിലേക്കായി. അതും നോക്കി കിടന്ന് സമയം പോയെന്നെല്ലാതെ ഉറക്കം വന്നില്ല. അത് വരെ ഉണ്ടായിരുന്ന ക്ഷീണം എവിടെ പോയെന്നറിയില്ല, എന്തോ ഉറങ്ങാൻ പറ്റിയില്ല...

ഉറങ്ങാത്തത് കൊണ്ട് ഡോറിൽ ആരോ മുട്ടുന്ന ശബ്ദം കേട്ട് ആദ്യം എഴുന്നേറ്റതും ഞാൻ തന്നെയാണ്. അമ്മിയെ എഴുന്നേപ്പിക്കാതെ ഞാൻ ഡോറിനു നേരെ നടന്നു. ശബ്ദം ഉണ്ടാക്കാതെ തുറന്നു.

Zaib നെ എനിക്ക് മുന്നിൽ കണ്ടതും ഞാൻ  അരണ്ട വെളിച്ചത്തിൽ ക്ലോക്കിലേക്കും അവന്റെ മുഖത്തേക്കും നോക്കി. അവൻ ഒന്നും മിണ്ടാതെ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു...









(തുടരും...)



Continue Reading

You'll Also Like

4.2K 52 9
എൻറെ പ്രിയപ്പെട്ട സ്നേഹിതന്റെ കഥയാണിത്
30.4K 3.9K 22
Powerful lady's coming from powerful places...ehh ahh ath thanne.....Pakshea Oru cheriya vethyasam und....ath story vayich arinja mathy.... About st...
22.9K 3K 29
യാഥാർത്ഥ്യങ്ങൾ മാറ്റി മറിച്ച രണ്ടു പേരുടെ ജീവിത കഥ.. ഇണക്കങ്ങളും പിണക്കങ്ങളും സൗഹൃദവും ഒത്തുചേർന്ന പ്രണയ കാവ്യം.. ഇത് അവന്റെയും അവളുടെയും കഥ ആണ്.. L...
113K 10.6K 65
"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് ഹിറ്റ്ലർ തുടർന്നു, "ആക്...