തുടർക്കഥ

107 9 332
                                    

"ശെരിക്കും ഇവിടെ യക്ഷി ഉണ്ടോ?"

ചോദ്യം കുട്ടിസിന്റെ ആയിരുന്നു...

രാഹുൽ :അങ്ങനൊന്നും ഇതുവരെ കണ്ടിട്ടില്ലല്ലോ ഇവിടെ? വെറുതെ നമ്മൾ പേടിക്കണ്ട.

കുട്ടൂസ് :പാവം എന്റെ റിയു... ഞാൻ അവളെ സംശയിച്ചു... അതോണ്ടാ ഇതുവരെ അടികൂടാത്ത ഞങ്ങൾ അടി ഇട്ടത്. റിയു മോളെ... എന്നോട് ക്ഷമിക്കില്ലേ?

റിയു :എടി MT... നീ പോടീ അവിടെന്ന് 😌പേടിച്ചു വിറച്ചു എന്റെ കൂടെ കിടന്നു അറ്റാക്ക് വന്നു ചത്താൽ ആ കുറ്റം കൂടെ എന്റെ തലയിൽ വരും എന്ന് പേടിച്ചു എങ്ങനെ നിന്നെ ഒഴിവാക്കും എന്നോർത്തു നിന്നപ്പോളാ നീയായിട്ട് തന്നെ ഒഴിയാൻ നോക്കിയേ... ഇതിപ്പോ ലാഭം ആയല്ലോ എന്നെ എനിക്കുള്ളൂ... എന്നാലും ലേശം ഒക്കെ സങ്കടം വന്നൂട്ടോ...

കുട്ടൂസ് എണീറ്റ് വന്നു റിയുന്റെ അടുത്തിരുന്നു. റിയു അവളുടെ തലയ്ക്കു ഒരു കുത്ത് കൊടുത്തു. ശേഷം രണ്ട് പേരും അക്കുവിനെ നോക്കി.

റിയു :ഈ കൊരങ്ങൻ അക്കു ആണ് ഇവിടെ ഓരോന്ന് പറഞ്ഞു പരത്തി ഞങ്ങളെ തമ്മിൽ തെറ്റിച്ചത്... ഇതിന് എന്തെങ്കിലും ശിക്ഷ കൊടുക്കണം.

കുട്ടൂസ് :അതേ... അതേ...

അക്കു :ഇപ്പോൾ രണ്ടും കൂടെ ഒത്തപ്പോൾ എന്റെ നേരെ ആയോ?

റിയു :പ്ഫാ... എന്റെ വാ അധികം നേരം തുറന്നിരിക്കാതെ നോക്കിക്കോ... കുളിച്ചാലൊന്നും പോകാത്ത പുളിച്ചത് കേൾക്കേണ്ടി വരും...

അക്കു :ഉണ്ണിയേട്ടാ...ഇവൾ... ഇത് ഒരു തീരുമാനം ആക്കി താ...

രാഹുൽ :അത് പോട്ടെ... അവൻ മനഃപൂർവം പറഞ്ഞതല്ലല്ലോ. പേടിച്ചിട്ടാവും. നമ്മൾ ഇവിടെ ശിക്ഷ ഒന്നും കൊടുക്കാൻ നോക്കണ്ട.

അമ്മാളു :ഉണ്ണിയേട്ടൻ എന്തിനാ നിതന്റെ സൈഡ് പിടിക്കുന്നത്? രണ്ടും കൂടെ ഇപ്പോൾ വരാം എന്ന് പറഞ്ഞു മുങ്ങിയിട്ട് എവിടെ പോയി?

അക്കു :ഇവളുടെ ഈ CID പണി നിർത്താറായില്ലേ... ഞാൻ അതിനു ഇങ്ങനെ അടി ഉണ്ടാക്കാൻ പറഞ്ഞുണ്ടാക്കിയതല്ലല്ലോ?

അമ്മാളു :നിങ്ങൾ എന്തൊക്കെയോ ഒളിക്കുന്ന പോലെ ഉണ്ട്... എവിടെ പോയി രണ്ടും കൂടെ. അത് പറ?

ഏദൻ തോട്ടം Where stories live. Discover now