32❣️

243 28 5
                                    

വൈകുന്നേരം ആയപ്പോളേക്കും
മഹിയും, വിച്ചുവും എത്തിയിരുന്നു....
അവർക്ക് പിന്നാലെ ഋഷിയും, മൃണുവും,
ജുവാനും എത്തി....കുറച്ച് സമയം അവർ എല്ലാവരും കൂടെ ഇരുന്ന് സംസാരിച്ചു..
കുറച്ച് കഴിഞ്ഞതും മഹിയും, വിഷ്ണുവും വിശ്രമിക്കാൻ പോയി ദൂര
യാത്ര കഴിഞ്ഞ് വന്നത് അല്ലേ...മറ്റുള്ളവർ അവരവരുടെ പണികൾക്കും പോയി

ഇപ്പൊ സമയം 9:00 മണികഴിഞ്ഞു  ഉമ്മറത്ത് നിന്ന് എന്തോ കാര്യമായ സംസാരത്തിൽ ആണ് ജിന്നും, വിച്ചുവും, മഹിയും

ജിൻ : അച്ഛാ

മഹി : മ്മ്

ജിൻ : എന്തായി പോയ കാര്യങ്ങൾ

വിച്ചു :  നമ്മൾ കരുതിയത് പോലെ എല്ലാം ശെരിയായി

ജിൻ : മ്മ്.. പിന്നെ അവൻ വിളിച്ചിരുന്നോ നിങ്ങളെ

മഹി : മ്മ്... വിളിച്ചു നടന്നത് എല്ലാം പറഞ്ഞു

ജിൻ : ഇനിയും എന്തിനാണ് ഈ കാത്തിരിപ്പ് എന്ന് ചോദിച്ചില്ലേ അവനെ കൊല്ലാൻ

വിച്ചു : ചോദിച്ചു... എന്താണ് കാര്യം എന്ന് പറഞ്ഞില്ല... പക്ഷേ ഇനി ഇതുപോലൊരു സംഭവം ഉണ്ടാകില്ല എന്ന് അവൻ വാക്ക് തന്നിട്ടുണ്ട് ഞങ്ങൾക്ക്

ജിൻ : hm

വിച്ചു : ഗൗരിയോ, ആമിയോ ഒന്നും ചോദിച്ചില്ലേ

ജിൻ : ഇല്ല.. പക്ഷെ അവർക്ക് നല്ല സംശയം ഉണ്ട് ഞങ്ങളുടെ പെരുമാറ്റത്തിൽ... നിങ്ങളോട് ചോദിക്കാം എന്ന് കരുതി നിൽക്കുന്നതാകാം

വിച്ചു : m

ജിൻ : പിന്നെ ഒരു കാര്യം ഉണ്ട്

മഹി : എന്താ...

ജിൻ : തന്റെ എതിരാളിയെ kk കണ്ടെത്തിയിട്ടുണ്ട്

വിച്ചു : hm... അറിഞ്ഞു...

ജിൻ : ഇനി അയാൾ വെറുതെ ഇരിക്കും എന്ന് തോന്നുണ്ടോ.... അവന്റെ കാത്തിരിപ്പ്.. അവനു തന്നെ വിനയാകുമോ എന്നൊരു ഭയം എനിക്ക്

മഹി : നീ ഭയക്കണ്ട മോനെ... അവന് അറിയാം അവൻ എന്താ ചെയ്യുന്നത് എന്ന്

ജിൻ :hm... ആയിരിക്കാം പക്ഷെ.... ഭയം അത് മാറുന്നില്ല അച്ഛാ.... എല്ലാം കഴിയുമ്പോ നഷ്ട്ടം അത് നമ്മുക്ക് മാത്രം ആകുമോ?

മീരാർജ്ജുനം ❣️Where stories live. Discover now