ഇലഞ്ഞിക്കാവ്

75 7 334
                                    

എന്തോ ചുറ്റും നടക്കുന്നുണ്ടെന്ന ഭയത്തിൽ ആണ് അക്കു ആ വീട്ടിൽ... ബാക്കി എല്ലാവരും വളരെ സന്തോഷത്തിൽ ആണ്.അവന്റെ ആ മാറ്റം പക്ഷെ പുറത്തു കാണിക്കാതിരിക്കാൻ നല്ലപോലെ ശ്രമിച്ചിരുന്നു. രാവിലെ ഫ്രഷ് ആയി വന്നശേഷം നേരെ പോയി പുറത്തുള്ള ഷെഡിൽ വന്നിരുന്നു. കുറച്ചു നേരം ഫോണിൽ പാട്ട് വച്ചു അവിടെ കിടന്നു. എന്നാൽ അധികസമയം ആ കിടപ്പ് തുടരാൻ കഴിഞ്ഞില്ല.

"എണീറ്റ് വാ... ഫുഡ് റെഡി ആയിട്ടുണ്ട്. വാ വേഗം..."

മാളു അക്കുവിനെ കുലുക്കി വിളിച്ചു എണീപ്പിച്ചു.

"എന്താ പറ്റിയെ? ആളാകെ മാറിയപോലെ ഉണ്ടല്ലോ..."

'കഴിക്കാൻ എന്താ ഉള്ളതെന്നാ പറഞ്ഞെ?'

"ആഹാ... അപ്പൊ ഫുഡ് കിട്ടാഞ്ഞിട്ട് ആണല്ലേ... വാ ചപ്പാത്തിയും മുട്ടക്കറിയും റെഡി ആണ് "

അക്കു ഒന്നും മിണ്ടാതെ എണീറ്റ് വീട്ടിലേക്ക് ഓടി. മാളു പുറകെ നടന്നു ചെന്നു.മാളു എത്തുമ്പോൾ അക്കു ഭക്ഷണം കഴിച്ചു തുടങ്ങിയിരുന്നു.ടേബിളിൽ എല്ലാവരും ഉണ്ടായിരുന്നു. അക്കുവിന്റെ അടുത്തായി മാളു വന്നിരുന്നു.

"എടാ കുറച്ചു പയ്യെ കഴിക്ക്..."രാഹുൽ അക്കുവിനെ നോക്കി പറഞ്ഞു

'ഞാൻ എന്തോ ഓർത്തു വിഷമിച്ചു ഇരിക്കുകയായിരുന്നു. മാളു വന്നു പറഞ്ഞപ്പോളാണ് ഫുഡ് കഴിക്കാഞ്ഞിട്ടാണ് എന്ന് അറിയുന്നത്...'

"ആഹ് മുടുക്കൻ..."

എല്ലാവരും ഭക്ഷണം കഴിഞ്ഞു ഹാളിൽ ഒത്തുകൂടി. സമയം പോകാൻ TV ഇല്ലാത്തത് എല്ലാവർക്കും ഒരു ചടച്ചിൽ ആയിരുന്നു. എന്നാൽ അക്കുവിന്റെ ലാപ്പിൽ ലൈവ് tv ഇടാം എന്ന് പറഞ്ഞു എല്ലാവരും അക്കുവിന്റെ അടുത്തെത്തി.

അമ്മാളു :താങ്കളുടെ ലാപ്ടോപ് ഒന്ന് വേണം. TV കാണാൻ ആണ്.

അക്കു :എന്ത്... നിങ്ങൾക്കൊക്കെ കണ്ട തല്ലിപ്പൊളി ഹിന്ദി സീരിയൽ കാണാൻ അല്ലെ... പറ്റില്ല. ഞാനോ എന്റെ വസ്തുവകകളോ മറ്റാർക്കും നൽകുന്നതല്ല.

റിയു :എടോ മനുഷ്യ... ഇപ്പോൾ വെറുതെ ഇരിക്കുകയല്ലേ ലാപ്ടോപ്. കുറച്ചു നേരത്തെക്ക് മതി.

ഏദൻ തോട്ടം Where stories live. Discover now