ഒന്നാം അങ്കം

112 8 284
                                    

സൂര്യൻ ഉദിച്ചു വരികയാണ്... കുളിരണിഞ്ഞു കിടന്ന ഭൂമിക്ക് ഉന്മേഷം നൽകിക്കൊണ്ട്.. കിളികൾ ആരവം മുഴക്കി... സകല ജീവജാലങ്ങളും അവരവരുടെ നിലനിൽപ്പിനു വേണ്ടി ഭക്ഷണം തേടി പോയി തുടങ്ങി. എന്നാൽ നമ്മുടെ ഏദൻ തോട്ടത്തിൽ ഉള്ളവർ ഇതൊന്നും അറിയാതെ സുഖ നിദ്രയിൽ ആണ്.

ഒരു 6 മണിയായപ്പോൾ അമ്മാളു കണ്ണ് തുറന്നു... രാവിലെ എണീറ്റ് ശീലം ആയതുകൊണ്ട് അവൾക്ക് ഉറങ്ങാൻ പറ്റിയില്ല. താഴത്തെ നിലയിൽ 2 ബെഡ്‌റൂം ഉണ്ടെങ്കിലും അവരെല്ലാം ബെഡ് താഴെ ഇട്ടു ബാക്കി ഉള്ളിടത് കമ്പിളിയും മുകളിൽ ബെഡ് ഷീറ്റും വിരിച്ചു ഒന്നിച്ചാണ് കിടന്നുറങ്ങിയത്. അമ്മാളു ഒരു സൈഡിൽ ആയാണ് കിടന്നത്. എണീറ്റ് നോക്കുമ്പോൾ എല്ലാവരും അട്ടിയിട്ടപോലെ പുതച്ചു മൂടി കിടക്കുന്നുണ്ട്. ഒരാൾ മാത്രം ഉരുണ്ട് വിരിപ്പിനും പുറത്താണ് കിടപ്പ്... റിയു... Introvert എന്ന് പറഞ്ഞാൽ ഇത്രേം ആത്മാർത്ഥ ഉള്ള ഒരെണ്ണം വേറെ കാണില്ല.

അമ്മാളു തല്ക്കാലം ആരെയും വിളിക്കാതെ പോയി ഫ്രഷ് ആയി വന്നു. ശേഷം ഓരോന്നിനെയായി കുത്തിപ്പൊക്കി.സമയം 7.15 ആയിട്ടും ഇന്നലെ ബ്രേക്ഫാസ്റ് ഉണ്ടാക്കാം എന്ന് പറഞ്ഞുപോയ ഒന്നിനെയും കാണാതായപ്പോൾ അവർ നേരെ അടുക്കളയിൽ കേറി. കുറച്ചു പച്ചക്കറിയും അരിപ്പൊടി, ഗോതമ്പ് പൊടി, റവ, മൈദ ഇതൊക്കെ ആണ് ഉള്ളത്. ഒടുവിൽ കുറച്ചു ചെറുപഴം കിട്ടി refrigerator തുറന്നപ്പോൾ... അങ്ങനെ രാവിലെ കട്ടനും ഉപ്പുമാവും പഴവും റെഡി ആക്കി.

എല്ലാം നന്നായി കഴിഞ്ഞു,അതെല്ലാം എടുത്തു ടേബിൾ ഇൽ വച്ചു. അപ്പോളും ബാക്കി രണ്ടെണ്ണം എണീറ്റിട്ടില്ല. മാളുവും ദേവൂവും നേരെ ചെന്നു നോക്കുമ്പോൾ അവർ ബെഡിൽ കിടക്കുന്നുണ്ട്. നല്ല ഉറക്കം ആണ്.രണ്ടിനെയും കുലുക്കി വിളിച്ചു എണീപ്പിച്ചു. രാഹുൽ കണ്ണുതുറന്നു.

"സോറി... ക്ഷീണം കാരണം അലാറം കേട്ടിട്ടില്ല... ഡാ എണീക്കെട... സമയം ആയി."

'ഞാൻ വന്നോളാം... അമ്മ പൊയ്ക്കോ ' അക്കു ഉറക്കത്തിൽ കിടന്നു പറഞ്ഞു...

"അച്ചോടാ... അമ്മേടെ പൊന്നുമോൻ വേഗം എണീക്ക്. അല്ലേൽ കാലേൽ പിടിച്ചു നിലത്തേക്കിടും!"മാളു കലിപ്പിട്ടു.

ഏദൻ തോട്ടം Where stories live. Discover now