ശുഭം

41 3 47
                                    

"ഉണ്ണിയേട്ടാ... ഇവൾ... ദേവു... സന്തോഷം പടർത്തും പോലും 😂മനുഷ്യനെ കൌണ്ടർ അടിച്ചു കൊല്ലൽ ആണ് മെയിൻ "

അക്കു അതും പറഞ്ഞു ചിരി തുടങ്ങി...

ദേവു :ഇതിനും മാത്രം ചിരിക്കാൻ ഇവിടെ ഇപ്പൊ എന്താ... ഇപ്പൊ ചമ്മിയതിന്റെ ക്ഷീണം മാറ്റാൻ ആണോ 😌

രാഹുൽ :എടാ... എന്നാലും ഈ പേരിന്റെ അർത്ഥം എങ്ങനെ കറക്റ്റ് ഇങ്ങനെ വന്നേ...!!

അക്കു :ആവോ... ഞാൻ പറഞ്ഞില്ലേ... ഇത് ഇവിടം കൊണ്ട് തീരാൻ പോണില്ല...

അമ്മാളു :എന്താ തീരാൻ പോകുന്നെ?

അക്കു :ഒരു ചാക്ക് അരി... അടുത്തത് വാങ്ങാൻ സമയം ആയി.

അമ്മാളു :ഒരു ചാക്കോ...!ഉണ്ണിയേട്ടാ... അത് സത്യം ആണെങ്കിൽ നിതൻ അത് മറിച് വിറ്റതാവും.

ഇത് കേട്ട് എല്ലാവരും ചിരിക്കാൻ തുടങ്ങി...

എന്നാൽ രാഹുലും അക്കുവും ഗൗരവം കുറച്ചില്ല... അമ്മാളുവിന്‌ എന്തോ പ്രശ്നം ഉണ്ടെന്ന് പിടികിട്ടി.പക്ഷെ അതിനു അധികം ആയുസ്സ് കൊടുക്കാതെ രാഹുൽ എല്ലാവരെയും രാത്രിയിൽ വയ്ക്കാൻ ഉള്ളത് പ്ലാൻ ചെയ്യാനും വൈകുന്നേരം ചായയ്ക്ക് വയ്ക്കാനും പറഞ്ഞു വിട്ടു.

അക്കു പക്ഷെ അവർ അടുക്കളയിൽ പോയ സമയം രാഹുലിനോട് സംസാരിക്കാൻ തുടങ്ങി...

"ഉണ്ണിയേട്ടാ... ഇവിടെ നമ്മൾക്ക് ഒരു പണി ചെയ്തു തീർക്കാൻ ഉണ്ട്. ദേവു ആണ് ആ കുട്ടി. വീടിന്റെ പുറകിൽ ഉള്ള കുളത്തിൽ ആ രത്നം ഉണ്ട്. അവൾ അവിടെ എത്തിയാൽ നമ്മൾക്ക് ഇതിൽ നിന്നും പുറത്തു വരാം. എല്ലാം നിമിത്തം പോലെ എനിക്ക് കാണാനും അറിയാനും കഴിയുന്നുണ്ട്. എന്റെ കൂടെ നിൽക്കാമോ?ഇവിടെ നിന്ന് ഓടിപ്പോകാൻ ഇറങ്ങിയ ഞാൻ പോകുമ്പോൾ എന്റെ നിഴലിനെ കൂടാതെ ഒരു സ്ത്രീയുടെ നിഴൽ കണ്ടു... ഷെൽഫിൽ നിന്ന് കിട്ടിയ ഒരു പുസ്തകത്തിൽ ഇവിടെ ഉള്ള പണി തീർക്കാതെ പോകാൻ പറ്റില്ല എന്ന് ഞാൻ കണ്ടു... ആ കുളത്തിൽ റിയു ഓടിച്ചപ്പോൾ ഞാൻ പോയിരുന്നു... അവിടെ വച്ചു ഒരു സ്ത്രീ ശബ്ദം ഞാൻ കേട്ടു. ആ വെള്ളത്തിൽ കാറ്റ് കൊണ്ട് ഓളം വെട്ടിയപ്പോൾ സൂര്യന്റെ പ്രതിഭലനം പോലെ ശക്തമായ വെളിച്ചം കണ്ണിൽ അടിച്ചു ഞാൻ കണ്ണടച്ചുപോയി... അത് സൂര്യൻ അല്ല... ആ രത്നം ആവാൻ ആണ് ചാൻസ്. അഥവാ ഇതൊക്കെ എന്റെ തോന്നൽ ആണെങ്കിൽ തന്നെ ആ കുളം വരെ ഈ പകൽ നമ്മൾ പോകുന്നതിൽ പ്രശ്നം ഇല്ലല്ലോ?"

You've reached the end of published parts.

⏰ Last updated: Jul 22, 2023 ⏰

Add this story to your Library to get notified about new parts!

ഏദൻ തോട്ടം Where stories live. Discover now