ആര് കേൾക്കാൻ!

60 8 156
                                    

കുട്ടൂസ് :എന്ന് വച്ചാൽ? അക്കൂട്ടന് എന്താ പറ്റിയെ? മുഖം ഒക്കെ ആകെ വല്ലാണ്ടാണല്ലോ?

അക്കു :എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്...

അപ്പോളാണ് ലോനപ്പൻ അതുവഴി വരുന്നത്...

ലോനപ്പൻ :ആഹ്... ഇതാണോ വരാൻ ഉണ്ടെന്ന് പറഞ്ഞവർ... ഇതെന്താ എല്ലാവരും തലയിൽ ചെമ്പരത്തി പൂവ് വച്ചിരിക്കുന്നത്?

അക്കു :ഒന്നുമില്ല... ഞങ്ങൾ ഒരു തമാശക്ക് വച്ചതാ. ഇന്നലെ വൈകുന്നേരം ആണ് എല്ലാവരും വന്നത്... ചുറ്റുപാടും ഒന്ന് കാണാൻ വേണ്ടി ഇറങ്ങിയതാ...

ലോനപ്പൻ :ആ... വീട്ടിലേക്കും വാ സമയം പോലെ...

അക്കു :ആഹ് ഒരിക്കൽ വരാം. ശെരിയെന്നാ നടക്കട്ടെ...

ലോനപ്പൻ അവിടെ നിന്ന് നേരെ നടന്നു. അക്കു പയ്യെ തിരിഞ്ഞു വീടിന്റെ പുറത്തുള്ള ഷെഡിൽ കയറി ഇരുന്നു.അവന്റെ കൂടെ ബാക്കി എല്ലാവരും വന്നു ചുറ്റും ഇരുന്നു.അക്കു ഒഴിച്ച് ബാക്കി ഉള്ളവർ എല്ലാം നോർമൽ ആയി അവിടെ ഉണ്ട്.അവൻ മാത്രം വേറെ ഏതോ ലോകത്താണ്.അൽപ്പം കഴിഞ്ഞു അക്കു സംസാരിക്കാൻ തുടങ്ങി.

അക്കു :ഞാൻ ഒരു കാര്യം പറഞ്ഞാൽ നിങ്ങൾ കേൾക്കാമോ?

ദേവു :കേൾക്കും. ഞങ്ങൾക്ക് എല്ലാം ചെവി കേൾക്കാം.

അക്കു :നീ മിണ്ടരുത്... അവളുടെ ഒടുക്കത്തെ ഒരു ഒന്നാം പിറന്നാൾ...

ദേവു :അതെന്നേ കഴിഞ്ഞു... ഇതിന് എന്ത് പറ്റി?

അക്കു :ഞാൻ സീരിയസ് ആയിട്ട് ഒരു കാര്യം പറയാൻ ആണ് വന്നത്. കേട്ടിട്ട് നിങ്ങൾക്ക് വിശ്വസിക്കാൻ പറ്റുന്നില്ലെങ്കിൽ അത് വിട്ടേക്കണം... എനിക്ക് ഇതൊരു ചർച്ച ആക്കാനോ തമാശ ആക്കാനോ താല്പര്യം ഇല്ല.

ചിഞ്ചു :ഇല്ല ചേട്ടായി പറഞ്ഞോ...

അക്കു :അതായത് നിങ്ങൾ ഇന്നലെ അല്ലെ ഇവിടെ വന്നത്?

ചിഞ്ചു :അതേ

അക്കു :എന്നിട്ട് ഇന്ന് വരെ ഇപ്പോൾ എത്ര ദിവസം ആയി?

ചിഞ്ചു :ഏഹ്?

അക്കു :അതല്ല... ഞാൻ എന്താ പറയാ... ഇവിടെ വന്നിട്ട് കുറച്ചു നാൾ ആയപോലെ തോന്നുന്നില്ലേ?

ഏദൻ തോട്ടം Where stories live. Discover now