അക്കുവിന്റെ മായാലോകം

77 10 190
                                    

ചിഞ്ചു വീണ കൂട്ടത്തിൽ കണ്ട ആ ബുക്ക്‌ എടുത്തു നോക്കി. അതിൽ ഒന്നും തന്നെ എഴുതിയിട്ടില്ല കവർ പേജിൽ...അതോടെ അവൾക്ക് അത് തുറക്കാൻ തിടുക്കം ആയിരുന്നു. എന്നാൽ അകത്തെ പേജുകളും കാലിയാണ്.അവൾ അത് പലവട്ടം തിരിച്ചും മറിച്ചും നോക്കി... ഒടുവിൽ അവസാനത്തെ പേജിൽ ചുവന്ന മഷിയിൽ എഴുതിയ ഒരു വാചകം അവൾ കണ്ടു.

"ഏദൻ തോട്ടത്തിലേക്ക് സ്വാഗതം..."

അവൾ വേഗം അക്കുവിനെ വിളിച്ചു... പക്ഷെ പുറത്ത് നിന്ന് വേറൊരു വിളി കേട്ടു അപ്പോൾ...

എല്ലാവരും പുറത്ത് ചെന്നു നോക്കിയപ്പോൾ അമ്മാളുവും രാഹുലും സാധനങ്ങൾ വാങ്ങി വന്നിട്ടുണ്ട്. അക്കു അവരുടെ വരവ് മുകളിൽ ബാൽക്കണിയിൽ ഇരുന്നു കാണുന്നുണ്ട്.ആ വരവിൽ അസ്വഭാവികത കാണാത്തത്തിൽ അത്ഭുതം കൊണ്ട് അവൻ താഴേക്ക് വന്നു.

എല്ലാവരും ചെന്നു അവരുടെ കയ്യിൽ ഇരുന്ന സാധനങ്ങൾ വാങ്ങി അടുക്കളയിലേക്ക് നടന്നു. രാഹുലും അക്കുവും ചിഞ്ചുവും ഇറയത്തു നിന്നു.

രാഹുൽ :ഞങ്ങളെ പട്ടി ഓടിക്കും എന്ന് നിന്നോട് ആരാ പറഞ്ഞെ?

അക്കു :ഓടിച്ചോ ഇല്ലയോ എന്ന് പറ?

രാഹുൽ :ഒരു വലിയ ഡോബർമാൻ വന്നു കട എത്താറായപ്പോൾ. ഞങ്ങൾ പേടിച്ചു അനങ്ങാതെ നിന്നു. കുറച്ചു നേരം നിന്നിട്ട് ഞങ്ങൾ പതുക്കെ പുറകോട്ട് നടന്നു. അപ്പൊ ഒരാൾ ഓടി വന്നു അതിനെ ബെൽറ്റ്‌ ഇട്ടു പിടിച്ചു കൊണ്ട് പോയി. അല്ലേൽ ചിലപ്പോ പ്രശ്നം ആയേനെ... നീ ഇതെങ്ങനെ അറിഞ്ഞു?

അക്കു :മനുഷ്യാ... എന്നെ ഒന്ന് വിശ്വാസിക്ക്... ഇവിടെ വന്നത് അടക്കം ചില ദിവസങ്ങൾ വരെ ഉള്ള കാര്യം ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്.

ചിഞ്ചു :നിർത്ത്... ആദ്യം ഈ ബുക്ക്‌ ന്റെ കാര്യം എങ്ങനെ അറിഞ്ഞു... അതുപറ...!?

അക്കു അവളുടെ കയ്യിൽ ഇരിക്കുന്ന ബുക്ക്‌ കണ്ടു ഒരേസമയം ഞെട്ടുകയും സന്തോഷിക്കുകയും ചെയ്തു.

അക്കു :എങ്ങനെ ഉണ്ട്... ഇപ്പോൾ എങ്ങനെ ഉണ്ട്... ഞാൻ പറഞ്ഞില്ലേ... അതിൽ ചുവന്ന മഷിയിട്ട് ഏദൻ തോട്ടത്തിലേക്ക് സ്വാഗതം എന്ന് എഴുതിയിട്ടില്ലേ?

ഏദൻ തോട്ടം Where stories live. Discover now