ചുരുളുകൾ മുറുകുമ്പോൾ

110 9 444
                                    

രാഹുലും അക്കുവും വീണ്ടും മുകളിലെ മുറിയിൽ ഒത്തുകൂടി.

രാഹുൽ :നീ ഇപ്പോൾ എനിക്ക് രണ്ട് കാര്യം പറഞ്ഞു തരണം. ഒന്ന് ഈ സ്ഥലം ഇലഞ്ഞികാവ് വീടിന്റെ ആയിരുന്നു എന്ന് നീ എങ്ങനെ അറിഞ്ഞു. രണ്ടാമത്തെ കാര്യം റിയു ഓടിച്ചപ്പോൾ എന്തിനാ നീ ആ കാട്ടിലേക്ക് അത്രയും ഓടിക്കേറിയത്? പൊതുവെ മടിയുള്ള നീ ഇത്രയും ഓടിയെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.

അക്കു :ആദ്യത്തെ ചോദ്യം അവിടെ നിൽക്കട്ടെ. അവൾ ഓടിക്കുന്നതിന് മുൻപ് അവിടെ ഉള്ളത് ഞാൻ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്.

രാഹുൽ :നീയെന്തെടാ സ്വപ്‌നങ്ങൾ കണ്ട് ജീവിക്കുക്കുകയാണോ? വന്നപ്പോൾ മുതൽ കേൾക്കുന്നുണ്ട് ഓരോരോ സ്വപ്‌നങ്ങൾ. എനിക്ക് ഇത് വിശ്വസിക്കാൻ പറ്റുന്നില്ല.

അക്കു :എനിക്ക് അറിയാം ഇത്രയും ആരും വിശ്വസിക്കില്ല എന്ന്. അതാണ് ഞാൻ പറയാതെ ഇരുന്നത്. ഉണ്ണിയേട്ടന് തെളിവ് വേണോ? ഇലഞ്ഞിക്കാവ് വീട്ടുകാരുടെ ഇപ്പോളത്തെ തലമുറ എവിടാണെന്ന് കണ്ടുപിടിക്ക്. എന്നെ അവിടെ കൊണ്ടുപോയി കാണിച്ചാൽ ബാക്കി അവിടെ നിന്ന് അറിയാം.

രാഹുൽ :ഇന്ന് തന്നെ പോകാം. എനിക്ക് ഇതിങ്ങനെ വച്ചുകൊണ്ടിരിക്കാൻ വയ്യ. എനിക്ക് പ്രേതത്തിൽ വിശ്വാസം ഇല്ല. പക്ഷെ ഇവിടെ എന്തെങ്കിലും അങ്ങനൊക്കെ ഉണ്ടെങ്കിൽ അതിനു ഞാൻ മാത്രം അനുഭവിച്ചാൽ മതി. നിങ്ങളെ എല്ലാം സന്തോഷം പങ്കുവയ്ക്കാൻ വിളിച്ചതാണ്. അപകടം പങ്കുവയ്ക്കാൻ അല്ല.

അക്കു :എന്നാ കഴിച്ചിട്ട് നേരെ പോയാലോ?

രാഹുൽ :നിന്റെ ഒടുക്കത്തെ തീറ്റ. ഇതൊക്കെ എന്നിട്ട് ദേഹത്തു കാണാൻ ഇല്ലല്ലോ. കഴിക്കാൻ നിക്കുന്നില്ല. വേഗം പോയി വരാം. അവരുടെ അഡ്രസ് ഒക്കെ പഴയ ഓണർ ന്റെ അടുത്ത് നിന്ന് കിട്ടിയിരുന്നു. അവിടെ പോകേണ്ട കാര്യം ഇല്ലെന്ന് തോന്നി. വിൽപ്പന പ്രകാരം എല്ലാം കറക്റ്റ് ആയിരുന്നു.

അക്കു :എന്നാ പോകാം.

ഒരു 10 മിനിറ്റ് കൊണ്ട് വരാം എന്ന് പറഞ്ഞു അവർ നേരെ പോയത് ഇലഞ്ഞിക്കാവ് തറവാട്ടിലേക്കാണ്.

ഏദൻ തോട്ടം Where stories live. Discover now