ഏദൻ തോട്ടത്തിലേക്ക്

106 9 139
                                    

പിറ്റേന്ന് രാവിലെ തന്നെ രാഹുൽ ഷൊർണുർ ന് പോയി. അവിടെ അയാളെ കാത്ത് ഒരു മധ്യവയസ്കൻ ഉണ്ടായിരുന്നു.. മണി എന്നാണ് പേര് . ശങ്കർ സാറിന്റെ സ്റ്റാഫ്‌ ആണ്. വീടിന്റെ മേൽനോട്ടം അയാൾക്കാണ്. അവർ ടൗണിൽ വച്ചാണ് കാണുന്നത്. ഒരു ചായ ഒക്കെ കുടിച്ചിട്ട് അവർ നേരെ വീട് കാണാൻ പോയി. നേരെ പോകുന്ന റോഡിന്റെ വശത്തായി പണിത ഒരടിപൊളി വീട്. രഘു സാർ കൈ വച്ചതൊന്നും മോശം വരില്ലല്ലോ എന്ന് മനസ്സിൽ ഓർത്തു രാഹുൽ.വീടിന്റെ പേര് ഏദൻ തോട്ടം എന്നായിരുന്നു.

ഗാർഡൻ വരെ നല്ലപോലെ മൈന്റൈൻ ചെയ്യുന്നുണ്ട്. ചുറ്റിലും മതിൽ ഉണ്ട്. നടുവിലൂടെ ആണ് വീട്ടിലേക്ക് കേറാനുള്ള വഴി. രണ്ട് വശത്തും പുല്ല് പിടിപ്പിച്ച ലാൻഡ്സ്‌കേപ്പ് ആണ്. അവിടെ കുട്ടികൾക്ക് വേണ്ട ഊഞ്ഞാൽ, സ്ലൈഡർ ഒക്കെ ഉണ്ട്. പിന്നെ റംബൂട്ടാനും പൊക്കം കുറഞ്ഞ മാവുകളും... പേരുപോലെ ഒരു ഏദൻ തോട്ടം ആണ്. പക്ഷെ ഇവിടെ വിലക്കപ്പെട്ട കനി ഈ വീടാണ്. സായാഹ്നം ചിലവിടാൻ കെട്ടിയ ഒരു ഷെഡ് ഉണ്ട്. .ഒരു ചെറിയ പാർക്ക്‌ പോലെ...

വീട് കണ്ടാൽ താമസം ഇല്ലാത്തതാണ് എന്ന് ആരും പറയില്ല. റോഡിന്റെ എതിർ വശത്തും വീടിന്റെ വലത് വശത്തും വീടുകൾ ഉണ്ട് ഒന്ന് രണ്ടെണ്ണം.

രാഹുൽ നേരെ വീടിന്റെ അകത്തേക്ക് നടന്നു. കാർ പോർച്ചിൽ കുറച്ചു പണി സാധനങ്ങൾ മാത്രം. ഗാർഡൻ നന്നാക്കാൻ ഉള്ളതാണ്.വാതിൽ തുറന്നു മണി രാഹുലിനെ അകത്തേക്ക് കൊണ്ടുപോയി.അകവും നല്ലപോലെ ക്ലീൻ ആക്കിയാണ് ഇട്ടിരിക്കുന്നത്. ആ വീട് മുഴുവനായും furnished ആയിരുന്നു. താഴത്തെ നിലയിൽ രണ്ട് ബെഡ്‌റൂം ഉണ്ട് കട്ടിലും, വാർഡോബും എന്തിനു എല്ലാ ജനലിനും കർട്ടൻ വരെ ഉണ്ട്. കിച്ചൻ ഓപ്പൺ ടൈപ് കിച്ചൻ ആണ്. പാത്രങ്ങൾ ഇല്ലായിരുന്നു. മുകളിലത്തെ നിലയിൽ ഒരു ബെഡ്‌റൂം കൂടാതെ ഒരു ലിവിങ് റൂം പിന്നെ ബാൽക്കണിയും ഉണ്ട്.

ബാൽക്കണി വീടിന്റെ മുന്നിലേക്ക് ആയാണ്. റോഡ് നന്നായി കാണാം. റോഡിന്റെ വശങ്ങളിൽ ഉള്ള വീടുകളും കാണാം. അൽപനേരം അവിടെ നിന്നശേഷം രാഹുൽ താഴേക്ക് ഇറങ്ങി വീടിന്റെ പുറകിൽ എത്തി.പിന്നിൽ മതിൽ ഉണ്ട്.

ഏദൻ തോട്ടം Where stories live. Discover now