Kungfu ലേഡി

132 9 343
                                    

അമ്മാളുവിന്റെ വിളി ആയിരുന്നു അത്.എല്ലാവരും പുറത്തെത്തിയപ്പോൾ തളർന്നിരിക്കുന്ന രാഹുലിനെയും അക്കുവിനെയും ആണ് കണ്ടത്.എന്താ സംഭവം എന്ന് അറിഞ്ഞില്ലെങ്കിലും ഓട്ടോമാറ്റിക് ആയിട്ട് ചിഞ്ചു എല്ലാവർക്കും കുടിക്കാൻ വെള്ളം എടുത്തുകൊണ്ടു വന്നു. അക്കു പാത്രം പിടിച്ചു മേടിച്ചു വെള്ളം കുടിച്ചു. ശേഷം രാഹുലിന് കൊടുത്തു.

ആരെങ്കിലും ഒന്ന് വാ തുറക്കാൻ കാത്ത് നിന്നു എല്ലാവരും. അൽപനേരം ഇരുന്നിട്ട് അമ്മാളു പതുക്കെ അകത്തേക്ക് നടന്നു. എന്തോ പറയാൻ ആയി വന്ന അക്കുവിന് പക്ഷെ മുഴുവൻ ശബ്‍ദവും പുറത്തേക്ക് വന്നില്ല.

"ഇതാരാ ചേട്ടന്റെ കഴുത്തിനു പിടിച്ചേ?"

ഒരേസമയം ചിരിയും സംശയവും കലർന്ന സ്വരത്തിൽ ദേവു ചോദിച്ചു.രാഹുലും അക്കുവും പരസ്പരം നോക്കി. രാഹുൽ പല്ല് കടിച്ചു. അക്കു മുഖം മാറ്റി. എന്നിട്ട് അമ്മാളുവിനെ നോക്കി പല്ലിറുമ്മി. അമ്മാളു പറ്റിപ്പോയി എന്നപോലെ ഒരു ചിരി ചിരിച്ചു.

എല്ലാവരും അമ്മാളുവിനെ തന്നെ നോക്കി. അവളുടെ കണ്ണുകൾ സംസാരിക്കാൻ നോക്കുന്നുണ്ട്.പക്ഷെ അവൾ ഒന്നും മിണ്ടുന്നില്ല.

കടയിലേക്ക് പോയ മൂന്നും കൂടെ പോകുന്ന വഴിയിൽ കത്തി വയ്പ്പായിരുന്നു. അക്കു എങ്ങോട്ടെങ്കിലും ട്രിപ്പ്‌ പോകുന്നതിനെപ്പറ്റി ആണ് സംസാരം. രാഹുൽ അതിന്റെ വരും വരായ്കകൾ പറയുന്നുണ്ട്. കാർ ഇല്ലാതെ പോക്ക് നടക്കില്ല. അത് ഒപ്പിച്ചു വന്നാലേ പോകാൻ പറ്റു. അമ്മാളു ശക്തമായ സപ്പോർട്ട് കൊടുക്കുന്നുണ്ട് അക്കുവിന്.അവൾക്ക് നൈറ്റ്‌ വാക് ഒക്കെ വേണം. മലമ്പുഴ ഡാമിൽ പോകാം എന്നൊക്കെയാണ് പറയണേ. രാത്രി അത്ര സേഫ് അല്ല എന്ന് രാഹുൽ പറഞ്ഞു. അതോടെ അക്കു ആക്റ്റീവ് മോഡ് ആയി.

"ആരാ പറഞ്ഞെ... നമ്മൾ ഇത്രയും പേരില്ലേ. എന്തെങ്കിലും പ്രശ്നം വന്നാൽ തന്നെ നമ്മൾ നേരിടണം... ഉണ്ണി bro ഇങ്ങനെ പേടിക്കല്ലേ "

'ആഹ് എനിക്ക് പേടി നിന്നെ ഓർത്തിട്ടാണ്. '

"നിങ്ങൾ പേടിക്കണ്ട. ഞാൻ പോളി ടെക്നിക്കിൽ യന്ത്രങ്ങളുടെ പ്രവർത്തനം മാത്രമല്ല kungfu എന്ന കലയിൽ അല്പം മർമ്മവും പഠിച്ചിട്ടുണ്ട്. അങ്ങനെ ആരും നമ്മളെ തൊടില്ല."

ഏദൻ തോട്ടം Where stories live. Discover now