28❣️

274 35 40
                                    

.
.
.
രാത്രിയുടെ അന്ധകാരം ആണോ അതോ അവളുടെ ചിന്തകളുടെ അന്ധകാരം ആഹാണോ അവളെ ഭയപ്പെടുത്തുന്നത് എന്ന് മനസിലാകതെ റൂമിന്റെ ഒരു കോണിൽ....... കാലുകൾക്ക് ഇടയിലേക്ക് മുഖം പൂഴ്ത്തി ഏങ്ങി ഏങ്ങി കരയുകയാണ് മീര ....... കരച്ചിലിന് ഇടയിലൂടെ ഒരു മന്ത്രം പോലെ അവൾ ആ പേര് ഉച്ചരിച്ചു കൊണ്ടേ ഇരുന്നു.....

: റെ യിച്ച...ൽ  റെ... യിച്ചൽ
.
.
.
..
.
.
.

: മോളെ!

ഗൗരി തന്റെ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുനേറ്റു.....നന്നേ വിയർക്കുന്നുണ്ട്... കണ്ണുകളിൽ ഇപ്പോഴും ഭയം കാണാം... വലതു കൈ കൊണ്ട് ഹൃദയത്തെ ശാന്തമാക്കാൻ എന്നോണം മുറുകെ പിടിച്ചിട്ടുണ്ട്.

: ഗൗരി എന്താ എന്ത് പറ്റി

മഹി ഗൗരിയെ തട്ടി വിളിച്ചു

: മഹിയേട്ടാ എന്റെ മോള്

: മീരക്ക് എന്താ നീ എന്തൊക്കെയാ ഈ പറയുന്നത് ലെച്ചു

: എനിക്ക് അവളെ കാണണം

അവർ പിറുപിറുത്തു

മഹി എഴുനേറ്റ്  bed ന് അരികിൽ ജഗ് ൽ നിന്നും കുറച്ച് വെള്ളം പകർന്ന അവൾക്ക് അരികിൽ പോയിരുന്നു

മഹി : ആദ്യം നീ ഇത് കുടിക്ക്

ആദ്യം ഒന്ന് മടിച്ചെങ്കിലും അവൾ അത് വാങ്ങി കുടിച്ചു....അവൾ ഒന്ന് ശാന്തമായി എന്ന് മനസിലായതും മഹി സംസാരിക്കാൻ തുടങ്ങി

മഹി : എന്താ എന്താ പറ്റിയത്

ഗൗരി താൻ കണ്ട സ്വപ്നം മഹിയോട് പറഞ്ഞു

മഹി : അത് ഒരു സ്വപ്നം ആണ് ലെച്ചു
നമ്മുടെ മോൾക്ക് ഒരു കുഴപ്പവും ഇല്ല
ഇന്നലെ അവൾ വന്നപ്പോൾ നീ കണ്ടത് അല്ലേ

ഗൗരി : അതേ പക്ഷേ .... മഹിയേട്ടാ എന്തോ സംഭവിക്കാൻ പോകുന്നത് പോലെ.... എനിക്ക് എന്റെ കുഞ്ഞിനെ ഒന്ന് കാണണം

മഹി : ഗൗരി നോക്ക് നീ കണ്ടത് ഒരു സ്വപ്നം ആ reality അല്ല.. അത് എല്ലാം കഴിഞ്ഞു പോയതാ.. പിന്നെ നമ്മുടെ മോൾക്ക് ഒന്നും വരില്ല കേട്ടോ... ഇപ്പൊ നീ സമാധാനത്തോടെ കിടക്ക്... ഇന്ന് duty കഴിഞ്ഞ് evening ഇങ്ങോട്ട് വരാൻ പറയാം പോരെ

മീരാർജ്ജുനം ❣️Where stories live. Discover now