കളി കാര്യം ആയോ

134 9 368
                                    

ഒച്ച കേട്ടത് റിയു ന്റെ ആയതുകൊണ്ടും ഗേറ്റ് ന്റെ പുറത്തു ലോനപ്പൻ ആയതുകൊണ്ടും മൂന്നെണ്ണത്തിന്റെ കയ്യിൽ ചെമ്പരത്തി കണ്ടത് കൊണ്ടും ഏകദേശം എല്ലാം രാഹുലിനും അക്കുവിനും പ്രധാനമായും അമ്മാളുവിനും പിടികിട്ടി. രാഹുൽ അക്കുവിനെ നോക്കി.

"ഡാ ഇത് പണിയാണ്... ഈ കിളവൻ വിചാരിച്ചാൽ ചിലപ്പോൾ അടുത്ത ആഴ്ച ഇവിടുന്ന് ഇറങ്ങേണ്ടി വരും. നാട് മൊത്തം ഓരോന്ന് പറഞ്ഞു നടക്കും."

അവർ നടക്കുന്നതിന്റെ ഇടയ്ക്ക് ആണ് സംസാരം.

"ഉണ്ണി bro... ഇങ്ങേരെ ഇപ്പോൾ ഇവിടെ വച്ചു തണുപ്പിക്കണം. അല്ലേൽ പാട് പെടും. റിയു ന് ചെറിയ നൊസ് ഉള്ള കുട്ടിയാണ് എന്ന് പറഞ്ഞാലോ?"

'അത് നല്ല ഐഡിയ ആണ്. അങ്ങേര് വിശ്വസിക്കും. പക്ഷെ നിന്നെ പിന്നെ കണ്ടാൽ നീ ആണെന്ന് ആരും വിശ്വസിക്കില്ല. അവൾ നിന്റെ മൂക്ക് പരത്തും.'

"ഉണ്ണിച്ചേട്ടാ... തല്ക്കാലം അയാളെ എന്തങ്കിലും ഒക്കെ പറഞ്ഞു ഇവിടുന്ന് വിട്. ഇവർ പിള്ളേർ ആയതു കൊണ്ടാണ് എന്ന് പറ."അമ്മാളു ഇടയിൽ കേറി.

അങ്ങനെ ഓടുന്നതിന്റെ ഇടയിൽ അവർ ഒരു പ്ലാൻ ഇട്ടു.

"ഇതാര് ലോനപ്പൻ അമ്മാവനോ? എന്താ ഒരു ബഹളം? ഇവര് വല്ലതും ഒപ്പിച്ചോ?"രാഹുൽ കുശലം പോലെ ചോദിച്ചു.

'എന്റെ മോനെ... ജീവിതത്തിൽ ഇങ്ങനെ ഉള്ള പിള്ളേരെ ഞാൻ കണ്ടിട്ടില്ല. ഇങ്ങനെ ഉണ്ടോ കുരുത്തക്കേട്.'

"അമ്മാവൻ ഒന്നും കാര്യമാക്കണ്ട. ഒക്കെ ഇവരുടെ ചുറ്റുപാടിന്റെ ആണ്... ദേ മുഖം തിരിഞ്ഞു നിക്കുന്ന ആളെ കണ്ടോ... അവളുടെ അച്ഛൻ കോഴിക്കോട് സിറ്റി പോലീസ് ഇൻസ്‌പെക്ടർ ആണ്. പക്ഷെ യാതൊരു അച്ചടക്കവും ഇല്ല. ലവളുടെ അച്ഛൻ കൊല്ലം CI ആണ്. എന്താ ചെയ്യണെ... പിള്ളേർ ഇങ്ങനാണ്. എന്റെ കൊച്ചച്ചന്റെ മക്കൾ ആണ്. എന്താ നിങ്ങൾ അമ്മാവനോട് പറഞ്ഞെ... നമ്മൾ ഇവിടെ ഒരു സ്ഥാപനം ആരംഭിക്കാൻ വന്നിട്ട് ഇങ്ങനെ ആണോ മറ്റുള്ളവരോട് പെരുമാറണ്ടേ?"

'ആഹ്... അത് പോട്ടെ മോനെ... അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. അച്ഛൻ പോലീസ് ഇൽ അല്ലെ... എന്നെ തല്ലാഞ്ഞത് ഭാഗ്യം. ഞാൻ പോട്ടെ. രാവിലെ ഒരു കാലി ചായ അടിക്കാൻ ഇറങ്ങിയതാ. ഇപ്പോൾ ഉണ്ണാൻ ആയിട്ടുണ്ടാകും..'

ഏദൻ തോട്ടം Where stories live. Discover now