13

20 4 1
                                    

ടാട്ടൻ കൗമാരം കഴിഞ്ഞ് യൗവനത്തിലേക്ക് കടന്നു.

പല ജോലികൾക്കും അപേക്ഷ അയച്ചു, പരീക്ഷകൾ എഴുതി അധികം വൈകാതെ ടാട്ടനെ
പോസ്റ്റ്‌മാൻ ആയി വയനാട്ടിൽ നിയമിച്ചു.
അവധി കിട്ടുമ്പോഴൊക്കെ ടാട്ടൻ വീട്ടിലേക്ക് വരും.
നാട്ടിൽ വന്നാൽ സഹോദരങ്ങളും സുഹൃത്തുക്കളും ഒക്കെ ആയി രണ്ടു മൂന്നു ദിവസം സന്തോഷത്തോടെ സമയം ചിലവിടും

കുറച്ചു നാളുകൾക്കു ശേഷം ഗോപാലൻ എന്ന ഒരാൾ ടാട്ടൻ ജോലി
ചെയ്യുന്ന ഓഫീസിനടുത്തുള്ള കോഫി ബോർഡിൽ ജോലിക്ക് പ്രവേശിച്ചു.
പേരു പോലെ തന്നെ രണ്ടു പേരുടെയും സ്വഭാവവും ഒരുപോലെ ആയിരുന്നു. അധികം വൈകാതെ രണ്ടു പേരും നല്ല സുഹൃത്തുക്കൾ ആയി മാറി.
ജോലി കഴിഞ്ഞ് രണ്ടു പേരും
ഒരുമിച്ചായിരുന്നു വരാറ്.

ചില അവധി ദിവസങ്ങളിൽ ഗോപാലനും
ടാട്ടനോടൊപ്പം കോഴിക്കോട്ടേക്ക് വരാറുണ്ടായിരുന്നു.
രണ്ടു മൂന്നു ദിവസം ടാട്ടന്റെ വീട്ടിൽ താമസിച്ച് കോഴിക്കോടൻ ഹൽവയും മറ്റും കഴിച്ച് സന്തോഷത്തോടെ ആയിരുന്നു അവർ തിരികെ മടങ്ങാറ്.
ടാട്ടന്റെ വീട്ടുകാരും  കൂട്ടുകാരും ആയി ഗോപാലൻ  നല്ല സൗഹൃദം പങ്കുവെച്ചു.

പണി കഴിഞ്ഞ് ചില ദിവസങ്ങളിൽ ഗോപാലൻ വരാൻ വൈകും. പണി കഴിഞ്ഞ് വന്നാൽ രണ്ടു പേരും താമസിക്കുന്ന  വീടിനു മുൻവശത്തെ ഗ്രൗണ്ടിൽ കുട്ടികളോടൊപ്പം ഫുട്ബോൾ
കളിക്കാൻ പോകാറുണ്ടായിരുന്നു.
ഒരിക്കൽ ഗോപാലൻ വരുന്നതും കാത്ത് ഓഫീസിനടുത്തുള്ള ചായകടയുടെ വരാന്തയിൽ ടാട്ടൻ കുറെ നേരം ഇരുന്നു.
കാത്ത് കാത്ത് നിന്ന് മുഷിഞ്ഞ്
രണ്ടാമതൊരു ചായ കൂടി പറഞ്ഞ് തിരിഞ്ഞതും.
അമ്പലത്തിൽ നിന്ന് ഇറങ്ങി വരുന്ന ഒരു പെൺ കുട്ടി ടാട്ടന്റെ ശ്രദ്ധയിൽ പെട്ടു.

തുടരും......

പൈതൃകാർദ്രതOnde histórias criam vida. Descubra agora