ദേവി ശരണം

82 5 102
                                    

അക്കു ആ ഫോട്ടോ സൂക്ഷിച്ചു നോക്കുന്നപോലെ നിന്നു. പിന്നെ രാഹുലിന്റെ നേരെ നോക്കി.

"പ്രത്യേകിച്ച് ഒന്നും ഇല്ല. ഇനിയിപ്പോ ഉണ്ടെങ്കിലും ഇവരൊക്കെ മരിച്ചിട്ട് കുറെ ആയില്ലേ... ആ കോളേജ് ഫോട്ടോ നോക്കാം... എന്തെങ്കിലും ഉപകാരം ഉണ്ടാകും "

രാഹുൽ കൈ കൊണ്ട് മുഖം ഒന്നമർത്തി ഉഴിഞ്ഞു.

"വീണേ... ഞങ്ങൾ ഇപ്പോൾ വരാട്ടോ..."

ഇതുംപറഞ്ഞു രാഹുൽ അക്കുവിനെ കൂട്ടി മുറ്റത്തേക്ക് ഇറങ്ങി.

"എടാ... നിന്റെ കണ്ണിന് എന്തേലും കുഴപ്പം ഉണ്ടോ? അതിൽ ഉള്ളവരെ നീ ശ്രദ്ധിച്ചോ? ചിഞ്ചു, മാളു... അവരെപ്പോലെ തന്നെ രണ്ടുപേർ... പിന്നെ നോക്കുമ്പോൾ നമ്മൾ എല്ലാവരും ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ എടുത്തപോലെ ഉണ്ട്. ഇവരുടെ കാരണവന്മാർക്ക് എങ്ങനെ ആണ് നമ്മളുടെ ഛായ ഉണ്ടാകുന്നെ?"

'പിന്നെ ഒന്ന് പോയെ ... ഒരാൾ ഒക്കെ ആണെങ്കിൽ ഓക്കേ... ഇതിനാണോ എന്നെ അവിടെന്ന് പിടിച്ചു കൊണ്ടുവന്നത്...'

"അത് ഈ കാര്യം കേട്ടാൽ അവൾ ചിലപ്പോൾ എനിക്ക് വട്ടാണെന്ന് വിചാരിക്കും. നിന്റെ അടുത്ത് എനിക്ക് ധൈര്യം ആയിട്ട് പറയാല്ലോ..."

'അതെന്താ ഞാൻ വട്ടാണെന്ന് വിചാരിക്കില്ല എന്ന് വച്ചാണോ?'

"അക്കു... അതല്ല... എനിക്ക് എന്തോ പന്തികേട് തോന്നുന്നുണ്ട്... പക്ഷെ അതിൽ ദേവൂട്ടനെ കണ്ടില്ല..."

'ആഹ്... അതിന് അവളപ്പോൾ തൊട്ടിലിൽ ആവും ചിലപ്പോൾ '

"ഏഹ്... "

'അല്ല... ഞാൻ ഒരു കൌണ്ടർ അടിച്ചതാ മനുഷ്യാ...'

"എനിക്ക് എന്തോ ഇപ്പോൾ ചില സംശയം തോന്നുന്നുണ്ട്... ആ വീടും നമ്മളും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ എന്നപോലെ... "

അക്കു പറയാൻ വേണ്ടി തുടങ്ങുമ്പോളേക്കും അവിടേക്ക് ഒരാൾ വന്നു, വീണയുടെ അച്ഛൻ... പരിചയമില്ലാത്ത രണ്ട് പേരെ മുറ്റത്തു കണ്ടതിന്റെ ഭാവം അയാളുടെ മുഖത്തുണ്ടായിരുന്നു.

"ആരാ?"

അയാൾ അവരോട് ചോദിച്ചു... ചോദ്യവും രൂപവും കണ്ടപ്പോൾ അത് കുടുംബനാഥൻ ആണെന്ന് കണ്ട് രാഹുൽ സംസാരിച്ചു

ഏദൻ തോട്ടം Where stories live. Discover now