45❣️

218 39 24
                                    

അർജ്ജുൻ പറഞ് കഴിഞ്ഞതും അവിടം നിശബ്ദത നിറഞ്ഞു....അവിടെ ഉണ്ടായിരുന്നവരിൽ കുറച്ച് പേർക്ക് മാത്രമേ എല്ലാം അറിയാമായിരുന്നുള്ളു
ബാക്കിയുള്ളവർ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു......

മീരയുടെ അവസ്ഥയും മറിചെല്ലായിരുന്നു.... എന്ത് പറഞ്ഞാണ് താൻ ഇവരെ സമാധാനിപ്പിക്കുക?

താൻ മാപ്പ് പറഞ്ഞത് കൊണ്ട് അവർക്ക് നഷ്ടപ്പെട്ടതിന് പകരം ആകുമോ?

താൻ അല്ലേ ഈ നഷ്ടങ്ങളുടെ എല്ലാം
ആണിക്കല്ല്?

അങിനെ പല ചോദ്യങ്ങൾ ആയിരുന്നു അവളിൽ നിറയെ........

: മീര

മീരയുടെ അവസ്ഥ കണ്ട് അർജുൻ അവളെ വിളിച്ചു

നിറ കണ്ണുകളോടെ അവൾ അവനെ നോക്കി

: ഇത്രയൊക്കെ സംഭവിച്ചിട്ടും എന്നെ എങിനെ  സ്നേഹിക്കാൻ കഴിയുന്നെ

: ഈ സംഭവിച്ചതൊന്നും നിന്റെ തെറ്റ് അല്ലാലോ മീര

: അല്ലേ? ഞാൻ അല്ലേ കാരണം ഇതിനെല്ലാം.... പറയായിരുന്നില്ലേ അയാളോട് എന്നെ കുറിച്ച് അങിനെ ആയിരുനെങ്കിൽ ഇത്രയും പേരുടെ ജീവൻ പോകുമായിരുന്നോ

: മീരാ

അവന്റെ വിളിക്ക് മറുപടി നൽകാതെ അവൾ ചന്ദ്രശേഖരനെയും,രേഖയെയും നോക്കി....അവർക്ക് അടുത്തേക്ക് ചെന്നു

: മാപ്പ് പറഞ്ഞാൽ ഒരിക്കലും നിങ്ങളുടെ നഷ്ടത്തിന്ന് പകരം ആകില്ല എന്ന് അറിയാം...

അവൾ അവരുടെ കൈകൾ പിടിച്ചു

എനോട് ക്ഷെമിക്കണം.. ഞാൻ
അവൾക്ക് പറഞ്ഞു അവസാനിപ്പിക്കാൻ ആയില്ല... കരയാൻ തുടങ്ങി...

രേഖ അവളെ ചേർത്തു നിർത്തി

രേഖ : നീ എന്ത് തെറ്റാ കുട്ടി അതിന് ചെയ്തത് എല്ലാം വിധി യല്ലേ

ചന്ദ്രശേഖരൻ : മോളെ നീ ഒരു തെറ്റും ചെയ്തിട്ടില്ല.അവന് അത്രയേ ആയുസ്സ് ഉണ്ടായിരുന്നൊള്ളു... പിന്നെ ഇതിനെല്ലാം കാരണം അയാളുടെ സ്വാർത്ഥത യാണ്
സ്വന്തം മകളെ പോലും കൊന്നുകളഞ്ഞ ആ നീജൻ നിന്നെ കിട്ടിയിരുന്നു എങ്കിലും
അർജുന്റെ മാതാപിതാക്കളെ കൊല്ലില്ലായിരുന്നു എന്ന് തോന്നുന്നുണ്ടോ?

മീരാർജ്ജുനം ❣️Where stories live. Discover now