forbidden treasures

101 9 240
                                    

രാഹുൽ വേഗം താഴെയെത്തി. എന്നാൽ പുറകെ വന്ന അക്കു പിടുത്തം വിട്ടു രാഹുലിന്റെ മുകളിലേക്ക് വീണു. പക്ഷെ അവൻ അവിടെ നിന്ന് എണീറ്റ് വീണ്ടും ഓടി.

ദേവു ആയിരുന്നു ഒച്ചയിട്ടത്.എല്ലാവരും ഒരു മുറിയിൽ ആയിരുന്നു കിടന്നിരുന്നത്. എന്നാൽ തണുപ്പ് വീണപ്പോൾ കുട്ടൂസ് നേരെ അടുത്ത മുറിയിലേക്ക് പോയി,കൂടെ റിയുവും. അവർ അവിടെ കിടന്നു. ചിഞ്ചുവും മാളുവും അമ്മാളുവും ദേവൂവും മാസ്റ്റർ ബെഡ്‌റൂമിൽ കൂടി.പക്ഷെ സ്ഥലം പോരെന്നു പറഞ്ഞു ദേവു അവിടെന്ന് ഇറങ്ങി കുട്ടിസിന്റെയും റിയുവിന്റെയും അടുത്തേക്ക് പോയി.

നല്ല തണുപ്പായിരുന്നതുകൊണ്ട് രണ്ടും കൂടെ മൂടി പുതച്ചു കിടപ്പായിരുന്നു. എന്നാൽ ദേവു വന്നപാടെ രണ്ടിനെയും കുത്തി എണീപ്പിച്ചു കുളിക്കാൻ വിടാൻ നോക്കി.

"നിനക്ക് വേണേൽ നീ പോയി കുളിച്ചോ... ഞങ്ങൾ രാവിലെ ഒരു റൗണ്ട് കുളിച്ചതാണ്. ഇവിടെ വേറെ പണിയൊന്നും ചെയ്തില്ലല്ലോ. അപ്പൊ രാത്രി കുളി വേണ്ടെന്ന് വച്ചു."

'റിയു ചേച്ചി ഓരോന്ന് പറഞ്ഞു ഒഴിയണ്ട. പോയി കുളിച്ചിട്ട് ബെഡിൽ കേറിയ മതി. നിന ആദ്യം പൊക്കോ...'

"അവള് all kerala ജലസംരക്ഷണ സമിതിയിൽ അംഗത്വം എടുത്തു നടക്കണ കക്ഷിയാണ്. നിന്നോടാരാ ഇപ്പോൾ ഇങ്ങോട്ട് വരാൻ പറഞ്ഞത്..."

'എന്നാ വേണ്ട... ഞാൻ അവരുടെ ഒപ്പം കിടന്നോളാം. പക്ഷെ എന്ത് കാരണത്തിനാ എന്നെ പുറത്താക്കിയത് എന്ന സത്യം എനിക്ക് പറയേണ്ടി വരും.'

"ശോ...ഈ ദേവുമോൾ എന്താ ഇങ്ങനെ. ഈ റിയു ചുമ്മാ നിന്നെ കലിപ്പാക്കാൻ പറഞ്ഞതല്ലേ. ദേവു കുളിച്ചു ഇറങ്ങുമ്പോളേക്കും റിയു കുളിക്കാൻ കേറും."

'അപ്പൊ നിന എപ്പോളാ പോണേ?'

"എനിക്ക് വൈകി കുളിച്ചാൽ പനി വരും. അതുകൊണ്ടാ..."

'ഏത് നേരത്താണാവോ ഇവിടേക്ക് വരാൻ തോന്നിയത് ദൈവമേ 🤧'

ദേവു അതും പറഞ്ഞു നേരെ ബാത്‌റൂമിൽ കേറി. എന്നാൽ ആ ബാത്രൂം ക്ലീൻ ആയിട്ടല്ല ഇട്ടിരുന്നത്. പൊടിയും മാറാലയും പോരാഞ്ഞിട്ട് കുറേ പാറ്റയും. അതുകണ്ടു പേടിച്ചാണ് അവൾ ഒച്ചയിട്ടത്.

ഏദൻ തോട്ടം Where stories live. Discover now