കാര്യവും കാരണവും

192 9 208
                                    

"ഇനി രണ്ട് ദിവസത്തേക്ക് എന്നെ വിളിച്ചാൽ കിട്ടില്ല. എനിക്കൊരു ബ്രേക്ക്‌ വേണം."

'ഓക്കേ രാഹുൽ '

ഫോൺ വച്ചപ്പോൾ pause ആയി കിടന്നിരുന്ന ഗസ്സൽ പാട്ട് ബ്ലൂട്ടൂത് സ്പീക്കറിൽ കേൾക്കാൻ തുടങ്ങി. ഒന്ന് കണ്ണടച്ചു നീണ്ട ശ്വാസം എടുത്ത് വിട്ടു രാഹുൽ കണ്ണുകൾ പതിയെ തുറന്നു. മുന്നിൽ പച്ച വിരിച്ചു നിൽക്കുന്ന മല. തണുത്ത കാറ്റിൽ ഉയർന്നു നിൽക്കുന്ന മലയും അതിൽ നിൽക്കുന്ന മരങ്ങളും പടർപ്പുകളും കൂടെ ഗസലിന്റെ ഈണങ്ങളും...ഒരു കട്ടൻ കിട്ടിയിരുന്നെങ്കിൽ എന്ന് അറിയാതെ ഓർത്തു പോയി രാഹുൽ.

ഒഫീഷ്യൽ തിരക്കിൽ നിന്ന് മാറി ഒരു ഇടവേള എടുക്കാൻ ആണ് രാഹുലിന്റെ പ്ലാൻ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഒഫീഷ്യൽ തിരക്കിൽ നിന്ന് മാറി ഒരു ഇടവേള എടുക്കാൻ ആണ് രാഹുലിന്റെ പ്ലാൻ. പാലക്കാട്‌ ഒരു കൺസ്ട്രക്ഷൻ കമ്പനിയുടെ സകല ഉത്തരവാദിത്തങ്ങളും ഒരു കുടുംബത്തിന്റെ ചുമതലകളും പിന്നെ നഷ്ട്ടപ്പെട്ട കുറെ സ്വപ്നങ്ങളും... ഇതിന്റെ ഇടയിൽ  ജീവിക്കാൻ മറന്നിട്ടില്ല എന്ന് സ്വയം വിശ്വസിപ്പിക്കാൻ കൂടെയാണ് യാത്രകൾ എന്ന് പറയാം രാഹുലിന്... എന്നാൽ ആ പ്ലാൻ തെറ്റിച്ചാണ് തൊട്ടുപുറകെ ആ കാൾ വന്നത്.

"ഹലോ ഉണ്ണി bro... എന്തുണ്ട് വിശേഷം?"

'അങ്ങനെ പോകുന്നുഡാ... എന്താ അക്കൂസിന്റെ പരിപാടി?'

"എനിക്ക് ഒരു രണ്ട് മാസത്തേക്ക് ഇനി പണിക്ക് പോകണ്ട. അപ്പോൾ അങ്ങ് പാലക്കാട്‌ വന്നു bro ന്റെ കൂടെ ഒന്ന് കൂടിയിട്ട് പോരാം എന്ന് കരുതി."

'എടാ ഇവിടെ ആകെ തിരക്കാണ്. ഞാൻ ഇപ്പൊ ഒരുവഴി പോകാൻ നിക്കുവാ. തിരിച്ചു വന്നാൽ പിന്നെ ഈ മാസം നോക്കണ്ട. നല്ല വർക്ക്‌ ലോഡ് ഉണ്ട്. എനിക്ക് ഒരു റിഫ്രഷ്മെന്റ് ന് ആണ് ഇത്രേം പണി കിടന്നിട്ടും ലീവ് ഇട്ടത്. നീ  അടുത്ത മാസം പോരെ. നമുക്ക് സെറ്റ് ആകാം '

ഏദൻ തോട്ടം Where stories live. Discover now